എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/പ്രവർത്തനങ്ങൾ/2025-26
സ്കൂൾ പ്രവർത്തനങ്ങൾ 2025-26
മഴ മേഘങ്ങൾക്കൊപ്പം കുരുന്നുകളുടെ കളിമേളങ്ങളുമായി മറ്റൊരു പ്രവേശനോൽസവദിനം

ഹൈറേഞ്ചിന്റെ മണ്ണിൽ വിജ്ഞാനത്തിന്റെ ദീപം തെളിയിച്ച് കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി ജൈത്ര യാത്ര തുടരുന്ന ഫാത്തിമ മാതാ ഹയർ സെക്കൻഡറി സ്കൂളിന്റെ 64 മത്പ്രവേശന ഉത്സവം ലോക്കൽ മാനേജർ റവ. സിസ്റ്റർ പവിത്രയുടെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.വാർഡ് മെമ്പർ കെ കെ രാജു സാർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. കൂമ്പൻപാറ ഫാത്തിമ മാതാ ഫൊറോന ചർച്ച് വികാരി റവ .ഡോ ജോസഫ് വെളഞ്ഞാലിൽ നവാഗതർക്ക് പഠന കിറ്റ് വിതരണം ചെയ്തു. പി റ്റി എ പ്രസിഡൻ്റ് അഡ്വക്കേറ്റ് പ്രവീൺ ജോർജ്, സിഎംസി കാർമൽ ഗിരി പ്രൊവിൻസ് കൗൺസിലർ സി.സീജാ മരിയ,പ്രിൻസിപ്പൽ വിൽസി മരിയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.,വിമുക്തി എക്സൈസ് ഡിപ്പാർട്ട്മെൻറ് കോഡിനേറ്റർ ശ്രീ റോയിച്ചൻ കെ പി ലഹരി എന്ന ചതിക്കുഴിയിൽ കുട്ടികൾ വീഴാതിരിക്കുന്നതിനുള്ള സന്ദേശം നൽകി.പ്രസ്തുത യോഗത്തിൽ കഴിഞ്ഞവർഷം ആദ്യമേഖലയിൽ മികവുപുലർത്തിയ എൽ.എസ്.എസ്, യു.എസ്.എസ് , എൻ.എം.എം.എസ് സ്കോളർഷിപ്പ് വിജയികളെയും, കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ 41 കുട്ടികളെയും ആദരിച്ചു.ചെണ്ട മേളത്തിന്റെ അകമ്പടിയോടെയാണ് ഒന്നാം ക്ലാസിലേക്ക് വന്ന കുരുന്നുകളെ എതിരേറ്റത് സ്കൂളിലെ ടീച്ചർമാരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ പ്ലാസ്റ്റിക് ഫ്രീ കളിപ്പാട്ടങ്ങളും വർണവിശറികളും കുട്ടികളെ ഏറെ ആകർഷിച്ചു പത്താം ക്ലാസിൽ ഫുൾ എ പ്ലസ് നേടിയ പൂർവ്വ വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിക്കുകയുണ്ടായി. പ്രവേശനോത്സവ ദിനത്തിൽ തന്നെ എല്ലാ പുതിയ കുഞ്ഞുങ്ങളുടെയും മാതാപിതാക്കളുടെയും മുന്നിൽവച്ച് കിട്ടിയ ആദരം അവരുടെ മുന്നോട്ടുള്ള വിദ്യാഭ്യാസ ജീവിതത്തിൽ ഒരുപാട് പ്രചോദനമായി തീരും എന്നതിൽ സംശയമില്ല. ഫ്ലവേഴ്സ് ടോപ് സിംഗർ ഫെയിം ആയ ശ്രീകുമാറിന്റെയും അടിമാലിയുടെ സ്വന്തം ഗായികയായ ശ്രീലക്ഷ്മി രഞ്ജിത്തിന്റെയും സ്കൂളിലെ മറ്റ് പ്രതിഭകളുടെയും മനോഹരമായ ഗാനാലാപനം പ്രവേശനോത്സവ ദിനത്തെ സംഗീത സാന്ദ്രമാക്കി. കണ്ണീരിന്റെ നനവോടെ എത്തിയ കുഞ്ഞുങ്ങൾ പോലും സന്തോഷത്തോടെയാണ് പ്രവേശനോത്സവ ദിനത്തിൽ തിരികെ പോയത് അത്രയും സ്നേഹോഷ്മളമായ വരവേൽപ്പാണ് ഫാത്തിമ മാതാ കുടുംബം ഈ വർഷവും കുട്ടികൾക്കായി നൽകിയത്. ലഹരിയുടെ ഉപയോഗം നമ്മുടെ പുതുതലമുറയിൽ കൂടി വരുന്ന സാഹചര്യത്തിൽ അതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും അത് ഉപയോഗിച്ചാൽ ഉണ്ടാകാവുന്ന ആരോഗ്യപരവും മാനസികവുമായ പ്രശ്നങ്ങളെ കുറിച്ചും നമ്മുടെ കുട്ടികൾ ലഹരിക്ക് അടിമയാണ് എന്ന് തിരിച്ചറിയാനുള്ള ലക്ഷണങ്ങളെക്കുറിച്ചും എക്സൈസ് ഇൻസ്പെക്ടർ നടത്തിയ ക്ലാസ് മാതാപിതാക്കൾക്കും കുട്ടികൾക്കും അധ്യാപകർക്കും ഒരുപോലെ പ്രയോജനപ്രദമായി. ഉച്ചയോടെ യോഗനടപടികൾ അവസാനിപ്പിച്ച് കുട്ടികളെയെല്ലാം ക്ലാസ്സിലേക്ക് അയച്ചു. മികവിന്റെയും നിറവിന്റെയും പുതിയൊരു അധ്യയന വർഷത്തിലേക്ക് ഫാത്തിമ മാതാ കുടുംബം ഒന്നായി ചുവടുവെച്ചു.
പരിസ്ഥിതി ദിനാഘോഷം
" ഭൂമിയെ സംരക്ഷിക്കുക ഭാവിയെ രക്ഷിക്കുക "എന്ന വലിയ ആഹ്വാനവുമായി ഒരു ലോക പരിസ്ഥിതി ദിനം കൂടി എത്തിക്കഴിഞ്ഞു . വിവിധങ്ങളായ പരിസ്ഥിതി ബോധവൽക്കരണ പരിപാടികൾക്കാണ് ഇത്തവണ നമ്മുടെ സ്കൂൾ സാക്ഷ്യം വഹിച്ചത് ഈശ്വര പ്രാർത്ഥനയ്ക്ക് ശേഷം എല്ലാ കുട്ടികളും അധ്യാപകരും ചേർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞ എടുത്തു. അടിമാലി റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ശ്രീ സിനോജ് കെ എസ് മരത്തൈ നട്ടു" നമ്മൾ പ്രകൃതിയുടെ ഭാഗമാണെന്നും "അതിനെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതകളെ കുറിച്ചും നാളെയുടെ വാഗ്ദാനങ്ങൾ ആയ കുട്ടികൾക്ക് അദ്ദേഹം പകർന്നു നൽകി "പരിസ്ഥിതി തന്നെ ലഹരി" എന്ന വിഷയത്തെ അടിസ്ഥാനമാക്കി എല്ലാ ക്ലാസിലെയും കുട്ടികൾ ചുവർപത്രിക നിർമ്മിക്കുകയും പ്രദർശനം നടത്തുകയും ചെയ്തു .എൽ പി ,യു പി, എച്ച് എസ് ,സെക്ഷൻ തിരിഞ്ഞ് പരിസ്ഥിതി ദിന ക്വിസ് നടത്തുകയും അതിൽനിന്നും മുൻനിരയിൽ വന്ന കുട്ടികളെ അനുമോദിക്കുകയും ഉണ്ടായി . ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിൻറെ നേതൃത്വത്തിൽ "ഇന്ന് സംരക്ഷിക്കു നാളെയുടെ ഭൂമിയെ "എന്ന സന്ദേശം ഉൾക്കൊള്ളുന്ന സ്ലൈഡ് പ്രസന്റേഷൻ വളരെ ആകർഷകം ആയിരുന്നു സ്കൗട്ട് അൻഡ് ഗൈഡ് , ലിറ്റിൽ കൈറ്റ്സ് എന്നീ ക്ലബ്ബിൻറെ ,പിന്തുണയോടെ നടത്തിയ പ്ലാസ്റ്റിക് മാലിന്യ ശേഖരണം , 2025ലെ പരിസ്ഥിതി ദിന സന്ദേശമായ "പ്ലാസ്റ്റിക് മലിനീകരണം അവസാനിപ്പിക്കുക "എന്ന സന്ദേശത്തെ പൂർണമായും കുട്ടികളിലേക്ക് എത്തിക്കാൻ പ്രാപ്യമായിരുന്നു .അങ്ങനെ" പ്രകൃതിയോട് പകയില്ലാതെ ജീവിക്കാം" എന്ന ബൃഹത് സന്ദേശം വിവിധങ്ങളായ ബോധവൽക്കരണ പരിപാടികളിലൂടെ കുട്ടികളുടെ മനസ്സിൽ ആഴ്ന്നിറങ്ങുന്നതായിരുന്നു ഇത്തവണത്തെ പരിസ്ഥിതി ദിനം.
ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ്

ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ സ്കൂൾ ക്യാമ്പ് 3- 6- 2025 നു രാവിലെ 9 മണിക്ക് ആരംഭിച്ചു. സ്കൂൾ ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു നിർവഹിച്ചു .വളർന്നുവരുന്ന തലമുറയിൽ ശാസ്ത്രസാങ്കേതിക ബോധം വളർത്താൻ വളരെയധികം സഹായിക്കുന്ന ഒരു കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്നും നമ്മുടെ സ്കൂളിൽ ജില്ലയിലെ തന്നെ ഏറ്റവും മികച്ച ലിറ്റിൽസ് യൂണിറ്റാണ് പ്രവർത്തിക്കുന്നത് എന്നും സിസ്റ്റർ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. തുടർന്ന് സ്കൂൾ എസ് ഐ ടി സി സിസ്റ്റർ ഷിജി മോൾ സെബാസ്റ്റ്യൻ ആശംസകൾ അറിയിച്ചു സംസാരിച്ചു. നമ്മുടെ സ്കൂൾ ക്യാമ്പിന് കുട്ടികൾക്ക് ക്ലാസ് എടുക്കാൻ ആർ പി ആയി എത്തിയത് മാങ്കടവ് കാർമൽമാത സ്കൂളിലെ സിസ്റ്റർ ജെസ്സി ജോർജ് ആയിരുന്നു. ക്യാമ്പിന്റെ തുടക്കത്തിലെ ആദ്യത്തെ ആക്ടിവിറ്റി ഒരു ഐസ് ബ്രേക്കിംഗ് സെഷൻ ആയിരുന്നു കുട്ടികൾക്ക് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെ കുറിച്ചുള്ള അവബോധം മനസ്സിലാക്കാൻ സാധിക്കുന്ന ഒരു ഫൺ ക്വിസിലൂടെ ആയിരുന്നു ഈ സെഷൻ നടത്തിയത് ഈ ഗെയിമിന്റെ അടിസ്ഥാനത്തിൽ കുട്ടികളെ 5 ഗ്രൂപ്പുകളായി തരംതിരിച്ചു ഓരോ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളുടെ പേരും നൽകി. ക്യാമ്പിലെ അടുത്ത പ്രവർത്തനം റീൽ നിർമ്മാണം ആയിരുന്നു .നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ ആർ പി കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. റിസോഴ്സ് ഫോൾഡറിൽ ലഭ്യമാക്കിയിരിക്കുന്ന കുറച്ച് വീഡിയോസ് കുട്ടികൾക്ക് കാണിച്ചുകൊടുത്തു പിന്നീട് ഓരോ ഗ്രൂപ്പുകളും നല്ല കണ്ടന്റ് ഉള്ള റീൽസുകൾ തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. കുട്ടികളിലെ വീഡിയോ ഷൂട്ടിംഗ് എഡിറ്റിംഗ് കഴിവുകളെ പുറത്തുകൊണ്ടുവരാൻ ഉതകുന്നതായിരുന്നു ഈ സെക്ഷൻ. പിന്നീട് വീഡിയോ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങൾ പരിചയപ്പെടുത്തുന്ന ക്ലാസ് ആയിരുന്നു വീഡിയോ ചിത്രീകരണം മുതൽ എഡിറ്റിംഗ് ,ശബ്ദ മിശ്രണം തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്ക് പരിശീലനം നൽകി റിസോഴ്സ് ഫോൾഡറിൽ കൊടുത്തിരിക്കുന്ന കുറച്ച് വീഡിയോകൾ ആർ പി കുട്ടികൾക്ക് കാണിച്ചുകൊടുത്ത് നിരീക്ഷിക്കാൻ ആവശ്യപ്പെട്ടു. പിന്നീട് കുട്ടികളോട് സ്കൂൾ പ്രവേശനോത്സവവുമായി ബന്ധപ്പെട്ട ഒരു പ്രമോഷനൽ വീഡിയോ നിർമ്മിക്കാൻ പഠനപ്രവർത്തനം നൽകി. പ്രമോ വീഡിയോ തയ്യാറാക്കാൻ വ്യക്തമായ ഒരു സ്റ്റോറി ബോർഡ് ആദ്യം തയ്യാറാക്കാൻ കുട്ടികളോട് ആവശ്യപ്പെട്ടു. പിന്നീട് വീഡിയോ ചിത്രീകരിക്കാൻ കുട്ടികൾക്ക് അവസരം നൽകി. അടുത്തത് വീഡിയോ എഡിറ്റിംഗ് സെഷൻ ആയിരുന്നു വീഡിയോ നിർമാണത്തിൽ ഏറെ പങ്കുവഹിക്കുന്ന ഭാഗമാണ് വീഡിയോ എഡിറ്റിംഗ് എന്ന് ആർ പി കുട്ടികൾക്ക് വിശദീകരിച്ചു കൊടുത്തു. മികവുറ്റ വീഡിയോ എഡിറ്റിങ്ങിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ആയ കേഡൻ ലൈവ് കുട്ടികൾക്ക് പരിചയപ്പെടുത്തി എങ്ങനെയാണ് കേഡൻ ലൈവ് ഉപയോഗിച്ച് നമുക്ക് ആവശ്യമായ രീതിയിൽ മനോഹരമായി വീഡിയോ എഡിറ്റ് ചെയ്യുന്നത് എന്ന് ആർപി മനസ്സിലാക്കി കൊടുത്തു. കുട്ടികൾ വളരെ താല്പര്യത്തോടെയായിരുന്നു വീഡിയോ എഡിറ്റിംഗ് ക്ലാസുകൾ നിരീക്ഷിച്ചത് നിത്യജീവിതത്തിൽ വളരെ ഉപയോഗപ്രദമായ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സ്കൂൾ ക്യാമ്പ് കുട്ടികൾക്കും വളരെയധികം ഉപകാരപ്രദമായിരുന്നു. ഉച്ചയ്ക്ക് രുചികരമായ ഭക്ഷണവും കുട്ടികൾക്കായി ഒരുക്കിയിരുന്നു ക്യാമ്പിന്റെ അവസാനം ലിറ്റിൽ കൈറ്റ്സ് ലീഡർ സാന്ദ്ര ക്ലാസ് നയിച്ച ടീച്ചറിനും കുട്ടികൾക്കും നന്ദി രേഖപ്പെടുത്തി. കുട്ടികൾക്ക് ചെയ്യാനുള്ള അസൈൻമെന്റ്കൾ നൽകി 3.45 ഓടെ ക്യാമ്പ് അവസാനിപ്പിച്ചു.
പരിസ്ഥിതി ദിന പ്രവർത്തനങ്ങളിൽ പങ്കാളികളായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും
എല്ലാവർഷവും ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനം ആചരിക്കുന്നു .പരിസ്ഥിതിയിൽ മനുഷ്യന്റെ ഇടപെടൽ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഐക്യരാഷ്ട്രസഭ ലോക പരിസ്ഥിതി ദിനം ജൂൺ അഞ്ചിന് ആചരിക്കാൻ തീരുമാനിച്ചു .പരിസ്ഥിതി മനുഷ്യർക്ക് നൽകിയ എല്ലാറ്റിനെയും ബഹുമാനിക്കാനും അവയ്ക്ക് നന്ദിയുള്ളവരാകാനും അതിനെ സംരക്ഷിക്കുമെന്ന് പ്രതിജ്ഞ എടുക്കാനും ആണ് ലോക പരിസ്ഥിതി ദിനം ലോകമെമ്പാടും ആചരിക്കുന്നത്. സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു.സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരു സ്ലൈഡ് പ്രസന്റേഷൻ സംഘടിപ്പിച്ചു .6,7ക്ലാസുകളിലെ കുട്ടികൾക്കാണ് സ്ലൈഡ് പ്രസന്റേഷൻ സംഘടിപ്പിച്ചത് .പരിസ്ഥിതി സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്ന ചിത്രങ്ങളും വീഡിയോകളും എല്ലാം ഉൾപ്പെടുത്തിയായിരുന്നു പ്രസന്റേഷൻ തയ്യാറാക്കിയത്. പ്രസന്റേഷനോടൊപ്പം തന്നെ കുട്ടികൾ ക്ലാസുകളും എടുത്തു. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട വീഡിയോ പ്രദർശനവും നടത്തി .വളർന്നുവരുന്ന പുതുതലമുറയിലെ കുട്ടികളിലേക്ക് പരിസ്ഥിതി സംരക്ഷിക്കപ്പെടേണ്ട പ്രാധാന്യം മനസ്സിലാക്കി കൊടുക്കാൻ അംഗങ്ങളുടെ ഈ ക്ലാസ്സിലൂടെ സാധിച്ചു.
ആരോഗ്യം, വ്യായാമം, കായിക ക്ഷമത
വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് 9- 6 -20025 ലെ ക്ലാസിന്റെ തീം ആരോഗ്യം വ്യായാമം കായികക്ഷമത എന്നതായിരുന്നു. കുട്ടികളിൽ അടുക്കും ചിട്ടയോടെയും ഉള്ള ജീവിതരീതികളും വ്യായാമരീതികളും ശീലമാക്കാൻ അവബോധം കൊടുക്കുകയായിരുന്നു ഈ ദിവസത്തെ ക്ലാസിന്റെ ലക്ഷ്യം. ഫാത്തിമ മാതാ സ്കൂളിലും അന്നേദിവസം രാവിലെ മുതൽ പല സെക്ഷനുകളിലായി കുട്ടികളെ സുംബാ ഡാൻസ് പരിശീലിപ്പിച്ചു. ആരോഗ്യമാണ് ഒരു വ്യക്തിക്ക് അത്യാവശ്യമായി വേണ്ടത് എന്നും അത് കൃത്യമായ വ്യായാമത്തിലൂടെ പരിശീലിക്കേണ്ടത് അത്യാവശ്യമാണെന്നും കായിക അധ്യാപിക ഷീബ ടീച്ചർ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. സംഗീതത്തിനൊപ്പം താളാത്മകമായി വിവിധ വ്യായാമങ്ങൾ കോർത്തിണക്കിക്കൊണ്ട് തുടർച്ചയായി ചെയ്യുന്ന കായിക പ്രവർത്തനമാണ് സുംബാ. ഉയർന്ന ഊർജ്ജ ഉപയോഗം ആവശ്യമുള്ള രസകരമായ പ്രവർത്തനമാണിത്.പേശിക്ഷമത, പേശിശക്തി,ഹൃദയ ശ്വസന ക്ഷമത, വഴക്കം എന്നിവ വർധിപ്പിക്കാൻ സുംബാ ഡാൻസ് സഹായിക്കും. നമ്മുടെ സ്കൂളിലെ എല്ലാ സെക്ഷനുകളിലും ഉള്ള കുട്ടികൾ വളരെ ആസ്വദിച്ചാണ് ഈ വ്യായാമത്തിൽ പങ്കെടുത്തത് .ഇത് എല്ലാ ദിവസവും അസംബ്ലിയുടെ ഭാഗമാക്കാനും തീരുമാനിച്ചു.
ഡിജിറ്റൽ അച്ചടക്കം

വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം അനുസരിച്ച് 10 -6 -2025 ൽഎൽപി യുപി എച്ച് എസ് വിഭാഗങ്ങളിലെ കുട്ടികൾക്ക് ഡിജിറ്റൽ അച്ചടക്കം എന്ന തീം അനുസരിച്ചു ആയിരുന്നു ക്ലാസുകൾ എടുക്കേണ്ടിയിരുന്നത്. ശാസ്ത്രസാങ്കേതികവിദ്യ വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ചെറിയ പ്രായം മുതലേ കുട്ടികളെല്ലാം ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിച്ചുവരുന്നു .ഡിജിറ്റൽ ഉപകരണങ്ങളുടെ അമിത ഉപയോഗം മൂലം വഴിതെറ്റുന്ന യുവതലമുറയെ നമുക്ക് ചുറ്റും കാണാൻ കഴിയും .ഇത്തരം സാഹചര്യത്തിൽ വളർന്നുവരുന്ന തലമുറയ്ക്ക് ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കുമ്പോൾ പാലിക്കേണ്ട അച്ചടക്കത്തെ കുറിച്ച് ബോധം ഉള്ളവരാക്കി മാറ്റാൻ ഉതകുന്ന ക്ലാസുകളും നിർദ്ദേശങ്ങളും നൽകാനാണ് ഒരു ദിവസം അതിനായി മാറ്റിവച്ചത്. കൂമ്പൻപാറ ഫാത്തിമത സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ അച്ചടക്കം എന്ന വിഷയവുമായി ബന്ധപ്പെട്ട് സ്ലൈഡ് പ്രസന്റേഷൻ തയ്യാറാക്കുകയുണ്ടായി. എങ്ങനെയാണ് ഉത്തരവാദിത്വത്തോടെ ഡിജിറ്റൽ ഉപകരണങ്ങൾ ഉപയോഗിക്കേണ്ടത്, ഡിജിറ്റൽ അച്ചടക്കം പാലിക്കേണ്ട മേഖലകൾ ഏതൊക്കെയാണ്, മോശമായ ഡിജിറ്റൽ ശീലങ്ങൾ ഏതൊക്കെ,നല്ല ഡിജിറ്റൽ ശീലങ്ങൾ ഏതൊക്കെയാണ്, സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ ഗുണദോഷങ്ങൾ,ഇന്റർനെറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവയെല്ലാം ഉൾപ്പെടുത്തി ആയിരുന്നു സ്ലൈഡ് പ്രസന്റേഷൻ തയ്യാറാക്കിയത്. ഡിജിറ്റൽ അച്ചടക്കുമായി ബന്ധപ്പെട്ട വീഡിയോകളും സ്ലൈഡിൽ ഉൾപ്പെടുത്തിയിരുന്നു. 10-6-2025 ന് രാവിലെ എല്ലാ ക്ലാസുകളിലെയും ലാപ്‍ടോപ്പുകളിലേക്ക് ഈ സ്ലൈഡ് പ്രസന്റേഷൻ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ തന്നെ കോപ്പി ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്തു.അന്നേദിവസം ഉച്ചയ്ക്ക് ശേഷം 6 ,7 ക്ലാസുകളിലെ കുട്ടികൾക്ക് ഈ സ്ലൈഡ് പ്രസന്റേഷൻ കാണിച്ചുകൊടുത്തു ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ക്ലാസുകളും എടുത്തു.ഡിജിറ്റൽ അച്ചടക്കം കുട്ടികളിൽ ഒരു പരിധി വരെ ഉണ്ടാക്കാൻ ഈ ദിവസത്തെ പ്രവർത്തനങ്ങൾ കൊണ്ട് സാധിക്കട്ടെ എന്ന് പ്രത്യാശിക്കാം.
മോട്ടോർ വെഹിക്കിൾ വകുപ്പിന്റെ നേതൃത്വത്തിൽ റോഡ് സുരക്ഷ ക്ലാസ്സ്

കേരളത്തിൽ വർദ്ധിച്ചുവരുന്ന റോഡപകടങ്ങളുടെ പശ്ചാത്തലത്തിൽ റോഡ് സുരക്ഷയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളിൽ അവബോധം ഉണ്ടാക്കുന്നതിനായി ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ യുപി വിഭാഗം വിദ്യാർഥികൾക്കായി ട്രാഫിക് ബോധവൽക്കരണ സെമിനാർ നടത്തി.ദേവികുളം സബ് ആർ ടി ഓഫീസിലെ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ദീപു എൻ കെ സെമിനാറിന് നേതൃത്വം നൽകി. 550 ഓളം കുട്ടികൾ സെമിനാറിൽ പങ്കെടുത്തു. കേരളത്തിൽ വർദ്ധിച്ചുവരുന്ന റോഡ് അപകടങ്ങളുടെ കാരണം ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അജ്ഞതയാണെന്ന് അദ്ദേഹം പറഞ്ഞു. റോഡിൽ പാലിക്കേണ്ട അടിസ്ഥാന നിയമങ്ങളെക്കുറിച്ചും സാമാന്യ മര്യാദകളെക്കുറിച്ചും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചും അദ്ദേഹം കുട്ടികളെ ബോധവാന്മാരാക്കി. റോഡിൽ ഇറങ്ങുമ്പോൾ നിയമങ്ങൾ പാലിക്കുന്ന നല്ല വിദ്യാർത്ഥികളും അതുവഴി ഭാവിയിൽ മികച്ച പൗരന്മാരും ആയിത്തീരുമെന്ന് കുട്ടികൾ പ്രതിജ്ഞ ചെയ്തു.റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് ദീപു സാറിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ ടെലിഫിലിമിന്റെ പ്രദർശനവും ഉണ്ടായിരുന്നു.കുട്ടികൾക്കും അധ്യാപകർക്കം ഒരുപോലെ പ്രയോജനപ്രദമായ ക്ലാസ്സ് ആയിരുന്നു.
ഫുഡ് ഫോഡർ വാട്ടർ പദ്ധതിയിൽ ഫാത്തിമ മാതസ്കൂൾ പങ്കാളികളായി

സംസ്ഥാനത്തെ മനുഷ്യ വന്യ ജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി സർക്കാർ നടപ്പിലാക്കി വരുന്ന ഫുഡ് ഫോഡർ വാട്ടർ പദ്ധതിയുടെ ഭാഗമായി വനം വകുപ്പ് വിത്തുണ്ടകൾ തയാറാക്കൽ നടത്തുന്നു.ഈ പദ്ധതിയുടെ ഭാഗമായി അടിമാലി ഫോറെസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തിൽ റേഞ്ച് ഓഫീസർ ഷിനോജിന്റെ നേതൃത്വത്തിൽ നടന്ന വിത്തുണ്ടകൾ തയാറാക്കലിൽ നമ്മുടെ സ്കൂളിലെ അധ്യാപകരും കുട്ടികളും ഇതിൽ പങ്കാളികളായി. വനത്തിനുള്ളിലെ വന്യ ജീവികൾക്ക് ഭക്ഷണ ലഭ്യത വർധിപ്പിക്കുക വഴി മനുഷ്യ വന്യ ജീവി സംഘർഷ ലഘൂകരണം, പരിസ്ഥിതി പുന സ്ഥാപനം, പാരിസ്ഥിതിക സേവനങ്ങളുടെ അളവും ഗുണ നിലവാരവും മെച്ചപ്പെടുത്തുക, കാലാവസ്ഥ വ്യതിയാന ത്തിന്റെ തോതു വഹിക്കുന്നതിനു സഹായകമാക്കുക തുടങ്ങിയവയാണ് ഈ പദ്ധതിയുടെ ലക്ഷ്യങ്ങൾ.വിദ്യാർഥികൾ തന്നെ മണ്ണിന്റെ മിശ്രിതത്തിൽ വെച്ച് വിത്തുണ്ടകൾ തയ്യാറാക്കി വനം വകുപ്പിന് കൈമാറി. ഹെഡ്‌മിസ്ട്രെസ് സിസ്റ്റർ റെജിമോൾ മാത്യു, സിസ്റ്റർ അൽഫോൻസാ പോൾ, വിൽസൺ സാർ, അനു ടീച്ചർ, ഷീബ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പേ വിഷബാധ പ്രതിരോധം സംബന്ധിച്ച് ക്ലാസ്സ് നടന്നു.

ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പേവിഷ ബാധ പ്രതിരോധം സംബന്ധിച്ച് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും ബോധ വത്കരണ ക്ലാസ്സ് സംഘടിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ക്ലാസ്സ് നടത്തപെട്ടു. അടിമാലി ദേവിയാർ കോളനി യിൽ നിന്നുള്ള ആരോഗ്യ സംഘ മാണ് ക്ലാസ്സ് നൽകാൻ എത്തിയത്.ഹെഡ്മിസ്ട്രെസ് സിസ്റ്റർ ക്രിസ്റ്റീന സ്വാഗതം പറഞ്ഞു.നൂറ് ശതമാനം മരണം സംഭവിക്കാവുന്ന രോഗമാണ് റാബിസ്. എന്നാൽ ശരിയായ പ്രതിരോധ നടപടികളിലൂടെ ഏകദേശം എല്ലാ മരണങ്ങളും നമുക്ക് തടയാൻ കഴിയുമെന്ന് വ്യക്തമാക്കി.നായ്ക്കളുടെ കടി, പോറൽ, മാന്തൽ, ഉമിനീരുമായുള്ള സമ്പർക്കം എന്നിവയുണ്ടാകുബോൾ സ്വീകരിക്കേണ്ട നടപടികൾ വിശദീകരിച്ചു. മുൻകരുതലുകൾ, വാക്‌സിനേഷനെക്കുറിച്ചുള്ള അറിവ്, പ്രഥമ ശ്രുശ്രുക്ഷ എന്നിവയെക്കുറിച്ചുള്ള അറിവും പങ്കുവെച്ചു.എല്ലാ സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് ജില്ലാ ആശുപത്രികളിലും മെഡിക്കൽ കോളേജുകളിലും ഐ ഡി ആർ വി വാക്ിൻ സൗജന്യമായി ലഭ്യമാണെന്നുള്ള അറിവും കുട്ടികളിലെത്തിച്ചു..ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലസ്സുകളിലെ എല്ലാ കുട്ടികളും അദ്ധ്യാപകരും ഈ ക്ലസ്സിൽ പങ്കുചേർന്നു..വിദ്യാലയങ്ങളിൽ നടത്തുന്ന ബോധ വത്കരണ ക്ലാസ്സ് സംഘടിപ്പിച്ച ആരോഗ്യ വകുപ്പിനും ദേവിയാർ സാമൂഹിക ആരോഗ്യ കേന്ദ്ര അംഗങ്ങൾക്കും സിസ്റ്റർ വിൽസി മരിയ നന്ദി പറഞ്ഞു.വായനയുടെ മഹത്വം പുതുതലമുറയിലേക്ക് പകർന്നു നൽകി വായനാമാസാചരണം
കൂമ്പൻപാറ ഫാത്തിമത ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ വായന മാസാചരണം നടത്തി
ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച കാലം കുട്ടികൾ വായനയുടെ മൂല്യം തിരിച്ചറിയാനുള്ള വിവിധ പരിപാടികൾ നടത്തുകയുണ്ടായി.വായിച്ചറിഞ്ഞത് മുഴുവൻ ഓർമ്മിക്കുവാൻ ഓർമിച്ചെടുക്കുവാൻ ഒരു ദിനം. എല്ലാം ഓർമ്മച്ചെടുക്കാൻ ആകുമോ ,ജീവിതം മുഴുവൻ പരന്നു കിടക്കുന്ന മറവിയേത് ഓർമ്മയേത് എന്ന് തിരിച്ചറിയാനാകാത്ത ഭൂതകാല പരിശ്രമങ്ങളെ ചിന്തയിലേക്ക് ആനയിക്കുക ഹാ എത്ര സുന്ദരം കേരളത്തിലെ ഗ്രന്ഥശാല പ്രസ്ഥാനത്തിന് തുടക്കം കുറിച്ച് വ്യക്തിയാണ് പുതുവയിൽ നാരായണപ്പണിക്കർ എന്ന പി എൻ പണിക്കർ.ഇദ്ദേഹത്തിൻറെ ചരമദിനം 1996 മുതൽ ജൂൺ 19 വായനാദിനമായി ആചരിക്കുന്നു. കൂമ്പൻ ഫാത്തിമ മാതാ ഹൈസ്കൂളിലും വായന വാരാചരണം നടത്തുകയുണ്ടായി.ജൂൺ 19 ആം തീയതി ആൻ മരിയ റെന്നി വായനാദിന സന്ദേശം കൊടുത്ത് വായനയുടെ ലോകത്തിലേക്ക് എല്ലാവരെയും ഒന്നുകൂടി കൂട്ടിക്കൊണ്ടു വരികയുണ്ടായി. തുടർന്ന് വായന ഗാനം കേൾപ്പിക്കുകയുണ്ടായി. ജൂൺ ഇരുപതാം തീയതി ശ്രീലക്ഷ്മി രെഞ്ജിത്ത് മനോഹരമായ ഒരു കാവ്യാലാപനത്തിലൂടെ കവിതയുടെ ആഴങ്ങളിലേക്ക് വിദ്യാർഥികളെ നയിക്കുകയും ചെയ്തു. ജൂൺ 21ആം തീയതി യുപി,എച്ച്എസ്, കുട്ടികൾക്ക് വായന ക്വിസ് നടത്തുകയും ഒന്നും രണ്ടും സ്ഥാനത്തിന് അർഹരായ കുട്ടികൾക്ക് സമ്മാനം വിതരണം ചെയ്യുകയും ചെയ്തു. ജൂൺ 23 തീയതി യുപി ക്ലാസിലെ ശ്രീദേവ് രഞ്ജിത്ത് മനോഹരമായ ഒരു കവിത ആലപിക്കുകയുണ്ടായി. 24ആം തീയതി എൽ പി ക്ലാസിലെ കുട്ടികൾ വായനയെക്കുറിച്ച് മഹത് വ്യക്തികളുടെ സന്ദേശം വായിച്ചു .25ആം തീയതി യുപിയിലെയും ഹൈസ്കൂളിലെയും കുട്ടികൾ എല്ലാവരും ഒരുമിച്ച് കൂട്ട വായന നടത്തുകയുണ്ടായി വായിച്ചതിന് മിച്ചം ഉള്ളത് എന്തെന്ന് ചോദിച്ചാൽ ഇനിയും വായിച്ചു തിമിർക്കുന്നതിനുള്ള ആർത്തിയും ഭ്രാന്തും എന്ന് വേണമെങ്കിൽ പറയാം. ജീവിത അനുഭവങ്ങളിലൂടെയാണ് നാം ഓരോരുത്തരും രൂപപ്പെടുന്നത്. വായന ഉത്സാഹിക്ക് പുസ്തകങ്ങൾ ഏറ്റവും ശക്തമായ അനുഭവങ്ങളാണ്..
പി.ടി.എ പൊതുയോഗം 2025

2025 - 26 അധ്യയന വർഷത്തെ ആദ്യ പി ടി എ പൊതുയോഗം 5.72025 രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. പി.റ്റി.എ പ്രസിഡന്റ് അഡ്വ. പ്രവീൺ ജോർജ് അധ്യക്ഷത വഹിച്ച യോഗത്തിന് ഹെഡ്മിസ്ട്രസ്സ് സി. ക്രിസ്റ്റീന സി.എം.സി സ്വാഗതം ആശംസിച്ചു. പ്രഭാഷകനും നിരൂപകനും കവിയുമായ ശ്രീ രതീഷ് ഇളമാട് രക്ഷാകർത്താക്കളുമായി സംവദിച്ചു. ആധുനിക കാലഘട്ടത്തിലെ മാതാപിതാക്കളാകാൻ കുട്ടികളെ മനസ്സിലാക്കുകയാണ് ആദ്യം വേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. അതിനായി അവർ കുട്ടികളുടെ ബൗദ്ധിക നിലവാരത്തിലേക്ക് ഉയരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മാനവിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പുതു തലമുറയുടെ ആവശ്യകത ഇന്നത്തെ സമൂഹത്തിൽ ഏറി വരികയാണെന്നും അദ്ദേഹം പറയുകയുണ്ടായി.പി ടി എ കമ്മിറ്റിയിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നു. യോഗത്തിന് എം.പി.ടി എ പ്രസിഡന്റ് ശ്രീമതി ലിജ എം ജോയ്സൺ ആശംസകൾ നേർന്നു. പി ടി എ സെക്രട്ടറി വിൽസൺ കെ ജി കൃതജ്ഞത രേഖപ്പെടുത്തി.
ജൂനിയർ റെഡ് ക്രോസ്

ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ 2025 26 വർഷത്തെ ജൂനിയർ റെഡ് ക്രോസ്സിന്റെ പ്രവർത്തനം സ്കൂൾ അധ്യയനവർഷത്തിൽ തന്നെ ആരംഭിക്കുകയുണ്ടായി. തുടക്കത്തിൽ തന്നെ ജെ ആർ സി പ്രവർത്തനങ്ങൾ മുൻ വർഷത്തേതിൽ നിന്നും കുറച്ചുകൂടി മെച്ചപ്പെടുത്താനുള്ള വിവിധ പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്ത് തീരുമാനിക്കുകയുണ്ടായി. പുതിയ ജെ ആർ സി കൗൺസിലർ ആയി ശ്രീമതി ജിൻസി ജേക്കബിനെ കൂടി തിരഞ്ഞെടുത്തു. 2025 ജൂലൈ 10ന് തൊടുപുഴ എപിജെ അബ്ദുൽ കലാം സ്കൂളിൽ വച്ച് നടന്ന കൗൺസിലേഴ്സ് മീറ്റിൽ വെച്ച് പുതിയ സബ്ജില്ല കൺവീനറായി ഫാത്തിമ മാതാ സ്കൂളിലെ ശ്രീമതി അമ്പിളി ജോസിനെ തിരഞ്ഞെടുത്തു. 2025 ജൂലൈ 12ന് എട്ടാം ക്ലാസിൽ നിന്നുമുള്ള 60 ജെ ആർ സി കേഡറ്റ്സിന്റെ തിരഞ്ഞെടുപ്പിന് ഉള്ള അഭിരുചി പരീക്ഷ നടത്തപ്പെടുകയുണ്ടായി. പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ 60 കുട്ടികൾക്ക് ജെ ആർ സിയിൽ അംഗത്വം നൽകി അവർക്ക് മുൻവർഷത്തിൽ നിന്ന് വ്യത്യസ്തമായി വെള്ളിയാഴ്ചകളിൽ ജെ ആർ സി പരീക്ഷകളിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കാനുള്ള ലക്ഷ്യത്തിന്റെ ഭാഗമായി പഠന പിന്തുണ നൽകാൻ തീരുമാനിച്ചു. പുതിയ കേഡറ്റ്സിന്റെ യൂണിഫോം എത്രയും വേഗം ലഭ്യമാക്കാനുള്ള ക്രമീകരണങ്ങൾ നടത്തി ജെ ആർ സി കേഡറ്റ്സ് എല്ലാവരും എല്ലാ വെള്ളിയാഴ്ചകളിലും അവരുടെ ഫുൾ യൂണിഫോമിൽ സ്കൂളിൽ എത്തിച്ചേരണമെന്നുള്ള നിർദ്ദേശം നൽകി. 2024 25 അധ്യായന വർഷത്തെ എ ബി സി ലെവൽ പരീക്ഷകളിൽ 100% വിജയം ലഭിച്ചു.കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ജെ ആർ സി പങ്കാളിത്തം കൊണ്ട് ജില്ലയിലെ ഏറ്റവും മികച്ച സ്കൂളുകളിൽ ഒന്നാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ഈ വർഷം മുതൽ ജെ ആർ സി കേഡറ്റ്സിന്റെ ആക്ടിവിറ്റി ആയി ഓരോ കേഡറ്റ്സിനും ഒരു ഔഷധച്ചെടി എന്ന ആശയം സ്കൂൾ ഹെഡ്മിസ്ട്രസ് മുന്നോട്ടു കൊണ്ടു വരികയും അതിന്റെ ഭാഗമായി ഔഷധ ചെടി തോട്ടം സ്കൂളിൽ ആരംഭിക്കുകയും ചെയ്തു. അടിമാലി മൂന്നാർ ഉപജില്ലകളിലേക്കുള്ള ജെ ആർ സി മെറ്റീരിയൽസിന്റെ വിതരണത്തിന് വേദിയായത് ഫാത്തിമ മാതാ സ്കൂൾ ആണ് എപിജെ അബ്ദുൽ കലാം സ്കൂളിൽ നിന്ന് മെറ്റീരിയൽസ് നമ്മുടെ സ്കൂളിൽ എത്തിച്ച് ജെ ആർ സി കേഡറ്റിന്റെ പരിപൂർണ്ണ സഹകരണത്തോടെ സാധനങ്ങൾ ഇനം തിരിച്ച് വിവിധ സ്കൂളുകളിലെ കൗൺസിലർസിന് വളരെ സൗകര്യപ്രദമാംവിധം കൈമാറിയത് തികച്ചും സന്തോഷകരമായ അനുഭവമായിരുന്നു. 2025 ഓഗസ്റ്റ് 15ന് അടിമാലിയിൽ വച്ച് നടന്ന സ്വാതന്ത്ര്യദിനാഘോഷ റാലിയിൽ 8,9,10 ക്ലാസുകളിലെ ജെ ആർ സി കേഡറ്റ്സിന്റെ സജീവ പങ്കാളിത്തം ഉണ്ടായത് അഭിമാനാർഹം തന്നെയായിരുന്നു. ജെ ആർ സി യുടെ മോട്ടോ ആയ സേവനം മുന്നിൽക്കണ്ട് എല്ലാ വെള്ളിയാഴ്ചകളിലും പുവർഫണ്ട് ശേഖരണം നടത്തിവരുന്നു. കിട്ടുന്ന പണത്തിൽ നിന്നും മാസത്തിലൊരിക്കൽ 3000 രൂപ വീതം അടിമാലി താലൂക്ക് ആശുപത്രിയിലെ കിടപ്പ് രോഗികൾക്ക് ഒരു നേരം ഭക്ഷണം നൽകുന്നതിനായി മാറ്റിവയ്ക്കാൻ തീരുമാനിച്ചു.
ലിറ്റിൽ കൈറ്റ്സ് എൻട്രൻസ് എക്സാം

