എസ്.വി.എ.യു.പി.എസ് കാപ്പിൽ

Schoolwiki സംരംഭത്തിൽ നിന്ന്
12:59, 31 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48554 (സംവാദം | സംഭാവനകൾ) (പുതിയ താള്‍)
എസ്.വി.എ.യു.പി.എസ് കാപ്പിൽ
വിലാസം
വണ്ടൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
31-01-201748554




കിഴക്കന്‍ ഏറനാടിലെ ഈ വിദ്യാലയം, ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

മലപ്പുറം ജില്ലയിലെ നിലമ്പൂര്‍ താലൂക്കില്‍ വണ്ടൂര്‍ ഗ്രാമ പഞ്ചായത്തില്‍ വിദ്യാഭ്യാസ സൗകര്യങ്ങള്‍ ഒട്ടും തന്നെ ഇല്ലാതിരുന്ന കാപ്പില്‍ എന്ന ഉള്‍നാടന്‍ പ്രദേശത്ത് കാപ്പില്‍ കോവിലകം ഭരണാധികാരി ശ്രീമാന വിക്രമന്‍ തിരുമുല്‍പാടിന്റെ സ്മരണാര്‍ത്ഥം 1937 ല്‍ സ്ഥാപിതം.52 വിദ്യാര്‍ത്ഥികളുമായി അധ്യയനം ആരംഭിച്ച ആദ്യ കാലത്ത് ESLC സൗകര്യത്തോടെ എട്ടാം ക്ലാസ്സ്‌ വരെ പ്രവര്‍ത്തനം തുടങ്ങി.കാലാന്തരത്തില്‍ ഒന്ന് മുതല്‍ ഏഴു വരെ ക്ലാസ്സുകളിലായി എല്‍.പി ,യു,പി കാറ്റഗറിയില്‍ പ്രവര്‍ത്തിച്ചു വരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ സ്ഥലത്ത് ആവശ്യമായ കളി സ്ഥലം,കിണര്‍,കുടി വെള്ള സൗകര്യം.26 ക്ലാസ്സ്‌ റൂം,മതിയായ ടോയ്‌ലറ്റുകള്‍(ഗേള്‍സ് ഫ്രണ്ട്‌ലി ഉള്‍പ്പെടെ).ലാബ്‌ ,ലൈബ്രറി സൗകര്യങ്ങള്‍.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീമാനുണ്ണി തിരുമുല്‍പ്പാട് മാസ്റ്റര്‍
  2. ബാലകൃഷ്ണന്‍ മാസ്റ്റര്‍
  3. അച്യുതന്‍ മാസ്റ്റര്‍
  4. കൃഷ്ണന്‍ മാസ്റ്റര്‍
  5. ഗോവിന്ദന്‍ മാസ്റ്റര്‍
  6. മാനസി ടീച്ചര്‍
  7. കല്യാണി ടീച്ചര്‍
  8. തങ്കമ്മ ടീച്ചര്‍
  9. അച്ചാമ്മ ടീച്ചര്‍
  10. ലീലാമണി ടീച്ചര്‍
  11. ദാക്ഷായണി ടീച്ചര്‍
  12. മറിയാമ്മ ടീച്ചര്‍
  13. ഫാദര്‍ കുര്യാക്കോസ്‌
  14. രവി മാസ്റ്റര്‍
  15. പി അബൂ മാസ്റ്റര്‍
  16. സുലോചന ടീച്ചര്‍
  17. അസീസ്‌ മാസ്റ്റര്‍
  18. ലീല ടീച്ചര്‍
  19. പ്രസന്ന ടീച്ചര്‍

നേട്ടങ്ങള്‍

79 വര്‍ഷത്തെ കിടയറ്റ പാരമ്പര്യത്തോട് കൂടി പഠന പഠനേതര രംഗങ്ങളില്‍ വണ്ടൂര്‍ ഉപജില്ലയിലെ ഏറ്റവും മികവാര്‍ന്ന വിദ്യാലയമായി കാപ്പില്‍ എസ് വി എ യു പി സ്കൂള്‍ മാറിയിരിക്കുന്നു. ഉപജില്ല സ്പോര്‍ട്സ്,കലാമേള,സംസ്കൃതോല്‍സവം എന്നിവയില്‍ അഭിമാനാര്‍ഹമായ മികവു നേടിയെടുത്തു വരുന്നു.അഭിമാനര്‍ഹാമായ മറ്റൊരു നേട്ടം മലപ്പുറം ജില്ലയിലെ ഏറ്റവും മികച്ച ഒരു പരിസ്ഥിതി സൗഹൃദ വിദ്യാലയം,കാര്‍ഷിക വിദ്യാലയം,മികച്ച അധ്യാപക കര്‍ഷക അവാര്‍ഡ്‌ എന്നിവ നിരവധി തവണ ലഭിച്ചു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ശ്രീ ജയപ്രകാശ് മലപ്പുറം AEO

വഴികാട്ടി

{{#multimaps:11.234595, 76.226634 |zoom=13}}

"https://schoolwiki.in/index.php?title=എസ്.വി.എ.യു.പി.എസ്_കാപ്പിൽ&oldid=310444" എന്ന താളിൽനിന്ന് ശേഖരിച്ചത്