ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
19:31, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43059 (സംവാദം | സംഭാവനകൾ)
ഫോർട്ട് ഗേൾസ് മിഷൻ എച്ച്. എസ്. ഫോർട്ട്
വിലാസം
തിരുവനന്തപുരം

തിരുവനന്തപുരം ജില്ല
സ്ഥാപിതം03 - 11 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ & ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-01-201743059





ചരിത്രം

ഭാരതത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങളില്‍ പ്പെട്ട് കഷ്ടതയനുഭവിച്ചിരുന്ന സ്ത്രീകളെ സമുദ്ധരിക്കുന്നതിന് ഭാരതമെമ്പാടുമുളള സാമുഹ്യ പരിഷ്ക്കര്‍ത്താക്കള്‍ ക്കൊപ്പം പാശ്ചാത്യരായ പല വ്യ ക്തികളും സംഘടനകളും രംഗത്തിറങ്ങി. അന്തപ്പുരബാലികമാര്‍ക്ക് അധ്യയനം നല്‍കി അടിമത്തത്തില്‍ നിന്ന് മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ട് സനാന മിഷന്‍ ‍സൊസൈറ്റി പ്രവര്‍ത്തക മിസ്സ്.ബ്ലാന്‍ഫോര്‍ഡ് എന്ന വനിത 1864-ല്‍ തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു . അന്നത്തെ മഹാരാജാവ് ശ്രി രാമവര്‍മ്മ തിരുമനസിന്റേയും, ദിവാന്‍ സര്‍ . റ്റി . മാധവറാവുവിന്റേയും അനുവാദത്തോടെ പഴയ ഒരു വലിയ കൊട്ടാരത്തില്‍ ദിവാന്‍ സര്‍ . റ്റി . മാധവറാവുവിന്റെ മകളായ കാവേരി ഭായിയും അനന്തരവളായ അബു ഭായിയും ,രണ്ട് നായര്‍ ബാലികമാരുമായി 1864 നവംബര്‍ 3- തീയതി സ്കുള്‍ ആരംഭിച്ചു. ആദ്യ കാലത്ത് വടക്കേ കൊട്ടാരം പളളികൂടം എന്ന പേരിലും പിന്നീട് സനാന മിഷന്‍ സ്കുള്‍ എന്നും അറിയപ്പെട്ടു. ഈ സ്ക്കൂളിന്റെ അവസാനത്തെ വിദേശ മാനേജര്‍ മിസ്സ്.‍ഡോസ് തന്റെ ദൗത്യം പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അവസരത്തില്‍ സ്ക്കൂളിന്റെ പേര് മാറ്റുന്നതിനായി ഗവണ്‍മെന്റിന്റെ അനുവാദം വാങ്ങുകയും അങ്ങനെ ഫോര്‍ട്ട് ഗേള്‍സ് മിഷന്‍ സ്കുള്‍ എന്ന പേരില്‍ അറിയപ്പെടുകയും ചെയ്തു. യാഥാസ്ഥിതികരായ ബ്രാമണര്‍ അധിവസിക്കുന്ന സ്ഥലത്ത് കുലക്ഷേത്രങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും നടുവില്‍ സ്ഥ്പിക്കപ്പെട്ട ഈ വിദ്യാലയം ചുരുങ്ങിയ കാലംകൊണ്ട് ജനങ്ങളുടെ വിശ്വാസം ആര്‍ജിക്കുകയും തങ്ങളുടെ പെണ്‍കുട്ടികളെ വടക്കേകൊട്ടാരം സ്ക്കൂളില്‍ ചേര്‍ത്ത് പഠിപ്പിക്കുന്നതില്‍ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തത് സ്ക്കൂളിന്റെ വളര്‍ച്ചയ്ക്ക് കാരണമായി.1864 നവംബര്‍ മാസം 3 - തീയതി 4 വിദ്യാര്‍ഥികളുമായി ആരംഭിച്ച ഈ വിദ്യാലയം വളര്‍ച്ചയുടെ 152 വര്‍ഷങ്ങള്‍ പിന്നിട്ട് ഇന്ന് 680 കുട്ടികളും 29 അധ്യാപകരും 5 അനധ്യാപകരും ഉളള സ്ഥാപനമായി നിലകൊളളുന്നു. സ്കൂള്‍ ചരിത്രത്തെ സംബന്ധിച്ച് അച്യുത് ശങ്കര്‍ എസ് നായര്‍ എഴുതിയ ലേഖനം

ഭൗതികസൗകര്യങ്ങള്‍

ലൈബ്രറി,ഐ റ്റി ലാബ്, സയന്‍സ് ലാബ്

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1911 - 48 പി. ഒ. ഫിലിപ്പ്
1950 - 75 സാറാമ്മ ഫിലിപ്പ്
1975 - 83 മോളി ജോര്‍ജ്
1983 - 84 സൂസന്നാമ്മ. സി
1984 - 86 മോളി കോരൂള
1986 - 89 അച്ചാമ്മ കുട്ടി
1989 - 92 അംബികാ ദേവി
1992- 93 രാജമ്മാള്‍ കെ .മത്തായി
1992 - 93 സൂസമ്മ ഏബ്രഹാം
1993 - 97 ബേബി ജോണ്‍
1997 - 2001 സെലീല ജേക്കബ്
2001-2014 എലിസബത്ത് എെസക്ക്

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • സ്വദേശാഭിമാനി രാമക്രഷ് ണപിളളയുടെ ഭാര്യ കല്യാണിക്കുട്ടി
  • തിരുവിതാംകൂറിന്റെ ആദ്യ മുഖ്യ മന്ത്രിയായിരുന്ന ശ്രി.പട്ടംതാണുപിളളയുടെ ഭാര്യ പൊന്നമ്മ താണുപിളള,
  • പൊതുവിദ്യാഭ്യാസ വകുപ്പിലെ ഡപ്യൂട്ടി ഡയറക് ടറായി വിരമിച്ച ശ്രീമതി ജെ. സരസ്വതീബായി,
  • ശ്രീമതി ലളിതാംബിക ഐ.എ.എസ്,
  • ഹാസ്യനടനായിരുന്ന ശ്രി അടൂര്‍ഭാസി, നടിമാരായ കലാരഞ്ജിനി,കല്പന,ഉര്‍വ്വശി, പിന്നണി ഗായിക ബി. അരുന്ധതി

വഴികാട്ടി

{{#multimaps: 8.4850313,76.9413823 | zoom=12 }}