ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്

Schoolwiki സംരംഭത്തിൽ നിന്ന്
15:15, 1 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pmanilpm (സംവാദം | സംഭാവനകൾ) (→‎വഴികാട്ടി)
ദുർഗ്ഗ എച്. എസ്. എസ്. കാഞ്ഞങ്ങാട്
വിലാസം
കാഞ്ഞങ്ങാട്

കാസര്‍ഗോ‍‍ഡ് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോ‍‍ഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,english,kannada
അവസാനം തിരുത്തിയത്
01-02-2017Pmanilpm




കാഞ്ഞങ്ങാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ദുര്ഗാ‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'. ദുര്ഗാ ഹൈസ്കൂള്‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഹൊസദുര്ഗ് എഡുക്കേഷന് സൊസൈറ്റി 1948-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കാസര്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1946 ഡിസംബര് 26 നു ഹോസ്ദുര്ഗ് എഡുക്കേഷന് സൊസൈറ്റി സ്താപിതമായി‍ . ശ്രി കൃഷ്ണമഹാരാജ് എന്ന സാമൂഹസ്നേഹി ദുര്‍ഗ്ഗാ ഹൈസ്കൂളിനുവേണ്ടി വിശാലമായ സ്തലം ദാനം ചെതു. 1948 ജുണ് 3 നു ദുര്‍ഗാ ഹൈസകൂള് പ്രവര്ത്തനമാരംബിച്ചു സ്കൂള് ഭരണം ഹോസ്ദുരറ്ഗ് എഡുകേഷന് സൊസൈട്ടിയില് നിക്ഷിപ്ത്തമാണു

ഭൗതികസൗകര്യങ്ങള്‍

ചരിത്രം

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. ഇവിടെ 5 മുതല് 10 വരെയുള്ളക്ലാസുകള് നടക്കുന്നു. ഇന്ഗ്ലീഷ് മീഡിയവും മലയാലം മീഡിയവും ഉന്ഡു.8,9,10 ക്ലാസുകളില് കര്ണാറ്റക മീടിയവും ഉന്ഡു. 5 മുതല് തന്നെ സംസ്ക്രുതം പഡിക്കുവാനുളള പ്രത്യീക സൊഉകര്യവും ഇവിഡെയുന്റു.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്കൂള്‍ ഇന്നലെകളിലൂടെ‌

ദുര്‍ഗ്ഗ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അറിവിന്റെ അരയാല്‍ മരമായി ഒരു ജനതയ്കു് മുഴുവന്‍ വിദ്യയാകുന്ന അമ്രതു പകര്‍ന്നു നല്‍കി ഇന്നും പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന മഹാവ്രക്ഷം. സമൂഹത്തിന്റെ നാന തുറകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ഒട്ടനവധി മഹാരഥന്മാരെ വാര്‍ത്തെടുത്ത പാരമ്പര്യം ദുര്‍ഗ്ഗയ്ക്കണ്ട്. കാഞ്ഞങ്ങാടിന്റെ ഒരു പക്ഷെ കാസര്‍ഗോഡ് ജില്ലയുടെ തന്നെ സാംസ്കാരിക സാമൂഹിക ഉന്നമനത്തിന്റെ പരമോന്നത സ്ഥാനം ഈ സരസ്വതിക്ഷേത്രത്തിലധിഷ്ഠിതമാണ്.

