ഗവൺമെന്റ് എച്ച്. എസ്. എസ്. പുന്നമൂട്/ ഹരിത കേരളം

Schoolwiki സംരംഭത്തിൽ നിന്ന്
12:42, 8 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- HSSpunnamoodu (സംവാദം | സംഭാവനകൾ) (' '''ഹരിത കേരളം''' സംസ്ഥാന സര്‍ക്കാരിന്റെ നവകേര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹരിത കേരളം


സംസ്ഥാന സര്‍ക്കാരിന്റെ നവകേരളംമിഷന്റെ ഭാഗമായ ഹരിതകേരളം പദ്ധതി 8/12/2016 ല്‍ നമ്മുടെ സ്കൂളില്‍ ഉദ്ഘാടനം ചെയ്തു.വാര്‍ഡ് മെമ്പര്‍ ശീമതി സിന്ധുവിന്റെ അധ്യക്ഷതയില്‍കൂടിയ സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജയലക്ഷ്മി നിര്‍വഹിച്ചു.തദവസരത്തില്‍ ആയുഷ് ക്ലബിന്റെ ഉദ്ഘാടനവും നടന്നു.ഗ്രാമപഞ്ചായത്തിന്റെയും ആയുര്‍വേദ ഡിസ്പെന്‍സറിയുടെയും നേതൃത്വത്തില്‍ സ്കൂളില്‍ ഔഷധ സസ്യ തോട്ടം നിര്‍മ്മിച്ചു.ഇതിന്റെ തുടര്‍ പ്രവര്‍ത്തനമായി ആയുര്‍വേദ ഡോക്ടര്‍ ഡോ.സിദ്ധി ഔഷധ സസ്യങ്ങളുടെ പ്രാധാന്യം,പരിപാലനം ഇവയെപ്പറ്റി ബോധവല്‍ക്കരണ ക്ലാസുകള്‍ നടത്തുന്നു.ഇതിന്റെ ഭാഗമായി കുട്ടികള്‍ സെമിനാര്‍ നടത്തുകയും ഹെര്‍ബേറിയം തയ്യാറാക്കുകയും ചെയ്ത് ഈ പദ്ധതിയോടുള്ള ആമുഖ്യം പ്രകടിപ്പിച്ചു.