ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്.ക‌ൂലേരി/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
16:13, 2 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12504 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Pravesanolsavam26

ജി.എൽ.പി.എസ് കൂലേരിയിൽ പ്രവേശനോത്സവം ഹൃദ്യമായി.

തൃക്കരിപ്പൂർ: പുഞ്ചിരിയോടെയും പുതിയ പ്രതീക്ഷകളോടെയും കടന്നുവന്ന കുരുന്നുകളെ വരവേറ്റ് ജി.എൽ.പി സ്കൂൾ കൂലേരിയിൽ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം പ്രൗഢഗംഭീരമായി നടന്നു. വർണ്ണാഭമായ ചടങ്ങുകളോടെയും കലാപരിപാടികളോടെയും വിദ്യാലയ മുറ്റം പുത്തൻ അധ്യയന വർഷത്തെ വരവേറ്റു.

പ്രവേശനോത്സവത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ.ഫായിസ് യു.പി നിർവ്വഹിച്ചു. വിദ്യാലയങ്ങൾ കുട്ടികളുടെ സർഗ്ഗാത്മകത വളർത്തുന്ന ഇടങ്ങളാകണമെന്നും കൂലേരി സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. എസ്.എം.സി ചെയർമാൻ ശ്രീ. ജബ്ബാർ പൊറോപ്പാട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വിദ്യാലയത്തിലേക്ക് ആദ്യമായി ചുവടുവെച്ച ഒന്നാം ക്ലാസിലെയും പ്രീ പ്രൈമറിയിലെയും കുരുന്നുകളെ ജനപ്രതിനിധികളും അധ്യാപകരും ചേർന്ന് മധുരവും സമ്മാനങ്ങളും നൽകി സ്വീകരിച്ചു. ചടങ്ങിൽ തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് അംഗം ശ്രീ.രാജേഷ് എം, ലയൺസ് ക്ലബ്ബ് സെക്രട്ടറി ശ്രീ.ആശിഷ് നാരായണൻ, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി മർജാന പർവീൻ, ശ്രീ.അബ്ദുല്ലത്തീഫ് സപ്ന, ശ്രീകൃഷ്ണപ്രസാദ് വൈദ്യർ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

ലയൺസ് ക്ലബ്ബ് പ്രതിനിധികളായ ശ്രീ.സുരേഷ് കുമാർ, ശ്രീ.ശ്രീകണ്ഠൻ മെക്ക് സെവൻ ഹെൽത്ത് ക്ലബ്ബ് പ്രതിനിധി ശ്രീ.അഹമ്മദ് മൈ മാർട്ട്, തൃക്കരിപ്പൂർ ഫാർമേഴ്സ് ബാങ്ക് ഡയറക്ടർ ശ്രീ.അസീസ് കൂലേരി, എസ്.എഫ്.ഐ ഏരിയ കൺവീനർ ശ്രീ.വിഷ്ണു എന്നിവർ പുതിയ അധ്യയന വർഷത്തിലേക്ക് പ്രവേശിച്ച കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.

പ്രവേശനോത്സവത്തിന് മാറ്റുകൂട്ടി കൊണ്ട് പ്രശസ്ത മജീഷ്യൻ ശ്രീ രാജീവൻ ഒളവറ അവതരിപ്പിച്ച മാജിക് ഷോ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ വിസ്മയവിരുന്നായി മാറി.

Pravesanolsvam26

ചടങ്ങിൽ വിദ്യാലയ ഹെഡ്മിസ്ട്രസ് ഇൻ ചാർജ് ശ്രീമതി.ഹേമാവതി എ.വി സ്വാഗതവും, എസ്.ആർ.ജി കൺവീനർ ശ്രീമതി.വിനീത മാത്തൻ നന്ദിയും രേഖപ്പെടുത്തി. അധ്യാപകർ, പിടിഎ ഭാരവാഹികൾ, നാട്ടുകാർ, രക്ഷിതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.