16266
വിലാസം
മുതുവടത്തൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201716266




................................

ചരിത്രം

മുതുവടത്തൂര്‍ മാപ്പിള യു.പി.സ്കൂള്‍

    വിദ്യാഭ്യാസ പരമായി പിന്നോക്കം നിന്നിരുന്ന മുതുവടത്തൂര്‍ പ്രദേശത്ത് സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന യശ:ശരീരനായ എടക്കുടി കുഞ്ഞബ്ദുല്ലയുടെയും സഹപ്രവര്‍ത്തകരുടെയും ശ്രമഫലമായി 1979 ഒക്റ്റോബര്‍ 4ന് മനാറുല്‍ ഹുദാ മദ്രസ്സയില്‍ പ്രവര്‍ത്തനം ആരംഭിച്ച മുതുവടത്തൂര്‍ മാപ്പിള യു.പി.സ്കൂള്‍ പ്രദേശത്തിന്‍റെ വിദ്യാഭ്യാസ പരവും സംകാരികവുമായ ഉന്നമനത്തിന് മഹത്തായ പങ്ക് വഹിച്ചിട്ടുണ്ട്‌.
    വിദ്യാഭ്യാസ പരമായി ഏറെ പിന്നിലായിരുന്ന മുതുവടത്തൂര്‍ പ്രദേശത്ത് ഒരു അപ്പര്‍ പ്രൈമറി സ്കൂള്‍ സ്ഥാപിക്കുക എന്നത് നാട്ടിലെ വിദ്യാഭ്യാസ തല്‍പ്പരുടെ എക്കാലത്തെയും ആഗ്രഹമായിരുന്നു. ഈ ആഗ്രഹമാണ് എടക്കുടി കുഞ്ഞബ്ദുല്ല എന്ന മഹത് വ്യക്തിത്വം സാക്ഷാല്‍ക്കരിക്കാന്‍ മുന്നിട്ടിറങ്ങുന്നത്. അദ്ദേഹത്തിന്‍റെ പ്രവര്‍ത്തന വഴിയില്‍ നാട്ടുകാരായ കെ.ഇസ്മായില്‍ ഹാജി, മവുപ്പൊയില്‍ മൊയ്തു ഹാജി, വിളയാട്ടില്‍ മൂസ്സ ഹാജി, വി.കെ.ഗോവിന്ദന്‍ നമ്പ്യാര്‍, എം.സി.അപ്പുണ്ണി നമ്പ്യാര്‍, തയ്യില്‍ ശങ്കരക്കുറുപ്പ് തുടങ്ങി ഒട്ടനവധി സുമനസ്സുകള്‍ പിന്തുണയുമായി എത്തിയത് മുന്നോട്ടുള്ള പ്രയാണത്തിന് വേഗത കൂട്ടി.എടക്കുടി കുഞ്ഞബ്ദുള്ളയും സഹപ്രവര്‍ത്തകരും ഈ ആശയം അന്നത്തെ സ്ഥലം എം.എല്‍.എ.പണാറത്ത് കുഞ്ഞിമുഹമ്മദിന് മുമ്പാകെ സമര്‍പ്പിച്ചു. തല്‍ഫലമായി എം.എല്‍.യുടെ പൂര്‍ണ സഹായത്തോടെ അന്നത്തെ വിദ്യാഭ്യാസ മന്ത്രി സി.എച്ച്.മുഹമ്മദ്‌ കോയ നാട്ടുകാരുടെ ചിരകാല സ്വപ്നമായ അപ്പര്‍ പ്രൈമറി സ്കൂളിനുള്ള അംഗീകാരം നല്‍കി. എന്നാല്‍ സ്വന്തമായി കെട്ടിടമില്ലാത്തതിനാല്‍ താല്‍ക്കാലിക കെട്ടിടത്തില്‍ വിദ്യാലയം തുടങ്ങാനുള്ള അനുമതി ലഭിച്ചില്ല. അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടയിലായിരുന്നു സി.എച്ച്.മുഹമ്മദ്‌ കോയ കേരള മുഖ്യമന്ത്രിയാകുന്നത്.ഈ സമയത്താണ്  മുതുവടത്തൂര്‍ മനാറുല്‍ ഹുദാ മദ്രസ്സയില്‍ താല്‍ക്കാലികമായി  സ്കൂള്‍ തുടങ്ങാനുള്ള ഉത്തരവ് ലഭിക്കുന്നത്.തൊട്ടടുത്ത അധ്യയന വര്‍ഷം ഇന്ന് സ്ഥിതിചെയ്യുന്ന സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കാനും കഴിഞ്ഞു. എടക്കുടി മൂസ്സ ഹാജി മാനേജറായ വിദ്യാലയം തുടങ്ങുമ്പോള്‍ 3 അധ്യാപകരും 36 വിദ്യാര്‍ഥികളുമായിരുന്നു ഉണ്ടായിരുന്നത്. എന്‍.കെ.ഗോവിന്ദന്‍,കെ.അഹമ്മദ്കുട്ടി,വിടി.ബാലന്‍ എന്നിവരായിരുന്നു പ്രഥമ അധ്യാപകര്‍. 02/06/1980 ല്‍ കെ.പി.ദാമോദരന്‍ പ്രധാന അധ്യാപകനായി ചുമതലയേറ്റു. തൊട്ടടുത്ത വര്‍ഷം വിദ്യാലയത്തിന്‍റെ രണ്ടാം വാര്‍ഷികം സമുചിതമായി ആഘോഷിച്ചു. 36 കുട്ടികളില്‍ നിന്ന് തുടങ്ങിയ വിദ്യാലയത്തിന്‍റെ ഇന്നലെകളില്‍  അഞ്ഞൂറോളം കുട്ടികളും പതിനാറോളം അധ്യാപകരും ഉണ്ടായിരുന്നു. എന്നാല്‍ സ്വകാര്യ വിദ്യാലയങ്ങളുടെ കടന്നു കയറ്റം പല പൊതു വിദ്യാലയങ്ങളെയും ബാധിച്ചത് പോലെ ഈ വിദ്യാലയത്തെയും ബാധിച്ചു.തല്‍ഫലമായി വിദ്യാര്‍ഥികളും അധ്യാപകരും കുറഞ്ഞു. ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ സേവന സന്നദ്ധരായ  10 അധ്യാപകരും  130 വിദ്യാര്‍ത്ഥികളുമായി ചോമ്പാല ഉപ ജില്ലയിലെ മികച്ച വിദ്യലയങ്ങളിലൊന്നായി മുന്നേറുന്നു.


ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍


മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. കെ.പി.ദാമോദരന്‍
  2. കെ.പി.കുമാരന്‍
  3. പി.സി.രത്നം
  4. പി.നിത്യാനന്ദന്‍
  5. കെ.രാഘവന്‍
  6. വി.ടി.ബാലന്‍
  7. എന്‍.കെ.ഗോവിന്ദന്‍
  8. എം.നാരായണി
  9. കെ.അഹമ്മദ്കുട്ടി
  10. കെ.ശോഭ

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ:മുഹമ്മദ്‌ ഖൈസ്
  2. ഡോ:സജീന മലര്‍വാടി
  3. ****************

വഴികാട്ടി

{{#multimaps:11.6633249, 75.6409957 |zoom=13}}

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:16266&oldid=310800" എന്ന താളിൽനിന്ന് ശേഖരിച്ചത്