ഗവൺമെന്റ് മോഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല
ഗവൺമെന്റ് മോഡൽ എച്ച്. എസ്. എസ്. ഫോർ ബോയ്സ് ചാല | |
---|---|
വിലാസം | |
ചാല തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 00 - 00 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ,ഇംഗ്ളീഷ് |
അവസാനം തിരുത്തിയത് | |
09-12-2009 | Sreesivan |
ചരിത്രം
ആയ്രാജവംശത്തിന്റെ ഭരണകാലത്ത് സാംസ്കാരികമായി വളരെ മുന്നിട്ടുനിന്നിരുന്ന കാന്തള്ളൂര്‍ശാല ഒരു വൈദിക പഠനകേന്ദ്രമായിരുന്നു. പില്ക്കാലത്ത് ചോളരാജാക്കന്‍മാരുടേയും വേണാട്ട് അരചന്‍മാരുടേയും പൂര്‍ണ്ണമായ താത്പര്യവും സംരംക്ഷണവും കൊണ്ട് ഈ വിദ്യാകേന്ദ്രത്തിന്റ പ്രശസ്തി വര്‍ഗദ്ധിച്ചു. മാര്‍ത്താണ്ഡവര്‍മ്മയ്ക്ക് ഏറ്റവു ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നത് കാന്തള്ളൂര്‍ശാലയില്‍ നിന്നായിരുന്നു. ഈ വിദ്യാകേന്ദ്രമാണ് ഇന്നത്തെ വലിയശാല.”കിള്ളി” എന്ന പദം ചോളരാജാക്കന്‍മാരുടെ ബഹുമതിയെക്കുറിക്കുന്നു. കിള്ളിയാറിന്റെ തീരത്തുള്ള സസ്യനിബിഡമായ ഈ സ്ഥലത്ത് രാജപാതയോട് ചേര്‍ന്ന് 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് ശ്രീ. പദ്മനാഭസ്വാമിക്ഷേത്രത്തിലേക്കും രാജകൊട്ടാരത്തിലേക്കും ആവശ്യമായ ചെമ്പുപാത്രങ്ങളും മറ്റും നിര്‍മ്മിക്കുന്നതിനുള്ള ചെമ്പു പണിപ്പുര സ്ഥാപിച്ചു. അതിന് തൊട്ട് പടിഞ്ഞാറായി പാതയ്ക്കിപ്പുറം നിര്‍മ്മിച്ച നാലുക്കെട്ട് പണിതീര്‍ത്ത സാധനങ്ങള്‍ സൂക്ഷിക്കുന്നതിന് വേണ്ടിയായിരുന്നു. പില്ക്കാലത്ത് ആയുധസംഭരണശാലയായും നാലുകെട്ട് ഉപയോഗിക്കപ്പെട്ടിരുന്നു. പിന്നീട് തിരുവിതാംകൂര്‍ രാജസദനത്തില്‍ എത്തിച്ചേര്‍ന്നിരുന്ന പരദേശികളായ പണ്ഡിതന്‍മാര്‍ക്ക് സൗജന്യമായി തങ്ങുന്നതിനുവേണ്ടി ഉപയോഗപ്പെടുത്തുകയുണ്ടായി. മുന്‍വശത്ത് ശ്രീ. പദ്മനാഭക്ഷേത്രം വക നന്ദാനനവും അതിന് കിഴക്കായി ഗോസായി സത്രവും സ്ഥിതിചെയ്തിരുന്നു. മുന്‍വശത്ത് ചരിത്ര പ്രസിദ്ധമായ മാടന്‍കോവിലുമുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ഈ നാലുകെട്ടില്‍ മജിസ്ട്രേറ്റ് കോടതി സ്ഥാപിച്ചു. അതിനടുത്തായി ഒരു അഴിക്കെട്ടിടം പണിത് അതില്‍ ഹസ്തലിഖിത ഗ്രന്ഥശാലയും സ്ഥാപിച്ചു. അവിടെ വച്ചാണ് മഹാമഹോപാദ്ധ്യായ ശ്രീ. ഗണപതി ശാസ്ത്രികള്‍ ക്യൂറേറ്റര്‍ ആയിരിക്കെ കൗടില്യന്റെ അര്‍ത്ഥശാസ്ത്രവും ഭാസന്റെ നാടകങ്ങളും പ്രസിദ്ധീകരിച്ചത്. റാണി ഗൗരി പാര്‍വ്വതീഭായി കൊല്ലവര്‍ഷം 994 ല്‍ സാധാരണജനങ്ങള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനായി ചാലയില്‍ ഒരു പ്രാഥമിക വിദ്യാലയം സ്ഥാപിച്ചത്. 