ഉള്ളടക്കത്തിലേക്ക് പോവുക

എൻ എസ് ബോയ്സ് എച്ച് എസ് എസ് മാന്നാർ/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്

മോട്ടിവേഷൻ ക്ലാസ്

29 മെയ് 2026 വെള്ളിയാഴ്ച്ച 2026-2027എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികൾക്ക് മോട്ടിവേഷണൽ ക്ലാസ് നൽകുകയുണ്ടായി. പിടിഎ പ്രതിനിധിയായ ശ്രീ സഞ്ജീവ് ഗോപാലകൃഷ്ണൻ ക്ലാസ് നയിച്ചു. വിവിധതരം പ്രവർത്തനങ്ങളിലൂടെയും കളികളിലൂടെയും ക്ലാസ് ഫലവത്തായി. പ്രഥമ അധ്യാപിക ശ്രീമതി സുജ എ ആർ പരിപാടിക്ക് നേതൃത്വം നൽകി. പരിപാടിയിൽ രക്ഷകർത്താക്കളും പങ്കെടുത്തു. എസ് എസ് എൽ സി ബാച്ചിന്റെ പ്രഥമ പിടിഎ യോഗം കൂടിയായിരുന്നു നടന്നത്.



സ്കൂൾ പ്രവേശനോത്സവം 2026

2026- 27 അക്കാദമിക വർഷത്തെ സ്കൂൾ പ്രവേശനോത്സവം ആവേശോജ്ജ്വലമായി ജൂൺ ഒന്നിന് നടന്നു.

സ്കൂളിലേക്ക് എത്തിയ കുരുന്നുകളെ അധ്യാപകരും രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. 2026 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾ വിദ്യാദീപം കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. പ്രഥമ  അധ്യാപികയായി സ്ഥാനമേറ്റ ശ്രീമതി ടി സരിത ചടങ്ങിന് നേതൃത്വം വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ശ്രീ വി മനോജ് മുഖ്യപ്രഭാഷണം നടത്തി. ആധുനിക സമൂഹത്തിൽ രക്ഷിതാക്കൾ അവശ്യം ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. പ്രവേശന ഗാനവും സൈബർ സുരക്ഷാ പ്രതിജ്ഞയും ചൊല്ലിയ ശേഷം പ്രവേശന മധുരം നൽകി കുട്ടികളെ അധ്യാപകർ ക്ലാസിലേക്ക് നയിച്ചു. എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെയും എൻസിസി ബെസ്റ്റ് അവാർഡ് നേടിയ ആദ്യ ശങ്കർ എസ് , എൽ എസ് എസ് വിജയം നേടിയ അഭിനവ് എന്നിവരെയും ആദരിച്ചു.