എച്ച് ഇ എച്ച് എം എം എൽ പി എസ്, മട്ടാഞ്ചേരി
................................
| എച്ച് ഇ എച്ച് എം എം എൽ പി എസ്, മട്ടാഞ്ചേരി | |
|---|---|
| വിലാസം | |
mattancherry | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | Ernakulam |
| വിദ്യാഭ്യാസ ജില്ല | Ernakulam |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 31-01-2017 | 26311 |
ചരിത്രം
സാമൂഹികവും സാംസ്കാരികമായും സാന്‍പത്തികമായും പിന്നോക്കം നില്‍ക്കുന്ന ആളുകള്‍ തിങ്ങിപാര്‍ക്കുന്ന ഒരു ചേരിപ്രദേശമായ മട്ടാഞ്ചേരിയിലാണ് ഞങ്ങളുടെ സ്കുള്‍ സ്ഥിതിചെയ്യുന്നത്.ഇരുപതാംനൂററാണ്ടിന്റെ തുടക്കത്തില്‍ വിദ്യാഭ്യാസപരമായി വളരെ പിന്നോക്കം നിന്നിരുന്ന മുസ്ലീം സമുദായത്തിലെ കുട്ടികള്‍ക്ക്മററുസ്ഥാപനങ്ങള്‍ വിദ്യാഭ്യാസത്തിനുള്ള അവസരം നിഷേധിച്ചിരുന്ന ഒരു പ്രത്യേക സാഹചര്യത്തില്‍ 1936 ല്‍യശ:ശരീരനായ ഹാജീ ഈസാ ഇസ്മയില്‍ സേഠ് അവര്‍കളുടെ നേതൃത്വത്തിലാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്.ആദ്യകാലഘട്ടത്തില്‍ എറണാകുളം ജില്ലയിലെ തന്നെ ഏററവും ഉയര്‍ന്ന കെട്ടിടസമുച്ചയമായിരുന്നു ഈ സ്കൂളിന്റേത്.കാലക്രമേണ പലകാരണങ്ങളാല്‍ സ്കൂളിന്റെപഴയകാല പ്രതാപം നഷ്ടപ്പെടുകയും കുട്ടികളുടെ എണ്ണം കുറയുകയും ചെയ്തു.സ്കൂള്‍കെട്ടിടം തകര്‍ന്നതായിരുന്നു അതിനുള്ള പ്രധാനകാരണം. തുടര്‍ന്ന് താല്‍ക്കാലിക ഷെഡ്ഡില്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന ക്ളാസ്മുറികള്‍ 2010ഓടെ പുതിയതായി പണികഴിപ്പിച്ചകോണ്‍ക്രീററ് കെട്ടിടത്തിലേക്ക് മാററി. സ്കൂളിനുതൊട്ടടുത്തായി നിരവധി സ്കൂളുകള്‍ ഉണ്ടെങ്കിലും പ്രീപ്രൈമറി തലംമുതല്‍ ഹൈസ്കൂള്‍ തലം വരെയുളള ക്ളാസുകളിലായി ധാരാളം കുട്ടികള്‍ ഈ സ്കൂളില്‍ പഠിച്ചു.കൊച്ചിയിലെ സാന്‍പത്തികമായും സാമൂഹികമായുംപിന്നോക്കം നില്‍ക്കുന്ന കുട്ടികളാണ് ഈ സ്കൂളിലെവിദ്യാര്‍ഥികളില്‍ അധികവും. സ്വന്‍തമായി വീടുംമററുഭൗതീകസൗകര്യങ്ങളുമില്ലാത്ത ഈകുട്ടികളില്‍ അധികവുംവാടകവീടുകളിലും പണയവീടുകളിലും താമസിക്കുന്നവരാണ്.അവരുടെ മാതാപിതാക്കള്‍ കൂലിപ്പണിക്കാരായതിനാലും വിദ്യാഭ്യാസപരമായും സാംസ്കാരികപരമായും പിന്നോക്കക്കാരായതിനാലും കുട്ടികളുടെ പഠനകാര്യങ്ങളില്‍ ശ്രദ്ധചെലുത്താന്‍ അവര്‍ക്കാകുന്നില്ല. ഈ സാഹചര്യം കണക്കിലെടുത്ത് ഈ സ്കൂളിലെ വിദ്യാര്‍ഥികളുടെ വൈജ്ഞാനികവുംസാംസ്കാരികവുമായവളര്‍ച്ചയ്കാവശ്യമായ എല്ലാഒത്താശകളും അധ്യാപകര്‍ ചെയ്തുകൊടുത്തുവരുന്നു.
