ഉള്ളടക്കത്തിലേക്ക് പോവുക

കൈറ്റ് ജില്ലാ പ്രോജക്ട് ഓഫീസ് കാസർഗോഡ്/ലിറ്റിൽ കൈറ്റ്സ്/2026

Schoolwiki സംരംഭത്തിൽ നിന്ന്


Home20252026



📅 7 April 2026

ലിറ്റിൽ കൈറ്റ്സ് ജില്ലാ റോബോട്ടിക് മേളയിൽ ഉദുമ ജി.എച്ച്.എസ്.എസ്. ജേതാക്കൾ
പരിപാടിയുടെ പോസ്റ്റർ
പരിപാടി കൈറ്റ് സി ഇ ഒ ശ്രീ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്യുന്നു
വിദ്യാനഗർ അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ കൈറ്റ്, എൽ.ബി.എസ്. എൻജിനീയറിങ് കോളേജ്, ഓപ്പൺ മൈൻഡ് എന്നിവയുടെ സഹകരണത്തോടെ നടത്തിയ ജില്ലാതല ലിറ്റിൽ കൈറ്റ്സ് റോബോട്ടിക് മേളയിൽ ഉദുമ ജി.എച്ച്.എസ്.എസ്. ജേതാക്കളായി. കക്കാട്ട് ജി.എച്ച്.എസ്.എസ്. രണ്ടാം സ്ഥാനവും കൊളത്തൂർ ജി.എച്ച്.എസ്.എസ്. മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിദ്യാർഥികളിൽ സാങ്കേതിക വിദ്യ പരിശീലിപ്പിക്കുന്നതിനും അവരുടെ വൈദഗ്ധ്യം പ്രോത്സാഹിപ്പിക്കുന്നതിനുമായി സംഘടിപ്പിച്ച മേളയിൽ സ്കൂൾ തല മികവുത്സവങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട നൂറ്റിപ്പത്തോളം കുട്ടികൾ മാറ്റുരച്ചു. കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് മേള ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ കാസർഗോഡ് DC സംസാരിക്കുന്നു
ആശയത്തിന്റെ പ്രസക്തി, പ്രൊഡക്ടിന്റെ പ്രവർത്തനക്ഷമത, കോഡിങ്ങിലുള്ള അറിവ് എന്നിവ വിലയിരുത്തിയാണ് എൽ.ബി.എസ്. ടീം വിജയികളെ കണ്ടെത്തിയത്. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 5000, 3000, 1000 രൂപ വീതം കാഷ് അവാർഡും സർട്ടിഫിക്കറ്റും മെമന്റോയും സമ്മാനിച്ചു. വിവിധ കാറ്റഗറികളിൽ മികവ് തെളിയിച്ചവർക്കെല്ലാം സർട്ടിഫിക്കറ്റും മെമന്റോയും നൽകി. എൽ.ബി.എസ്. എൻജിനീയറിങ് കോളേജ് റിസർച്ച് ഡീൻ ഡോ. പി. പ്രമോദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. നിതീഷ് നായക്, മുഹമ്മദ് സൈൻ, അബൂബക്കർ അഫ്നാൻ എന്നിവരടങ്ങിയ സംഘമാണ് മൂല്യനിർണ്ണയം നടത്തിയത്.
പരിപാടി എ ഇ ഒ സന്ദർശിച്ചപ്പോൾ
പരിപാടി മുൻ ഡി ഡി സന്ദർശിച്ചപ്പോൾ
ഡയറ്റ് പ്രിൻസിപ്പൽ ഡോ. രഘുറാംഭട്ട് സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. പി. സവിത, ടി.വി. മധുസൂദനൻ, എൻ. നന്ദികേശൻ, കെ. ശങ്കരൻ, ജംഷീദ് എന്നിവർ മത്സരാർഥികളുമായി സംവദിക്കുകയും സമ്മാനദാനം നിർവഹിക്കുകയും ചെയ്തു. വി. ഫാത്തിമത്ത് റിദ, കെ.പി. സഞ്ജയ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. വരും വർഷങ്ങളിലും ഇത്തരം നൂതനമായ പ്രവർത്തനങ്ങൾ സ്കൂൾ തലത്തിൽ വ്യാപിപ്പിക്കുമെന്ന് ഉറപ്പു നൽകിയാണ് വിദ്യാർത്ഥികൾ മേളയിൽ നിന്നും മടങ്ങിയത്.




