ഗവ.എച്ച്.എസ്സ്.എസ്സ്.കുറിച്ചി

05:38, 30 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankar (സംവാദം | സംഭാവനകൾ)
ഗവ.എച്ച്.എസ്സ്.എസ്സ്.കുറിച്ചി
വിലാസം
കുറിച്ചി‍‍

കോട്ടയം ജില്ല
സ്ഥാപിതം03 - 02 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
30-01-2017Jayasankar




ചരിത്രം

അഞ്ച് ഈശ്വരന്മാരുടെ നാടാണ് കുറിച്ചി.കോട്ടയം ജില്ലയുടെ തെക്കു പടി‍ഞ്ഞാറ് സ്ഥിതി ചെയ്യുന്ന പുരാതനവിദ്യാകേന്ദ്രമാണ് കുറിച്ചി ഗവ ഹൈസ്ക്കൂള്‍ .1891 ല്‍ ഒരു കൊച്ചു ഓലകെട്ടിടത്തിലാണ് തുടങ്ങിയത് .മണലൂര്‍ കുടുംബക്കാരാണ് വിദ്യാകേന്ദ്രത്തിന് ഭൂമി നല്‍കിയത്. അദ്യം പ്രൈമറിയായി.ഇന്ന് ഹൈസ്ക്കൂളായി ശോഭിക്കുന്നു.നീലംപേരൂര്‍ കളത്തില്‍ മാധവന്‍ പിള്ള,.മണലൂര്‍ പത്മനാഭ പിള്ള, അമ്പലപ്പുഴ പാച്ചു പിള്ള, ഹരിഹരഅയ്യര്‍ തുടങ്ങിയ അദ്ധ്യാപക ഹെഡ് മാസ്റ്റര്‍ഇതിന്റെ ആദ്യകാല യശ്ശസ്സിനും വളര്‍ച്ചയ്ക്കും വേണ്ടി പ്രവര്‍ത്തിച്ചവരാണ്.സര്‍ദാര്‍കെ.എംപണിക്കര്‍ കുറിച്ചിയില്‍താമസിച്ച് സംസ്ക്രതം പഠിച്ചിരുന്നു. പിന്നീട് 1122ല്‍ അപ്പര്‍പ്രൈമറിയായി . 1961ല്‍അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ. പട്ടം എ താണുപിള്ള വിദ്യാകേന്ദ്രം സന്ദര്‍ശിക്കുകയും ഹൈസ്ക്കൂളായി ഉയര്‍ത്താമെന്ന് സമ്മതിക്കുകയും ചെയ്തു.1991 മെയ് മാസം 17ന് നൂറാം പിറന്നാള്‍ ആഘോഷിച്ചു.

ഭൗതികസൗകര്യങ്ങള്‍

ഒരുഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 1 4 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

ചിത്രശാല

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.500945 ,76.51322| width=500px | zoom=16 }}