Schoolwiki:തിരഞ്ഞെടുത്ത വിദ്യാലയങ്ങൾ
എന്‍.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂര്‍
കണ്ണൂര്‍ ജില്ലയില്‍, പാനൂര്‍ മുനിസിപാലിറ്റിയില്‍ കനക മല യുടെ താഴ്വാരത്ത് പെരിങ്ങത്തൂർ പുഴയുടെ ഓരം ചേര്‍ന്ന് പെരിങ്ങത്തൂര്‍ പട്ടണത്തില്‍ കടവത്തൂര്‍ റോഡില്‍ അതി മനോഹരമായ മൂന്നുനില കെട്ടിടത്തില്‍ എന്‍.എ.എം ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നു. മുസ്ലീം എഡ്യുക്കേഷനല്‍ ആന്റ് കള്‍ച്ചറല്‍ ഫോറം 1995-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കണ്ണൂര്‍ ജില്ലയിലെ ( തലശ്ശേരി വിദ്യഭ്യാസ ജില്ല, ചൊക്ലി ഉപജില്ല) പ്രശസ്ത വിദ്യാലയമാണ്. കേരളത്തിലെ മികച്ച വിദ്യാലയത്തിനുള്ള ഹരിത വിദ്യാലയം അവാര്‍ഡ്, മാതൃഭൂമി പത്രത്തിന്റെ സീഡ് പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്.