ഗവ. ജെ ബി എസ് പുന്നപ്ര

Schoolwiki സംരംഭത്തിൽ നിന്ന്
15:26, 28 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Govt.J.B.S.Punnapra (സംവാദം | സംഭാവനകൾ)
ഗവ. ജെ ബി എസ് പുന്നപ്ര
വിലാസം
പുന്നപ്ര
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
28-01-2017Govt.J.B.S.Punnapra




................................

ചരിത്രം

ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ട ജ്വലിക്കുന്ന ഓർമ്മകൾ പേറുന്ന ശാന്തമായ ഒരു ഗ്രാമമാണ് പുന്നപ്ര .ഒട്ടേറെ പ്രമുഖ വ്യക്തികൾക്ക് ജന്മം കൊടുത്ത ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി പ്രശോഭിക്കുകയാണ് ഗവ:ജൂനിയർ ബേസിക് സ്കൂൾ എന്ന ഈ സരസ്വതി ക്ഷേത്രം .108 വർഷങ്ങൾക്കുമുൻപ് പുന്നപ്രയിലെ പ്രമുഖ ഹൈന്ദവ കുടുംബമായ കുമ്പളത്താക്കൽ കുടുംബം സർക്കാരിന് സംഭാവനയായി നൽകിയ സ്ഥലത്തും കെട്ടിടത്തിലുമാണ് വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്. പിൽക്കാലത്തു വിദ്യാലയത്തിന്റെ വികസനത്തിന്റെ ഭാഗമായി ഗവണ്മെന്റ് ഏറ്റെടുത്തു സ്കൂളിന്റെ ഭാഗമാക്കിയ സ്ഥലവും കുടി ചേർന്ന് ഇപ്പോൾ ഒരു ഏക്കർ പതിനെട്ടു സെൻറ്റിലാണ് ഈ സ്ഥാപനം സ്ഥിതി ചെയ്യുന്നത്.ആരംഭ കാലത്തു 1മുതൽ 5വരെ ക്ലാസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു.സ്വാതന്ത്രിയനാന്തരം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ വിദ്യാഭ്യാസ സങ്കൽപ്പത്തിനനുസരിച് തൊഴിൽ അധിഷ്ഠിത പരിശീലനം വന്നതോടുകൂടി ഈ വിദ്യാലയത്തിന് ഏറെ പ്രാധാന്യം കൈവന്നു.ആദ്യകാലത്തു കുളത്തൂർ അയ്യർ അടക്കമുള്ള പ്രഗത്ഭമതികൾ ഇവിടെ പ്രഥമ അധ്യാപകരായി സേവനമനുഷ്ഠിച്ചു .ജീവിതത്തിന്റെ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ആദരണീയരായ ഒട്ടേറെ പേർക്ക് ആദ്യാക്ഷരം മധുരം പകർന്നു നൽകിയത് പുന്നപ്രയിലെ ഈ വിദ്യാലയമാണ്

ഭൗതികസൗകര്യങ്ങള്‍

ക്ലാസ് മുറി-14 ഓപ്പൺഎയർ ഓഡിറ്റോറിയം -1 ക്ലസ്റ്റർ സെന്റർ -1 അടുക്കള -ഉണ്ട് ടോയ്‌ലറ്റ്ആൺ-4

ടോയ്‌ലറ്റ് പെൺ -8

സ്മാർട്ട് ക്ലാസ് റൂം -1 സ്കൂൾ വാഹനം -ഒരു മിനിബസ്സ് ,ഒരു ഒമിനി വാൻ .

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

ശ്രീ .കുളത്തൂർ അയ്യർ ശ്രീ .രാഘവൻ ശ്രീ .പ്രഭാകര കുറുപ്പ് ശ്രീ .പി .കെ ഹസ്സൻ ബാവ ശ്രീ .ജി .ഡി കണിയാർ ശ്രീ .സോമദത്തൻ പിള്ള ശ്രീ .ജയ്‌സിംഹൻ ശ്രീ .എ നൂറുദ്ധീൻ ശ്രീമതി .ശ്രീദേവി ശ്രീ .ഷെറഫുദീൻ ശ്രീമതി .റഹ്മത് ബീവി ശ്രീമതി .എൻ .വിജയകുമാരി സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. ശ്രീമതി .എൻ .വിജയകുമാരി
  2. ശ്രീ .യു .ആദം കുട്ടി
  3. ശ്രീ .എം എം അഹമ്മദ് കബീർ
  4. ശ്രീമതി .എം ഷാനിദ
  5. ശ്രീമതി .സാവിത്രി
  6. ശ്രീമതി .ഏലിയാമ്മ
  7. ശ്രീ .റഹീം

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. മുൻ എം എൽ എ മാരായിരുന്ന ശ്രീ വി.ദിനകരൻ,ശ്രീ എ വി താമരാക്ഷൻ
  2. രാജ്യാന്തര കായിക താരമായിരുന്ന മുരളികുട്ടൻ
  3. പ്രശസ്ത സിനിമ സംവിധായകൻ ശ്രീ അനിൽ
  4. സിനിമ നിർമാതാവ് ശ്രീ ജയൻ മുളങ്ങാട്‌
  5. നാടകനടനും കുടുംബ ശ്രീ മിഷൻ ജില്ലാ കോഡിനേറ്ററും ആയിരുന്ന ശ്രീ അലിയാർ പുന്നപ്ര
  6. വ്യവസായ പ്രെമുഖൻ ശ്രീ കമാൽ എം മാക്കിയിൽ
  7. സ്വാതന്ത്ര സമര സേനാനി എച് .കെ ചക്രപാണി
  8. പുന്നപ്രയിലെ പ്രഥമ ഡോക്ടർ ശ്രീ .മദന്മോഹനൻ നായർ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._ജെ_ബി_എസ്_പുന്നപ്ര&oldid=302017" എന്ന താളിൽനിന്ന് ശേഖരിച്ചത്