മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:57, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14755 (സംവാദം | സംഭാവനകൾ)
മധുസൂദനൻ തങ്ങൾ സ്മാരക ജി.യു.പി.എസ്. മട്ടന്നൂർ
വിലാസം
മട്ടന്നൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-201714755




ചരിത്രം

   1923ല്‍ മട്ടന്നൂര്‍ ബോര്‍ഡ് എലിമെന്ററി സ്കൂള്‍ സ്ഥാപിതമായി. അത് പിന്നീട് മട്ടന്നൂര്‍ ഗവണ്‍മെന്റ് യു പി സ്കൂളായിമാറി.ശ്രീ, മധുസൂദനന്‍  തങ്ങള്‍ പണിത് നല്‍കിയ കെട്ടിടത്തിലാണ് വിദ്യാലയ പ്രവര്‍ത്തനമാരംഭിച്ചത്.1-6-23ല്‍ പ്രവര്‍ത്തനം  ആരംഭിക്കുമ്പോള്‍‍ ഒന്നാമതായി ചേരാന്‍ ഭാഗ്യം ലഭിച്ചത് നാരായണന്‍ വടക്കേവീട് എന്ന വ്യക്തിക്കാണ്.  ആദ്യത്തെ ഹെഡ് മാസ്റ്റര്‍ ശ്രീ. കെ. കെ കു‍ഞ്ഞിരാമന്‍ നമ്പ്യാര്‍ ആണ്. തുടക്കത്തില്‍ 1 മുതല്‍ 5 വരെ ക്ലാസ്സുകളാണ് ഉണ്ടായിരുന്നത്. 1927 മുതല്‍ ആറാം ക്ലാസ്സും തുടര്‍ന്ന് ഏഴ്, എട്ട്, ക്ലാസ്സുകളും ഇവിടെ ആരംഭിച്ചു. വിദ്യാഭ്യാസ പരിഷ്കരണത്തിന്റെ ഭാഗമായി എട്ടാം ക്ലാസ്സ് വാദ്യാലയത്തില്‍ നിന്നു മാറ്റുകയാണുണ്ടായത്.
ആദ്യകാലത്ത് വിദ്യാലയം പ്രവര്‍ത്തിച്ചിരുന്നത്  വിവിധ കെട്ടിടങ്ങളിലാണ്. ശ്രീ. തങ്ങള്‍ പണിത കെട്ടിടത്തിലും മറ്റു ക്ലാസ്സുകല്‍ നാട്ടുകാര്‍ നിര്‍മ്മിച്ച ഓല ഷെഡ്ഡിലുമായിരുന്നു. ഇപ്പോള്‍ വ‍ൃന്ദ ഹോട്ടല്‍ സ്ഥിതി ചെയ്യുന്ന സ്ഥലത്ത്  ചില ക്ലാസ്സുകള്‍ നടന്നത് ചിലര്‍ ഓര്‍മ്മിക്കുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ ഭൂമിയില്‍ ഇന്ന് കാണുന്ന സ്ഥലത്ത് ഓല ഷെഡ്ഡുകളിലാണ് ക്ലാസ്സുകള്‍ നടന്നിരുന്നത്.1935മുതല്‍ പ്രത്യേകമായി പ്രവര്‍ത്തിച്ചിരുന്ന  മട്ടന്നൂര്‍ എയ്ഡഡ്  മാപ്പിള എലിമെന്ററി സ്കൂളും മട്ടന്നൂര്‍ ബോര്‍ഡ് എലിമെന്ററി സ്കളും ചേര്‍ന്ന് മ‌ട്ടന്നൂര്‍ ഗവ. യു പി സ്കൂളായി മാറി. മട്ടന്നൂര്‍ നഗരസഭയുടെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഈ വിദ്യാലയം നാട്ടുകാരുടെ ശ്രമഫലമായി ഓരോ വര്‍ഷവും മുന്നേറിക്കൊണ്ടിരിക്കുന്നു. 159 വിദ്യാര്‍ത്ഥികളില്‍ ആരംഭിച്ച് 1500 ല്‍ അധികം  വിദ്യാര്‍ത്ഥികള്‍ ഒരേ സമയത്ത് പഠനം നടത്തിയ വിദ്യാലയമായി ഇത് വളര്‍ന്നു. ഈ കാലയളവില്‍ ഒട്ടേറെ പ്രശസ്തരായ വ്യക്തികള്‍ വിദ്യാലയത്തിന്റെ വളര്‍ച്ചക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒട്ടേറെ പ്രഗത്ഭരായ അധ്യാപരുടെ സേവനം വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്.