കെ.എ.യു.പി.എസ് തിരുവത്ര
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കെ.എ.യു.പി.എസ് തിരുവത്ര | |
---|---|
വിലാസം | |
തിരുവത്ര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം & ENGLISH |
അവസാനം തിരുത്തിയത് | |
07-02-2017 | കുമാർ എ.യു.പി.സ്കൂൾ തിരുവത്ര. |
ചരിത്രം
1924 ലാണ് കുമാർ .എ.യു.പി.സ്കൂൾ സ്ഥാപിക്കപ്പെടുന്നത് . എന്നാൽ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിന് പടർന്നു പന്തലിക്കാൻ കഴിയുന്ന സാമൂഹിക ചുറ്റുപാടുകൾ ആയിരുന്നില്ല ഈ പ്രദേശത്തുണ്ടായിരുന്നത്. ഹിന്ദു മുസ്ലിം ജനവിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന ഈ പ്രദേശത്തെ ജനത സാമ്പത്തികമായും വിദ്യാഭ്യാസപരമായും പുറകിലായിരുന്നു.ഏറിയ പങ്ക് ജനങ്ങളും ദരിദ്ര കുടുംബത്തിൽ പെട്ട മത്സ്യത്തൊഴിലാളികളും ഇടത്തരം കർഷകരും കർഷകത്തൊഴിലാളികളുമായിരുന്നു.
മേൽപ്പറഞ്ഞ സാമൂഹിക ചുറ്റുപാടുകൾക്കിടയിലാണ് തിരുവത്രയിലെ പ്രമുഖ ഈഴവ കുടുംബാംഗമായ കുറ്റിയിൽ ശങ്കരൻ എന്നയാൾ ഒരു ഓലഷെഡിൽ നൂറിൽ താഴെ മാത്രം കുട്ടികളുമായി ഒരു എൽ.പി.വിദ്യാലയം ഇവിടെ സ്ഥാപിക്കുന്നത്.എ.എൽ.പി.എസ്.തിരുവത്ര എന്നായിരുന്നു വിദ്യാലയത്തിന്റെ പേര്. ശ്രീ.അയ്യപ്പകുട്ടി മാസ്റ്റർ ആയിരുന്നു പ്രഥമ ഹെഡ്മാസ്റ്റർ.
1950 കൾക്ക് ശേഷം വിദ്യാലയത്തിന് വളർച്ചയുടെ കാലഘട്ടമായിരുന്നു. ഈ കാലഘട്ടത്തിൽ വിദ്യാലയം ഇപ്പോൾ പ്രവർത്തിക്കുന്നിടത്തുനിന്നു 250 മീറ്റർ പടിഞ്ഞാറു ഭാഗത്തേക്ക് മാറ്റി സ്ഥാപിച്ചു. പിന്നീട് ഇപ്പോൾ നിലനിൽക്കുന്ന പ്രധാന കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയതിനു ശേഷം ആണ് ഇവിടേക്ക് പുനഃസ്ഥാപിച്ചത്.
പടിപടിയായി ഉയർന്നുവന്ന ഈ വിദ്യാലയത്തിൽ ഇന്ന് 345 ആൺകുട്ടികളും 303 പെൺകുട്ടികളും കൂടി 648 വിദ്യാർത്ഥികളുണ്ട്. എൽ.പി. വിഭാഗത്തിൽ 9 ഡിവിഷനും യു.പി വിഭാഗത്തിൽ 10 ഡിവിഷനും കൂടി ആകെ 19 ഡിവിഷനും 25 അദ്ധ്യാപകരും ഉണ്ട്.
ഭൗതികസൗകര്യങ്ങള്
1 ഏക്കര്‍ ഭൂമിയിലാണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
27.01.207 തിയ്യതി രാവിലെ അസംബ്ലി കുടി വിദ്യാലയത്തിലെ പ്രധാനാധ്യ്പക സുനില ടീച്ചർ കുട്ടികൾക്ക് പൊതുവിദ്യാഭ്യാസ യജ്ഞതതെ കുറിച്ച് ക്ലാസ്സുകൊടുക്കുകയും തുടർന്ന് ഓരോ ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് വിദ്യാലയത്തിലെ നിർദ്ദേശിച്ചുകൊടുത്ത സ്ഥലങ്ങൾ വൃത്തിയാക്കാനും പ്ലാസ്റ്റിക് മാലിന്യങ്ങൾ പ്രത്യേകം ശേഖരിച്ചു വെക്കാനും നിർദ്ദേശം കൊടുത്തു .രാവിലെ 11 മണിക്ക് പൊതു വിദ്യാഭ്യാസ യജ്ഞത്തോടനുബന്ധിച്ചു ജനപ്രതിനിധികൾ പി.ടി.എ അംഗങ്ങൾ പൂർവ്വവിദ്യാർത്ഥികൾ ഒരുമിച്ചു ചേരുകയും പൊതു വിദ്യാഭ്യാസയജ്ഞത്തിന്റെ പ്രതിജ്ഞ അധ്യാപകനായ ഇക്ബാൽ മാസ്റ്റർ ചൊല്ലിക്കൊടുക്കുകയും ചെയ്തു
വിദ്യാരംഗം സാഹിത്യ വേദി
,ഇംഗ്ലീഷ് ക്ലബ്,കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസ് ,മാത്സ് ക്ലബ് ,സോഷ്യൽ ക്ലബ് ,സയൻസ് ക്ലബ് ,
ഗാന്ധി ദർശൻ ക്ലബ്
,ഇക്കോ ക്ലബ് ,റോഡ് സേഫ്റ്റി ക്ലബ് ,
സ്കൗട്ട്
,ബുൾബുൾ , തുടങ്ങിയ ക്ലബ്ബുകൾ സ്കൂളിൽ നന്നായി പ്രവർത്തിച്ചു വരുന്നു.
മുന്‍ സാരഥികള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
{{#multimaps:10.602222,76.006860|zoom=15}}