സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പേരൂർ

22:48, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31483 (സംവാദം | സംഭാവനകൾ)

== ചരിത്രം ==പതിനായിരങ്ങൾക്ക് ശുദ്ധജലം നൽകി പുളകിതയായി ഒഴുകുന്ന മീനച്ചിലാറിന്റെ തീരത്തു പരിലസിക്കുന്ന പ്രകൃതിരമണീയമായ ഗ്രാമമാണല്ലോ പേരൂർ .നാനാജാതി മതസ്ഥർ ഒരുമയോടും സ്വരുമയോടും തോളോടുതോൾ ചേർന്ന് സന്തുഷ്ടരായികഴിയുന്ന ഈ ദേശത്തു ദേവാലയങ്ങളും ക്ഷേത്രങ്ങളും പലതുണ്ടാകിലും വിദ്യ അഭ്യസിക്കുന്നതിനു ഒരു പ്രൈമറിസ്കൂൾ മാത്രമേ ഉണ്ടായിരുന്നുള്ളു .വാഹനസൗകര്യങ്ങൾ ഒന്നുമില്ലാതിരുന്ന ആ കാലഘട്ടത്തിൽ നാലാം ക്ലാസ്സു പാസ്സായ കുട്ടികൾ തുടർന്ന് പഠിക്കാൻ കോട്ടയം ,അതിരമ്പുഴ ,ഏറ്റുമാനൂർ മുതലായ സ്ഥലങ്ങളിലേക്ക് പുസ്തകവും ഭക്ഷണവും കൈയിലേന്തി പോകണമായിരുന്നു .അതിനാൽ ഇവിടെ ഒരു മിഡിൽസ്കൂൾ ഉണ്ടാകുവാൻ ഈ ഇടവകക്കാർ മാത്രമല്ല നാട്ടുകാർ മുഴുവനും ആഗ്രഹിച്ചിരുന്നു .

സെന്റ് സെബാസ്റ്റ്യൻസ് യു പി എസ് പേരൂർ
വിലാസം
പേരൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല പാലാ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
27-01-201731483




                                             അങ്ങനെയിരിക്കെ ബഹു:ചൂളപ്പറമ്പിൽ തോമസച്ചൻപേരൂർ പള്ളയിൽ വികാരിയായി വന്നു .അദ്ദഹത്തിന്റ ശ്രമഫലമായി ഇവിടെ ഒരു മിഡിൽ സ്കൂൾ സ്ഥാപിക്കാൻ വേണ്ട അനുവാദം വിദ്യാഭ്യാസവകുപ്പിൽനിന്നും കരസ്ഥമാക്കി .അഭിവന്ദ്യ തറയിൽ തിരുമേനിയുടെ അനുവാദവും വാങ്ങിച്ചു .ബഹു.അച്ഛന്റെ നേതൃത്ത്വത്തിൽ ഇടവകക്കാർ ശ്രമദാനം ചെയ്‌തും ,സമുദായസ്നേഹികളായ ആളുകളുടെ സാമ്പത്തിക സഹായം കൊണ്ടും സ്കൂളിന്റെ ആദ്യ കെട്ടിടം പൂർത്തിയാക്കി .
                                                1949 ജൂൺ  മാസം ആറാം തിയതി നാനാജാതി മതസ്ഥരായ വമ്പിച്ച ജനാവലിയുടെ സാനിധ്യത്തിൽ  അന്നത്തെ സ്കൂൾ ഇൻസ്‌പെക്ടർ ആയിരുന്ന ശ്രീ ശ്രീധരൻമൂത്തത്‌പേരൂർ സെന്റ് സെബാസ്ററ്യൻസ്‌ മിഡിൽ സ്കൂളിൽ അഞ്ചാം ക്ലാസ്സിലെ ആദ്യ വിദ്യാർത്ഥിയായി നീറിക്കാട്‌ തുരുത്തുവേലിൽ ടി യൂ ജോസിന് ചേർത്തുകൊണ്ട് ഉദ്‌ഘാടനം ചെയ്തു .ശ്രീമതി കെ എം അന്നമ്മയെ പ്രധാന അധ്യാപികയായും ,ശ്രീ പി ജെ കുരുവിള പള്ളിയറതുണ്ടത്തിലിനെ സഹാധ്യാപകനായും നിയമിച്ചു.അഞ്ചാം ക്ലാസ്സിൽ ആദ്യ വർഷം 46 കുട്ടികളാണ് ഉണ്ടായിരുന്നത് .

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:9.637727 , 76.566039| width=800px | zoom=16 }}