ഉള്ളടക്കത്തിലേക്ക് പോവുക

പ്രമാണം:പ്രവേശനോത്സവം 2026-27.jpeg

Schoolwiki സംരംഭത്തിൽ നിന്ന്
12:48, 6 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Acknsgups12336 (സംവാദം | സംഭാവനകൾ) (ഉത്സവാന്തരീക്ഷത്തിൽ മേലാങ്കോട്ട് സ്കൂളിൻ്റെ പ്രവേശനോത്സവം നടന്നു. 2 മുതൽ 6 വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും കയ്യെഴുത്തു മാസികയുമായാണ് ആദ്യ ദിനം സ്കൂളിലെത്തിയത്. കാഞ്ഞങ്ങാട്: സന്തോഷവും ആവേശവും പങ്കുവെച്ച് കാർബൺ നെഗറ്റീവ് എന്ന പ്രത്യേകതയുമായി സംസ്ഥാനത്തു തന്നെ അറിയപ്പെടുന്ന മേലാങ്കോട്ട് എ സി കണ്ണൻ നായർ സ്മാരക ഗവ:യു .പി സ്കൂളിലെ പ്രവേശനോത്സവം നടന്നു. ഈ അദ്ധ്യയന വർഷം പ്രീ-പ്രൈമറി മുതൽ ഏഴാം തരം വരെയായി 95 കുട്ടികളാണ് സ്കൂളിൽ പുതുതായി പ്രവേശനം നേടിയത്. അവധിക്കാലം കുട്ടികളിലെ സർഗ്ഗാത്മകത വർദ്ധി...)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൂർണ്ണ വലിപ്പം (1,600 × 723 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 219 കെ.ബി., മൈം തരം: image/jpeg)

ചുരുക്കം

ഉത്സവാന്തരീക്ഷത്തിൽ മേലാങ്കോട്ട് സ്കൂളിൻ്റെ പ്രവേശനോത്സവം നടന്നു. 2 മുതൽ 6 വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും കയ്യെഴുത്തു മാസികയുമായാണ് ആദ്യ ദിനം സ്കൂളിലെത്തിയത്. കാഞ്ഞങ്ങാട്: സന്തോഷവും ആവേശവും പങ്കുവെച്ച് കാർബൺ നെഗറ്റീവ് എന്ന പ്രത്യേകതയുമായി സംസ്ഥാനത്തു തന്നെ അറിയപ്പെടുന്ന മേലാങ്കോട്ട് എ സി കണ്ണൻ നായർ സ്മാരക ഗവ:യു .പി സ്കൂളിലെ പ്രവേശനോത്സവം നടന്നു. ഈ അദ്ധ്യയന വർഷം പ്രീ-പ്രൈമറി മുതൽ ഏഴാം തരം വരെയായി 95 കുട്ടികളാണ് സ്കൂളിൽ പുതുതായി പ്രവേശനം നേടിയത്. അവധിക്കാലം കുട്ടികളിലെ സർഗ്ഗാത്മകത വർദ്ധിപ്പിക്കുന്നതിനായി വിദ്യാരംഗം കലാ സാഹിത്യ വേദി വിവിധ വിഷയങ്ങളിലായി കുട്ടികൾക്കായി നടത്തിയ മാഗസിൻ നിർമ്മാണ പതിപ്പുമായാണ് ഒന്നു മുതൽ ആറ് വരെയുള്ള ക്ലാസ്സുകളിലെ കുട്ടികൾ ആദ്യ ദിവസം സ്കൂളിലെത്തിയത്. നവാഗതരെ സ്വീകരിച്ചു കൊണ്ടുള്ള പ്രവേശന റാലിയോടെ നടന്ന പ്രവേശനോത്സവം കാഞ്ഞങ്ങാട് നഗരസഭ കൗൺസിലർ പി വി വിദ്യാലത ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡണ്ട് അഡ്വ.പി.എൻ വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു.ബാലബോധിനി വായനശാല അതിയാമ്പൂർ, റെഡ്സ്റ്റാർ നെല്ലിക്കാട്ട്, ഫ്രണ്ട്സ് കാലിക്കടവ് , പാർകോ അതിയാമ്പൂർ, അരയാൽ ബ്രദേഴ്സ് മേലാങ്കോട്ട്, അതിയാമ്പൂർ കുടുംബശ്രീ എഡിഎസ് എന്നിവർ നൽകിയ പഠനോപകരണങ്ങൾ സ്കൂൾ വികസന സമിതി ചെയർമാൻ അഡ്വ. പി അപ്പുക്കുട്ടൻ വിതരണോദ്ഘാടനം ചെയ്തു.പത്മരാജൻ എരവിൽ കുട്ടികളുമായി സംവദിച്ചു. എസ് എം സി ചെയർമാൻ പ്രദീപൻ കെ.വി, മദർ പിടിഎ പ്രസിഡണ്ട് കെ ടി സീമ

മുൻ പ്രധാനാധ്യാപകരായ കെ.വി. നാരായണൻ, വി. ഗോപി ,
പിടിഎ വൈസ് പ്രസിഡണ്ട് ജി.ജയൻ , 

പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡണ്ട് കെ പ്രസേനൻ എന്നിവർ സംസാരിച്ചു. പ്രവേശനോത്സവ റാലി, കയ്യെഴുത്തു മാസികയുടെ പ്രകാശനം , സ്വാഗത നൃത്തശില്പം ,മധുര പലഹാര വിതരണം എന്നിവയും നടന്നു. ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ്രീകല പി നന്ദിയും പറഞ്ഞു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്12:48, 6 ജൂൺ 202612:48, 6 ജൂൺ 2026-ലെ പതിപ്പിന്റെ ലഘുചിത്രം1,600 × 723 (219 കെ.ബി.)Acknsgups12336 (സംവാദം | സംഭാവനകൾ)ഉത്സവാന്തരീക്ഷത്തിൽ മേലാങ്കോട്ട് സ്കൂളിൻ്റെ പ്രവേശനോത്സവം നടന്നു. 2 മുതൽ 6 വരെ ക്ലാസ്സുകളിലെ മുഴുവൻ കുട്ടികളും കയ്യെഴുത്തു മാസികയുമായാണ് ആദ്യ ദിനം സ്കൂളിലെത്തിയത്. കാഞ്ഞങ്ങാട്: സന്തോഷവും ആവേശവും പങ്കുവെച്ച് കാർബൺ നെഗറ്റീവ് എന്ന പ്രത്യേകതയുമായി സംസ്ഥാനത്തു തന്നെ അറിയപ്പെടുന്ന മേലാങ്കോട്ട് എ സി കണ്ണൻ നായർ സ്മാരക ഗവ:യു .പി സ്കൂളിലെ പ്രവേശനോത്സവം നടന്നു. ഈ അദ്ധ്യയന വർഷം പ്രീ-പ്രൈമറി മുതൽ ഏഴാം തരം വരെയായി 95 കുട്ടികളാണ് സ്കൂളിൽ പുതുതായി പ്രവേശനം നേടിയത്. അവധിക്കാലം കുട്ടികളിലെ സർഗ്ഗാത്മകത വർദ്ധി...

ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.