ജയകേരളം എച്ച്.എസ്.എസ് പുല്ലുവഴി

02:20, 3 നവംബർ 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ernakulam (സംവാദം | സംഭാവനകൾ)

ആമുഖം

പല മഹദ്‌സംരഭങ്ങളുടേയും തുടക്കം പോലെ തന്നെ വളരെ എളിയനിലില്‍ 1955 ജൂണില്‍ ഈ വിദ്യാലയം ആരംഭിച്ചു. സ്‌കൂളിന്റെ സ്ഥാപക മാനേജര്‍ മാളിക്കത്താഴത്ത്‌ ശ്രീ. പരമേശ്വരന്‍ പിള്ളയും ആദ്യ ഹെഡ്‌മാസ്റ്റര്‍ ശ്രീ. സി. എന്‍ കൃഷ്‌ണന്‍ കര്‍ത്താവും ആയിരുന്നു.

1958 ജൂണില്‍ അന്നത്തെ മിഡില്‍ സ്‌കൂള്‍, ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. ശ്രീ. സി. എന്‍ കൃഷ്‌ണന്‍ കര്‍ത്താവ്‌ സര്‍ക്കാര്‍ പ്രവേശിച്ചതിനെ തുടര്‍ന്ന്‌ ശ്രീ. കെ. പി ഗംഗാധരന്‍ നായര്‍ ഹെഡ്‌മാസ്റ്റര്‍ ആയി ചാര്‍ജ്ജെടുത്തു. അതോടുകൂടിയാണ്‌ ഈ വിദ്യാലയം പുരോഗതിയുടെ പാതയില്‍ പ്രവേശിക്കുന്നത്‌. മാളിക്കത്താഴത്ത്‌ ശ്രീ. പരമേശ്വരന്‍ പിള്ളക്കുശേഷം അദ്ദേഹത്തിന്റെ മൂത്തപുത്രന്‍ ശ്രീ. പി. ഗോവിന്ദപ്പിള്ള സ്‌കൂള്‍ മാനേജരായി. 1962 ജൂണില്‍ ഈ വിദ്യാലയത്തോടനുബന്ധിച്ച്‌ ഒരു ബോര്‍ഡിങ്‌ ഹോം കൂടി ആരംഭിച്ചു. ഇത്‌ ഈ സ്ഥാപനത്തിന്റെ ചരിത്രത്തിലെഒരുനാഴികക്കല്ലാണ്‌. ശ്രീ. കെ. പി ഗംഗാധരന്‍ നായരുടെ ധീരമായ ദീര്‍ഘവീക്ഷണത്തിന്‌ നിദര്‍ശനമാണ്‌ ഈ അനുബന്ധസ്ഥാപനം. വളരെ പ്രശസ്‌തമായ നടത്തിവരുന്ന സ്ഥാപനമാണിത്‌. തിുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ യുള്ള നിരവധി കുട്ടികള്‍ ഇവിടെ താമസിച്ചു പഠിക്കുന്നു. വിദഗ്‌ദമായ സാരഥ്യം വഹിച്ചു പോന്ന ഹെഡ്‌മാസ്റ്റര്‍ കെ. പി ഗംഗാധരന്‍ നായര്‍ 1977 സെപ്‌തംബര്‍ 28ാം തീയതി അന്തരിച്ചു. തുടര്‍ന്ന്‌ അദ്ദേഹത്തിന്റെ സഹധര്‍മ്മിണി ശ്രീമതി കെ ഇന്ദിരാവതി അമ്മ ഹെഡ്‌മിസ്‌ട്രസ്‌ ആയി ചാര്‍ജ്ജെടുത്തു.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റ്

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍ ശബ്ദം, നൂറ് സീറ്റ് മിനി സ്മാര്‍ട്ട് റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

മുന്‍ കേരള മുഖ്യമന്ത്രി യശഃശരീരനായ പി. കെ വാസുദേവന്‍ നായര്‍ ഈ സ്‌കൂളിന്റെ മാനേജരായി സേവനം അനുഷ്ടിച്ചിരുന്നു. മൂപ്പതുവര്‍ഷത്തിലേറെ ചുമതല വഹിച്ചിരുന്ന ഡോ. കെ. പി ബാലകൃഷ്‌ണ പിള്ളയുടെ ദേഹവിയോഗത്തെതുടര്‍ന്ന്‌ ഇപ്പോള്‍ ശ്രീ. എം ജി രാധാകൃഷ്‌ണനാണ്‌ സ്‌കൂള്‍ മാനേജര്‍. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ. പി. എം തോമസും, ഹെഡ്‌മാസ്റ്റര്‍ ശ്രീ. പ്രസാദ്‌ ജോസഫുമാണ്‌.

അഞ്ചുമുതല്‍ പത്തുവരെ ക്ലാസ്സുകളില്‍ സമാന്തര ഇംഗ്ലീഷ്‌ മീഡിയവും പ്രവര്‍ത്തിച്ചുപോരുന്നു. പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ ഈ വിദ്യാലയം പ്രമുഖ സ്ഥാനം കല്‍പ്പിച്ചുപോരുന്നു.

1991 സെപ്‌തംബറില്‍ ഈ സ്‌കൂള്‍ ഒരു ഹയര്‍ സെക്കന്ററി സ്‌കൂളായി ഉയര്‍ത്തപ്പെട്ടു SCERT സിലബസ്‌ പ്രകാരമുള്ള സയന്‍സ്‌(ബയോളജി), സയന്‍സ്‌(കംബൃൂട്ടര്‍), ഹ്യുമാനിറ്റീസ്‌, കൊമേഴ്‌സ്‌(കംബൃൂട്ടര്‍ ആപ്ലിക്കേഷന്‍) ഗ്രൂപ്പുകളാണ്‌ നടത്തി വരുന്നത്‌.


മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂളിന്റെ പരിസര പ്രദേശങ്ങളിലേക്ക് ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍


മേല്‍വിലാസം

പിന്‍ കോഡ്‌ : ഫോണ്‍ നമ്പര്‍ : ഇ മെയില്‍ വിലാസം :