ഈ വിദ്യാലയത്തില്‍ നിന്നും പ്രാഥമികവിദ്യാഭ്യാസം ലഭിച്ച ഒട്ടേറെ വ്യക്തികള്‍ വിവിധമേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവരായുണ്ട്.വാദ്യകലാകാരനായി പ്രശസ്തി നേടിയ മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ഡോ.അജിവര്‍ഗ്ഗീസ്, ഡോ.സതീഖ സാജിദ്, എ.അജയകുമാര്‍.ഐഎഫ്എസ്, ഡോ.റംസീന, ഡോ.പ്രിയദര്‍ശിനി, ഡോ.നിഷി, ബാലസാഹിത്യകാരന്‍ പ്രഭാകരന്‍ പഴശ്ശി, ഡെ.കലക്ടര്‍ ഗംഗാധരന്‍ നമ്പ്യാര്‍, എന്‍ജിനീയര്‍ ശശി, കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍ മജിത്ത്, അഡ്വ:എം.സി.വി.ഭട്ടതിരിപ്പാട്, പി.കെ.എസ്. വര്‍മ്മ, മട്ടന്നൂര്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറായിരുന്ന എം.വി. കുഞ്ഞികൃഷ്ണന്‍ എന്നിവര്‍ അവരില്‍ ചിലര്‍ മാത്രമാണ്. വളരെ കഴിവുറ്റ പ്രധാനാധ്യപകര്‍ വിദ്യാലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.കര്‍മ്മനിരതരായ അധ്യാപകരുടെ സഹകരണത്തോടെ വിദ്യാലത്തിന്റെ ഭൗതിക സൗകര്യം മെച്ചപ്പെടുത്താനും പഠന പഠനാനുബന്ധപ്രവര്‍ത്തനങ്ങളില്‍ ഉന്നതനിലവാരം പുലര്‍ത്താനും വിദ്യാലയ്ത്തിന് കഴിഞ്ഞിട്ടുണ്ട്. ഉപജില്ലാ തലത്തില്‍ ബാലകലോത്സവത്തില്‍ നിരവധിതവണ ചാമ്പ്യന്‍ ഷിപ്പ് നേടിയുണ്ട്. കായിക രംഗത്തും ഇത് നേടാന്‍ കഴിഞ്ഞു.ശാസ്ത്ര പ്രവര്‍ത്തി പരിചയ മേളയിലും ഒന്നിലധികം തവണ ചാമ്പ്യന്‍ ഷിപ്പ് നേടിയിട്ടുണ്ട്. സര്‍വ്വ ശ്രീ സി. നാരായണന്‍ നമ്പ്യാര്‍ (1927-) പി.എം. രാമുണ്ണി (1955-60), എം.കെ കുഞ്ഞനന്തക്കുറുപ്പ് (1960-68) സി.എം.ബാലകൃഷ്ണ്ന്‍ നമ്പ്യാര്‍ (1968`69), ടി.എം. കുഞ്ഞിരാമന്‍ നമ്പീശന്‍ ( 1969-75),സി.കെ. മാധവന്‍ നമ്പ്യാര്‍ (1975-95),പി.പി. പത്മനാഭന്‍ നമ്പ്യാര്‍ (1995-98), എം.ഗോവിന്ദന്‍ നമ്പ്യാര്‍ (1998-2001), ആര്‍.വേണുഗോപാലന്‍ (2001-03), എം.പി ഗംഗാധരന്‍(2003-06), എം. സദാനന്ദന്‍(2006-09), പി. എം സുരേന്ദ്രനാഥന്‍(2009-13), എ. പി ഫല്‍ഗുണന്‍ (2013-15),  പി. ശശിധരന്‍ (2015-16) . എന്നിവര്‍ പ്രധാനാധ്യാപകരായി മികച്ച പ്രവര്‍ത്തനമാണ് കാഴ്ച വെച്ചത്. 2016 മുതല്‍  പി. എം അംബുജാക്ഷന്‍  പ്രധാനാധ്യാപകനായി തുടരുന്നു.   

