ജി.എച്ച്.എസ്.എസ്. മമ്പറം/ലിറ്റിൽകൈറ്റ്സ്/2024-27
| Home | 2024-27 | 2025-28 | 2026-29 |
| -ലിറ്റിൽകൈറ്റ്സ് | |
|---|---|
| അവസാനം തിരുത്തിയത് | |
| 24-04-2026 | SUMISHACP |
അംഗങ്ങൾ
| Sl no | Name | add.no | Class | Div. |
| 1 | ADHIDEV T | 6775 | 8 | 8B |
| 2 | ADITHI U K | 7096 | 8 | 8C |
| 3 | ADYA P | 6195 | 8 | 8B |
| 4 | AMAYA K | 6774 | 8 | 8B |
| 5 | ANGITH KRISHNA K | 6205 | 8 | 8B |
| 6 | ANUSHKA P K | 6948 | 8 | 8C |
| 7 | ASHISH DEV P | 6241 | 8 | 8C |
| 8 | ASWIN C A | 6191 | 8 | 8C |
| 9 | NAFEESATHUL MISIRIYA P K | 6982 | 8 | 8A |
| 10 | NAINIKA M | 6771 | 8 | 8A |
| 11 | NIVED MAVILA | 6772 | 8 | 8B |
| 12 | PRANAV N K | 7155 | 8 | 8B |
| 13 | RIGVED V SUNIL | 6756 | 8 | 8B |
| 14 | SAALIHA P.V | 6959 | 8 | 8C |
| 15 | SANADARSH PADATHI | 6725 | 8 | 8A |
| 16 | SARAN E | 7172 | 8 | 8A |
| 17 | SREEHARI N K | 6182 | 8 | 8B |
| 18 | SREESAI.K | 7164 | 8 | 8B |
| 19 | SURYADARSH M | 6170 | 8 | 8A |
| 20 | TAZIN VEDA P | 6943 | 8 | 8C |
| 21 | THANISHK N | 6199 | 8 | 8C |
| 22 | VISNA M | 6789 | 8 | 8C |
| 23 | VYBHAV V K | 6180 | 8 | 8C |
| 24 | YADHAV AJITH | 6196 | 8 | 8C |
| 25 | YADU KRISHNAN V | 6235 | 8 | 8B |
അവധിക്കാല ക്യാമ്പ്
littlekites 2024-27 ബാച്ചിന്റെ Summer Camp 31/05/2025 നടത്താൻ തീരുമാനിച്ചെങ്കിലും കനത്ത മഴകാരണം 01/06/2025ഞായറാഴ്ച സംഘടിപ്പിച്ചു. രാവിലെ 9.30നു രജിസ്‌ട്രേഷൻ ആരംഭിക്കുകയും തുടർന്ന് HM, ശ്രീലത ടീച്ചർ ഉദ്ഘടനം നിർവഹിക്കുകയും ചെയ്തു. ക്യാമ്പ് കോർഡിനേറ്റർ സുമിഷ ടീച്ചർ ആശംസകൾ നേർന്നു. ഐസ് ബ്രേക്കിങ് ഗെയിമിലൂടെ കുട്ടികളെ ഗ്രൂപ്പുകളായി തിരിച്ചുകൊണ്ടാണ് littlekites മിസ്ട്രെസ്സ് ആയ രാഗി ടീച്ചർ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത് . വീഡിയോ പ്രൊഡക്ഷനുമായി ബന്ധപ്പെട്ട അറിവുകൾ പഠിക്കുന്നതിനോടപ്പം kedenlive എന്ന software ഉപയോഗിച്ചു കൊണ്ട് കുട്ടികൾ അതിമനോഹരമായ വീഡിയോ എഡിറ്റ് ചെയ്തു നിർമ്മിച്ചു. സ്കൂൾ littlekites കോർഡിനേറ്റർ മുഷിരിഫ ടീച്ചർ നന്ദി അറിയിക്കുകയും ക്യാമ്പ് 4 മണിക്ക് അവസാനിക്കുകയും ചെയ്തു.
