ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/കവിതകൾ

എന്റെ വിദ്യാലയം

       അമ്മ എന്നെഴുതുവാന്‍  വിദ്യാലയം,
       അച്ഛനെന്നോതുവാന്‍  വിദ്യാലയം,
       കൂട്ടുകാര്‍ക്കൊത്ത് അറിവുകള്‍ നേടാനും,
       നന്മ പുലര്‍ത്താനുമെന്‍  വിദ്യാലയം.
                തുഞ്ചനും കു‍ഞ്ചനും ചെറുശ്ശേരിയും
                തുയിലുണര്‍ത്തും മലയാളമാണെന്റെ 
                വിദ്യാലയം  എന്റെ വിദ്യാലയം...! 
                                        ആര്യ.എ.എസ്, 9C  



മിന്നാമിന്നിയും പാഠ്യങ്ങളും

         മിനുങ്ങും  മിന്നിത്തിളങ്ങും
       വിടരും  പൂക്കളെപ്പോലെ
       അന്തിതന്‍ വെട്ടവുമായി
       അകലെ കുന്നിന്‍ മുകളില്‍
       പാറിപ്പാറി  വന്നെത്തുമെന്‍
       മിന്നാമിന്നിക്കൂട്ടങ്ങളെ...!
             അരികത്തു  വന്നൊന്നു
             കണ്‍കുളിര്‍പ്പിച്ചാലേയെന്‍
             നിദ്രയൊക്കെപ്പോവൂ......
             നാളെ നമുക്കെല്ലാം  പാഠ്യങ്ങളെ
             യൊക്ക. ഔഷധമാക്കിടേണ്ടേ ?
             ഈ ഔഷധവും പേറി
             ആസ്പത്രിയിലേക്കു കൈനടത്തിടേണ്ടേ ?
             മിന്നിത്തിളങ്ങി നാളെനമുക്കെല്ലാം
             നീ തന്നെ വേണമല്ലോ ?
       നീ തന്നെ പാഠവും,  നീ തന്നെ കുട്ട്യോളും,
       നീ തന്നെ പാഠ്യങ്ങളും ...!
                               ആര്യ.എ.എസ്,9C

സ്കൂളിലെ മരം

                        എന്റെ സ്കൂളിന്‍ മുറ്റത്ത്,                                                                     
                        ചില്ലവിടര്‍ത്തിയ പ്ലാവുണ്ട്.
                        മണം തരുന്നൊരു പൂമരം,
                        മഴ പെയ്യിയ്ക്കും വന്മരവും,
                        കായ് തരുന്നൊരു കനിമരവും,
                        കരുത്തു നല്ക്കും മാമരനും,
                        നന്മകള്‍ വിളയും മണ്ണിന്റെ,
                        മനസ്സ് നിത്യം സുരാഭിലമേ,
                        പോയ് മറഞ്ഞ കാലങ്ങള്‍,
                        ഓര്‍ത്തിരിക്കാന്‍ എന്തു സുഖം.
                                                       അര്‍ച്ചന. എസ്. എം, 9 സി.