ഭൗതികസൗകര്യങ്ങള്‍

സ്കൂളിന്റെ പ്രധാനാദ്ധ്യാപകര്‍

സ്ക്കൂളിന് ലഭിച്ച പുരസ്ക്കാരങ്ങള്‍

കലാ-കായിക, പാഠ്യേതര രംഗങ്ങളിലെ പ്രതിഭകള്‍

ഫോട്ടോ ഗാലറി

സ്മാര്‍ട്ട് റൂം

വിദ്യാരംഗം കലാ സാഹിത്യ വേദി.

വിദ്യാർത്ഥികളിൽ വായനാശീലം വളർത്തുന്നതിനും കലാ സാഹിത്യ ശിക്ഷണം ലക്ഷ്യമാക്കിയും സ്കൂളുകളിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കൂട്ടായ്മയാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. പുതിയ പാഠ്യ പദ്ധതി അനുസരിച്ച് ഇത്തരം പ്രവർത്തനങ്ങളുടെ പ്രസക്തി വളരെ വലുതാണ്. സാഹിത്യ ശില്ലശാല, നാടൻപാട്ട് ശില്ലശാല, നാടക കളരി എന്നിവ വിദ്യാരംഗത്തിന്റെ കീഴിൽ നടത്തി വരുന്നു.

സയന്സ് ക്ലബ്ബ്

കുട്ടികളില്‍ ശാസ്ത്ര ബോധവും, നിരീക്ഷണ പരീക്ഷണ ശേഷിയും വളര്ത്തി യെടുക്കുക എന്ന ഉദ്ദേശത്തോടെ സയന്സ്ി ക്ലബ്ബ് പ്രവര്ത്തി്ച്ചു വരുന്നു. വര്ഷങ്ങളായി ശാസ്ത്ര മേളകളില്‍ ഉപജില്ലാ ചാമ്പ്യൻഷിപ്പും, ജില്ലാ മേളകളില്‍ മികച്ച പ്രകടനവും കാഴ്ച വെക്കാന്‍ കഴിഞ്ഞു.

പി ടി എ

വിദ്യാലയത്തിന്റെ സമഗ്രമായ പുരോഗതിക്കും നടത്തിപ്പിനും പി.ടി.എ യുടെ പങ്ക് സുപ്രധാനമാണ്. മാതൃകാപരമായ പ്രവര്ത്ത്നങ്ങള്‍ കാഴ്ചവെച്ചു കൊണ്ടിരിക്കുന്ന സ്ക്കൂള്‍ പി.ടി.എ ആണ് ഈ സ്ക്കൂളിന്റെ അഭിമാനാര്ഹെമായ നേട്ടങ്ങള്ക്ക്ര അടിത്തറ പാകുന്നത്. സ്ക്കൂള്‍ ജനറല്‍ പി.ടി.എ യ്ക്കു പുറമെ മദര്‍ പി.ടി.എ യും, ഓരോ ക്ലാസിനായി ക്ലാസ് പി.ടി.എ യും നിലവിലുണ്ട്.

വഴികാട്ടി

{{#multimaps: 11.932561, 75.571516 | width=800px | zoom=16 }}