60 വര്‍ഷങ്ങള്‍ക്ക് ശേഷം ഈ വിദ്യാലയം കിള്ളീപാലത്തിനടുത്ത് സ്ഥിതി ചെയ്തിരുന്ന നാലുക്കെട്ടിലേക്ക് മാറ്റി. ആയില്യം തിരുനാള്‍ മഹാരാജാവിന്റെ കാലത്ത് ഈ സ്കൂളിനെ അപ്പര്‍പ്രൈമറിയായി ഉയര്‍ത്തി. ദിവാന്‍ ശേഷയ്യ ശാസ്ത്രികള്‍ നിയമിച്ച പി. ഗോവിന്ദപ്പിള്ളയായിരുന്നു ഈ വിദ്യാലയത്തിന്റെ പ്രഥമ ഹെഡ്മാസ്റ്റര്‍. അധ്യാപകര്‍ക്ക് മുണ്ടും കോട്ടുമായിരുന്നു വേഷം. ഹെഡ്മാസ്റ്റര്‍ ബുഷ് കോട്ടു ധരിച്ചിരുന്നു. അധ്യാപകര്‍ക്കും ഹെഡ്മാസ്റ്റര്‍ക്കും തലപ്പാവ് നിര്‍ബന്ധമായിരുന്നു. കാതില്‍ കടുക്കനും കാലില്‍ തളയുമണിഞ്ഞ് കുടുമ വച്ച് (തമിഴര്‍ക്ക് പിന്‍കുടുമയും മറ്റുള്ളവര്‍ക്ക് മുന്‍കുടുമയും) കൗപീനവും അതിന്‍മേല്‍ ഔറ്റത്തോര്‍ത്തും ധരിച്ച് ഭസ്മവും ചന്ദനവും കൊണ്ട് തിലകവും അണിഞ്ഞ് പാരമ്പര്യരീതി അനുസരിച്ചാണ് വിദ്യാര്‍ത്ഥികള്‍ സ്കൂളില്‍ വന്നിരുന്നത്. മണ്‍ട്രോ സായിപ്പിന്റെ വിദ്യാഭ്യാസ പരിഷ്കരണഫലമായി ആയില്യം തിരുനാള്‍ മഹാരാജാവ് ഈ സ്കൂളിനെ ഇംഗ്ളീഷ് മീഡിയം സ്കൂളാക്കി മാറ്റി.മലയാളം പൂര്‍ണ്ണമായും അട്ടക്കുളങ്ങര സ്കൂളിലേക്ക് മാറ്റുകയും ചെയ്തു. കൊല്ലവര്‍ഷം 1108 ലെ ചരിത്രപ്രസിദ്ധമായ വെള്ളപ്പൊക്കത്തില്‍ സ്കൂളിന്റെ ചുറ്റിലുമുള്ള ഭാഗങ്ങള്‍ ഒലിച്ച്പോയി. 1934 ല്‍ ശ്രീമൂലംതിരുനാള്‍ മഹാരാജാവ് ഈ സ്കൂളിനെ ചാല ഇംഗ്ളീഷ് ഹൈസ്കൂളാക്കി ഉയര്‍ത്തി. മലയാളവും ഇംഗ്ളീഷും എന്ന തരംതിരിവ് നല്ലതല്ലായെന്നും എല്ലാ ഹൈസ്കൂളിലും മലയാളവും ഇംഗ്ളീഷും പഠിപ്പിക്കണമെന്നും പ്രജാസഭ ആവശ്യപ്പെട്ടതിന്റെ ഫലമായി എല്ലാ സ്കൂളിലും രണ്ട് ഭാഷയും പഠിപ്പിക്കാന്‍ തീരുമാനിച്ചു. അങ്ങനെ ചാല ഇംഗ്ളീഷ് ഹൈസ്കൂള്‍ ഗവണ്‍മെന്റ് ഹൈസ്കൂള്‍ ചാല എന്നറിയപ്പെട്ടു. തമിഴ് ഭാഷയും ഹൈസ്കൂള്‍ നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ടു. മലയാളം, ഇംഗ്ളീഷ്, തമിഴ് എന്നീ മൂന്ന് ഭാഷകള്‍ക്കും തുല്യപ്രാധാന്യം നല്കി പ്രവര്‍ത്തിച്ച ഏക സ്കൂള്‍ ചാല സ്കൂള്‍ മാത്രമായിരുന്നു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഓര്‍മ്മിക്കപ്പെടേണ്ട അധ്യാപകന്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
തിരുവനന്തപുരം വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ അധികാരപരിധിയില്‍ വരുന്നു. ശക്തമായ പി. ടി. എ സംവിധാനം നിലവിലുണ്ട്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.