ജി.എൽ.പി.എസ് തവരാപറമ്പ്

Schoolwiki സംരംഭത്തിൽ നിന്ന്


ജി.എൽ.പി.എസ് തവരാപറമ്പ്
വിലാസം
അരീക്കോട്
സ്ഥാപിതം5 - 9 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201748226





ചരിത്രം

                                                      വിദ്യാലയ ചരിത്രം
     അറുപതാണ്ടുകള്‍ക്കു മുമ്പ് വിദ്യയുടെ വെളിച്ചം അന്യമായിരുന്നു തവരാപറംമ്പ്      പ്രദേശത്തിന്. ഇക്കാലഘട്ടത്തില്‍ ദീര്‍ഘവീക്ഷണവും സാമൂഹ്യപുരോഗതിയില്‍ തല്‍പരരായിരുന്ന മഹത് വ്യക്തികളുടെ പ്രവര്‍ത്തനത്തിന്റേയും കഠിനാധ്വാനത്തിന്റേയും ഫലമായി രൂപം കൊണ്ടതാണ് തവരാപറമ്പ് ഗവ:എല്‍.പി സ്കൂള്‍.1954-ല്‍ അരീപുറത്ത് ഹസ്സന്‍കുട്ടി മുസ്ല്യാരുടെ പാലക്കാപറമ്പിലെ മേലെ പീടികയിലെ ഒറ്റമുറിയിലാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.

അരീപ്പുറത്ത് മൊയ്തീന്‍കുട്ടി മുസ്ല്യര്‍, കുളങ്ങര അലവി, മാടപ്പള്ളി മൊയ്തീന്‍ ഹാജി, വള്ളിയില്‍ വേലുക്കുട്ടി, കൊരമ്പയില്‍ നാരായണന്‍ നായര്‍, കുണ്ട് ലാടി മൊയ്തീന്‍ കുട്ടി ഹാജി, കൊന്നച്ചാലി കുഞിരാമന്‍ നായര്‍ തുടങ്ങിയ മഹാരഥന്മാരുടെ പ്രവര്‍ത്തനഫലമായാണ് ഈ സ്ഥാപനത്തിന് തുടക്കംകുറിച്ചതും വികസനപ്രവര്‍ത്തനങ്ങള്‍ പടിപടിയായി മുന്നോട്ടുപോയതും. പീടികമുറിയില്‍ നിന്ന് പിന്നീട് തവരാപറമ്പ് ഹയാത്തുല്‍ ഇസ്ലാം മദ്രസയിലാണ് സ്കൂള്‍ പ്രവര്‍ത്തിച്ചത്. 1968ലാണ് സ്കൂളിന് സ്വന്തമായി കെട്ടിടം നിര്‍മിച്ചത്.

സ്കൂളിന് സ്വന്തമായി കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം വാങ്ങുന്നത് നാട്ടുകാരുടെ കൂട്ടായ്മയുടേയും മന:സ്ഥിതിയുടേയും ‍ചരിത്രമാണ്. പണം നല്‍കാനില്ലാതിരുന്ന പാവപ്പെട്ട നാട്ടുകാര്‍ അവരുടെ റേഷന്‍ ഫഞ്ചസാര വാങ്ങി നല്‍കിയാണ് ആവശ്യമായ പണം കണ്ടെത്താന്‍ സഹായിച്ചത്.

തിരുവാലിക്കാരനായ നാരായണന്‍ മാഷായിരുന്നു ആദ്യത്തെ അധ്യാപകന്‍.തവരാപറംമ്പ് പള്ളിയില്‍ ബാക്....വിളിക്കുന്ന മൂസക്കുട്ടി മൊല്ലയാണ് സ്കൂളില്‍ പ്രവേശനം നേടിയ ആദ്യ വിദ്യാര്‍ത്ഥി.അദ്ധേഹത്തിന്‍റെ പിതാവ് മുഹമ്മദ് മൊല്ല ദീര്‍ഘവീക്ഷണമുള്ള പുരോഗമന ചിന്താഗതിക്കാരനായിരുന്നു. നാട്ടിലെ കുട്ടികളെ വിദ്യാലയത്തില്‍ ചേര്‍ത്ത് പഠിപ്പിക്കാന്‍ നാട്ടുകാര്‍ക്ക് ഏറെ പ്രചോദനം നല്‍കിയ വ്യക്തിയായിരുന്നു.

നിത്ത്യവൃത്തിക്കുവേണ്ടി അദ്ധ്വാനിക്കുന്ന അര്‍ദ്ധ പട്ടിണിക്കാരായിരുന്നു ജനങ്ങള്‍. കൂലിവേലയിലാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മലയാളം എഴുത്ത് വായന,കണക്ക് കൂട്ടല്‍ എന്നിവ പഠിച്ച് അടിസ്ഥാനവിവരങ്ങള്‍ ലഭ്യമാക്കുക എന്നതായി രുന്നു അന്നത്തെ ലക്ഷ്യം.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

സയന്‍സ് ക്ലബ്‍‍

മുന്‍ സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_തവരാപറമ്പ്&oldid=310839" എന്ന താളിൽനിന്ന് ശേഖരിച്ചത്