ഉള്ളടക്കത്തിലേക്ക് പോവുക

മർകസ് എച്ച്. എസ്സ്.എസ്സ് കാരന്തൂർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
15:45, 3 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47061 (സംവാദം | സംഭാവനകൾ) (സൈബർ സുരക്ഷ പ്രതിജ്ഞ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

പ്രവേശനോത്സവം 2026

നവഭരണത്തിൻ്റെ പുലരിയിൽ പാഠം 1 പുതുയുക വിദ്യാലയം എന്ന ആശയത്തിൽ മർകസ് എച്ച് എസ് എസ് കാരന്തൂർ സ്കൂളിൽ 2026 ജൂൺ 1 ന് തിങ്കളാഴ്ച പ്രവേശനോത്സവം മർകസ് കോർപ്പറേറ്റ് മാനേജർ   കാന്തപുരം  എ.പി. അബൂബക്കർ മുസ്‌ല്യാരുടെ  നേതൃത്വത്തിൽ ആരവങ്ങളോടെ അരങ്ങേറി. പുത്തൻ ഉടുപ്പുകൾ ധരിച്ച് പുതിയ ബാഗുകളും കുടകളുo പുത്തൻ പ്രതീക്ഷകളുമായി നിറപുഞ്ചിരിയോടെ മർകസിന്റെ പടിവാതിൽ ചവിട്ടിയ കുഞ്ഞു മിടുക്കൻമാരെ എസ് പി സി എൻ സി സി കേഡറ്റുകളുടെ നേത്രത്തിൽ നവാഗതരെ സ്വീകരിച്ചു. അനുഗ്രഹ പ്രഭാഷണം നടത്തിയ അദ്ദേഹം സൽസ്വഭാവികളും മര്യാദ ഉള്ളവരുമായി ഉത്തമ പൗരന്മാരെ വാർത്തെടുക്കുന്നതിൽ അധ്യപകർ പ്രത്യേകം ശ്രദ്ധ പുലർത്തണമെന്നും അറിവിനൊപ്പം സാമൂഹ്യമൂല്യങ്ങളും കുട്ടികളിൽ വളർത്തിയെടുക്കണമെന്നും കാന്തപുരം എ.പി. അബൂബക്കർ മുസ്‌ല്യാർ അധ്യാപകരെ ഓർമ്മപ്പെടുത്തി.

സൈബർ സുരക്ഷ പ്രതിജ്ഞ

2026 -27 അധ്യയന വർഷം സ്കൂൾ പ്രവേശനോത്സവ പരിപാടിയിൽ വിദ്യാർത്ഥികളിൽ സൈബർ സുരക്ഷയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ഡിജിറ്റൽ ലോകത്ത് ഉത്തരവാദിത്തത്തോടെയും സുരക്ഷിതമായും പെരുമാറേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിനുമായി സ്കൂളിൽ സൈബർ സുരക്ഷാ പ്രതിജ്ഞ സംഘടിപ്പിച്ചു. ലിറ്റിൽ കൈറ്റ് ഐടി ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ സ്കൂളിൽ സൈബർ സുരക്ഷ പ്രതിജ്ഞ   ലിറ്റിൽ കൈറ്റ്സ് അംഗം അഹമ്മദ് മുഹമ്മദ് വിദ്യാർത്ഥികൾക്ക് ചൊല്ലിക്കൊടുത്തു. ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുക, വ്യാജവാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക, സൈബർ പീഡനങ്ങളിൽ ഏർപ്പെടാതിരിക്കുക, സംശയാസ്പദമായ ലിങ്കുകളിലും സന്ദേശങ്ങളിലുമുള്ള അപകടസാധ്യത തിരിച്ചറിയുക, ഡിജിറ്റൽ സാങ്കേതികവിദ്യകൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കുക എന്നീ കാര്യങ്ങൾ പ്രതിജ്ഞയിലൂടെ വിദ്യാർത്ഥികൾ ഏറ്റെടുത്തു. പ്രവേശനോത്സവ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ അധ്യാപകരും വിദ്യാർത്ഥികളും പിടിഎ അംഗങ്ങളും മറ്റു രക്ഷിതാക്കളും അത് ഏറ്റുചൊല്ലി. ഡിജിറ്റൽ യുഗത്തിൽ സുരക്ഷിതവും ഉത്തരവാദിത്തപരവുമായ ഓൺലൈൻ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്നതിനും സൈബർ സുരക്ഷാ ബോധം വളർത്തുന്നതിനും പരിപാടി സഹായകമായി.

മർകസ് ഹൈസ്കൂളിൻ്റെ മാപ്പിളപ്പാട്ട് കലാകാരൻ  നൗഫലിന്റെ പാട്ടും കൂടി ആയപ്പോൾ മർകസ് സ്കൂളിൻ്റെ പ്രവേശനോത്സവം കുരുന്നുകളെ ആവേശഭരിതരാക്കി. അക്ഷരവെളിച്ചത്തിലേക്ക് കുഞ്ഞുമനസ്സുകളെ കൈപിടിച്ചുയർത്തുന്ന മർകസ് വിദ്യാലയങ്ങളിലെ പ്രവേശനോത്സവം അറിവിന്റെയും പ്രതീക്ഷകളുടെയും മനോഹരമായ ആഘോഷമായി മാറി. പ്രവേശനോത്സവ ചടങ്ങിൽ അബ്ദുൽ കലാം സ്വാഗതം ഭാഷണം നടത്തിയ ചടങ്ങിൽ ഹയർ സെക്കന്ററി പ്രിൻസിപ്പാൾ ഫിറോസ് ബാബു അധ്യക്ഷത വഹിച്ചു. സീനിയർ അസിസ്റ്റന്റ് എ പി അബ്ദുൽ ജലീൽ നന്ദി ആശംസിച്ചു. ശേഷം നവാഗതരായ വിദ്യാർത്ഥികൾക്ക് അവരുടെ ക്ലാസ് അധ്യാപകരുടെ നേത്രത്തിൽ മധുര പലഹാരം വിതരണം ചെയ്തു.