ജി. എച്ച്. എസ്സ്. എസ്സ് മെഡിക്കൽ കോളജ് കാമ്പസ്/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം
സ്കൂൾ പ്രവേശനോൽസവം
2026-27 അധ്യയനവർഷത്തിലെ പ്രവേശനോൽസവം ജൂൺ 1 ന് ആഘോഷപൂർവ്വം നടന്നു. സ്കൂൾ ഹെഡ്മാസ്റ്റർ സുനിൽസർ അധ്യക്ഷനായ യോഗത്തിൽ വാർഡ് കൗൺസിലർ ശീതുശിവേശ് പ്രവേശനോൽസവം ഉദ്ഘാടനം ചെയ്തു.പി.ടി എ പ്രസിഡണ്ട് അഡ്വ.ജംഷീർ, പി.ടി എ വൈസ് പ്രസിഡണ്ട് പ്രസാദ്,എം പി ടിഎ പ്രസിഡണ്ട് അഡ്വ.ശരൺ പ്രേം ,സ്റ്റാഫ് സെക്രട്ടറി ജീജ ബാലൻ എന്നിവർ ആശംസകൾ അറിയിച്ചു. ഭിന്നശേഷി വിദ്യാർത്ഥികളുടെ പ്രവേശനോൽസവവും ഇതോടൊപ്പം നടന്നു.കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി.റെഡ് എഫ് എം ക്ളബ് ആർ ജെ മനുവിന്റെ നേതൃത്വത്തിൽ കുട്ടികൾക്ക് മത്സരങ്ങൾ നടത്തി ,സമ്മാനം വിതരണം ചെയ്തു.