ഉള്ളടക്കത്തിലേക്ക് പോവുക

എസ് എഫ് എ എച്ച് എസ് എസ്, അർത്തുങ്കൽ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
21:45, 2 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ajaysunilps (സംവാദം | സംഭാവനകൾ) (add activity and content)

പ്രവേശ്നോത്സവം - 2026

2026 അധ്യായനവർഷാരംഭം ജൂൺ ഒന്നിന് തന്നെ ആരംഭിച്ചു. നിറപകിട്ടോടെ കുട്ടികൾ, ചെണ്ടമേളത്തിന് നൃത്തചുവടുകളോടെ, അർത്തുങ്കൽ വെളുത്തച്ഛൻ്റെ അനുഗ്രഹാഷസുകൾ വാങ്ങി, പള്ളിയങ്കണത്തിൽ നിന്ന് ജാഥയായി പള്ളികൂടത്തിലേക്ക് പ്രവേശിച്ചു.

തുടർന്ന് ആരംഭിച്ച പ്രവശ്നോത്സവ ചടങ്ങിൽ - സ്കൂൾ മാനേജർ, വെരി. റവ. ഫാ. ഡോ. യേശുദാസ് കാട്ടുങ്കൽതയ്യിൽ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ രക്ഷാധികാരി - ശ്രീമതി. പ്രീമ തോമസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ; ബഹു. ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡൻ്റ് - ശ്രീമതി അഭിനയ എ, ഉദ്ഘാടനം നിർവഹിച്ചു. കഴിഞ്ഞ അദ്ധ്യായന വർഷം എസ്.എസ്.എൽ.സി പരീക്ഷ, എൻ,എം,എം,എസ്, യൂ.എസ്.എസ് എന്നീ മത്സര പരീക്ഷയിൽ മികവു തെളിയച്ചവരെ ആധരിക്കുകയുണ്ടായി. കൂടാതെ ശ്രീ. ബൈജു PAM കുട്ടികൾക്കായി മോട്ടിവേഷൻ ക്ലാസ് നൽകി.

സ്വാദീഷ്ടമായ പായസം കുട്ടികൾക്കായി വിതരണം ചെയ്ത് ചടങ്ങ് പര്യവസാനിപ്പിച്ചു.