എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ
| എൻ.എസ്സ്. എസ്സ്.എച്ച്.എസ്സ്.എസ്സ്. കിടങ്ങൂർ | |
|---|---|
| വിലാസം | |
കിടങ്ങൂര്‍ കോട്ടയം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോട്ടയം |
| വിദ്യാഭ്യാസ ജില്ല | പാല |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം ENGLISH |
| അവസാനം തിരുത്തിയത് | |
| 09-02-2017 | Nsskidangoor |
ഭാരത കേസരി മന്നത്ത് പത്മനാഭന്റെ അനുഗ്രഹാശിസ്സുകളോടെ 1930 ല്‍ തുടങ്ങിയ ഇൗ വിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.ഏറ്റുമാനൂര്‍ പാലാ സംസ്ഥാന പാതയില്‍ കിടങ്ങൂര്‍ ജങ്ഷന് സമീപം സ്ഥിതിചെയ്യുന്നു.
ചരിത്രം
1930ജൂണില്‍ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ഭാരതകേസരി മന്നത്ത് പത്മനാഭന്റെ അനുഗ്രഹാശിസ്സുകളോടെ1930 ല്‍തുടങ്ങിയ ഇൗവിദ്യാലയം കോട്ടയം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ശ്രീ. പുതുവേലില്‍ കൃഷ്ണപിളള ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റര്‍. 2000-ല്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്നര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും യു. പി യ്ക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 28 കമ്പ്യൂട്ടറുകളുണ്ട്.കൂടാതെ 5 ലാപ് ടോപ്പുകളും. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.LCD പ്രൊജക്ടറുകള്‍, ഹാന്‍ഡിക്യാം,ടി വി കള്‍ ഇവയും കുട്ടികള്‍ക്ക് ലഭ്യമാണ്. കുട്ടികളുടെ യാത്രാസൗകര്യത്തിനായി രണ്ട് സ്കൂള്‍ ബസ്സുകള്‍ നമുക്കുണ്ട്. 2011 ആഗസ്ററില്‍ പുതിയ ഒരു ബസ്സ് വാങ്ങിയത് ബസ്സ് സൗകര്യം കുറവുള്ള പ്രദേശത്തുനിന്നുവരുന്ന കുട്ടികള്‍ക്ക് ഒരനുഗ്രഹമായി. ഇതിനു സഹായിച്ച എല്ലാവരോടും നന്ദി രേഖപ്പെടുത്തുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- S.P.C
- അക്ഷരശ്ലോകസദസ്സ്
- I.T ക്ലബ്ബ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- മററ്ക്ലബ്ബുകള്
- യോഗാക്ലാസ്സുകള്‍
നേട്ടങ്ങള്‍
സംസ്ഥാന യുവജനോത്സവം -പാഠകം എ ഗ്രെയ്ഡ്,തിരുവാതിര ബി ഗ്രെയ്ഡ്, ഐ ടി പ്രോജക്ട് ബി ഗ്രെയ്ഡ്, കാവ്യകേളി,പദ്യംചൊല്ലല്‍ etc. 2012 മാര്‍ച്ചിലെ SSLC പരീക്ഷയില്‍ ഒരാള്‍ ഒരു വിഷയത്തില്‍ മാത്രം പരാജയപ്പെട്ടതിനാലാണ് 100 ശതമാനം വിജയം നമുക്ക് നഷ്ടമായത്. 5 കുട്ടികള്‍ എല്ലാ വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കി. ഹയര്‍ സെക്കന്ററി വിഭാഗത്തിലും 90 ശതമാനത്തോളം വിജയം നേടി.ഒരാള്‍ക്ക് എല്ലാ വിഷയങ്ങളിലും A+ ലഭിച്ചു. ഈ സ്കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ പാര്‍വ്വതി വേണുഗോപാല്‍ ഫോറസ്ട്രി ഡിഗ്രി പരീക്ഷയ്ക്ക് ഒന്നാം റാങ്ക് കരസ്ഥമാക്കിയതും ജയകൃഷ്ണന്‍ വി.കെ IFS സെലക്ഷന്‍ നേടുകയും ചെയ്തത് ഞങ്ങള്‍ക്ക് അഭിമാനം പകരുന്ന വാര്‍ത്തയായിരുന്നു. M.P ശ്രീ ജോസ് കെ മാണിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അവരെ അഭനന്ദിക്കുകയും ഉപഹാരങ്ങള്‍ നല്‍കുകയുമുണ്ടായി. കുട്ടികളുടെ സമഗ്ര വികസനത്തിനാവശ്യമായ വിവിധ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നു. ഗൈഡിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ ഉഷ ടീച്ചറിന്റെ നേതൃത്വത്തില്‍ നടന്നു വരുന്നു. മാത്തമാററിക്സ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ രാമാനുജന്‍ വര്‍ഷാചരണത്തിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍ നടത്തി.
