വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി
| വിക്ടറി വി.എച്ച്.എസ്. എസ് ഓലത്താന്നി | |
|---|---|
| വിലാസം | |
ഓലത്താന്നി തിരുവന്തപുരം ജില്ല | |
| സ്ഥാപിതം | 01 - 06 - |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിന്‍കര |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം, ഇംഗ്ളീഷ് |
| അവസാനം തിരുത്തിയത് | |
| 01-02-2017 | 44065 |
ഓലത്താന്നിഎന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു എയിഡഡ് വിദ്യാലയമാണ് . നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്.
ചരിത്രം
നെയ്യാറ്റിന്‍കര താലൂക്കില്‍ ഓലത്താന്നി എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ഒരു എയിഡഡ് വിദ്യാലയമാണ് വിക്ടറി വി.എച്ച്.എസ്. എസ് . നെയ്യാറ്റിന്‍കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്. തിരുവനന്തപുരം ജില്ലയുടെ തെക്കേഅറ്റത്താണ് സ്ഥിതിചെയ്യുന്നത്. . 1964 ഒരു അപ്പര‍്‍ പ്രൈമറി സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ചു. 1979-ല്‍ ഈ സ്ക്കൂള്‍ ഹൈസ്ക്കൂളായി അപ്ഗ്രേഡ് ചെയ്യപ്പെട്ടു. ദീര്‍ഘമായ ഒരു പാരമ്പര്യ ത്തിന്റെയും അഭിമാനാഹര്‍മായ നിരവധി നേട്ടങ്ങളുടെയും ഒരു നീണ്ട പട്ടിക ഇതിനു പിന്നിലുണ്ട്. ലൈബ്രറി റീഡിംഗ് റൂം, ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യ മുള്ള കംപ്യൂട്ടര്‍ ലാബ് , എല്‍.സി.ഡി.പ്രൊജക്ടര്‍, സ്ക്കൂള്‍ സൊസൈറ്റി, മനോഹരമായ അസംബ്ളി ഗ്രൗണ്ട് , സ്ക്കൂള്‍ ബസ് സൗകര്യം തുടങ്ങിയവ എടുത്തു പറയത്തക്ക സവിശേഷതകളാണ്..
അദ്ധ്യാപകര്‍
ഹെഡ്മിസ്ട്രസ് .ശ്രീമതി.അനിതാജോസ്.എസ്
1.ഗീതകുമാരി.ജി
2.ഷീലത.പി
3.അജിതകുമാരി.ആര്‍
4. എന്‍.ആര്‍.എസ്.വിജയകുമാര്‍
5. സെലിന്‍ഗ്രേസ്.എസ്
6. സീന.ആര്‍.എസ്
7.സിനിമോള്‍.ബി.എസ്
8.ബിജു.ജെ
9. അല്‍ഫോണ്‍സാ.ജെ
10.ജെ.ഷൈലോക്ക്
11കെ.ബി.കുമാര്‍
12.ഡി.ടി.ലാല്‍
13.സി.റീന
വൊക്കേഷണല്‍ അദ്ധ്യാപകര്‍
1. പ്രേമകുമാര്‍.ഐ.ജി
2. ജോതികുമാര്‍.ജി.എസ്
3. ദിലീപ്.ആര്‍.കെ
4. മിനി ജോസ്
5. സന്ധ്യാധര്‍.ജി.കെ
6. സ്മിത.ആര്‍
7. സാജൂ മൈക്കിള്‍
8. ജയലക്ഷ്മി.ജി.എസ്
9. ജിജിലാല്‍.ജി.എസ്
10. ശ്രീകലാദേവി.ആര്‍
11. ബിന്ദു.എസ്
12. ഷാജി.എ
13. ആശാലത.കെ
14. സുനിത കുമാരി.എല്‍
15. ഭാഗ്യ ലക്ഷ്മി.ടി.ആര്‍
16. വില്യം ജോണ്‍.എന്‍
17. ബീനാറാണി.പി.എസ്
18. ശോഭ.ബി.പി
19. പ്രവീണ്‍ കുമാര്‍.ജി.എസ്
20. വാസുദേവ്.എം
21. സിനി.ആര്‍.എസ്
22. ബീന.ടി.കെ
23. ജയശേഖര്‍.വി.എസ്
24. മോഹന്‍ലാല്‍.ജി
25. ബിജുലാല്‍.ടി.വി
26. ഷാജില.ബിഎ
ഭൗതികസൗകര്യങ്ങള്‍
