സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പാടിച്ചിറ/ഗണിത ക്ലബ്ബ്
കുട്ടികള്‍ക്ക് ഗണിതത്തോടുള്ള പേടി കുറയ്ക്കുന്നതിനും ഗണിതത്തോടുള്ള താത്പര്യം വര്‍ധിപ്പിക്കുന്നതിനും വേണ്ടി ലൌലി ടീച്ചറിന്‍റെ നേതൃത്വത്തില്‍ ഗണിത ക്ലബ് പ്രവര്‍ത്തനം ആരംഭിച്ചു. കമ്പുകള്‍ കൊണ്ടുള്ള ഗണിതവും കൈ വിരലുകള്‍ കൊണ്ടുള്ള ഗണിതവും പരിചയപ്പെടുത്തി.ഹെഡ്മാസ്റ്റര്‍ ജോണ്‍സണ്‍ സാര്‍ ക്ലബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ആയി ഡെനിന്‍ കുര്യനെയും വൈസ് പ്രസിഡന്റ് ആയി സൗരഭ്നെയും തെരഞ്ഞെടുത്തു .എല്ലാ ആഴ്ചകളിലും ക്ലബ് മീറ്റിംഗുകളും പുതിയ ഗണിത ചാര്‍ട്ടുകളും പസ്സിലുകളും കുട്ടികളെ പരിചയപ്പെടുത്തുകയും ചെയ്യുന്നു.ഇതിലൂടെ കുട്ടികള്‍ക്ക് ഗണിതത്തോടുള്ള താത്പര്യം വര്‍ദ്ധിച്ചു വരുന്നു.