ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ്.ജോസഫ്.എച്ച്.എസ്.എസ്. കിഴക്കമ്പലം/ലിറ്റിൽകൈറ്റ്സ്/2025-28

Schoolwiki സംരംഭത്തിൽ നിന്ന്
21:18, 26 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25042 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
25042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25042
ബാച്ച്1
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ലീഡർവൈശാഖ് വിനീത്
ഡെപ്യൂട്ടി ലീഡർവൈശാഖ് വിനീത്
കൈറ്റ് മെന്റർ 1ജോഷി ജോസഫ്
കൈറ്റ് മെന്റർ 2സി. എം. എ റോസ
അവസാനം തിരുത്തിയത്
26-05-202625042

Preliminary camp


ലിറ്റിൽ കൈറ്റസ് 2025-28 batch ലെ കുട്ടികൾക്കായി preliminary camp 09/09/2025 സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി.

അഭിരുചി പരീക്ഷയിലൂടെ ലിറ്റിൽ കൈറ്റ്‌സിലേക്ക് തിരഞ്ഞെടുത്ത എല്ലാ കുട്ടികളും ഈ camp ഇൽ പങ്കെടുത്തു. Kites Ernakulam master trainer ആയ നസീറ ടീച്ചറുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്സ്‌. ഹെഡ്മാസ്റ്റർ ശ്രീ. വർഗീസ് മാത്യു സർ ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു ആശംസകളർപ്പിച്ച് സംസാരിച്ചു.



മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്‌

ലിറ്റിൽ കൈറ്റസിലെ കുട്ടികളുടെ മാതാപിതാക്കൾക്കായുള്ള ഒരു ബോധവൽക്കരണ ക്ലാസും അന്നേ ദിവസം വൈകിട്ട് 3 :00 pm നു നടത്തുകയുണ്ടായി. Little kites ന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും മാതാപിതാക്കളെ ബോധവാന്മാരാക്കി.


Reels competition

'എന്റെ സ്കൂൾ എന്റെ അഭിമാനം ' എന്ന ആവേശകരമായ reels competition ഇൽ പങ്കെടുക്കുകയും best 101 reels ഇൽ ഇടംപിടിക്കുകയും  ചെയ്തു.

Little kites ലെ എല്ലാ കുട്ടികളുടെയും പങ്കാളിതത്തോട് കൂടി വളരെ മനോഹരമായി റീൽസ് നിർമാണം പൂർത്തീകരിക്കാൻ സാധിച്ചു. സ്കൂളിന്റെ വിവിധ സൗകര്യങ്ങൾ പരിചയപെടുത്തുന്നതിനോടൊപ്പം ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾക്ക്  ഊന്നൽ നൽകിയാണ് റീൽസ് ചിത്രീകരിച്ചത്.

ഇടപ്പള്ളി ലിറ്റിൽ കൈറ്റസ് ഓഫീസിൽ വച്ചു നടന്ന സമ്മാനദനത്തിലും സർട്ടിഫിക്കറ്റ് വിതരണത്തിലും little kites 2025-28 ബാച്ചിലെ ധാൻ മാത്യു തോമസും kitesmistress സിസ്റ്റർ റോസാന്റോയും  ഏറ്റുവാങ്ങി.


Outreach Programme - BUDS SPECIAL SCHOOL VISIT


ഒരു outreach programme ന്റെ ഭാഗമായി  കുട്ടികൾക്ക് buds special school kizhakkambalaam സന്ദർശിക്കാൻ ഒരവസരം ലഭിച്ചു.  2024-27 ബാച്ചും 2025-28 ബാച്ചും ഒരുമിച്ചായിരുന്നു. വളരെ നല്ല ഒരു അനുഭവമായിരുന്നു എന്ന് കുട്ടികൾ അഭിപ്രായം പങ്കുവെച്ചു.

അവിടെയുള്ള കുട്ടികൾക്ക് laptop ഒന്ന് പരിചയപെടുത്താനും അതിലേ ഗെയിംസ്കൾ ചിത്രം വരക്കൽ  എന്നിവ നന്നായി കൈകാര്യം ചെയ്യാൻ നമ്മുടെ LK കുട്ടികൾക്ക് സാധിച്ചു.അവിടുത്തെ കുട്ടികൾ വിവിധ തരം തൊഴിൽപ്രാധാന്യമുള്ള മേഖലകൾ കൈകാര്യം ചെയ്യുന്നുണ്ട്.ചവിട്ടി നിർമ്മാണം നമ്മുടെ കുട്ടികളെയും ഉൾപെടുത്തികൊണ്ട് അവർ എല്ലാ കാര്യങ്ങളും വിശദീകരിച്ചു നൽകി.

ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് phase 1

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ ഭാഗമായി 2026 മെയ് 19-ാം തീയതി രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ 9-ാം ക്ലാസ് വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് സെൻ്റ് ജോസഫ് HSS, കിഴക്കമ്പലം സ്കൂളിൽ വെച്ചാണ് നടത്തിയത്.

സ്കൂളിലെ ഹെഡ് മിസ്ട്രസ് ശ്രീമതി ജിൻസിമോൾ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ സാങ്കേതിക വിദ്യകളോടുള്ള താത്പര്യം വളർത്തുന്നതിനും ഡിജിറ്റൽ കഴിവുകൾ വികസിപ്പിക്കുന്നതിനുമായി വിവിധ പരിശീലനങ്ങൾ ക്യാമ്പിൽ ഉൾപ്പെടുത്തി.

റീൽസ് തയ്യാറാക്കൽ, വീഡിയോ എഡിറ്റിംഗ് തുടങ്ങിയ ആധുനിക സാങ്കേതിക വിദ്യകളെക്കുറിച്ച് കുട്ടികൾക്ക് പരിചയപ്പെടുത്തുകയും സ്വയം പ്രായോഗികമായി ചെയ്യുന്നതിനുള്ള പരിശീലനം നൽകുകയും ചെയ്തു. കടയിരുപ്പ് സ്കൂളിലെ ഷീജ ടീച്ചർ ക്ലാസുകൾക്ക് നേതൃത്വം നൽകി.

സെൻ്റ് ജോസഫ് HSS കിഴക്കമ്പലത്തിലെ ഫാ. സുബിൻ ജോസ് കെ, അനീഷ ജോൺ എന്നിവർ മെൻ്റർമാരായി പ്രവർത്തിച്ചു. ക്യാമ്പിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും ഉച്ചഭക്ഷണം നൽകി.ക്യാമ്പിന്റെ ഭാഗമായി മികച്ച റീൽസ് തയ്യാറാക്കിയ കുട്ടികൾക്ക് സമ്മാനങ്ങളും മധുരപലഹാരങ്ങളും വിതരണം ചെയ്തു. വൈകിട്ട് 3.30 ന് ക്യാമ്പ് സമാപിച്ചു. അവസാനം കുട്ടികളുടെ പ്രതിനിധി അൽഘാ സുമ്മയ്യ എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.