എ.എൽ.പി.എസ്.വടക്കേകര
എ.എൽ.പി.എസ്.വടക്കേകര | |
---|---|
വിലാസം | |
കവളപ്പാറ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | ഒറ്റപ്പാലം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-01-2017 | 20439 |
ചരിത്രം
1916 ഒക്ടോബര്‍ 18 വിദ്യാഭ്യാസ തല്പരനായിരുന്ന കവളപ്പാറ മൂപ്പില്‍ നായര്‍ സ്ഥാപിച്ച വിദ്യാലയം. സാധുക്കളായവര്‍ക്കും അറിവു ലഭിക്കാനായി മൂപ്പിലാള്‍ കനിഞ്ഞു നല്‍കിയ സരസ്വതി ക്ഷേത്രം. 100 വര്‍ഷം പൂര്‍ത്തിയാക്കിയ ഈ വിദ്യാലയം ഇന്ന് ഷൊര്‍ണൂര്‍ ഉപജില്ലയിലെ മികച്ച വിദ്യാഭ്യാസ സ്ഥാപനമാണ്. മികച്ച അക്കാദമിക നിലവാരമാണ് ഇവിടെ ഉള്ളത്. ഭൗതിക സാഹചര്യവും മികവുറ്റത്. ശക്തമായ പി. ടി.എ. സാരഥി ശ്രീ. ഷാജന്‍. മികച്ച പി.ടി.എയ്ക്കുുള്ള അവാര്‍ഡ് രണ്ടു തവണ കരസ്ഥമാക്കി.
ഭൗതികസൗകര്യങ്ങള്‍
വിശാലമായ സ്ക്കൂള്‍ കെട്ടിടം. പ്രീപ്രൈമറി അടക്കം അഞ്ച് ക്ലാസ്സ് മുറികള്‍. ആണ്‍കുട്ടികള്‍ക്കും പെണ്‍ക്കുട്ടികള്‍ക്കും വെവ്വേറെ ടൈല്‍സ് പതിച്ച യൂറിനലുകള്‍, ടോയ്ലറ്റുകള്‍, കുടിവെള്ള സൗകര്യം. എല്ലാ ക്ലാസ്സുകളിലും ട്യൂബ്ബ് ലൈറ്റ്, ഫാനുകള്‍, വാഹന സൗകര്യം, കളിപ്പെട്ടി ഇന്‍സ്റ്റാള്‍ ചെയ്ത 6 കംപ്യൂട്ടറുകള്‍ ഉള്ല കംപ്യൂട്ടര്‍ ലാബ്. കുട്ടികളുടെ മിനി പാര്‍ക്ക്, വിശാലമായ മൈതാനം, ഉച്ചഭക്ഷണത്തിനുള്ള ഇരിപ്പിട സൗകര്യം. ജൈവപച്ചക്കറി തോട്ടം. വിജ്ഞാനപ്രദമായ ചുമര്‍ച്ചിത്രങ്ങള്‍.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
കായികമത്സരങ്ങള്‍, ദിനാചരണങ്ങള്‍
- വിദ്യാരംഗം കലാ സാഹിത്യ വേദി. ഭാഷാ ക്ലബ്ബ്, വായനക്ലബ്ബ്
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
സയന്‍സ് ക്ലബ്ബ്, ശുചിത്വ ക്ലബ്, ഗണിത ക്ലബ്, പരിസ്ഥിതി ക്ലബ്ബ്, കാര്‍ഷിക ക്ലബ്ബ്
മാനേജ്മെന്റ്
കവളപ്പാറ മൂപ്പില്‍ നായരുടെ കീഴില്‍ റിസീവര്‍ ഭരണം
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : പി. രാമന്‍ നായര്‍ മാസ്റ്റര്‍, ശങ്കുണ്ണി നായര്‍ മാസ്റ്റര്‍, സുമതി ടീച്ചര്‍, നാരായണന്‍ മാസ്റ്റര്‍, പാറുകുട്ടി ടീച്ചര്‍, മാധവന്‍ മാസ്റ്റര്‍, കൃഷ്ണന്‍കുട്ടി നായര്‍ മാസ്റ്റര്‍, ശാന്തകുമാരി ടീച്ചര്‍, സുശീല ടീച്ചര്‍, ദേവയാനി ടീച്ചര്‍, രാജക്ഷ്മി ടീച്ചര്‍, പ്രമീള ടീച്ചര്‍ മുന്‍ അദ്ധ്യാപകര്‍ - കാര്‍ത്ത്യായനി ടീച്ചര്‍, സരോജിനി ടീച്ചര്‍, പതിയത്ത് നാരായണന്‍ മാസ്റ്റര്‍, ദേവകി ടീച്ചര്‍, ചന്ദ്രന്‍ മാസ്റ്റര്‍, ജാനകി ടീച്ചര്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോക്ടര്‍. മാധവന്‍, ശ്രീ. എം. കെ. നായര്‍, ഡോ. മാധവന്‍ പനഞ്ചിക്കുന്നത്ത്, ഡോ. എ.പി. ജയരാമന്‍, അഡ്വ.എം. ഹര്‍ഷ തുടങ്ങിയവര്‍ ==വഴികാട്ടി== കുുളപ്പുള്ളി പാലക്കാട് റോഡില്‍ ഇരുപത്തി ആറാം മൈല്‍ കൂനത്തറ
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|