പറശ്ശിനിക്കടവ് യു.പി. സ്ക്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
പറശ്ശിനിക്കടവ് യു.പി. സ്ക്കൂൾ
വിലാസം
കണ്ണൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-2017Parassinikadavu up




ചരിത്രം

പറശ്ശിനിക്കടവ് പുഴയുടെ പടിഞ്ഞാറ് തീരത്ത് സ്ഥിതിചെയ്യുന്ന പറശ്ശിനി യു.പി.സ്കൂളിന്‍റെ ആരംഭം 1922ല്‍ ആണ്. ഒരു താല്‍ക്കാലിക കെട്ടിടത്തില്‍ എലിമെന്‍ററി സ്കൂളായി ആരംഭിക്കുകയും പിന്നീട് കൊവ്വല്‍ പ്രദേശത്തേക്ക് മാറുകയും ചെയ്തു. 1926ല്‍ കുറ്റിയില്‍ എന്ന സ്ഥലത്ത് ഒരു സ്ഥിരം കെട്ടിടം പണിത് അഞ്ചാംതരം വരെ ആരംഭിച്ചു. പിന്നീട് എട്ടാതരംവരെയുള്ള ഹയര്‍ എലമെന്‍ററി സ്കൂളായി. ആദ്യമാനേജര്‍ പി.എം.കുഞ്ഞിരാമന്‍. 1933-34 കാലത്ത് ഇന്ന് സ്കൂളുള്ള സ്ഥലത്തേക്ക് മാറി. പൂര്‍വ്വവിദ്യാര്‍ത്ഥികളുടെയും പി.ടി.എ.യുടെയും ഇടപെടലോടെ സ്കൂളിന്‍റെ മുഖഛായ തന്നെ മാറ്റാനുള്ള പ്രയത്നത്തിലാണ് സമഗ്രവിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തില്‍ നടക്കുന്നത്.നിലവില്‍ 312 കുട്ടികളും 15 അധ്യാപകരും സ്കൂളിലുണ്ട്.

ഭൗതികസൗകര്യങ്ങള്‍

ഇംഗ്ലീഷ് തിയേറ്റര്‍ ,കുട്ടികളുടെ പാര്‍ക്ക് ,സ്കൂള്‍ ഗെയിറ്റ്,സ്കൂള്‍ കവാടം ,ശിശു സൗഹൃദ ക്ലാസ്മുറികള്‍ ,നവീകരിച്ച സ്റ്റാഫ് റൂം ,നവീകരിച്ച ടോയ്ലറ്റ് ,കുടിവെള്ള സംവിധാനം ,കമ്പോസ്റ്റ് പിറ്റ് ,കമ്പ്യൂട്ടര്‍ ലാബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കുട്ടികള്‍ക്ക് യോഗ പരിശീലനം ,പ്ലാസ്റ്റിക് നിരോധിതക്യാമ്പസ്. ഗ്രാഫ്റ്റിംഗ്, ബൈന്‍റിംഗ് പരിശീലനം ,അഭിമുഖങ്ങള്‍ ,സ്പോര്‍ട്സ് ചാമ്പ്യന്‍ഷിപ്പ് , വിദ്യാരംഗം സബ്ജില്ലാ തലം-മികച്ച വിദ്യാലയം, ദക്ഷിണേന്ത്യന്‍ കാര്‍ഷികമേളയില്‍ നിശ്ചലദൃശ്യം രണ്ടാം സ്ഥാനം, സബ്ജില്ല സാമൂഹ്യ ശാസ്ത്ര മേളയില്‍ ചാമ്പ്യന്‍ഷിപ്പ് ,പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നത്തില്‍ രക്ഷിതാക്കളുടെ മികച്ച പങ്കാളിത്തം

= മാനേജ്‌മെന്റ്

പറശ്ശിനി മടപ്പുരയുടെ ഇന്ന് കാണുന്ന പുരോഗതിക്ക് തുടക്കം കുറിക്കുകയും നാടകം , കഥകളി തുടങ്ങിയ കലകള്‍ക്ക് വേണ്ടി പ്രസ്ഥാനങ്ങള്‍ തുടങ്ങുകയും ചെയ്ത ശ്രീ.പി.എം.കുഞ്ഞിരാമന്‍ മാനേജരാണ് പറശ്ശിനിക്കടവിലെ വിദ്യാലയങ്ങള്‍ സ്ഥാപിച്ചത് . പറശ്ശിനിക്കടവ് യു പി സ്കൂള്‍, പറശ്ശിനിക്കടവ് ഹൈ സ്കൂള്‍ എന്നിവ സ്ഥാപിച്ചത് ഇദേഹമാണ്. വിദ്യാലയങ്ങള്‍ക്ക് വേണ്ടി സിമെന്റ് ചെയ്ത് ഓടിട്ട കെട്ടിടങ്ങള്‍ അക്കാലത്തെ ഉണ്ടായിരുന്നു. പറശ്ശിനിക്കടവില്‍ പഠിക്കാന്‍ വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സൌജന്യമായ ബോട്ട് യാത്രയും , അമ്പലത്തില്‍ നിന്ന് ഭക്ഷണവും സ്കൂള്‍ കോമ്പൌണ്ടില്‍ താമസ സൌകര്യവും അന്നേ ഏര്‍പെടുത്തിയിരുന്നു. അധ്യാപകര്‍ക്ക് താമസിക്കാന്‍ വീടുകളും അക്കാലത് ഏര്‍പെടുത്തിയിരുന്നു. അധ്യാപകര്‍ക്ക് ശമ്പളം കൊടുക്കുന്ന കാര്യത്തിലും കൃത്യനിഷ്ഠ പാലിച്ചിരുന്നു. ശ്രീ.പി.എം.കുഞ്ഞിരാമന് ശേഷം മക്കളായ പി.പി.കൌസല്യ, പി.പി.രോഹിണി എന്നിവര്‍ മനജരായിരുന്നു. അവരുടെ കാലശേഷം ഇന്ന് ശ്രീമതി പി.പി.കാര്‍ത്യായനിയാണ് സ്കൂള്‍ മാനേജര്‍.

ഞങ്ങളുടെ ആദ്യ മാനേജര്‍


മുന്‍സാരഥികള്‍

ശ്രീ ആര്‍ ഭാസ്കരന്‍ പിള്ള ശ്രീ വി എം കൃഷ്ണന്‍ നമ്പീശന്‍ ശ്രീ പി പി കുഞ്ഞിരാമന്‍ മാസ്റ്റര്‍ ശ്രീ കെ കെ കുഞ്ഞമ്പു മാസ്റ്റര്‍ ശ്രീ ക കുഞ്ഞമ്പു പണിക്കര്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps: 11.984799,75.399904 | width=600px | zoom=15 }}