Home യൂണിറ്റുകൾ പരിശീലനം സ്കൂൾ-തനത് പ്രവർത്തനം സ്കൂൾ-പൊതു പ്രവർത്തനം സ്കൂൾ വിസിറ്റ് ക്യാമ്പ് സ്‍കൂൾപത്രം


📅 8 February 2026

കാലാവസ്ഥാ നിർണയം മുതൽ ബഹിരാകാശ വിനിമയം വരെ കുട്ടികൾ തൊട്ടറിഞ്ഞ ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് സമാപിച്ചു

പ്രത്യേക പാത പിന്തുടരുന്ന റോബോട്ടുകൾ, ചെടികൾക്ക് സ്വയം വെള്ളമൊഴിക്കുന്ന സംവിധാനം, ചലനം തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സുരക്ഷാ ക്രമീകരണങ്ങൾ, കാഴ്ച പരിമിതർക്ക് നടക്കാൻ സഹായിക്കുന്ന സ്മാർട്ട് ഉപകരണങ്ങൾ, വായു ഗുണനിലവാര പരിശോധനാ സംവിധാനങ്ങൾ, സ്മാർട്ട് വെതർ സ്റ്റേഷനുകൾ തുടങ്ങിയ സങ്കീർണ്ണമായ പ്രോജക്റ്റുകൾ തയ്യാറാക്കാൻ കുട്ടികൾക്ക് പരിശീലനം നൽകി കൊണ്ട് 'ലിറ്റിൽ കൈറ്റ്സ് ' ദ്വിദിന ജില്ലാ ക്യാമ്പ് സമാപിച്ചു. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ് ) സ്‌കൂളുകൾക്ക് നൽകിയ അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ചാണ് കുട്ടികൾ വിവിധ പ്രവർത്തനങ്ങൾ നടത്തിയത്.

പൂന്തോട്ടത്തിൽ നിന്ന് തേൻ ശേഖരിച്ച് അവ പാക്കിങ് കേന്ദ്രത്തിലെ കുപ്പിയിലേക്ക് പകർന്നു നൽകുന്ന നാല് സീനുകളുള്ള അനിമേഷൻ തയ്യാറാക്കിയതിലൂടെ ത്രിമാന അനിമേഷൻ നിർമ്മാണത്തിലെ വിവിധ ഘട്ടങ്ങളായ മോഡലിങ്, ടെക്സ്റ്ററിങ്, ലൈറ്റിങ്, ക്യാമറ അറേഞ്ച്മെന്റ്, റിഗ്ഗിങ്, സൗണ്ട് മിക്സിങ് തുടങ്ങിയവ സ്വതന്ത്ര സോഫ്ട്‍വെയറായ ബ്ലെൻഡർ ഉപയോഗിച്ച് അനിമേഷൻ വിഭാഗത്തിലെ കുട്ടികൾ ക്യാമ്പിൽ വിശദമായി പരിചയപ്പെട്ടു.ജില്ലാ ക്യാമ്പിൽ നിന്നും തിരഞ്ഞെടുക്കുന്ന കുട്ടികൾക്ക് മെയ് മാസം നടത്തുന്ന സംസ്ഥാന ക്യാമ്പിൽ പങ്കെടുക്കാൻ അവസരം ലഭിക്കും .

ഇനി ഈ പ്രവർത്തനങ്ങൾ സ്‌കൂൾ തലത്തിൽ മുഴുവൻ കുട്ടികൾക്കും പഠിപ്പിക്കും എന്ന പ്രതിജ്ഞ എടുത്താണ് ദുർഗ്ഗ ഹയ‍ർസെക്കെന്ററി സ്കൂളിൽ സമാപിച്ച ക്യാമ്പിൽ നിന്നും കുട്ടികൾ പിരിഞ്ഞു പോയത് . കൈറ്റ് ജില്ലാ കോർഡിനേറ്റർ റോജി ജോസഫ് മാസ്റ്റർ ട്രെയ്നർ കോർഡിനേറ്റർ മനോജ് കെ വി ,മാസ്റ്റർ ട്രെയ്നർമാരായ ബാബു എൻ കെ , അബ്ദുൾ ജമാൽ ,പ്രവീൺ കുമാർ, അബ്ദുൾ കാദർ, കിരൺ കുമാർ ,ആശ എം..വി ,അഖില സി .എ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി