ജി.എൽ.പി.എസ്. വളമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
ജി.എൽ.പി.എസ്. വളമംഗലം
വിലാസം
മലപ്പുറം

മലപ്പുറം ജില്ല
സ്ഥാപിതം4 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല മലപ്പുറം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-201718226



പുല്‍പറ്റ പഞ്ചായത്തിലെ വളമംഗലം പ്രദേശത്തെ ആളുകള്‍ കുട്ടികളുടെ പ്രൈമറി വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്ന ഒരേയൊരു വിദ്യാലയമാണ് വളമംഗലം ഗവണ്മെന്റ് ലോവര്‍ പ്രൈമറി സ്കൂള്‍.

ചരിത്രം

1973- ല്‍ സ്ഥാപിതമായ ഈ വിദ്യാലയം ഏറെക്കാലം മദ്രസ്സകെട്ടിടത്തിലായിരുന്നു പ്രവര്‍ത്തിച്ചിരുന്നത് .അതുവരെ ഇവിടുത്തെ കുട്ടികള്‍ പഠനം നടത്തിയിരുന്നത് ഒളമതില്‍ എല്‍.പി.സ്കൂളിലായിരുന്നു.ഇവിടുത്തെ ഭൂരിഭാഗം ജനങ്ങളും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും കൂലിപ്പണിക്കാരുമായിരുന്നു. യാതൊരുവിധ യാത്രസൌകര്യങ്ങളോ റോഡുകളോ ഉണ്ടായിരുന്നില്ല അന്ന്. പ്രൈമറിവിദ്യാഭ്യാസം കഴിഞ്ഞാല്‍ U.P. സ്കൂള്‍ പഠനത്തിനായി അഞ്ചു കിലോമീറ്റര്‍ നടന്നു പോകണമായിരുന്നു.ആയതിനാല്‍ അപൂര്‍വ്വം കുട്ടികള്‍ മാത്രമേ LP സ്കൂള്‍ പഠനത്തിനു ശേഷം തുടര്‍ പഠനം നടത്തിയിരുന്നത് .നല്ലവരായ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ത്യാഗഫലമായ് സ്കൂളിനു ഒരേക്കര്‍ സ്ഥലം സ്വന്തമായ് ലഭിച്ചു. തുടര്‍ന്ന് നല്ലവരായ നാട്ടുകാര്‍ പിരിവെടുത്ത് സ്വോരൂപിച്ച പണം കൊണ്ട് സ്കൂള്‍ കെട്ടിടത്തിന് തറക്കല്ലിട്ടു.അങ്ങിനെ 1990-ല്‍ സ്കൂള്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറി പ്രവര്‍ത്തിക്കാന്‍ തുടങ്ങി .

ഇന്ന്

ഇപ്പോള്‍ ഈ വിദ്യാലയത്തില്‍ പ്രീ പ്രൈമറി ക്ലാസ്സിലുല്‍പ്പെടെ ഇരുനൂറോളം കുട്ടികള്‍ പഠനം നടത്തിവരുന്നു . ഈ പ്രദേശം ഇപ്പോള്‍ സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും വളരെയേറെ മുന്നേറിയിട്ടുണ്ട്.മെച്ചപ്പെട്ട ജീവിത സൌകര്യങ്ങളും ഉണ്ട്. അനേകം റോഡുകളും വഴികളും അയല്‍ഗ്രാമങ്ങളുമായി ഈ പ്രദേശത്തെ ബന്ധിപ്പിക്കുന്നു .ഡോക്ടര്‍മാര്‍, എന്ജിനീര്‍മാര്‍, ഗുമസ്ഥന്മാര്‍, അദ്ധ്യാപകര്‍,വക്കീലന്മാര്‍, എന്നിങ്ങനെ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നാട്ടിലെ പലരും ഈ വിദ്യാലയത്തിലൂടെ കടന്നു പോയവരാണ്.

മികവുകള്‍

ഫോട്ടോ

BUTTERFLIES
"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്._വളമംഗലം&oldid=302789" എന്ന താളിൽനിന്ന് ശേഖരിച്ചത്