എ.എൽ.പി.എസ്.കാരക്കാട്
എ.എൽ.പി.എസ്.കാരക്കാട് | |
---|---|
വിലാസം | |
കാരക്കാട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
09-02-2017 | 20414 |
== ചരിത്രം == 1923 ല്‍ അംഗീകാരം ലഭിച്ച സ്ഥാപനം. 94.ാം വര്‍ഷത്തേക്ക് പ്രവേശിക്കുന്നു. കാരക്കാട് ഗേള്‍സ് എലിമെന്ററി സ്ക്കൂള് എന്ന പേരില്‍ തുടങ്ങിയ വിദ്യാലയമാണിത്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന് മുന്‍തൂക്കം നല്കി സ്ഥാപിച്ച വിദ്യാലയമാണ്.
ഭൗതികസൗകര്യങ്ങള്
വൈദ്യുതി സൗകര്യം ലഭിച്ചിട്ടുണ്ട്. എല്ലാ ക്ലാസ്സിലും ഫാന്‍ ഉണ്ട്. കുടിവെള്ളത്തിന് കിണര്‍ ഉണ്ട്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും യൂറിനല്‍സ് ഉണ്ട്. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പ്രത്യേകം ശുടി മുറി സൗകര്യം ലഭ്യമാണ്. ആകര്‍ഷകമായ പഠനസഹായകമായ ചിത്രങ്ങളോടു കൂടിയതാണ് സ്ക്കൂളിലെ ചുമരുകള്‍. കംപ്യൂട്ടര്‍ പഠനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. നെറ്റ് കണക്ഷന് ലഭിച്ചിട്ടുണ്ട്. ആരോഗ്യകരമായി കുടിവെള്ളം ലഭിക്കാന്‍ ഉതകുന്ന വാട്ടര്‍ പ്യൂരിഫെയര്‍ സ്ക്കൂളില്‍ ഉണ്ട്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
എല്ലാ വര്‍ഷവും സബ്ബ് ജില്ലാ തലത്തില്‍ കഴിയുന്നത്ര മേളകളിലും പങ്കെടുക്കുകയും സ്ഥാനവും എ ഗ്രേഡും ലഭിച്ചു വരികയും ചെയ്യാറുണ്ട്. മാസ്ഡ്രില്‍ നടത്താറുണ്ട്. ഫീല്‍ഡ് ട്രിപ്പുകള്‍, പഠനയാത്രകള്‍ എന്നിവ നടത്താറുണ്ട്. മിക്ക വര്‍ഷങ്ങളിലും സ്ക്കൂള് വാര്‍ഷികം, ഗംഭീരമായി തന്നെ നടത്തി വരുന്നു.
- വിദ്യാരംഗം കലാ സാഹിത്യ വേദി. മൊഡ്യൂള്പ്രകാരം നടത്തി. മൂന്ന്, നാല് ക്ലാസ്സിലെ എല്ലാ കുട്ടികളെയും ഉള്പ്പെടുത്തിയരന്നു. ഒന്ന് രണ്ട് ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് കടംങ്കഥാകേളികള് നടത്തി. ശേഖരം ചാര്‍ട്ടില്‍ പ്രദര്‍ശിപ്പിച്ചു. കടങ്കഥകളിലെ ഉത്തരങ്ങള്‍ ചിത്രരചനയ്ക്കു നല്കി ശേഖരിച്ച് പതിപ്പാക്കി. കുട്ടിപ്പാട്ടുകള്‍ പാടി, മൂന്ന് നാല് ക്ലാസ്സുകാര്‍ മത്സരിച്ച് വരികള്‍ ഉണ്ടാക്കി. നാടന്‍ പാട്ടരങ്ങ് നടന്നു. കുട്ടികള്‍ വളരെ ഉത്സാഹത്തോടെ പങ്കെടുത്തു.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ശാസ്ത്രം, ഗണിതം, ഭാഷ ക്ലബ്ബുകള്‍ ഇടവിട്ട മാസങ്ങളില്‍ നടന്നു വരുന്നു.
മാനേജ്മെന്റ്
കാരക്കാട് പടിഞ്ഞാറെ പട്ടത്ത് കുഞ്ഞിമാളു അമ്മ ആയിരുന്നു ആദ്യകാല മാനേജര്‍. പിന്നീട് പല കൈമാറ്റങ്ങള്‍ക്കു സേഷം ഇന്ന് ശ്രീമതി പാറുക്കുട്ടി ടീച്ചര്‍ മാനേജരായി പ്രവര്‍ത്തിച്ചു വരുന്നു.
മുന്‍ സാരഥികള്‍
1946 മുതല്‍ 1982 വരെ ഇന്നത്തെ മാനേജരായ പാറുക്കുട്ടി ടീച്ചര്‍, തുടര്‍ന്ന് പദ്മാവതി ടീച്ചര്‍, കമല ടീച്ചര്‍, അമ്മിണി ടീച്ചര്‍ തുടങ്ങി പ്രധാന അദ്ധ്യാപരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിച്ചു വന്ന വിദ്യാലയമാണ്. 1992 മെയ് മാസം മുതല്‍ ഇന്നത്തെ പ്രധാന അദ്ധ്യാപികയായ ഗീത ടീച്ചറുടെ മേല്‍ നോട്ടത്തില്‍ നല്ല നിലയില്‍ തന്നെ വിദ്യാലയം പ്രവര്‍ത്തിച്ചു വരുന്നു. അതിനു സഹായകമായി പൂര്‍വ്വ വിദ്യാര്‍ത്ഥിയും കൂടിയായ ഇന്നത്തെ പി.ടി.എ പ്രസിഡണ്ട് പി. ടി. വേണുഗോപാലും, വൈസ് പ്രസിഡണ്ട് ആയ കെ.എം. രാമനാരായണനും ഒപ്പം തന്നെ ഉണ്ട്. സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പാറുക്കുട്ടി ടീച്ചര്‍, പദ്മാവതി ടീചര്‍, അമ്മിണി ടീച്ചര്‍,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ബ്രിഗേടിയര്‍ സേതുമാധവന്, കൃഷ്ണന്‍കുട്ടി ഡോക്ടര്‍, ഡോക്ടര്‍. വിജയന്, നേവി ഓഫീസര്‍ പാറേതൊടി ഭക്തവല്സലന്, എഞ്ചിനീയര്‍ പാറേതൊടി രവി, വ്യവസായ പ്രമുഖന് ശ്രീ. പദ്മനാഭന് തുടങ്ങി ധാരാളം പ്രമുഖര്‍ പഠിച്ചു പോയ വിദ്യാലയമാണ്.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|