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ 2025 -26ലെ പുതിയ ബാച്ചിനെ തെരഞ്ഞെടുക്കുന്നതിനായി ഉള്ള എൻട്രൻസ് എക്സാം 25- 6-25 നു നടന്നു. 81 കുട്ടികളാണ് അപേക്ഷ നൽകിയത് .78 കുട്ടികൾ അഭിരുചി പരീക്ഷ എഴുതി. ശാസ്ത്ര സാങ്കേതികവിദ്യ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ലിറ്റിൽ കൈറ്റ്സ് പോലെയുള്ള കൂട്ടായ്മകൾ കുട്ടികൾക്ക് ഏറെ പ്രയോജനപ്രദമാണ് .മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്തരം ക്ലബ്ബുകളിൽ അംഗങ്ങൾ ആകാനുള്ള കുട്ടികളുടെ താൽപര്യവും കൂടിവരുന്നുണ്ട്. എ ഐ, റോബോട്ടിക്സ് തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളിൽ എല്ലാം ലിറ്റിൽ കൈറ്റ്സ് കുട്ടികൾക്ക് പരിശീലനം നൽകുന്നു 2025- 28 ബാച്ചിലെ അംഗങ്ങളായി 40 കുട്ടികളാണ് നമ്മുടെ സ്കൂളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.
ലിറ്റിൽ കൈറ്റ്സിലെ ഈ വർഷത്തെ പുതിയ മുകുളങ്ങൾക്ക് സ്നേഹോഷ്മളമായ വരവേൽപ്പ് നൽകി ലിറ്റിൽ കൈറ്റ്സ് ഫ്രഷേഴ്സ് ഡേ ആഘോഷം

ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽസ് 2025- 28 ബാച്ചിലെ അംഗങ്ങളുടെ ഫ്രഷേഴ്സ് ഡേ ആഘോഷം 1-8-25 നു സ്കൂളിൽ വച്ച് നടന്നു.കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ ഐടി കൂട്ടായ്മയാണ് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ്. 8,9,10 ക്ലാസുകളിലെ കുട്ടികൾക്കായാണ് ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത് എട്ടാം ക്ലാസിൽ നടത്തപ്പെടുന്ന ഒരു അഭിരുചി പരീക്ഷയിൽ നിന്നും വിജയിക്കുന്ന 40 കുട്ടികളെയാണ് ഈ ക്ലബ്ബിലേക്ക് തിരഞ്ഞെടുക്കുന്നത് നമ്മുടെ സ്കൂളിലും ജൂൺ 25ന് നടത്തിയ അഭിരുചി പരീക്ഷയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട 40 കുട്ടികളാണ് പുതിയ ബാച്ചിലേക്ക് എത്തിയത് വളരെ താല്പര്യത്തോടെയായിരുന്നു കുട്ടികൾ പരീക്ഷയെഴുതിയതും റിസൾറ്റിനായി കാത്തിരുന്നതും. ഒൻപതാം ക്ലാസിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ആയിരുന്നു പുതിയ അംഗങ്ങൾക്ക് വരവേൽപ്പ് നൽകിയത്. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലിറ്റിൽ കൈറ്റ്സ് ലീഡർ നിതാ നസ്രിൻ സ്വാഗതം ആശംസിച്ചു. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കുട്ടികൾ തയ്യാറാക്കിയ സ്ലൈഡ് പ്രസന്റേഷൻ ഉണ്ടായിരുന്നു. പുതിയ ബാച്ചിലേക്ക് വന്ന കുട്ടികൾക്ക് നമ്മുടെ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൂടുതൽ മനസ്സിലാക്കാൻ ഈ സ്ലൈഡ് പ്രസന്റേഷൻ സഹായിച്ചു. തുടർന്ന് ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് ആശംസകൾ അറിയിക്കുകയും കുട്ടികൾ തന്നെ തയ്യാറാക്കിയ ബാഡ്ജ് കൊടുത്ത് ഓരോ കുട്ടികളെയും സ്വീകരിക്കുകയും ചെയ്തു. തുടർന്ന് കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ ആശംസകൾ അറിയിച്ചു സംസാരിച്ചു വിദ്യാർത്ഥി പ്രതിനിധികളായ രണ്ടു കുട്ടികളും ആശംസകൾ അറിയിച്ച് സംസാരിച്ചു. തുടർന്ന് മനോഹരമായ ഗാനവും നൃത്തവും ഉണ്ടായിരുന്നു കുട്ടികൾക്ക് മധുര പലഹാരങ്ങളും വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സിലെ സീനിയർ അംഗങ്ങൾ നൽകിയ ഈ വരവേൽപ്പ് ഒരുപാട് സന്തോഷം നൽകി എന്നും ഈ ക്ലബ്ബിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ ആർജ്ജവത്തോടെ പങ്കെടുക്കാനുള്ള പ്രചോദനമായി ഈ പ്രോഗ്രാം മാറി എന്നും പുതിയ അംഗമായ ആൻസാറ ജസ്റ്റിൻ പറഞ്ഞു.
ഫാത്തിമമാത സ്ക്കൂളിന്റെ യശസ്സ് ഉയർത്താൻ ഇനി സ്‍റ്റുഡന്റ്സ് പോലീസ് കേഡറ്റ്സും

വിദ്യാർത്ഥികളുടെ വ്യക്തിത്വം വികസിപ്പിക്കുക,സാമൂഹിക ഉത്തരവാദിത്ത ബോധം വളർത്തുക, നിയമാനുസൃതമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ ലക്ഷ്യത്തോടെ ആരംഭിച്ച ഒരു പദ്ധതിയാണ് സ്റ്റുഡന്റ്സ് പോലീസ് കേഡറ്റ്‍സ് (എസ്.പി.സി).ഈ പദ്ധതി ഇന്ത്യയിൽ ആദ്യമായി ആരംഭിച്ചത് കേരളത്തിലാണ്. 2010 ലാണ് ഔപചാരികമായി ഈ പദ്ധതി ആരംഭിച്ചത്. മുൻകാല പോലീസ് മേധാവിയായ ജേക്കബ് പുന്നൂസ് ഐ.പി.എസ് ആണ് ഇതിന്റെ സൃഷ്ടാവ്. കേരള സർക്കാർ വിദ്യാഭ്യാസ വകുപ്പിന്റെയും പോലീസ് വകുപ്പിന്റെയും സഹകരണത്തോടെ ഈ പദ്ധതി നടപ്പിലാക്കി.സംസ്ഥാന ആഭ്യന്തരവകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് 2019 രുപം കൊടുത്ത പദ്ധതിയാണ് എസ് പി സി. മറ്റ് തദ്ദേശസ്വയംഭരണ വകുപ്പുകളുടെ പിന്തുണയോടു കൂടിയാണ് ഈ ഒരു പദ്ധതി പ്രവർത്തിക്കുന്നത്. കേരളത്തിൽ ആകെ 127 സ്കൂളുകളിലായി 11176 ഹൈസ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി കൊണ്ടാണ് എസ് പി സി പദ്ധതിക്ക് തുടക്കം കുറിച്ചത് പൗരബോധവും ലക്ഷ്യബോധവും സാമൂഹ്യപ്രതിബദ്ധതയും സേവന സന്നദ്ധതയും ഉള്ള ഒരു യുവജനതയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പെട്ടെന്നുണ്ടാകുന്ന സാമൂഹ്യ പ്രശ്നങ്ങളിൽ ഇടപെടാനും ദുരന്ത ഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനുമുള്ള മനോഭാവവും കരുത്തും പുതുതലമുറയ്ക്ക് ഉണ്ടാക്കിയെടുക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുന്നു. മൊബൈൽ ഫോണിലും ലഹരിയിലും അടിമപ്പെട്ടു കൊണ്ടിരിക്കുന്ന യുവതലമുറയെ സ്വഭാവ ശുദ്ധിയിലും പെരുമാറ്റ ശീലത്തിലും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു തലമുറയായി മാറ്റിയെടുക്കുക എന്നത് എസ്പിസിയുടെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്നാണ്. കുട്ടികളെ കായികമായും മാനസികമായും ശക്തരാക്കാൻ ഉതകുന്ന വിവിധതരം പരിശീലനങ്ങൾ ക്യാമ്പുകൾ എന്നിവ നടത്തപ്പെടുന്നു. എല്ലാ ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും പരിശീലനവും നടത്തപ്പെടുന്നു അതുകൂടാതെ കായിക പരിശീലനം പരേഡ് ,റോഡ് സുരക്ഷാ ക്യാമ്പയിനുകൾ ,നിയമ സാക്ഷരത ക്ലാസുകൾ എന്നിവ ഇതിന്റെ ഭാഗമാണ്. സ്കൂൾതല ജില്ലാതല സംസ്ഥാനതല ക്യാമ്പുകളും എസ് പി സി അംഗങ്ങൾക്കായി സംഘടിപ്പിക്കുന്നു. ഈ പദ്ധതിയുടെ ഗുണം തിരിച്ചറിഞ്ഞ് മറ്റു പല സംസ്ഥാനങ്ങളിലേയും ഉദ്യോഗസ്ഥർ കേരളത്തിൽ എത്തുകയും ഇതേപ്പറ്റി പഠനങ്ങൾ നടത്തുകയും അവരുടെ സംസ്ഥാനത്ത് ഈ പദ്ധതി നടപ്പിലാക്കുകയും ചെയ്യുന്നു.ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ 2025 - 2026 അധ്യായന വർഷത്തിലാണ് എസ്.പി.സി അനുവദിച്ചത്. എൻട്രൻസ് പരീക്ഷയും ,കായികക്ഷമത പരീക്ഷയും നടത്തിയാണ് കുട്ടികളെ തിരഞ്ഞെടുക്കുന്നത് . 87 കുട്ടികൾ എൻട്രൻസ് പരീക്ഷയിൽ പങ്കെടുക്കുകയുണ്ടായി ഇതിൽ നിന്നും 44 കുട്ടികൾക്കാണ് സെലക്ഷൻ ലഭിച്ചത്.ഫാത്തിമ മാത സ്ക്കൂളിന്റെ ചരിത്രത്തിൽ തങ്കലിപികളാൽ രേഖപ്പെടുത്താവുന്ന ഒന്നാണ് എസ്.പി.സി യുടെ തുടക്കം.
സാമൂഹിക പ്രതിബദ്ധതയോടെ സ്വാതന്ത്ര്യ ദിനാഘോഷ റാലിയിലെ നിറഞ്ഞ സാന്നിധ്യമായി ഫാത്തിമ മാതാ സ്കൂൾ

