എ.എം.യു.പി സ്കൂൾ പാഴൂർ
| എ.എം.യു.പി സ്കൂൾ പാഴൂർ | |
|---|---|
| വിലാസം | |
പാഴൂര്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | തിരൂര്‍ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 02-02-2017 | Lalkpza |
ചരിത്രം
ഭാരതപുഴയുടെ തീരത്തു പ്രകൃതിരമണീയമായ ഒരു പ്രദേശമാണ് പാഴൂര്‍. ഈ പ്രദേശത്ത് 1901-ല്‍ താഴത്തറ സ്വദേശിയായ മുഹമ്മദ് മാസ്റ്റർ ഒരു ഏകാംഗ സ്കൂൾ പാഴൂരിനടുത്തുള്ള പറക്കുന്നത്ത് സ്ഥാപിച്ചു. അക്കാലത്ത് മലയാളം എഴുതാനും വായിക്കാനും അറിയുന്നവർ ആരെങ്കിലും കുട്ടികളെ പഠിപ്പിക്കാൻ ഏൽപ്പിക്കുകയായിരുന്നു പതിവ്.13 വർഷത്തിന് ശേഷം ഇപ്പോഴത്തെ മാനേജരായ പാഴൂർ മുഹമ്മദ് കുട്ടി സാഹിബിന്റെ പിതാവ് 1914- ൽ പാഴൂരിൽ ചെറിയ ഓലമേഞ്ഞ ഒരു കെട്ടിടം ഉണ്ടാക്കി സ്കൂൾ അതിലേക്ക് മാറ്റി.പ്രസ്തുത സ്കൂളിൽ മതപഠനം(ഓത്തുപള്ളി) കൂടി നടത്തിവന്നിരുന്നു.1921- ൽ ഈ സ്ഥാപനം നാലാം ക്ലാസ് വരെ ഉള്ള ഒരു സ്കൂളായി മാറി.1930-ൽ അഞ്ചാം ക്ലാസുകൂടി ഉൾപ്പെടുത്തി പ്രവർത്തനം ആരംഭിച്ചു.1962-ൽ ഇപ്പോഴത്തെ മാനേജർ സ്ഥാനം ഏറ്റെടുത്തു.1982-ൽ ഈ സ്കൂൾ ഒരു യു.പി സ്കൂളായി ഉയർത്തി.ഇപ്പോൾ ഈ സ്കൂളിൽ 559 കുട്ടികൾ പഠിക്കുന്നു.