സഹായം:റഫറൻസുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
06:08, 3 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sabarish (സംവാദം | സംഭാവനകൾ)

റഫറന്‍സുകള്‍ നല്‍കുന്ന രീതി

ലേഖനത്തിലെ ഏതെങ്കിലും വാചകത്തിന്‌ അവലംബം ചേര്‍ക്കാനായി ലേഖനത്തിലെ ആ വാചകത്തിനു ശേഷം <ref>, </ref> എന്നീ രണ്ടു ടാഗുകള്‍ക്കിടയിലായി ആധാരമാക്കുന്ന വെബ്സൈറ്റിന്റേയോ, പുസ്തകത്തിന്റേയോ പേര്‌ നല്‍കുക.

റെഫറന്‍സ് നല്‍കുന്ന രീതി:

<ref name="test1">[http://www.example.org/ ലിങ്കിന്‌ ഒരു പേര്‌ ഇവിടെ നല്‍കാം] കൂടുതല്‍ വിവരങ്ങള്‍ ഇവിടെ നല്‍കാം.</ref>

ഉദാഹരണം:

<ref name="test1">[http://www.wikimedia.org/ വിക്കിമീഡിയ വെബ്സൈറ്റ്] നാലാമത്തെ ഖണ്ഡിക നോക്കുക.</ref>


ലേഖനത്തിനിടയില്‍ ഈ സൂചിക ഇപ്രകാരം ദൃശ്യമാകും:[1]


ഒന്നിലധികം സ്ഥലങ്ങളില്‍ ഒരേ റെഫറന്‍സ് നല്‍കാന്‍:

ലേഖനത്തില്‍ ഒന്നിലധികം സ്ഥലത്ത് ഒരേ റെഫറന്‍സ് നല്‍കേണ്ടതുണ്ടെങ്കില്‍ ആദ്യം ഉപയോഗിക്കുന്നയിടത്ത് മേല്പറഞ്ഞരീതിയില്‍ നല്‍കിയതിനു ശേഷം തുടര്‍ന്നുള്ള സ്ഥലങ്ങളില്‍ <ref name="test1"/> എന്നരീതിയില്‍ റെഫറന്‍സിന്റെ പേരു മാത്രം നല്‍കിയാല്‍ മതിയാകും.


അവലംബം ലേഖനത്തിനടിയില്‍ ദൃശ്യമാക്കുന്ന വിധം:

ലേഖനത്തില്‍ അവലംബം എന്ന പേരില്‍ ഒരു ശീര്‍ഷകം ഉണ്ടാക്കുക (നിലവിലില്ലെങ്കില്‍ മാത്രം). (സാധാരണയായി ഇത് ഏറ്റവും താഴെയായിരിക്കും.) അതിനു താഴെ താഴെക്കാണുന്ന രീതിയില്‍ നല്‍കുക

<references />

ലേഖനം സേവ് ചെയ്തു കഴിയുമ്പോള്‍ താഴെക്കാണുന്ന രീതിയില്‍ അവലംബം എന്ന ശീര്‍ഷകത്തിനു താഴെ ദൃശ്യമാകും:

  1. സ്കൂള്‍വിക്കി വെബ്സൈറ്റ് നാലാമത്തെ ഖണ്ഡിക നോക്കുക.


<ref>, </ref> എന്നീ ടാഗുകള്‍ക്കിടയില്‍ {{Cite web}}, {{Cite news}} തുടങ്ങിയ ഫലകങ്ങളും‍ അവലംബം ചേര്‍ക്കുന്നതിന്‌ ഉപയോഗിക്കാവുന്നതാണ്.

അതുപോലെ <references/> ടാഗിനു പകരം {{reflist}} എന്ന ഫലകം ഉപയോഗിക്കാവുന്നതാണ്‌ അത് സൂചികയുടെ അക്ഷരവലിപ്പം കുറച്ച് പ്രദര്‍ശിപ്പിക്കും.

"https://schoolwiki.in/index.php?title=സഹായം:റഫറൻസുകൾ&oldid=3017" എന്ന താളിൽനിന്ന് ശേഖരിച്ചത്