കോടഞ്ചേരി എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
21:35, 5 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kotancherilpschool (സംവാദം | സംഭാവനകൾ)
കോടഞ്ചേരി എൽ പി എസ്
വിലാസം
കോടഞ്ചേരി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
05-02-2017Kotancherilpschool




................................

ചരിത്രം

  തൂണേരി പഞ്ചായത്തിലെ ഒൻപതാം വാർഡിൽ,എടച്ചേരി പഞ്ചായത്ത് അതിർത്തിയോട് ചേർന്നു കിടക്കുന്ന കോടഞ്ചേരിയിൽ സ്ഥിതി ചെയ്യുന്ന അഞ്ചാം തരം വരെ ഉള്ള സ്കൂൾ ആണ് കോടഞ്ചേരി എൽ.പി.സ്കൂൾ. ചിരപുരാതനമായ ഈ സരസ്വതി ക്ഷേത്രം ' ആയത്തുകുളങ്ങര സ്കൂൾ 'എന്നാണ് അറിയപ്പെട്ടിരുന്നത്.
  വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സംസ്കൃത പണ്ഡിതനും അധ്യാപകനും സാമൂഹ്യപ്രവർത്തകനുമായ ആർ.കോമപ്പ കുറുപ്പ് രാവാരിമഠത്തിൽ കുടിപ്പള്ളിക്കുടം ആയി ആരംഭിച്ച വിദ്യാലയം എറെ താമസിയാതെ ആയത്തുകുളങ്ങര എന്ന പറമ്പിൽ ഓല ഷെഡ് കെട്ടി വിദ്യാലയമായി മാറ്റപ്പെട്ടു.
   1881-ൽ വെള്ളൂര്  സ്കൂൾ എന്ന പേരിൽ സർക്കാർ അംഗീകരിച്ചു.അഞ്ചു നാഴിക അകലെ ഉള്ളവർ പോലും ഇവിടെ വന്നു പഠിച്ചിരുന്നു.അഞ്ചാം തരം പരീക്ഷ അന്ന് ഈ സ്കൂളിൽ മാത്രമേ നടത്തപ്പെട്ടിരുന്നുള്ളു,
  ആർ.കോമപ്പ കുറുപ്പ് വാർദ്ധക്യബാധിതനായപ്പോൾ സ്കൂൾ പ്രവർത്തനം കാര്യക്ഷമമായി നടക്കാതെ വരികയും,കെട്ടിടം തകരുകയും ചെയ്തു. അന്ന് സ്കൂളിലെ പ്രധാനാധ്യാപകനും,കോമപ്പക്കുറുപ്പിൻറെ മരുമകനുമായ ശ്രീ.ഗോവിന്ദ കുറുപ്പ് കോട്ടേമ്പ്രം തെരുവിലെ പ്രശസ്ത വൈദ്യരായിരുന്ന കണാരൻ വൈദ്യരുടെ സഹായത്തോടെ വിദ്യാലയം തൊട്ടടുത്തുള്ള ' കരിപ്പള്ളി ' പറമ്പിലേക്ക് മാറ്റി സ്ഥാപിച്ചു.ഇതോടെ വിദ്യാലയത്തിന് സ്വന്തം സ്ഥലവും കെട്ടിടവും ഉണ്ടായി. ശ്രീ.ഗോവിന്ദ കുറുപ്പും സി.കെ കണാരൻ വൈദ്യരും കുട്ടുത്തരവാദിത്വത്തിൽ വിദ്യാലയം നടത്തി വന്നു.ആ കാലത്ത് വെള്ളൂരിൽ പുതുതായി ഒരു സ്കൂൾ കൂടി ഉദയം ചെയ്തു.അപ്പോൾ ഈ  സ്കൂളിൻറെ പേര് ' കോടഞ്ചേരി ഹിന്ദു ബോയ്സ് സ്കൂൾ 'എന്നാക്കി മാറ്റി 1927-ൽ സ്കൂളിന് ഡിസ്ട്രിക്ട് ബോർഡിൻറെ അംഗീകാരം ലഭിച്ചു.1937-വരെ ശ്രീ.ഗോവിന്ദ കുറുപ്പും സി.കെ കണാരൻ വൈദ്യരും ചേർന്നാണ് മാനേജ്മെന്റ് നോക്കി നടത്തിയത്.
  1937-ൽ കണാരൻ വൈദ്യരുടെ ഭാര്യ സുശീല എന്ന പി.കെ കുഞ്ഞി പ്രധാന അദ്ധ്യാപികയും മനേജരുമായി.അവരുടെ മരണശേഷം കണാരൻ വൈദ്യർ തന്നെ മാനേജർ ആയി. ഈ കാലത്തു വലിയ ഗുരുക്കൾ എന്നറിയപ്പെട്ട കോമപ്പ കുറുപ്പ് ,വടക്കും കരമ്മൽ ഗോവിന്ദക്കുറുപ്പ്, കണ്ടിയിൽ രാമർ കുറുപ്പ്  ,പുത്തൻപുരയിൽ ബാലകൃഷ്ണൻ അടിയോടി,പടിക്കലെക്കണ്ടി അമ്മത് മാസ്റ്റർ എന്നീ പ്രമുഖർ സേവനമനുഷ്ഠിച്ചിരുന്നു.കുഞ്ഞി ടീച്ചർക്ക് ശേഷം ശ്രീ കെ.കുഞ്ഞിക്കണ്ണൻ മാസ്റ്റർ ദീർഘകാലം പ്രധാനാധ്യാപകനായി.ആ കാലത്ത് സ്കൂളിന് നവചൈതന്യവും,ഉന്മേഷവും ലഭിച്ചു.എൻ.ഇ.എസ് ബ്ലോക്ക് തലത്തിലും സ്കൂൾ കോംപ്ലക്സ് തലത്തിലും സബ്ജില്ല തലത്തിലും പഠന-പഠനേതര വിഷയങ്ങളിലും ഗണ്യമായ സ്ഥാനങ്ങൾ നേടിയിട്ടുണ്ട്.1969-ൽ നടത്തിയ കോംപ്ലക്സ് ശാസ്ത്ര പഠനോപകരണ നിർമ്മാണ മേളയിലെ എല്ലാ വിഭാഗങ്ങളിലും ഒന്നാം സ്ഥാനം,1970-ലെ കോംപ്ലക്സ് ലെവൽ സാംസ്ക്കാരിക മത്സരത്തിലെ എൽ.പി,യു.പി വിഭാഗത്തിലും ഒന്നാം സ്ഥാനം തുടങ്ങി നിരവധി നേട്ടങ്ങൾ സ്കൂളിനു ലഭിച്ചു.
