ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് പോൾസ് എച്ച്.എസ്. നരിയാപുരം/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

പുതിയ പ്രതീക്ഷകളോടെ, പുഞ്ചിരിയോടെ: സെന്റ് പോൾസ് ഹൈസ്കൂളിൽ പ്രവേശനോത്സവം 2026

പുതിയ അധ്യയന വർഷത്തെ വരവേൽക്കാൻ നരിയപുരം സെന്റ് പോൾസ് ഹൈസ്കൂൾ മുറ്റത്ത് ഇന്ന് ആവേശവും ആഹ്ളാദവും അലതല്ലി. അറിവിന്റെ ലോകത്തേക്ക് ആദ്യമായി ചുവടുവെക്കുന്ന കുരുന്നുകളെയും, പുതിയ ക്ലാസുകളിലേക്ക് പ്രവേശിക്കുന്ന വിദ്യാർത്ഥികളെയും വരവേറ്റുകൊണ്ട് സ്കൂളിൽ പ്രവേശനോത്സവം പ്രൌഢഗംഭീരമായി സംഘടിപ്പിച്ചു.

school praveshanolsavam 1

വർണ്ണാഭമായ ബലൂണുകളാലും തോരണങ്ങളാലും അലങ്കരിച്ച സ്കൂൾ സ്റ്റേജിൽ നടന്ന ചടങ്ങിൽ അധ്യാപകരും പി.ടി.എ ഭാരവാഹികളും ചേർന്ന് കുട്ടികളെ മധുരവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു. ചടങ്ങിൽ പങ്കെടുത്ത മുഴുവൻ കൂട്ടുകാർക്കും നൽകിയ റോസാപ്പൂക്കൾ പ്രവേശനോത്സവ നന്മകളുടെ പ്രതീകമായി മാറി. കുട്ടികളുടെ കലാപരിപാടികളും പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി.