എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/സ്കൗട്ട്&ഗൈഡ്സ്/2025-26
| Home | 2026-27 |


ഗൈഡ്സിൽ രണ്ട് ഗ്രൂപ്പുകളിലായി നാല്പതു കുട്ടികൾ ഉണ്ട് ഇതിൽ എട്ടു കുട്ടികൾ രാജ്യപുരസ്കാർ കഴിഞ്ഞവരും പതിനൊന്നു കുട്ടികൾ രാജ്യപുരസ്കാർ എഴുതിയവരും പന്ത്രണ്ട് പേർ തൃതീയ സോപാൻ എഴുതാൻ തയ്യാറായി നിൽക്കുന്നവരും ബാക്കിയുള്ളവർ ദ്വിതീയക്ക് തയ്യാറായ വരുമാണ്. സ്കൂൾ ക്യാമ്പ്, ഹൈക്ക് എന്നിവ നടത്തി വളരെ നല്ല രീതിയിൽ ഈ പ്രസ്ഥാനം മുന്നോട്ടു പോകുന്നു.
ക്യാമ്പ്
രാജപുരസ്കാർ ക്യാമ്പ് ഡിസംബർ മാസത്തിലും തൃതീയ സോപാൻ ക്യാമ്പ് മാർച്ച് മാസം 16 തീയതി മുതൽ 18 തീയതി വരെ നടന്നു സ്കൂളിലെ യൂണിറ്റ് ക്യാമ്പ് ഒക്ടോബർ മാസത്തിലാണ് നടന്നത് ക്യാമ്പ് ഹൈക്ക്, ടെൻറ്നിർമ്മാണം, ഷെൽട്ടർ നിർമ്മാണം, ക്യാമ്പ് ഫയർ എന്നീ പരിപാടികൾ ഉണ്ടായിരുന്നു. ക്യാമ്പ് ഫയർ ഉദ്ഘാടനം ചെയ്തത് ഹൈസ്കൂൾ പ്രധാനാധ്യപിക സിന്ധു എസ് ആയിരുന്നു ഓരോ പട്രോളും വിവിധ പരിപാടികൾ അവതരിപ്പിച്ചു. ക്യാമ്പ് ഫയറിനോട് അനുബന്ധിച്ച് ഓരോ ഗ്രൂപ്പും വിവിധ ഭക്ഷണപദാർത്ഥങ്ങൾ ഉണ്ടാക്കുകയും പ്രദർശിപ്പിക്കുകയും ചെയ്തു.