  1959-വരെ അഞ്ചു ക്ലാസ്സുകൾ മാത്രം ഉണ്ടായിരുന്ന സ്കൂളിൽ ഒന്നാം താരത്തിന് ഒരു ഡിവിഷൻ കൂടി ഉണ്ടായി.1968 സ്പെറ്റംബർ 28ന് മാനേജർ കണാരൻ വൈദ്യർ നിര്യാതൻ ആവുകയും മകൻ ആയ ശ്രീ.കെ ശ്രീധരൻ മാസ്റ്റർ മാനേജർ ആവുകയും ചെയ്തു. ഈ അവസരത്തിൽ സി.എച് നാരായണൻ നമ്പ്യാർ,കുഞ്ഞികേളു അടിയോടി,കെ.കെ ശങ്കരൻ അടിയോടി,ഇ.കേളു മാസ്റ്റർ,കെ സദാനന്ദൻ,ഇ ജനാർദ്ദനൻ നമ്പ്യാർ,കെ.ചിന്നു ടീച്ചർ,കെ പുരുഷോത്തമൻ,അറബിക് അദ്ധ്യാപകൻ ആയ അബ്ദുള്ള മാസ്റ്റർ എന്നിവർ മഹത്സേവനംനടത്തി.30/ 6/1975-ൽ കുഞ്ഞിക്കണ്ണൻ മാസ്റ്റർ വിരമിച്ചപ്പോൾ,കെ.കെ ശങ്കരൻ അടിയോടി മാസ്റ്ററും 30/3/1997-ൽ അദ്ദേഹം വിരമിച്ചപ്പോൾ ശ്രീ.കേളു മാസ്റ്ററും പ്രധാനദ്ധ്യപകരായി. 1981-ൽ  മൂന്നു ഡിവിഷനുകൾ കൂടി നിലവിൽ വന്നു. പി. മോഹനൻ,പി. സാവിത്രി,കെ. ചന്ദ്രൻ എന്നിവർ നിയമിതരായി 1982ൽ കെ. പുരുഷോത്തമൻ ഹെഡ്മാസ്റ്റർ ആയി 4/01/1983ൽ സ്കൂളിന്റെ അഭ്യുദയകാംക്ഷിയും മാതൃകാധ്യാപകനുമായ ശ്രീ കെ. സദനന്ദൻ മാസ്റ്റർ സർവീസിലിരിക്കെ ദിവംഗതനായി. തുടർന്ന് പി.ടി.കെ. രാജൻ,കെ. ഹരിദാസൻ എന്നിവർ നിയമിതനായി. 20 വർഷക്കാലത്തെ സ്കൂളിന്റെ അമരക്കാരനായുള്ള പുരുഷോത്തമൻ മാസ്റ്ററുടെ സേവനം വിദ്യാലയത്തിന് പുതിയ ഉണർവും ഉത്തേജനവും ഉണ്ടാക്കി. ഓരോ ക്ലാസ്സിനും രണ്ടുവീതം ഡിവിഷയനുകളുണ്ടായി. ഓലമേഞ്ഞ പഴയ ഷെഡ്ഡുകൾ എല്ലാം ഓടുമേഞ്ഞു. പ്രീ. കെ.ഇ. ർ. പ്രകാരമുള്ള അഞ്ചു പഴയ ക്ലാസ്സുകളും, കെ.ഇ.ർ. പ്രകാരമുള്ള അഞ്ചു പുതിയ ക്ലാസ്സുകളും തറയും വരാന്തയും സിമെന്റിട്ടു കെട്ടിലും മട്ടിലും മെച്ചപ്പെടുത്തി.പഠന-പഠനേതര പ്രവർത്തനങ്ങളിൽ വമ്പിച്ച പുരോഗതി നേടാൻ കഴിഞ്ഞു.കോംപ്ലക്സ് തലത്തിലും സബ് ജില്ലാതലത്തിലും നിരവധി സമ്മാനങ്ങൾ വാരികുട്ടൻകഴിഞ്ഞു.സ്കൂൾതലത്തിൽ ദിനാചരണങ്ങളും വിവിധ മേളകളും സമാജങ്ങളും ക്ലബ് പ്രവർത്തനങ്ങളും ഗംഭീരമായിത്തന്നെ നടത്തിവന്നു 1982,83,86 വർഷങ്ങളിൽ ഇരിങ്ങണ്ണൂർ കോംപ്ലക്സ് കലാമേളകളിൽ ചാംപ്യൻഷിപ്,1984ൽ ബി.കെ.,യുപി.നാടകമത്സരത്തിൽ മൂന്നാംസ്ഥാനം,1999 സബ്ജില്ലാകളമേളയിൽ ഓവറോൾചാപ്യൻഷിപ്,ഗണിതശസ്ത്ര ക്യാമ്പിൽ  നേടിയ ഒന്നും രണ്ടും സ്ഥാനങ്ങൾ, യുറീക്കാ വിജ്ഞാനോത്സവം പഞ്ചായത്തു തലത്തിലും മേഖലാതലത്തിലും നേടിയ സ്ഥാനങ്ങൾ എന്നിങ്ങനെ നിരവധി നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിനു കഴിഞ്ഞു.
   1986-ൽ എൽ.എസ്.എസ് പരീക്ഷയിൽ റിനേഷ് കെ,മനോജ് കെ എന്നിവർ ഈ സ്കൂളിൽ നിന്നും വിജയം നേടി.2002-ൽ എൽ.എസ്.എസ് നേടിയ വിദ്യാർത്ഥി ആണ് നിധിൻ പി.1997-ലെ സബ്ജില്ല ഗണിതശാസ്ത്ര ക്വിസിന് ശ്രീജിത്ത്,ദീപ്തി എന്നിവർ ഒന്ന്,രണ്ട് സ്ഥാനങ്ങൾ നേടി.1998-ൽ ഗണിതശാസ്ത്ര ക്യാമ്പിൽ ക്ലാസ് തലമത്സരങ്ങളിൽ ഒന്നാംതരത്തിൽ നിധിൻ പിയും അഞ്ചാം തരത്തിൽ ശ്രീജിത്തും ഒന്നാം സ്ഥാനം നേടി. ഇങ്ങനെ അക്കാദമികവും അക്കാദമികേതരവും ആയ നിരവധി വിജയങ്ങൾ കൈവരുവാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്.

