പാളാട് എൽ പി എസ്

Schoolwiki സംരംഭത്തിൽ നിന്ന്
22:50, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14739 (സംവാദം | സംഭാവനകൾ)
പാളാട് എൽ പി എസ്
വിലാസം
കൊടോളിപ്രം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തലശ്ശേരി
അവസാനം തിരുത്തിയത്
30-01-201714739




ചരിത്രം

        തലശ്ശേരി താലൂക്കിൽ മാങ്ങാട്ടിടം ഗ്രാമ പഞ്ചായത്തിൽപെട്ട ആയിത്തരദേശത്തിലെ ഏക വിദ്യാലയമായിരുന്നു ആയിത്തര എൽ പി സ്കൂൾ. അഞ്ചാം തരം വരെയുള്ള ഈ കൊച്ചു വിദ്യാലയത്തിന്റെ ചരിത്രം യഥാർഥത്തിൽ ഈ ഗ്രാമത്തിന്റെ തന്നെ ചരിത്രമാണ്. വളരെ കാലം മുമ്പ് ഈ ഗ്രാമം ഒരു റോഡു പോലും ഇല്ലാതെ കാടുപിടിച്ച ജനവാസം കുറഞ്ഞ ഭൂമിയായിരുന്നു. ആ കാലത്ത് ഇവിടുത്തെ ജന്മിയായിരുന്ന ശ്രീമാൻ ആയിത്തര പുതിയേടത്ത് കൃഷ്ണൻ തങ്ങൾ ആണ് നാടിൻെറയും നാട്ടുകാരുടെയും സർവ്വതോന്മുഖമായ പുരോഗതി ഉന്നം വച്ച് കൊണ്ട് ഈ വിദ്യാലയം ആരംഭിച്ചത്.          1928 മെയ് ഒന്നാം തീയ്യതിയാണ്    നാടിന്റെ ചരിത്രത്തിലെ തന്നെ ഒരു നാഴികക്കല്ലായ ആയിത്തര എൽ പി സ്കൂളിന്റെ ആരംഭം. തുടക്കത്തിൽ ഓലമേഞ്ഞ കെട്ടിടം 1955 ൽ രണ്ടാമത്തെ മാനേജർ ശ്രീ വാസുദേവൻ തങ്ങൾ ഓടുമേഞ്ഞതാക്കി മാറ്റി. നിരവധി അധ്യാപകർ ഈ വിദ്യാലയത്തിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.          വിദ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ ശ്രീ വാസുദേവൻ തങ്ങളുടെ മൂത്ത മകനായ ശ്രീ.എ.പി.കുഞ്ഞിക്കൃഷ്ണൻ തങ്ങൾ അവർകളാണ് .പഠന നിലവാരത്തിൽ ബദ്ധശ്രദ്ധരായ അധ്യാപകർ എക്കാലത്തും ഈ വിദ്യാലയത്തിലുണ്ടായിട്ടുണ്ട്. കലാകായിക മേളകളിൽ സ്കൂളിന്റെ പങ്കാളിത്തം ശ്രദ്ധേയമാണ്. പാഠ്യേതരപ്രവർത്തനങ്ങളിൽ ഈ വിദ്യാലയം പരിമിതികൾക്കിടയിലും മികവു പുലർത്തുന്നു. മുൻവശത്ത് മനോഹരമായ ഒരു പൂന്തോട്ടം, ആമ്പൽക്കുളം, പച്ചക്കറിത്തോട്ടം തുടങ്ങിയവ ഇന്ന് കുട്ടികളുടേതായിട്ടുണ്ട്.            ബഹളങ്ങളൊഴിഞ്ഞ ശാന്തമായ വയൽക്കരയിലെ ഈ കൊച്ചു വിദ്യാലയം ഒരു കാലഘട്ടത്തിന്റെ സാക്ഷ്യപത്രമാണ്. ഇവിടുന്ന് വളർന്ന് വന്നവരാണ് ഈ നാട്ടുകാർ വ്യത്യസ്തതുറകളിൽ അവർ ജോലി ചെയ്യുന്നു.അവർ തന്നെയാണ് ഈ വിദ്യാലയത്തിന്റെ സമ്പാദ്യം.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=പാളാട്_എൽ_പി_എസ്&oldid=309161" എന്ന താളിൽനിന്ന് ശേഖരിച്ചത്