-
ബാലതാരം മീനാക്ഷിക്ക് പുരസ്കാരം നൽകുന്നു
-
കുറിപ്പ്2
-
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ചെണ്ടയിൽ രണ്ടാം സ്ഥാനവും എ ഗ്രേഡും
-
സ്കൂളിലെ കുട്ടികൾ ആകാശവാണിയിൽ നടത്തിയ അക്ഷരശ്ലോകം പരിപാടിയിൽ നിന്ന്
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
എന്‍ എസ് എസ് കിടങ്ങൂര്‍
|
| zoom=16 }}
|
മാനേജ്മെന്റ്
ഭാരതകേസരി മന്നത്ത് പത്മനാഭന്‍ രൂപം നല്‍കിയ എന്‍ എസ്സ് എസ്സ് എന്ന മഹാ പ്രസ്ഥാനത്തിനു കീഴില്‍ 1930 ല്‍ ഈ സ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചു.
പ്രശസ്തരായ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍
- ശ്രീ പി.കെ. വാസുദേവന്‍ നായര്‍ - മുന്‍ കേരളാ മുഖ്യമന്ത്രി
- ശ്രീ T.S G.NAIR- മുന്‍ പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന് & എം ഡി
- ശ്രീ V.U ലംബോദരന്‍- റിട്ട. ജില്ലാ ജഡ്ജി
സ്കൂൾ ബ്ലോഗ്
www.nsshsskidangoor.blogspot.com
2016-17 പ്രവർത്തന വർഷത്തിലൂടെ
- പ്രവേശനോത്സവം
- വായനാദിനം
- പുസ്‌തകതൊട്ടിൽ
- സ്വാതന്ത്ര്യദിനം
- ഭക്ഷ്യമേള
- സ്കൂൾ ശാസ്ത്രപ്രദർശനം
- ഉപജില്ലാ കലോത്സവം
- ജില്ലാ , സംസ്ഥാന കലോത്സവങ്ങൾ
- ശാസ്ത്ര കോൺഗ്രസ്
- വിദ്യാഭ്യാസ സംരക്ഷണയജ്ഞം
- പേപ്പർ പേന
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
| 1930 - | പുതുവേലില്‍ കൃഷ്ണപിളള |
| 1941 - 42 | |
| 1942 - 51 | |
| 1951 - 55 | |
| 1955- 58 | |
| 1958 - 61 | |
| 1961 - 72 | |
| 1972 - 82 | എന്‍. എന്‍. നമ്പൂതിരി |
| 1988 - 89 | കെ. ശങ്കരനുണ്ണി |
| 1989 - 91 | എന്‍. ദാമോദരകൈമള്‍ |
| 1991 - 92 | കെ. സരസ്വതിയമ്മ. |
| 1992 - 93 | പി. എന്‍. സരോജിനിയമ്മ. |
| 1993 - 94 | റ്റി. ജെ. രാധമ്മ. |
| 1994 - 95 | എസ്. ശാന്താദേവി. |
| 1995 - 96 | ജി. ജഗദമ്മ. |
| 1996 - 97 | ജി. വിമല. |
| 1997 - 2000 | പി. ശാന്തകുമാരിയമ്മ. |
| 2000 - 01 | എന്‍. രമാദേവി. |
| 2001 - 04 | പി. ഇന്ദിരാമ്മ. |
| 2004 - 08 | സി. വല്‍സലകുമാരി. |
| 2008 - 09 | കെ. പി. മായാദേവി. |
| 2009-11 | എസ്. ഗീതാറാണി. |
| 2011-15 | കെ.ബി. ശ്രീദേവി. |
| 2015-16 | എം. കെ ശ്രീകുമാരി. |
| 2016- | രമ.ബി.നായര്‍. |