കെ.പുരുഷോത്തമൻ പ്രധാന അധ്യാപകൻ ആയ അവസരത്തിൽ ഇ.ജനാർദ്ദനൻ നമ്പ്യാർ,കെ.ചിന്നു,കെ.പി അബ്ദുള്ള,പി മോഹനൻ,ഇ.സാവിത്രി,കെ ഹരിദാസൻ,കെ ചന്ദ്രൻ,പി.ടി.കെ രാജൻ,എം ഗൗരി,ഇ പത്മജ ,ഇ പുഷ്പരാജൻ,സി മല്ലിക,ടി അഷറഫ് എന്നിവർ അദ്ധാപകരായി സേവനം അനുഷ്ടിച്ചു.1998-ൽ ഇ.ജനാർദ്ദനൻ നമ്പ്യാർ,കെ.ചിന്നു എന്നിവർ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചു. 1995 ആകുമ്പോഴേക്കും വിദ്യാർത്ഥികളുടെ എണ്ണം കുറഞ്ഞു വന്നതിനാൽ ഒരു ഡിവിഷൻ നഷ്ടപ്പെട്ടു.തുടർന്നു വർഷം തോറും ഡിവിഷനുകൾ നഷ്ടപ്പെടുകയും പ്രസ്തുത ക്ലാസ് അധ്യാപകരെ മറ്റു വിദ്യാലയങ്ങളിലേക്ക് പുനർവിന്യസിപ്പിക്കുകയും ചെയ്തു.1997-ൽ കെ.പി അബുദുള്ള മാസ്റ്റർ വിരമിച്ചു.പകരം ടി അഷ്റഫ് മാസ്റ്റർ നിയമിതനായി.2002 മാർച്ച് 31ന് കെ.പുരുഷോത്തമൻ വിരമിച്ചപ്പോൾ പി.മോഹനൻ പ്രധാനാധ്യാപകനായി ചുമതല ഏറ്റു. സ്കൂളിൻറെ ഭൗതികവും വിദ്യാഭ്യാസപരവുമായ ഏതൊരു പ്രവർത്തനത്തിലും മാനേജർ കെ.സുമതിയും പി.ടി.എയും അകമഴിഞ്ഞ സഹകരണങ്ങൾ നടത്തി വരുന്നു 2002-ൽ ആണ് ശ്രീധരൻ മാസ്റ്റർ സഹോദരി,സുമതിക്ക് മാനേജ്മെൻറ് അധികാരം നൽകിയത്.

