10.06.2016 വെള്ളിയാഴ്ച ജെ ആര്‍.സി യുടെ പ്രഥമയോഗം ചേര്‍ന്നു. സ്കൂള്‍ ജെ.ആര്‍.സി ബോര്‍ഡില്‍ മഴക്കാലരോഗങ്ങളെക്കുറിച്ചുള്ള ചാര്‍ട്ട് പ്രദര്‍ശിപ്പിച്ചു. 21 പുതിയ കേഡറ്റുകളെ ചേര്‍ത്ത് മൊത്തം 53 കോഡറ്റുകള്‍ 27.6.16 നു ചേര്‍ന്ന യോഗത്തില്‍ ജെ.ആര്‍.സി ലീഡര്‍ നിരഞ്ചന മഴക്കാല രോഗങ്ങളെക്കുറിച്ച് ക്ലാസ്സെടുത്തു. 21.7.16 ന് ജെ.ആര്‍.സി യില്‍ പുതുതായി ചേര്‍ന്ന കേഡറ്റുകളുടെ സ്കാഫ് അണിയിക്കല്‍ ചടങ്ങ് ശ്രീ അബ്ദുള്‍റഹിമാന്‍ എളേറ്റില്‍ നിര്‍വ്വഹിച്ചു. തുടര്‍ന്ന് പ്രഥമ ശുശ്രൂഷയെക്കുറിച്ച് അദ്ദേഹം ക്ലാസ്സെടുത്തു. 9.8.16 ന് നാഗസാക്കി ദിനത്തില്‍ സ്കൂള്‍ അസംബ്ലിയില്‍ ജെ.ആര്‍.സി ലീഡര്‍ നിരഞ്ചന യുദ്ധ വിരുദ്ധപ്രസംഗം നടത്തി. തുടര്‍ന്ന് യുദ്ധവിരുദ്ധറാലി സംഘടിപ്പിച്ചു. ജെ ആര്‍.സി യുടെ നേതൃത്തത്തില്‍ അത്തോളി പഞ്ചായത്ത് തല പഠനക്യാമ്പ് 4.2.17 ന് സ്കൂളില്‍ വെച്ച് നടക്കുകയുണ്ടായി. ക്യാമ്പില്‍ ഫസ്റ്റ് എയ്ഡ് ക്ലാസ്,ജെ.ആര്‍.സി എന്ത് എന്തിന് ട്രാഫിക്ക് ബോധവല്‍ക്കരണം എന്നി ക്ലാസ്സുകള്‍ ഉണ്ടായിരുന്നു.ബഹുമാനപ്പെട്ട അത്തോളി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ചിറ്റൂര്‍ രവീന്ദ്രന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. അത്തോളി ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ ജൈയല്‍ കമ്മോട്ടിലിന്‍റെ അധ്യക്ഷതയില്‍ കൊയിലാണ്ടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.മനോഹര്‍ ജവഹര്‍ മുഖ്യാധിഥിയായിരുന്നു. ക്യാമ്പ് കൃത്യം വൈകുന്നേരം 5.30 തിന് അവസാനിച്ചു.