5.5 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 15 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ലൈബ്രറി , റീഡിംഗ് റൂം, ബ്രോഡ്ബാന്‍റ് ഇന്‍റര്‍നെറ്റ് സൗകര്യ മുള്ള കംപ്യൂട്ടര്‍ ലാബ് , എല്‍.സി.ഡി.പ്രൊജക്ടര്‍, സ്ക്കൂള്‍ സൊസൈറ്റി, മനോഹരമായ അസംബ്ളി ഗ്രൗണ്ട് , സ്ക്കൂള്‍ ബസ് സൗകര്യം തുടങ്ങിയവ എടുത്തു പറയത്തക്ക സവിശേഷതകളാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
റെഡ് ക്രോസ് പ്രവര്‍ത്തനോദ്ഘാടനം 2016/2017 അദ്ധ്യയന വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ജനുവരി വെള്ളിയാഴ്ച്ച നെയ്യാറ്റിന്‍കര ഡിവൈഎസ്പി സുല്‍ഫിക്കര്‍ ഉദ്ഘാടനം ചെയ്തു. പുതുതായി അംഗങ്ങളായ എട്ടാം സ്റ്റാന്‍ഡേര്‍ഡിലെ കുട്ടികള്‍ക്ക് അദ്ദേഹം ബാഡ്ജുകള്‍ വിതരണം ചെയ്തു . ലഹരി വിരുദ്ധ ബോധവല്‍ക്കരണം 22/7/2016വെള്ളിയാഴ്ച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണസെമിനാര്‍ ഓലത്താന്നി പി.എച്ച്.സി യിലെ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ നടന്നു.
കാരുണ്യ പ്രവര്‍ത്തനങ്ങള്‍
30/8/2016 ബുധനാഴ്ച്ച സെന്റ് ഫിലോമിന ഓര്‍ഫനേജ്, വിദ്യാര്‍ത്ഥികള്‍ സന്ദര്‍ശിക്കുകയും അന്തേവാസികള്‍ക്ക് ഭക്ഷണവും വസ്ത്രങ്ങളും വിതരണം ചെയ്തു.
വിദ്യാര്‍ത്ഥിളുടെയും അധ്യാപകരുടെയും സാഹിത്യാഭിരുചി വളര്‍ത്തുക എന്ന ഉദ്ദേശ്യ ത്തോടെകൂടി ഗവണ്‍മെന്റ് രൂപീകരിച്ചിട്ടുള്ള സംരഭമായ വിദ്യാരംഗം കലാവേദിയില്‍ കുട്ടികളുടെ സര്‍ഗ്ഗാത്മകതയും വിജ്‍ഞാനതൃഷ്ണയും പരിപോഷിപ്പിക്കുന്ന പല പ്രവര്‍ത്തനങ്ങളും സ്ക്കൂള്‍ തലത്തില്‍ നടത്തി സമ്മാനങ്ങള്‍ നല്‍കിവരുന്നു. എല്‍.പി,യു.പി,ഹൈസ്കൂള്‍ തലങ്ങളിലായി കുട്ടികള്‍ അവരുടെ വിവിധ കഴിവുകള്‍ മാറ്റുരച്ച് പ്രതിഭ തെളിയിക്കുന്നു.ഓരോ മാസത്തെയും പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് തയ്യാറാക്കുന്നു.വിദ്യാരംഗം കലാവേദി സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. അധ്യാപകരും കുട്ടികളും സഹകരിച്ച് ഒരു ഫണ്ട് സ്വരൂപിക്കുകയും കലാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുകയും ചെയ്യുന്നു.കുട്ടികളുടെ സര്‍ഗ്ഗവാസന ഇതള്‍ വിരിക്കുവാന്‍ പര്യാപ്തമായ കൈയെഴുത്തുമാസിക,സാഹിത്യ ക്ല ബ്ബിലെ കുട്ടികള്‍ ചേര്‍ന്നാണ് തയ്യാറാക്കിയിട്ടുള്ളത്. കുട്ടികളുടെ കഴിവുകള്‍ എന്തൊക്കെയാണെന്ന് സ്വയം കണ്ടെത്താനും ആ കഴിവിനെ വളര്‍ത്തിക്കൊ ണ്ടുവരുവാനുള്ള സുവര്‍ണാവസരം കൈയെഴുത്തുമാസികയിലൂടെ ഓരോ കുട്ടിക്കും ലഭിക്കുന്നു. കുട്ടികളുടെ ഓരോ സൃഷ്ടിയും അപ്പപ്പോള്‍ പരിശോധിച്ച് തെറ്റ് തിരുത്തിക്കൊടുക്കുന്നതിനും ആവശ്യ മായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും അധ്യാപകര്‍ വളരെ ശ്രദ്ധിക്കുന്നുണ്ട്. സ്ക്കൂള്‍ മാനേജരെ വിളിച്ച് അസംബ്ലിയില്‍ പ്രകാശനം ചെയ്യുന്നത് ഓരോ കുട്ടിക്കും നല്‍കുന്ന പ്രോല്‍സാഹനവും അംഗീകാരവുമാണ്.
