കുരിയോട് എൽ പി എസ്
കുരിയോട് എൽ പി എസ് | |
---|---|
വിലാസം | |
കുരിയോട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | 14744 |
ചരിത്രം
20-ാം നൂറ്റാണ്ടിന്റെ ആരംഭം വൈരുധ്യം കൊണ്ട് സവിശേഷമായിരുന്നു.ജാതിയുടെയും മതത്തിന്റെയും പേരില്‍ പ്രാന്തവല്‍ക്കരിക്കപ്പെട്ട ജനത.അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ഇരുളുപരത്തിയ സാമൂഹികാന്തരീക്ഷം. അടിമത്തം ദൈവഹിതമായി വരിച്ച അടിസ്ഥാനവര്‍ഗ്ഗം.അക്ഷരജ്ഞാനം സമൂഹത്തിന്റെ ഒരു വിഭാഗത്തിന്റെ മാത്രം കുത്തക.ഈ പശ്ചാത്തലത്തില്‍ ഗ്രാമത്തിലെ യുവതലമുറയെ നേര്‍വഴിയില്‍ നയിക്കുകയെന്നത് ശ്രീ പി.എ.രാമന് നമ്പ്യാരുടെ ജീവിതഭിലാഷമായിരുന്നു.ഇതിന്റെ സഫലീകരണമാണ് 1905ല്‍ അരേടത്ത് പടിയില്‍ സ്ഥാപിതമായ എഴുത്തള്ളി.ആ സ്ഥാപനത്തിന്റെ വളര്‍ന്ന രൂപമാണ് ഇന്നത്തെ കുരിയോട് എല്‍ പി സ്ക്കൂള്. 1906 ആഗസ്ത് 13 ന് (No: 218/13-08-1906)സ്കൂളിനു അംഗീകാരം കിട്ടി.തുടക്കത്തില്‍ ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു.ശ്രീ ശങ്കരന് ഗുരുക്കളായിരുന്നു പെരിങ്ങാലി അരേടത്തെ പള്ളിക്കൂടത്തിലെ ആദ്യ ഗുരുനാഥന്.അദ്ദേഹത്തിന്റെ ഉന്നതമായ പാണ്ഡിത്യവും ആകര്‍ഷകമായ വ്യക്തിത്വവും ധാരാളം പഠിതാക്കളെ സ്ക്കൂളിലേക്ക് ആകര്‍ഷിച്ചു.ദ്രുതഗതിയിലായിരുന്നു പിന്നീടങ്ങോടുള്ള വളര്‍ച്ച.കോയിലോട്,ഊര്‍പ്പള്ളി, പടുവിലായി, ശങ്കരനെല്ലൂര്‍, കൈതച്ചാല്‍, വട്ടിപ്രം,കിരാച്ചി,വേങ്ങാട് തുടങ്ങിയ പ്രദേശങ്ങളുടെ ഏക ദീപസ്തംഭമായിരുന്നു വളരെക്കാലം ഈ സരസ്വതിക്ഷേത്രം.
ഭൗതികസൗകര്യങ്ങള്
കമ്പ്യൂട്ടർ ലാബ്
മികച്ച ലൈബ്രറി