ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ പി എസ് വലിയശാല/പ്രവർത്തനങ്ങൾ/2026-27

Schoolwiki സംരംഭത്തിൽ നിന്ന്
18:18, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Valiyasala (സംവാദം | സംഭാവനകൾ) ('പ്രവേശനോത്സവം 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി തന്നെ ആഘോഷിച്ചു. പി ടി എ യുടെയും റെസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ആഘോഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രവേശനോത്സവം


2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം അതിഗംഭീരമായി തന്നെ ആഘോഷിച്ചു. പി ടി എ യുടെയും റെസിഡൻസ് അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ ആഘോഷം ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തിനുശേഷം സ്കൂൾ തല ഉദ്ഘാടനം നിർവഹിക്കപ്പെട്ടു. ശിവ റസിഡൻസ് പ്രസിഡന്റ്‌ ശ്രീ പ്രഥമധ്യാപിക ശ്രീമതി മായാ ജി. നായരും പിടിഎ എക്സിക്യൂട്ടീവ് അംഗവും ചേർന്ന് സ്കൂൾ തല ഉദ്ഘാടനം നിർവഹിച്ചു. വിദ്യാലയ തിരുമുറ്റത്ത് എത്തിയ കുരുന്നുകൾക്ക് വർണ്ണ കിരീടവും മധുരവും നൽകി സ്വീകരിച്ചു. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികൾക്കും പഠനോപകരണങ്ങളുമായി വിവിധ സംഘടനകൾ എത്തിച്ചേർന്നു. യു എസ് ടി ഗ്ലോബൽ, വിവേകാനന്ദ സ്റ്റഡീസ് സർക്കിൾ, തിരുവനന്തപുരം റീജണൽ പാസ്പോർട്ട് ഓഫീസ് ജീവനക്കാർ, തിരുവനന്തപുരം കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നും കുട്ടികൾക്കെല്ലാം ആവശ്യമായ ബാഗ്, ബുക്ക്, വാട്ടർ ബോട്ടിൽ, കുട, റെയിൻ കോട്ട്, ഡ്രോയിങ് കിറ്റ്, തുടങ്ങിയ നിരവധി സമ്മാനങ്ങൾ ലഭിച്ചു.. തുടർന്ന് സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട ഒരു ബോധവൽക്കരണ ക്ലാസ് പ്രഥമധ്യാപിക നേതൃത്വത്തിൽ നടത്തുകയും തുടർന്ന് സൈബർ സുരക്ഷാപ്രതിജ്ഞ ഏറ്റുചൊല്ലുകയും ചെയ്തു. തുടർന്ന് കുട്ടികളെ എല്ലാവരെയും ക്ലാസ് അധ്യാപകർ അവരവരുടെ ക്ലാസിലേക്ക് സ്നേഹപൂർവ്വം ആനയിച്ചു.