ഗവ.ടെക്നിക്കൽ എച്ച്.എസ്.കോക്കൂർ/പ്രവർത്തനങ്ങൾ/2026-27
ദൃശ്യരൂപം


ജൂൺ 1 തിങ്കളാഴ്ച പ്രവേശനോത്സവം സ്കൂൾ സൂപ്രണ്ട് ശ്രീ ജീബു കെ ഡി അധ്യക്ഷത വഹിച്ച ചടങ്ങിൽ ബഹുമാനപ്പെട്ട ആലംകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ആസിയ ഇബ്രാഹിം ഉദ്ഘാടനം നിർവഹിച്ചു.
മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീ അസർ പെരുമുക്ക് പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ഹസീബ് കോക്കൂർ, വാർഡ് മെമ്പർമാരായ ശ്രീമതി സതി രാജൻ ,ശ്രീമതി ശാരിക മുരളീധരൻ ,
പിടിഎ വൈസ് പ്രസിഡൻറ് ശ്രീ ബാബു പി എൻ ,പി ടി എ മെമ്പർ ശ്രീ സലിം ,എൻജിനീയറിങ് ഇൻസ്പെക്ടർ ഷംസുദ്ദീൻ സാർ ,വർക്ക് ഷോപ്പ് ഫോർമാൻ ആശ ടീച്ചർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
എട്ടാം ക്ലാസിലെ കുട്ടികളുടെ മുഴുവൻ രക്ഷിതാക്കളും ചടങ്ങിൽ പങ്കാളികളായി .അധ്യാപകനായ ശ്രീരാജ് ചടങ്ങിന് നന്ദി പറഞ്ഞു.