ഉള്ളടക്കത്തിലേക്ക് പോവുക

എൻ. ഷംസുദ്ദീൻ

Schoolwiki സംരംഭത്തിൽ നിന്ന്
14:30, 25 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Schoolwikihelpdesk (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എൻ. ഷംസുദ്ദീൻ
ജനനം (1969-05-31) 31 മേയ് 1969 (വയസ്സ് 56)
പറവണ്ണ, തിരൂർ
കാലയളവ്മേയ് 18, 2021
മുൻഗാമിവി. ശിവൻകുട്ടി
ജീവിത പങ്കാളി(കൾ)റഫീത്ത കെ.പി.

കേരളത്തിന്റെ പതിനാറാം നിയമസഭയിലെ പൊതുവിദ്യാഭ്യാസ മന്ത്രിയാണ് എൻ. ഷംസുദ്ദീൻ. മണ്ണാർക്കാട് മണ്ഡലത്തിൽ നിന്നുള്ള സാമാജികനാണ് ഇദ്ദേഹം. യു.ഡി.എഫിലെ ഘടക കക്ഷിയായ മുസ്ലിംലീഗിന്റെ പ്രതിനിധിയായ എൻ. ഷംസുദ്ദീൻ, സിപി.ഐയിലെ കെ.പി സുരേഷ് രാജിനെ 12325 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെടുത്തിയത്. പതിനാലാം നിയമസഭയിലും പതിനഞ്ചാം നിയമസഭയിലും അദ്ദേഹം മണ്ണാർക്കാട് മണ്ഡലത്തെ പ്രതിനിധീകരിക്കുകയുണ്ടായി.[1]

1969 മെയ് 31 ന് തിരൂരിലെ പറവണ്ണയിലാണ് എൻ. ഷംസുദ്ദീൻ ജനിച്ചത്. പറവണ്ണയിലെ ഗവൺമെന്റ് ഹൈസ്കൂളിൽ നിന്ന് സ്കൂൾവിദ്യാഭ്യാസം നേടിയ അദ്ദേഹം തുഞ്ചൻ മെമ്മോറിയൽ ഗവൺമെന്റ് കോളേജിൽ നിന്ന് ബി.കോം. ബിരുദവും, പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് കോളേജിൽ നിന്ന് എം.കോം. ബിരുദവും, കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ നിന്ന് എൽ.എൽ.ബി. ബിരുദവും നേടി.

അവലംബം

"https://schoolwiki.in/index.php?title=എൻ._ഷംസുദ്ദീൻ&oldid=2984746" എന്ന താളിൽനിന്ന് ശേഖരിച്ചത്