പഠനം ലളിതവും രസകരവുമാക്കുക,കുട്ടികളെ സംസ്ക്കാര സമ്പന്നരും ഭാഷയോടും ശാസ്ത്രത്തോടും ആഭിമുഖ്യം വളര്‍ത്തുക,പഠനനിലവാരം മെച്ചപ്പെടുത്തുക, അവശ്യവിജ്ഞാന നിലവാരം ഉറപ്പുവരുത്തുക, പുതിയ പാഠ്യ പദ്ധതിയും നൂതന മൂല്യ നിര്‍ണയസമ്പ്രദായവും പരിചയപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് വിവിധ ക്ല ബ്ബുകള്‍ക്കുള്ളത്. എല്ലാ മാസവും വിവിധ ക്ല ബ്ബുകള്‍ കൂടി പല തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തി കുട്ടികളുടെ വ്യ ക്തിത്വ വികാസത്തിനു സഹായിക്കുന്നു.
മാത്സ് ക്ലബ്
മാത്സ് ക്ലബ് കണ്‍വീനര്‍ −ആര്‍.അജിതകുമാരി
സയന്‍സ് ക്ലബ്കണ്‍വീനര്‍-ഗീതകുമാരി.ജി
ഗാന്ധിദര്‍ശന്‍ ക്ലബ് കണ്‍വീനര്‍ -.ഷീലത.പി
അറിവിന്‍റെയും വായനയുടെയും സര്‍ഗ്ഗാത്മകതയുടെയും ലോകത്ത് സഞ്ചരിക്കുവാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കാണ് സാഹിത്യ ക്ല ബ്ബ് ഊന്നല്‍ നല്‍കുന്നത്. താഴെ പറയുന്ന പ്രവര്‍ത്തനങ്ങള്‍ സാഹിത്യ ക്ല ബ്ബില്‍ നടത്തിയിട്ടുണ്ട്. സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്‍റെ ആഭിമുഖ്യ ത്തില്‍ നടത്തുന്ന അഖിലകേരള വായനാമത്സരം സ്ക്കൂള്‍ തലത്തില്‍ നടത്തി ഒന്നും രണ്ടും മൂന്നും സ്ഥാനക്കാരെ കണ്ടെത്തി താലൂക്കുതല മത്സരത്തില്‍ പങ്കെടുപ്പിച്ചു. കുട്ടികളുടെ പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും അവശ്യ വിജ്ഞാന നിലവാരം ഉറപ്പുവരുത്തുന്നതിനും സഹായിക്കുന്ന കൈരളീ വിജ്ഞാന പരീക്ഷയില്‍ 63 കുട്ടികളെ ഹൈസ്ക്കൂളില്‍ പങ്കെടുപ്പിച്ചു. കേരള സര്‍ക്കാരിന്‍റെ സാംസ്ക്കാരിക വകുപ്പിന്‍ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏററവും മികച്ച ബാലമാസികയായ തളിര് കുട്ടികള്‍ക്ക് എത്തിക്കാനുള്ള ഉദ്യ മം നടത്തി. സര്‍ഗ്ഗാത്മകത പരിപോഷിപ്പിക്കുന്ന മത്സരങ്ങള്‍ എല്ലാ മാസവും നടത്തി വിജയികള്‍ക്ക് അസംബ്ളിയില്‍ സമ്മാനം നല്‍കി പ്രോത്സാഹിപ്പിച്ചു വരുന്നു. ദിനാചരണങ്ങള്‍ വളരെ പ്രാധാന്യ ത്തോടെ ക്ല ബ്ബുകളില്‍ നടത്തുന്നു.
ദിനാചരണങ്ങള്‍
- പ്രവേശനോത്സവം
- പരിസ്ഥിതി ദിനാചരണം
- വായനാദിനാചരണം
- സ്വാതന്ത്ര്യദിന പരിപാടികള്‍
- ദേശീയ അധ്യാപകദിനം
റിപ്പബ്ലിക് ദിനാചരണം
- ഗാന്ധിജയന്തി
- ലോകഭക്ഷ്യദിനം
- ശിശുദിനം
- ദേശീയഊര്‍ജ്ജസംരക്ഷണദിനം
നമ്മുടെ സ്കൂളില്‍ നല്ലൊരു കൃഷിതോട്ടം സജ്ജീകുരിച്ചു.