പ്രവേശനോത്സവം. 02_05_2025
ഗവ.ഹയർ സെക്കണ്ടറി സ്കൂൾ മമ്പറം പ്രവേശനോത്സവം 2025 ജൂൺ 2 ന് വർണ്ണാഭമായ ചടങ്ങിൽ ബഹു. മാങ്ങാട്ടിടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.പി.സി.ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് ശ്രീ.പി. ജ്യോതിഷ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ശ്രീമതി സി. പ്രീത, വികസന സമിതി കൺവീനർ ശ്രീ. എം.കെ.സുധീർകുമാർ, ചെയർമാൻ ശ്രീ. കെ.എൻ. ഗോപിമാസ്റ്റർ എം, പി.ടി.എ പ്രസിഡണ്ട് ശ്രീമതി റിജിഷ, മുൻ പി.ടി.എ. പ്രസിഡണ്ട് ശ്രീ.എ.കെ. പ്രഭാകരൻ, സീനിയർ അസിസ്റ്റൻ്റ് ശ്രീ.പി.വി.ശ്രീജിത്ത്, എസ്.ആർ.ജി കൺവീനർ ശ്രീ.പി.എം.സജിത്കുമാർ, സ്റ്റാഫ് സെക്രട്ടറി ശ്രീമതി ഡെയ്സി ആനന്ദ് എന്നിവർ ചടങ്ങിൽ സന്നിഹിതരായി.
പ്രിൻസിപ്പാൾ ശ്രീ.വിനോദ് നന്ദ്യത്ത് സ്വാഗതവും ഹെഡ്മിസ്ട്രസ് ശ്രീമതി പി.ടി.ശ്രീലത നന്ദിയും പറഞ്ഞു. നവാഗതരായ പ്രീ-പ്രൈമറി, ഒന്നാം ക്ലാസ് വിദ്യാർഥികളെ ചിത്രശലഭ തൊപ്പിയണിയിച്ച് സ്വീകരിച്ചു. പുതുതായി പ്രവേശനം നേടിയവർക്ക്സ്കൂൾബാഗ് ഉൾപ്പെടെ ഉപഹാരങ്ങൾ നൽകി. രക്ഷിതാക്കൾ, പി.ടി.എ അംഗങ്ങൾ എന്നിവർ ഉൾപ്പെടെ വലിയ സദസ്സ് പ്രവേശനോത്സവത്തിൽ സംബന്ധിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ എല്ലാം ഡോക്യുമെന്റ് ചെയ്‌തു.
ഡിജിറ്റൽ പൂക്കള മത്സരം. 27_08_2025
ഓണാഘോഷ പരിപാടിയുടെ ഭാഗമായി 9 ലെ ലൈറ്റിൽ കൈറ്റ്സ് അംഗങ്ങൾ ഡിജിറ്റൽ പൂക്കള മത്സരം സംഘടിപ്പിച്ചു. രണ്ടുപേരടങ്ങുന്ന ഗ്രൂപ്പുകളായാണ് മത്സരം സംഘടിപ്പിച്ചത്. എല്ലാ ഗ്രൂപ്പുകളും വളരെ നല്ലരീതിയിൽ മത്സരത്തിൽ പങ്കെടുത്തു. 8C ലെ സാൻവിയ & റിൻസ എന്നിവരെ വിജയികളായി കണ്ടെത്തി.
സ്കൂൾതല ക്യാമ്പ്. 01_11_2025
2024-27 ബാച്ചിന്റെ സ്കൂൾതല ക്യാമ്പ് 01/11/2025 നു സംഘടിപ്പിച്ചു. RP ആയി GHSS കോട്ടയംമലബാർ സ്കൂളിലെ രാഖി ടീച്ചർ രാവിലെ 9.30നു ക്യാമ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചു. ഗെയിം പ്രവർത്തനത്തിലൂടെ ഗ്രൂപ്പുകളാക്കി തിരിക്കുകയും scratch പ്രോഗ്രാമിങ് വിജയകരമായി പൂർത്തീകരിച്ച ആദ്യ 3 കുട്ടികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഉച്ചഭക്ഷണത്തിനു ശേഷം നടത്തിയ രണ്ടാമത്തെ animation സെക്ഷനിൽനിന്നും വിജയകരമായി പൂർത്തീകരിച്ച 3 പേരെ തിരഞ്ഞെടുത്തു. ക്യാമ്പ് 3.45നു അവസാനിച്ചു.