  ടി.അഷ്റഫ് നയിക്കുന്ന കബ്ബ് യൂണിറ്റ് സ്കൂളിൻറെ അച്ചടക്കം,ശുചിത്വം,കൃഷി മുതലായ രംഗങ്ങളിൽ ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തി വരുന്നു.ഏഴോളം വിദ്യാർത്ഥികൾക്ക് രാഷ്ട്രപതിയുടെ ഗോൾഡൻ ആരോ അവാർഡ് നേടാൻ കഴിഞ്ഞത് സ്കൂളിനെ കൂടുതൽ ശ്രദ്ധേയമാക്കി.1979 ലെ കേരള ലളിതകല അക്കാദമി പുരസ്കാര ജേതാവ് ആയ പ്രശസ്ത ചിത്രകാരൻ ജനാർദ്ദനൻ കോട്ടേമ്പ്രം,അഭിനയ രംഗത്ത് പ്രസിദ്ധനായ പുരുഷോത്തമൻ കോട്ടേമ്പ്രം,രാഷ്ട്രീയ രംഗത്ത് ശോഭിക്കുന്ന കെ.പി ചാത്തു മാസ്റ്റർ,മുൻ വയനാട് ഡി.എം.ഒ,എം ബാലകൃഷ്ണൻ തുടങ്ങി വിവിധ മേഖലകളിൽ പ്രശസ്തരായ നിരവധി വ്യക്തികൾ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ ആണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. പി.കെ കുഞ്ഞി
  2. കെ.കുഞ്ഞിക്കണ്ണൻ
  3. കെ.കെ ശങ്കരൻ അടിയോടി
  4. ഇ.കേളു
  5. കെ.പുരുഷോത്തമൻ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. 1979 ലെ കേരള ലളിതകല അക്കാദമി പുരസ്കാര ജേതാവ് ആയ പ്രശസ്ത ചിത്രകാരൻ ജനാർദ്ദനൻ കോട്ടേമ്പ്രം
  2. അഭിനയ രംഗത്ത് പ്രസിദ്ധനായ പുരുഷോത്തമൻ കോട്ടേമ്പ്രം
  3. മുൻ വയനാട് ഡി.എം.ഒ,എം ബാലകൃഷ്ണൻ

വഴികാട്ടി

{{#multimaps:11.6923 , 75.6263 |zoom=13}}

"https://schoolwiki.in/index.php?title=കോടഞ്ചേരി_എൽ_പി_എസ്&oldid=322747" എന്ന താളിൽനിന്ന് ശേഖരിച്ചത്