{|style="margin:0 auto;" |[[പ്രമാണം:Photo1906.jpg|thumb|വാഴ കൃഷി]]
|

|

|

|}
മാനേജ്മെന്റ്
വിക്ടറി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിട്യൂഷന്‍സ്(ട്രസ്റ്റ്)
ഇപ്പോഴത്തെ മാനേജര്‍ ശ്രീമാന്‍.ഡി.രജീവ്
മുന്‍ സാരഥികള്‍
1996 ല്‍ ദേശീയ അധ്യാപക അവാര്‍ഡ് വാങ്ങിയ ശ്രീ. ഗംഗാധരന്‍ നായര്‍
കുഞ്ഞുശങ്കരന്‍ --1981-83
സുകുമാരന്‍.കെ -1-983-86
സാമുവല്‍ തോമസ് -86-88
ഗംഗാധരന്‍ നായര്‍ --88-2000
ഗീത.എസ്.നായര്‍ --2000-2014
"ഉണര്‍വ്"
ജില്ലാപഞ്ചായത്തിന്റെ "ഉണര്‍വ്" എന്ന പദ്ധതിയുടെ ഭാഗമായി നമ്മുടെ സ്കൂളിലെ കുട്ടികള്‍ക്ക് (പഠന പിന്നോക്കാവസ്ഥ, കൗമാര പ്രശ്നങ്ങള്‍, മാനസിക പിരിമുറുക്കം) കൗണ്‍സിലിംഗ് നല്‍കുന്നു. അതിലേയ്ക്ക് തിരുതരപ്പെടുത്തി കൊടുക്കുന്നു.തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഡോ.ജയപ്രകാശിന്റെ സേവനം ലഭിക്കുന്നു. ഇതിന്റെ ചുമതല ശ്രീമതി,സെലിന്‍റ്റീച്ചറാണ്നിര്‍വഹിക്കുന്നത്. ഇതിന് അനുബന്ധമായി "ഹെല്‍പ്പ് ഡെസ്ക്" ഉം പ്രവര്‍ത്തിച്ചു വരുന്നു.'
പൂര്‍വ വിദ്യാര്‍ത്ഥികള്‍
വിവിധ മേഖലകളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച ബിസിനസ്സുകാര്‍, ഡോക്ടര്‍മാര്‍, (പ്രിഷ പി.എസ്, അര്‍ചന എസ്.എ.)എഞ്ചിനീയര്‍, പോലീസുകാര്‍, രാജ്യത്തിനു വേണ്ടി സേവനം അനുഷ്ഠിക്കുന്ന പട്ടാളക്കാര്‍, ഇപ്പോള്‍ എം.ബി.ബി.എസ്. പഠനം നടത്തികൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ ഈ സ്കൂളിന്റെ പൂര്‍വ വിദ്യാര്‍ത്ഥികളാണ്.
നവപ്രഭ
9-ാം ക്ലാസ്സിലെ കുട്ടികളില്‍ ഗണിതം, ശാസ്ത്രം, മാതൃഭാഷ എന്നീ വിഷയങ്ങളില്‍ പഠന പിന്നോക്കവസ്ഥ കണ്ടെത്തി 9-ാം ക്ലാസ്സിലെ പാഠ്യപദ്ധതി വിഭാവനം ചെയ്യുന്ന പഠന നേട്ടങ്ങള്‍ ആര്‍ജിക്കാവുന്ന തലത്തിലേയ്ക്ക് മുഴുവന്‍ കുട്ടികളേയും എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. ഇതിനെ പൂര്‍ത്തീകരിക്കുന്നതിനു വേണ്ടി എച്ച്.എം.ന്റെ അധ്യക്ഷതയില്‍ യോഗം ചേരുകയും ക്ലാസ്സ് എടുക്കാന്‍ തീരുമാനിക്കുകയും ചെയ്തു. 6/12/2016 മുതല്‍ പഠന പിന്നോക്കവസ്ഥയിലുള്ള 21 കുട്ടികളെ കണ്ടെത്തി ക്ലാസ്സുകള്‍ കൈകാര്യം ചെയ്തു വരുന്നു.
കായികം
ഡി.ടി.ലാലിന്‍റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കായിക പരിശീലനം നല്‍കുന്നു. സബ്ജില്ലാമത്സരങ്ങളില്‍ പങ്കെടുത്ത് വിജയികളാവാനും ഇവിടുത്തെ ചുണക്കുട്ടികള്‍ക്ക് കഴിഞ്ഞു.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
{{#multimaps:8.3407642, 77.0757437}}
|