                  ഒട്ടേറെ മഹരഥന്മാരുടെ പ്രയത്ന ഫലമായി 1946 ജൂണ്‍ 3 ന് മദ്രാസ് സ്റ്റേറ്റിലെ ദക്ഷിണ കര്‍ണ്ണാകയിലുള്‍പ്പെട്ട കാഞ്ഞങ്ങാട് ദേശത്ത് "ദുര്‍ഗ്ഗ" പ്രവര്‍ത്തനമാരംഭിച്ചു.ഉദാരമതികളും വിദ്യാഭ്യാസപ്രേമികളുമായ പൗരമുഖ്യന്മാര്‍ സംഭാവനകളുമായി രംഗത്തിറങ്ങി. ശ്രീകൃഷ്ണ മഹാരാജ് എന്ന മഹാശയന്‍ ഈ സരസ്വതി ക്ഷേത്രത്തിനു വേണ്ടി വിശാലമായ സ്ഥലം ദാനം ചെയ്തു. മാനേജിങ് കമ്മിറ്റിയിലെ പ്രഗല്‍ഭരായചില അംഗങ്ങള്‍ മദ്രാസ് ഗവണ്‍മെന്റില്‍ നിന്നും സ്കൂള്‍ ആരംഭിക്കാനുള്ള ഔദ്യോഗികാനുമതി അനായാസേന സമ്പാദിച്ചു.സ്കൂള്‍ കെട്ടിടസൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ഡോക്ടര്‍ ബി എ ഷേണായി കോട്ടച്ചേരിയില്‍ പ്രവര്‍ത്തിച്ചിരുന്ന തന്റെ മില്ലില്‍ സ്കൂള്‍ പ്രവര്‍ത്തനത്തിനു വേണ്ടുന്ന സൗകര്യങ്ങള്‍ ചെയ്യാന്‍ സന്നദ്ധനായി.അങ്ങനെ 1948 ജൂണ്‍ 3 ന് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചു.

കാഞ്ഞങ്ങാടിന്റെ മണ്ണില്‍ 1948-ല്‍ സ്കൂള്‍ ശിലാസ്ഥാപനം നടന്നു.1950-ല്‍ അന്ന് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ശ്രീ കെ മാധവമേനോന്‍, ശ്രീ കറുഗന്‍ മേസ്തിരിയുടെ മേല്‍നോട്ടത്തില്‍ പണികഴിപ്പിച്ച പുതിയ കെട്ടിടത്തിലേക്ക് മാറ്റപ്പെടുകയും ചെയ്തു. 1956 ലെ സ്റ്റേറ്റ് പുനര്‍വിഭജനത്തെത്തുടര്‍ന്ന് ഈ വിദ്യാലയം ദക്ഷിണ കര്‍ണ്ണാടകയില്‍ നിന്നും പുതുതായി രൂപം കൊണ്ട കേരള സ്റ്റേറ്റിലെ കണ്ണൂര്‍ ജില്ലയില്‍ ഉള്‍പ്പെട്ടു.ആദ്യം തലശ്ശേരി വിദ്യാഭ്യാസ ഓഫീസറുടേയും പിന്നീട് കാസര്‍ഗോഡ് വിദ്യാഭ്യാസഓഫീസറുടെയുംഅധികാരപരിധിയിലെക്ക് മാറ്റപ്പെട്ടു കെ.കെ.നമ്പ്യാര്‍,കെ.ജി.നമ്പ്യാര്‍,എം.സി.നമ്പ്യാര്‍, എം.കെ.നമ്പ്യാര്‍ എന്നിവര്‍ മാനേജര്‍മാരായി സ്ഥാനം അലങ്കരിച്ചിരുന്നു.‍== മാനേജ്മെന്റ് == അഡ്വ : കെ കെ നായര് ആദ്യത്തെ സ്കൂള് മാനേജര് ആയിരുന്നു.

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ പ്രധാനഅദ്ധ്യാപകര്‍ :
സി ആര്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍
ഇ.കെ.കെ.രാജ
സി.വി വിലാസിനി
കെ.നളിനി
കെ.എന്‍.അരവിന്ദാക്ഷന്‍
കേശവനുണ്ണി മാസ്റ്റര്‍
എം.ഗണരാജ്
തോമസ് നിധിരിക്കല്‍
എ​ച്ച്.എം.പുഷ്പലത
കെ നാരായണന്‍ നായര്‍
സി.കുഞ്ഞിക്കുട്ടന്‍ നായര്‍
കെ.ഗോപിനാഥന്‍ നാമ്പ്യാര്‍
പി.കെ.സത്യഭാമ
പ്രേമലത.എം
പി.ഗോപാലകൃഷ്ണഭട്ട്
ബി ശ്രീഹരി ഭട്ട്
രവി.വി

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:12.3200454,75.0924451 |zoom=13}}