എ.എം.എൽ.പി.എസ് കടകശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
എ.എം.എൽ.പി.എസ് കടകശ്ശേരി
വിലാസം
അയങ്കലം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201719211





ചരിത്രം

== തൃക്കണാപുരം അംശം കടകശ്ശേരി ദേശത്ത് 1927ൽ ശ്രീമാൻ. പി കെ നാരായണൻ നായർ സ്ഥാപിച്ച ഏകാദ്ധ്യാപക വിദ്യാലയം ക്രമേണ കടകശ്ശേരി മാപ്പിള ലോവർ പ്രൈമറി സ്കൂളായിമാറി. അന്ന് അധ്വാനിക്കുന്ന സാധാരണക്കാരുടെ മക്കളായിരുന്നു ഇവിടുത്തെ ഭൂരിപക്ഷം വിദ്യാർത്ഥികളും. പിന്നീട് സ്കൂൾ കടകശ്ശേരിയിൽ നിന്ന് അയങ്ക ലത്തേക്ക് മാറ്റപ്പെട്ടു. ആദ്യകാലത്ത് മതപാഠശാലയും സ്കൂളിൽ തന്നെയാണ് പ്രവർത്തിച്ചിരുന്നത്. അക്കാലത്ത് മതപാഠശാലയിലെ അദ്ധ്യാപകരും സ്കൂൾ അദ്ധ്യാപകരും ഒരു ചരടിൽ കോർത്ത കണ്ണികളായിരുന്നു. ഇത് വിദ്യാഭ്യാസ പുരോഗതിക്കും സാമുദായിക ഐക്യത്തിനും നാന്ദി കുറിക്കുകയുണ്ടായി. 1975ൽ പുതിയ കെട്ടിടം നിർമിക്കുകയും കൂടുതൽ കുട്ടികൾക്ക് പഠന സൗകര്യം ഒരുക്കികൊണ്ട് 8ഡിവിഷനുകൾ ആരംഭിക്കുകയും ചെയ്തു. ശ്രീ നാണു മാസ്റ്റർ, ശ്രീമതി രുഗ്മിണി ടീച്ചർ, ശ്രീ ഭാസ്കരൻ മാസ്റ്റർ, ശ്രീ അജിതൻ മാസ്റ്റർ, ശ്രീമതി വിജയകുമാരി ടീച്ചർ, ശ്രീ അച്യുതൻ മാസ്റ്റർ തുടങ്ങിയവർ ഈ വിദ്യാലയത്തെ നയിച്ചവരാണ്. 2009 മുതൽ വിദ്യാലയം ജനറൽ കലണ്ടർ പ്രകാരം പ്രവർത്തിച്ചു വരുന്നു. 2006 മുതൽ ആരംഭിച്ച പ്രീപ്രൈമറി അടക്കം 255 വിദ്യാർഥികൾ എവിടെ പഠിച്ചുകൊണ്ടിരിക്കുന്നു. ശ്രീമാൻ കെ കെ മുഹമ്മദ് ഹനീഫ സാഹിബ് ആണ് വിദ്യാലയത്തിന്റെ മാനേജർ. ==

ഭൗതികസൗകര്യങ്ങള്‍

==കെട്ടിടങ്ങൾ :2 ക്ലാസ് മുറികൾ :8 ഓഫീസ്‌മുറി :1 ടോയ്‌ലറ്റ് :2 യൂറിനൽ :6 കിണർ :1 പൊതുടാപ്പ് :1 കളി സ്ഥലം :10 സെന്റ് പൂന്തോട്ടം :1/4 സെന്റ് പച്ചക്കറിത്തോട്ടം :1 സെന്റ് ബയോഗ്യാസ് :1 സ്വന്തം വാഹനം :1==

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എം.എൽ.പി.എസ്_കടകശ്ശേരി&oldid=310668" എന്ന താളിൽനിന്ന് ശേഖരിച്ചത്