ഭൗതികസൗകര്യങ്ങള്‍
.കെട്ടുറപ്പും ഭംഗിയും വൃത്തിയുമുള്ള ക്ലാസ്സ്മുറികള്‍. .വിദ്യാര്‍ഥികള്‍ക്ക് സ്വസ്ഥമായി ഇരുന്ന് പഠിക്കാന്‍ ആവശ്യമായ ബഞ്ചുകളും ഡസ്കുകളും ഉള്‍ക്കൊള്ളുന്ന നാല് ക്ളാസ്മുറികള്‍. .ക്ലാസ് മുറികള്‍ വായുസഞ്ചാരമുള്ളവയും ഫാന്‍ സൗകര്യമുള്ളവയും. .ബ്ലാക്ക് ബോര്‍ഡ്,ബുള്ളററിന്‍ ബോര്‍ഡ്,ചാര്‍ട്ടുകള്‍,പഠനസാമഗ്രികള്‍ തുടങ്ങിയവ പ്രദര്‍ശിപ്പിക്കാന്‍ ആവശ്യമായ സൗകര്യങ്ങളുള്ള ക്ളാസ്മുറികള്‍. .ക്ളാസ് ലൈബ്രറി. .ന്യൂസ് പേപ്പറുകള്‍,മാഗസിനുകള്‍... .ഗ്ളോബ്,മാപ്സ്......... .പോഷകസമൃദ്ധമായ ഉച്ചഭക്ഷണം തയ്യാറാക്കുന്ന സൗകര്യങ്ങളോടുകൂടിയ വൃത്തിയുംവെടിപ്പുമുളള അടുക്കള. .സ്കുള്‍ ആഡിറേറാറിയം. .ശുദ്ധമായ കുടിവെളളസൗകര്യം.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- വിവിധ ദിനാചരണങ്ങള്‍
- എല്ലാമതവിശ്വാസങ്ങളുടെയുംആഘോഷങ്ങള്‍
- സ്കൂള്‍ അസംബ്ളി മൂന്ന്ഭാഷയിലും
- ഹെല്‍ത്ത് ക്ലബ്ബ്
- വര്‍ക്ക് എക്സ്പീരീയന്‍സ്
- വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- സുഹറ
- പുഷ്യകുമാരി
- ഉബൈദുല്‍ റഹ്മാന്‍
- മാഗി പി ആന്റണി
- വിജയകുമാരി
നേട്ടങ്ങള്‍
സ്കൂള്‍ അറബിക് കലോല്‍സവത്തില്‍ എല്ലാവര്‍ഷവും എല്‍ പി തലത്തില്‍ ഉയര്‍ന്ന ഗ്രേഡ് കരസ്ഥമാക്കാറുണ്ട്.സ്കൂളിലെ പച്ചക്കറിത്തോട്ടം പ്രമുഖ പത്രങ്ങളില്‍ ചര്‍ച്ചാവിഷയമായതാണ്. ഹൈസ്കൂളില്‍എസ് .എസ്.എല്‍.സി.പരിക്ഷയില്‍ നൂറ് ശതമാനം വിജയം കരസ്ഥമാക്കാറുണ്ട്.
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.പി.എ.മുഹമ്മദാലി (അമേരിക്ക)
- ഡോ.സുധീര്‍ (ലൂര്‍ദ് ഹോസ്പിററല്‍)
- കലാഭവന്‍ അന്‍സാര്‍
- കലാഭവന്‍ ഹനീഫ
- സുല്‍ഫത്ത് (സിനിമാതാരം മമ്മൂട്ടിയുടെ ഭാര്യ)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}