ഉള്ളടക്കത്തിലേക്ക് പോവുക

സെന്റ് ജോൺസ് എച്ച്.എസ് കുറുമണ്ണ്./ജൂനിയർ റെഡ് ക്രോസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:16, 15 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Princealani (സംവാദം | സംഭാവനകൾ) (ജൂനിയർ റെഡ്ക്രോസ്സിനെക്കുറിച്ചുള്ള വിവരങ്ങൾ പുതിയതായി ചേർത്തു.)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Junior Red Cross – St. John's High School Kurumannu

UNIT NO: JRC/KTM/31070

സ്കൂൾ വിദ്യാർത്ഥികൾക്കിടയിൽ സേവന മനോഭാവം, ആരോഗ്യബോധം, സൗഹൃദം എന്നിവ വളർത്തുന്നതിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനയായ ജൂനിയർ റെഡ് ക്രോസ് സൊസൈറ്റി സെന്റ് ജോൺസ് ഹൈസ്കൂൾ കുറുമണ്ണിൽ കാര്യക്ഷമമായി പ്രവർത്തിച്ചുവരുന്നു. എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലായി ആകെ 50 ജെ.ആർ.സി കേഡറ്റുകൾ യൂണിറ്റിൽ അംഗങ്ങളാണ്.

എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിലെ കേഡറ്റുകൾ യഥാക്രമം എ, ബി, സി ലെവൽ പരീക്ഷകൾ എഴുതിവരുന്നു. പത്താം ക്ലാസിലെ പൊതു പരീക്ഷയിൽ ഇവർ ഗ്രേസ് മാർക്കിന് അർഹരാവുകയും  ചെയ്യുന്നു. സ്കൂളിലെ എല്ലാ പൊതുപ്രവർത്തനങ്ങളിലും, പ്രത്യേകിച്ച് ശുചീകരണ പ്രവർത്തനങ്ങൾ, ആരോഗ്യ പ്രവർത്തനങ്ങൾ, സേവന പ്രവർത്തനങ്ങൾ എന്നിവയിൽ കുട്ടികൾ ആത്മാർത്ഥമായി പങ്കെടുത്തുവരുന്നു.

ഈ പ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളിൽ സേവന മനോഭാവം, അനുസരണം, സഹകരണം, നേതൃപാടവം, സാമൂഹിക ഉത്തരവാദിത്വം എന്നിവ വളരുന്നു. അധ്യാപകരുടെ നേതൃത്വത്തിൽ ജൂനിയർ റെഡ് ക്രോസ് യൂണിറ്റ് സ്കൂളിനും സമൂഹത്തിനും മികച്ച സേവനങ്ങൾ നൽകി മുന്നേറിക്കൊണ്ടിരിക്കുന്നു.