സെന്റ്. സെബാസ്റ്റ്യൻസ്. എൽ പി എസ്, പള്ളുരുത്തി/പ്രവർത്തനങ്ങൾ/2025-26
| Home | 2026-27 |


1. പ്രവേശനോത്സവം

2025-2026 വർഷത്തെ പ്രവേശനോത്സവം 2/6/25ന് സെന്റ് സെബാസ്റ്റ്യൻസ് എൽ പി സ്കൂൾ അങ്കണത്തിൽ വെച്ച് ആഘോഷിച്ചു.
വർണ്ണ കടലാസ്സുകൾ കൊണ്ടും തോരണങ്ങൾ കൊണ്ടും ചാർട്ടുകൾ കൊണ്ടും സ്കൂൾ വളരെ മനോഹരമായി അലങ്കരിച്ചിരുന്നു. നവാഗതർക്ക് കടലാസ് പൂക്കൾ നൽകി സ്വീകരിച്ചു.
ഹെഡ്മിസ്ട്രസ് ഹെർമിലാൻഡ് ഇ ആർ എല്ലാവർക്കും സ്വാഗതം ആശംസിച്ചു.
കൊച്ചി എം എൽ എ ശ്രീ. കെ.ജെ മാക്സി പ്രവേശനോത്സവ പരിപാടികൾ ഉദ്ഘാടനം ചെയ്യുകയും അക്കാദമിക മാസ്റ്റർ പ്ലാൻ പ്രകാശനവും ചെയ്തു.
Rev fr എബിൻ സെബാസ്റ്റ്യൻ ചൊവ്വല്ലൂർ അധ്യക്ഷതപദം അലങ്കരിച്ചു സംസാരിച്ചു.
ഡിവിഷൻ കൗൺസിലർ ശ്രീമതി ഷീബ ഡ്യൂറോം,
റിട്ടയേർഡ് അധ്യാപികയായ ശ്രീമതി മേരി ഇ എക്സ്, പി ടി എ പ്രസിഡന്റ് റിൻസൺ എം ജെ, കുട്ടികളുടെ ഭാഗത്തുനിന്നും സാത്വിക് സന്നിത്ത് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
സീനിയർ സ്റ്റാഫ് ശ്രീമതി ലിത്ത ആൻഡ്രൂസ് ടീച്ചർ നന്ദി അർപ്പിച്ച് സംസാരിച്ചു.
[./Https://youtu.be/ct8gRLlTTkY%3Fsi=iy3dI8UTE-p1hpCC പ്രവേശനോത്സവം വീഡിയോ കാണുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
]