ഉള്ളടക്കത്തിലേക്ക് പോവുക

സി.ജി.എച്ച്.എസ്സ്.എസ്സ്.വടക്കഞ്ചേരി/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
01:16, 4 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Simrajks (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

വർണാഭമായ പ്രവേശനോത്സവത്തിന് വേദിയായി ചെറുപുഷ്പം സ്കൂൾ

വടക്കഞ്ചേരി :പ്രവേശനോത്സവം വർണാഭമായി ആഘോഷിച്ച് വടക്കഞ്ചേരി ചെറുപുഷ്പം ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. നവാഗതരായ വിദ്യാർത്ഥിനികൾക്കും അവരുടെ രക്ഷിതാക്കൾക്കും അധ്യാപകരും വിദ്യാർത്ഥികളും പി.ടി.എ. പ്രതിനിധികളും ചേർന്ന് ഊഷ്മളമായ സ്വീകരണം നൽകി. തുടർന്ന് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സ്വാഗതഗാനവും വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. നവാഗതർക്ക് ആശംസ നേർന്നുകൊണ്ട് അധ്യാപകരും പി.ടി.എ. പ്രതിനിധികളും സംസാരിച്ചു. പരിപാടികൾക്ക് ശേഷം വിദ്യാർത്ഥിനികൾ ക്ലാസുകളിലേക്ക് പ്രവേശിച്ചു. പുതിയ അധ്യയന വർഷത്തിന്റെ ആദ്യ ദിനം സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും അന്തരീക്ഷത്തിലാണ് കടന്നുപോയത്.