അടിമാലി എന്ന മലയോര ഗ്രാമത്തിലെ ഉത്സവം എന്ന് ഇവിടത്തെ സ്വാതന്ത്ര്യദിനാഘോഷത്തെ വിശേഷിപ്പിക്കാവുന്നതാണ്.ജാതിമത വർഗ്ഗ വർണ്ണഭേദമില്ലാതെ ഈ നാട്ടുകാർ ഒരേ മനസ്സോടെ വർഷങ്ങളായി സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നു. കേരളത്തിൽ തന്നെ മറ്റൊരു ഇടത്തും കാണാത്ത വിധത്തിലുള്ള മനോഹരമായ ആയിരങ്ങൾ അണിനിരക്കുന്ന റാലി ഈ നാടിന്റെ മാത്രം പ്രത്യേകതയാണ് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വർഷങ്ങളായി ഈ റാലിയുടെ ഭാഗമാണ് ഈ വർഷവും നമ്മുടെ സ്കൂളും സ്വാതന്ത്ര്യദിനാഘോഷ റാലിയിൽ പങ്കുചേർന്നു. അന്നേദിവസം രാവിലെ സ്കൂൾ പ്രിൻസിപ്പലിന്റെയും ഹെഡ്മിസ്ട്രസിന്റെയും സാന്നിധ്യത്തിൽ സ്കൂൾ മാനേജർ ദേശീയ പതാക ഉയർത്തി. സ്കൂൾ പ്രിൻസിപ്പൽ കുട്ടികൾക്ക് സ്വാതന്ത്ര്യദിന സന്ദേശം നൽകി. തുടർന്ന് ടൗണിൽ നടക്കുന്ന സ്വാതന്ത്രദിനാഘോഷ റാലിയുടെ ഭാഗമാകാൻ കുട്ടികളുമായി യാത്രയായി. നമ്മുടെ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ്, ജെ ആർ സി,എസ് പി സി,സ്കൗട്ട് ആൻഡ് ഗൈഡ് തുടങ്ങിയ എല്ലാ ക്ലബ്ബുകളും അവരുടെ യൂണിഫോമിലും മറ്റു കുട്ടികൾ സ്കൂൾ യൂണിഫോമിലും അണിനിരന്നു. സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പഞ്ചായത്ത് സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലും മികച്ച വിജയം നേടാൻ നമ്മുടെ കുട്ടികൾക്ക് സാധിച്ചു. ഈ നാടിന്റെ സാമൂഹിക ചരിത്രത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന സ്കൂളാണ് ഫാത്തിമ മാതാ ഗൾഫ് ഹയർ സെക്കൻഡറി സ്കൂൾ.
ഫാത്തിമമാതയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവലായി സ്‍റ്റുഡന്റ് പോലീസ് കേഡറ്റ്സിന് ഔദ്യോഗിക തുടക്കം

ഫാത്തിമ മാത ഗേൾസ് ഹയർസെക്കന്ററി സ്ക്കൂളിലെ എസ്.പി.സി യുടെ ആദ്യ ബാച്ചിന്റെ ഔദ്യോഗിക ഉദ്‍ഘാടനം.ജൂലൈ 2 ന് അടിമാലി പോലീസ് സർക്കിൾ ഇൻസ്‍പെക്ടർ ലൈജുമോൻ സാർ നടത്തുകയും എസ്പിസിയുടെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുക്കുകയും ചെയ്തു. തുടർന്നുള്ള എല്ലാ ബുധൻ ശനി ദിവസങ്ങളിൽ കുട്ടികൾക്ക് പരേഡും,എക്സർസൈസും നടത്താനും തീരുമാനിച്ചു. . ജൂലൈ 11 ലോക ജനസംഖ്യ ദിനാചരണത്തിന്റെ ഭാഗമായി കുട്ടികൾ പ്ലക്കാടുകൾ നിർമ്മിച്ചു കൊണ്ടുവരികയും റാലി നടത്തുകയും ചെയ്തു, കൂടാതെ ഉപന്യാസ മൽസരം നടത്തുകയും ചെയ്തു.
സ്വാതന്ത്ര്യദിനാഘോഷ റാലിയിലെ ലിറ്റിൽസ് കൈറ്റ്‍സ് അംഗങ്ങളുടെ മികച്ച പങ്കാളിത്തം

78 ാംസ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി നടന്ന സ്വാതന്ത്ര്യദിന റാലിയിൽ 8, 9 ,10 ക്ലാസുകളിലെ അംഗങ്ങളുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു ലിറ്റിൽ കൈറ്റ്‌സിലെ അംഗങ്ങളുടെ ഡിസ്പ്ലേ റാലിക്ക് മാറ്റുകൂട്ടുന്ന ഒന്നായിരുന്നു .കുട്ടികൾ തനിയെ ത്രിവർണ പതാകയുടെ നിറങ്ങളിൽ വിശറികൾ ഉണ്ടാക്കുകയും അത് ഉപയോഗിച്ച് മനോഹരമായ ഡിസ്പ്ലേ അവതരിപ്പിക്കുകയും ചെയ്തു. കുട്ടികൾക്ക് ദേശസ്നേഹവും സ്വാതന്ത്ര്യത്തിന്റെ മൂല്യവും മനസ്സിലാക്കി കൊടുക്കാൻ ഇത്തരം പരിപാടികൾ കൊണ്ട് സാധിക്കുന്നു.
എസ്.പി.സി ഡേ ദിനാഘോഷം

ആഗസ്‍റ്റ് 2 എസ്.പി.സി ഡേ ആചരിക്കുകയും തുടർന്നുള്ള മീറ്റിങ്ങിൽ സി.ഐ ലൈജുമോൻ സർ , പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സൗമ്യ അനിൽl , എച്ച്.എം സിസ്റ്റർ റെജിമോൾ മാത്യു, പ്രിൻസിപ്പാൾ സിസ്റ്റർ ഷേർളി കെ.സി യും യോഗത്തിൽ പങ്കെടുത്തു. അടിമാലി സി.ഐ ലൈജുമോൻ സാർ എസ്.പി.സി ഫ്ലാഗ് ഹോസ്റ്റിങ് നടത്തുകയും . കുട്ടികൾക്ക് എസ് പി സി യുടെ പ്രാധാന്യത്തെക്കുറിച്ച് ക്ലാസ് എടുക്കുകയും വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. എസ്.പി.സി യുടെ നേതൃത്വത്തിൽ തുടങ്ങുന്ന പച്ചക്കറി കൃഷിയുടെ ഔപചാരികമായ ഉദ്ഘാടനം നടത്തുകയും ചെയ്തു. തുടർന്ന് കുട്ടികൾ പോലീസ് സ്റ്റേഷൻ വിസിറ്റ് നടത്തുകയും അവിടെ വരുന്ന പരാതികളെക്കുറിച്ചും അവരുടെ റൂൾസുകളെ കുറിച്ചും എസ് ഐ കുട്ടികൾക്ക് പറഞ്ഞുകൊടുത്തു. ജയില്,ഷീൽഡ്, പഴയതും പുതിയതുമായ ആയുധങ്ങളും കാണിച്ചുകൊടുക്കുകയും അവ വിശദീകരിച്ചു കൊടുക്കുകയും ചെയ്തു. പോലീസുകാർ കുട്ടികൾക്ക് മധുരപലഹാരങ്ങൾ നൽകുകയും ചെയ്തു
സ്കൂളിലെ ദിനാചരണങ്ങൾ ഡോക്കുമെന്റ് ചെയ്യുന്ന പ്രവർത്തനങ്ങളിൽ ലിറ്റിൽസ് അംഗങ്ങൾ
സ്കൂളിൽ നടക്കുന്ന എല്ലാ ദിനാചരണങ്ങളും ഡോക്കുമെന്റ് ചെയ്യുന്നത് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ ആണ്. കുട്ടികൾ തന്നെയാണ് ഓരോ പ്രവർത്തനങ്ങളുടെയും ചിത്രങ്ങളും വീഡിയോകളും ക്യാമറയിൽ എടുക്കുന്നത്. പിന്നീട് അത് കമ്പ്യൂട്ടറിലേക്ക് മാറ്റി കേഡൻ ലൈവ് എന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് മനോഹരമായ വീഡിയോസ് ആക്കി മാറ്റുകയും ചെയ്യുന്നു. സ്കൂൾ പ്രവേശനോത്സവ ദിനം, പരിസ്ഥിതി ദിനാചരണം, ചാന്ദ്രദിനം, വിദ്യാരംഗം കലാസാഹിത്യവേദി ഉദ്ഘാടനം, ഫ്രഷേഴ്സ് ഡേ തുടങ്ങിയ സ്കൂളിൽ നടക്കുന്ന നിരവധിയായ പ്രോഗ്രാമുകൾ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ ഡോക്കുമെന്റ് ചെയ്യുന്നു. ലിറ്റിൽ കൈറ്റ്സ് എന്ന ക്ലബ്ബിന്റെ ഭാഗമായി മാറിയതിലൂടെ ലഭിച്ച സാങ്കേതികമായ അറിവുകൾ എല്ലാം കുട്ടികൾ സ്കൂളിന്റെ തന്നെ പുരോഗമനത്തിനായി ഉപയോഗിക്കുന്നു.
2025-26 വിദ്യാരംഗം കല സാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഉത്ഘടനം

വിദ്യാരംഗം – അറിവിനും ആത്മാവിനും ഇടയിലൊരു പാലം സൃഷ്ടിക്കുന്നു..കലയും സാഹിത്യവും വഴി കുട്ടികളുടെ ആന്തരിക ലോകം ഉണർത്താനും, വ്യക്തിത്വം വളർത്താനും സഹായിക്കുന്നു. പുസ്തകങ്ങളിൽ ഒതുങ്ങാതെ, ജീവിതത്തെക്കുറിച്ചുള്ള ദൃശ്യവീക്ഷണം വളരുന്ന ഒരിടം. ഈ വർഷത്തെ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെയും മറ്റു ക്ലബ്ബുകളുടെയും ഉത്ഘടനം 01/08/2025 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ജീവിതത്തിൽ ഉപകാരപ്പെടുന്ന നിരവധി മേഖലകളിൽ കുട്ടികളെ സജ്ജമാക്കുന്ന എല്ലാ ക്ലബ് പ്രവർത്തനങ്ങളുടെയുംകൂട്ടായ താളമാണ് വിദ്യാരംഗം എന്ന് സൂചിപ്പിച്ചുകൊണ്ട് ഗണിത ക്ലബ് സെക്രട്ടറി അമ്പിളി ടീച്ചർ സ്വാഗതം പറഞ്ഞു.ഹെഡ്മിസ്ട്രെസ് സിസ്റ്റർ ക്രിസ്റ്റീന അധ്യക്ഷത വഹിച്ച ഈ യോഗത്തിൽ ആദരണീയനായ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ പി എ സെബാസ്റ്റ്യൻ സാർ ഉത്ഘടനം നിർവഹിച്ചു.. ഒരു എക്‌സൈസ് ഓഫീസർന്നു ഉപരിയായി യുവാക്കളെ ഉദ്ദേശിചുള്ള ബോധവത്കരണ പരിപാടികളിൽ സജീവ സാന്നിധ്യമായ വ്യക്തി. സാറിന്റെ ജീവിതാനുഭവങ്ങൾ ഈ ദിനത്തിന് ഉജലത ഏകി എന്നത് ശ്രെദ്ധ്യേയമാണ്.കുട്ടികൾക്കു വേണ്ടിയുള്ള സാറിന്റെ ഗാനലാപനം കുട്ടികളിൽ കൂടുതൽ കൗതുകം ഉണർത്തി.ഈ യോഗത്തിൽ വിശിഷ്താഥിതി ആയി വന്നത് നമ്മുടെ പൂർവ വിദ്യാർഥിയും ഇടുക്കി ജില്ലയിൽ നിന്നും ആദ്യമായി പൈലറ്റ് പരിശീലനം പൂർത്തിയാക്കിയ പെൺകുട്ടി എന്ന പേരിനു അർഹയായ കുമാരി അനഘ സോമനാണ്. അനഘയുടെ പഠനകാലത്തെ അനുഭവങ്ങളും കുട്ടികളെ ലക്ഷ്യബോധത്തിൽ വളരാൻ സഹായിക്കുന്നത് ആയിരുന്നു.കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു.കുമാരി ആൻമി റെന്നി എല്ലാവർക്കും നന്ദി അർപ്പിച്ചു.
പ്രകൃതിയോടിണങ്ങാൻ പ്രകൃതിയെ അറിയാൻ എക്കോ ക്ലബ്ബ്

നമ്മുടെ പ്രകൃതിയെയും പരിസ്ഥിതിയെയും സംരെക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്ക് ഓരോരുത്തർക്കും ഉണ്ടെന്ന തിരിച്ചറിവ് കുട്ടികൾക്കു നൽകാനും പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തോടെ ഈ വർഷത്തെ എക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൺ 5-ന് ആരംഭിച്ചു.ജിജി ടീച്ചറിന്റെയും ഷെറിൻ ടീച്ചേർന്റെയും നേതൃത്വത്തിൽ 40 കുട്ടികളാണ് ഈ ക്ലബ്ബിലേക് തിരഞ്ഞെടുക്കപ്പെട്ടത്. പരിസ്ഥിതിയെ സംരക്ഷിക്കാനും പരിപാലിക്കാനും താല്പര്യമുള്ള കുട്ടികളാണ് മുൻപോട്ട് വന്നത്.എക്കോ ക്ലബ്ബിന്റെ ഭാഗമായി പ്രകൃതി സംരക്ഷിക്കപ്പെടാനും കുട്ടികളിൽ പ്രകൃതി സ്നേഹം വളർത്തുവാനുമായി നിരവധി പ്രോഗ്രാമുകൾ നമ്മുടെ സ്കൂളിൽ നടത്തി വരുന്നു.ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ചു എക്കോ ക്ലബ് ഫോർ മിഷൻ ലൈഫ് എന്ന പദ്ധതിയുടെ ഭാഗമായി നടന്ന ഏക് പേട് മ്മാ കെ നാം എന്ന ക്യാമ്പയിനിൽ തങ്ങളുടെ അമ്മമാരുടെ പേരിൽ വൃക്ഷ തൈ നട്ട് ക്യാമ്പയിനിൽ എക്കോ ക്ലബ് അംഗങ്ങൾ പങ്കുചേർന്നു. സൗഹൃദ ദിനത്തിന്റെ ഭാഗമായി ചങ്ങാതിക്കൊരു തൈ നടാം എന്ന പദ്ധതിക്ക് നേതൃത്വം നൽകിയത് എക്കോ ക്ലബ് ആണ്.വിഷ രഹിത പച്ചക്കറി പ്രോത്സാഹന ത്തിന്റെ ഭാഗമായി നമ്മുടെ സ്കൂളിൽ ഗ്രോ ബാഗുകളിൽ പച്ചക്കറി കൃഷി നടത്തി വരുന്നു. 100 ഓളം ഗ്രോ ബാഗുകളിലായി കുട്ടികൾ പച്ചക്കറി കൃഷി നടത്തി വരുന്നു. 2025-26 വർഷത്തിലെ എക്കോ ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ മുൻപോട്ട് പോകുന്നു.
ഫോക്കസ് പോയിന്റ് 2025

എ സ്. എ സ്. എ ൽ. സി പഠനത്തിന് ശേഷം പ്ലസ് വൺ ലെ സയൻസ്, കോമേഴ്‌സ്, ഹ്യുമാനിറ്റീസ് സ്ട്രീമുകളിലായി തിരഞ്ഞെടുക്കാവുന്ന വിവിധ സബ്ജെക്ട് കോ മ്പിനേഷൻസ്, കോഴ്സുകൾ തിരഞ്ഞെടുക്കുമ്പോൾ ശ്രെദ്ധിക്കേണ്ട കാര്യങ്ങൾ ഉപരി പഠന സാധ്യതകൾ എന്നീ കാര്യങ്ങളിൽ അവബോധം നൽകുക എന്ന ഉദ്ദേശ്യത്തോടെ ആഫ്റ്റർ എസ്.എസ്.എൽ.സി എന്ന പേരിൽ നമ്മുടെ സ്കൂളിലെ കുട്ടികൾക്കായി ഫോക്കസ് പോയിന്റ് 2025 സംഘടിപ്പിച്ചു.. പ്ലസ് വൺ ലെ സയലോ വിൻഡോസ് അഡ്മിഷൻ നടപടികളുമായി ബന്ധപ്പെട്ടു വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഉണ്ടാവാൻ ഇടയുള്ള സംശയങ്ങൾ ദുരീകരിക്കുന്നതിനും അഡ്മിഷൻ സുഗമമാക്കുന്നതിനുമായി സംഘടിപ്പിച്ച പ്രോഗ്രാമിൽ ഇരുന്നൂറോളം കുട്ടികളും അധ്യാപകരും പങ്കെടുത്തു.2025 മെയ് 13 ന് ഹയർ സെക്കന്ററി ഓഡിറ്റോറിയത്തിൽ നടന്ന പ്രോഗ്രാം സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷേർളി കെ.സി ഉത്ഘടനം ചെയ്തു. ഹെഡ്മിസ്ട്രെസ് സിസ്റ്റർ ക്രിസ്റ്റീന ആശംസകൾ അർപ്പിക്കുകയും തുടർന്ന് നടന്ന ക്ലാസിനു സ്കൂൾ കരിയർ ഗൈഡ് സന്ദീപ് ജോസ് നേതൃത്വം നൽകുകയും ചെയ്തു. രക്ഷിതാക്കൾക്കും കുട്ടികൾക്കും ഏറെ പ്രയോജനകരമായിരുന്നു ഈ ക്ലാസ്സ്.
ആവേശം ആയി ദീപിക കളർ ഇന്ത്യ സീസൺ ഫോർ

അഖിലേന്ത്യ തലത്തിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികൾ ആവേശപൂർവ്വം പങ്കെടുത്ത ദീപിക കളറിങ് സീസൺ ഫോറിന്റെ പ്രവർത്തനങ്ങളുടെ ഭാഗമായി മാറാൻ ഫാത്തിമ മാതാ സ്കൂളിനും കഴിഞ്ഞു.ലഹരിക്കെതിരെയുള്ള പോരാട്ടവും ഭാരതത്തിന്റെ ഐക്യവും അഖണ്ഡതയും ഊട്ടിയുറപ്പിക്കാൻ ഉള്ള സന്ദേശവും കുട്ടികൾക്ക് പകർന്നു നൽകാൻ ലക്ഷ്യമിടുന്ന ദീപിക കളർ ഇന്ത്യ സീസൺ ഫോറിൽ ഈ വർഷം 10 ലക്ഷം വിദ്യാർഥികളെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കാണ് തുടക്കമിട്ടത്.ഇന്ത്യയുടെ 78 മത് ആഘോഷത്തിന്റെ ഭാഗമായി നടത്തുന്ന ദീപിക കളറിന് സീസൺ ഫോർ ഈ വർഷം ഓഗസ്റ്റ് എട്ടിന് നടന്നു. നേഴ്സറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് അഞ്ച് വിഭാഗങ്ങളായാണ് മത്സരം നടത്തിയത്.നമ്മുടെ നമ്മുടെ സ്കൂളിൽ നിന്നും ഏകദേശം 600 ഓളം കുട്ടികൾ പങ്കെടുത്തു.
കരിയർ ഡേ ദിനാഘോഷം

ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓഗസ്റ്റ് ഒന്നിന് കരിയർ ഗൈഡൻസ് ദിനമായ കരിയർ ഡേ സമുചിതമായി ആഘോഷിച്ചു. അന്നേ ദിവസത്തെ അസംബ്ലിയിൽ സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഷെർലി കെ സി കരിയർ ദിന സന്ദേശം നൽകി തുടർന്ന് കരിയർ സെലക്ഷൻ ആൻഡ് ഗോൾ സെറ്റിംഗ്സ് എന്ന വിഷയത്തെ അടിസ്ഥാനമാക്കി സ്കൂൾ കരിയർ ഗൈഡ് സന്ദീപ് ജോസ് സംസാരിച്ചു. പിന്നീട് ഓരോ അധ്യാപകരും അവരവർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളുടെ ഉപരിപഠന സാധ്യതകൾ വിവിധ കോഴ്സുകൾ അതിന്റെ ജോലി സാധ്യതകൾ എന്നിവയെ സംബന്ധിച്ച് വിവരങ്ങൾ കുട്ടികൾക്ക് പകർന്നു നൽകി. ഓരോ ദിവസവും വിവിധങ്ങളായ തൊഴിൽ സാധ്യതകളും കോഴ്സുകളും പുതുതായി വന്നുകൊണ്ടിരിക്കുകയാണല്ലോ. പുതുതായി വരുന്ന കോഴ്സുകളെ പറ്റി പല വിദ്യാർത്ഥികൾക്കും അറിവ് ഉണ്ടാകാറില്ല. സ്കൂളിലെ കരിയർ ഗൈഡൻസ് സെല്ലിന്റെ പ്രവർത്തനം യഥാസമയം മാറിമാറി വരുന്ന പുതിയ കോഴ്സുകളെ പറ്റിയും അവയുടെ തൊഴിൽ സാധ്യതകളെ പറ്റിയും ഉള്ള വിവരങ്ങൾ കുട്ടികളിലേക്ക് എത്തിക്കാൻ ഏറെ പ്രയോജനപ്പെടുന്നു.
സൗഹൃദ ദിനം -ചങ്ങാതിക്കൊരു തൈ

കുട്ടികളിൽ സൗഹൃദത്തിന്റെ സന്തോഷം പങ്കുവയ്ക്കാൻ ഒരു ദിനം.വ്യക്തികളും രാജ്യങ്ങളും സംസ്കാരങ്ങളും തമ്മിലുള്ള സൗഹൃദത്തിലൂടെ സമാധാനവും സഹകരണവും സഹവർത്തിത്തവും ഉള്ള ലോകമാണ് സൗഹൃദ ദിനത്തിലൂടെ മുന്നോട്ടുവയ്ക്കുന്ന ആശയം. ദിനത്തോടനുബന്ധിച് കുട്ടികളോട് ചങ്ങാതിക്കു വേണ്ടി ഒരു തൈ നട്ട് സൂക്ഷിക്കാൻ അവശ്യപ്പെട്ടിരുന്നു. സൗഹൃദ ദിനത്തിൽ സ്കൂൾ അസംബ്ലിയിൽ വെച്ച് അത് കൈമാറാൻ കുട്ടികൾക്കു അവസരം നൽകി. കുട്ടികൾക്കു വലിയ സന്തോഷവും സൗഹൃദ ദിന സന്ദേശവും നൽകാൻ ഇത് ഉപകരിച്ചു.ഇനിയുള്ള കാലം സൗഹൃദങ്ങളുടെ പൂക്കളും ഫലങ്ങളും വിരിയാൻ കലാലയങ്ങളിലുള്ള ഈ സൗഹൃദ ദിനചരണം ഒരു തുടക്കമാകട്ടെ.
ഫാത്തിമ മാതാ സ്കൂളിലെ വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ
ലഹരിക്കെതിരെ ഒറ്റക്കെട്ടായി നിന്നു പോരാടുക, വിദ്യാലയങ്ങളിൽ നിന്നും വിദ്യാർത്ഥി സമൂഹത്തിൽ നിന്നും ലഹരിയുടെ ഉപയോഗം തുടച്ചു മാറ്റുക എന്നീ ലക്ഷ്യങ്ങൾ മുന്നിൽകണ്ട് സംസ്ഥാനത്തെ സ്കൂളുകളിൽ എക്സൈസ് വകുപ്പിന്റെ പിന്തുണയോടെ ആരംഭിച്ചിരിക്കുന്ന ക്ലബ്ബാണ് വിമുക്തി ക്ലബ്. ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലും വിമുക്തി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുന്നു ജൂൺമാസം പതിനാറാം തീയതി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സെബാസ്റ്റ്യൻ സാർ കുട്ടികൾക്കായി ലഹരി ബോധവൽക്കരണ ക്ലാസ് നടത്തി .കുട്ടികളും അധ്യാപകരും ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു. കുട്ടികളിൽ ലഹരിയുടെ ദൂഷ്യവശങ്ങൾ മനസ്സിലാക്കി കൊടുക്കുന്നതിന്റെ ഭാഗമായി ചുവർ പത്രിക നിർമ്മാണം പ്രസംഗം എന്നിവ സംഘടിപ്പിക്കുകയും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ലഹരിമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി സ്കൂളുകളിൽ 30 പേർ അടങ്ങുന്ന ഒരു ജാഗ്രത സമിതി രൂപീകരിക്കുകയും സമിതിയുടെ മേൽനോട്ട ചുമതല അധ്യാപകരെ ഏൽപ്പിക്കുകയും ചെയ്തു. എക്സൈസ് വകുപ്പ് നടത്തുന്ന എല്ലാ ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും നമ്മുടെ സ്കൂളും വിമുക്തി ക്ലബ്ബും പൂർണമായ സഹകരണം ഉറപ്പുവരുത്തുന്നു.
വാല്യൂ എജുക്കേഷൻ ക്ലാസ്സ് 2025 26
മൂല്യ വിദ്യാഭ്യാസം എന്നത് നല്ല പൗരന്മാരാകാൻ വിദ്യാർഥികളെ പരിശീലിപ്പിക്കുന്ന ഒരു വിദ്യാഭ്യാസ രീതിയാണ്.. ഇത് വ്യക്തിത്വ വികസനത്തിനും ലക്ഷ്യങ്ങൾ നിർവചിക്കുന്നതിനും സഹായിക്കുന്നു സാമൂഹികശാസ്ത്രീയ മാനവിക വിഷയങ്ങൾ പഠിപ്പിക്കുന്ന പരമ്പരാഗത വിദ്യാഭ്യാസത്തിൽ നിന്നും വ്യത്യസ്തമായി മൂല്യ വിദ്യാഭ്യാസം വിമർശനാത്മക ചിന്താശേഷി വളർത്താനും പ്രയാസകരമായ സാഹചര്യങ്ങളെ അഭിമുഖീകരിക്കാനും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനും സഹായിക്കുന്നു. ഈ ലക്ഷ്യങ്ങൾ മുൻനിർത്തിക്കൊണ്ട് ഒന്നാം ക്ലാസ് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്കായി ഒരു വാല്യൂ എജുക്കേഷൻ ക്ലാസ്സ് സംഘടിപ്പിക്കുകയുണ്ടായി. കോതമംഗലത്ത് നിന്നും വന്ന ആറംഗ ടീമാണ് ക്ലാസുകൾ നയിച്ചത്.ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന ഏവരെയും ഈ ക്ലാസ്സിലേക്ക് സ്വാഗതം ചെയ്തു.നല്ല സാമൂഹിക മൂല്യങ്ങൾ നൽകുകയും വ്യക്തികളെ സമൂഹത്തിന്റെ നല്ല പൗരന്മാർ ആക്കുകയും ചെയ്യുന്നത് എങ്ങനെയെന്നും വിമർശനാത്മകമായ ചിന്തകൾ വളർത്താനും വിവരങ്ങളെ വിശകലനം ചെയ്യാനും നന്നായി ആലോചിച്ച് തീരുമാനങ്ങൾ എടുക്കാനും സഹായിക്കുന്ന ക്ലാസ് ആയിരുന്നു ഇത്. എൽപി സെക്ഷൻ ,യുപി സെക്ഷൻ ,ഹൈസ്കൂൾ സെക്ഷൻ ,ഹയർ സെക്കൻഡറി സെക്ഷൻ എന്നിങ്ങനെ നാല് ഗ്രൂപ്പുകളായി തിരിച്ച് ആയിരുന്നു ക്ലാസുകൾ ക്രമീകരിച്ചിരുന്നത്. പ്രയാസകരമായ സാഹചര്യങ്ങൾ നേരിടാനും ഫലപ്രദമായ പരിഹാരങ്ങൾ കണ്ടെത്താനും വിദ്യാർത്ഥികളെ പ്രാപ്തരാക്കാൻ ഈ ക്ലാസുകൾ നയിച്ചവർക്ക് കഴിഞ്ഞു. വ്യക്തിത്വവളർച്ചയ്ക്ക് അത്യന്തപേക്ഷിതമായ കാര്യങ്ങൾ പഠിപ്പിക്കാനും കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്.
ശാസ്ത്ര പ്രതിഭകളെ കണ്ടെത്താനായി സ്കൂൾതല ശാസ്ത്രമേളകൾ

കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ ശാസ്ത്രമേളകൾ സെപ്റ്റംബർ 12,13 തീയതികളിലായി നടന്നു സയൻസ്,സോഷ്യൽ സയൻസ്,ഗണിതം, വർക്ക് എക്സ്പീരിയൻസ്, ഐടി എന്നീ മേളകളാണ് നടത്തപ്പെട്ടത് ഭാവിയിലെ ശാസ്ത്രജ്ഞന്മാരെ കണ്ടെത്തുന്നതിനുള്ള ആദ്യപടിയാണ് ഓരോ സ്കൂൾതല ശാസ്ത്രമേളകളും. എൽപി, യുപി, എച്ച് എസ് വിഭാഗങ്ങളിൽ നിന്നായി ഏകദേശം 160 ഓളം ശാസ്ത്ര പ്രതിഭകൾ ഈ മേളയിൽ മാറ്റുരച്ചു. വിജയികളായവർ ഉപജില്ലാ ശാസ്ത്രമേളയിൽ മത്സരിക്കാൻ യോഗ്യത നേടി.
ശാസ്ത്ര പ്രതിഭകൾക്കായി സബ്ജില്ലാതല ശാസ്ത്രമേളകൾ

2025- 26 അധ്യായനവർഷത്തെ സബ്ജില്ലാ ശാസ്ത്രമേളയ്ക്ക് ഇത്തവണയും അതിഥ്യം അരുളിയത് ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആണ്.അടിമാലി ഉപജില്ലയിലെ ഏകദേശം അമ്പതോളം സ്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുത്ത ഒരു മഹാമേളയായിരുന്നു ഇത്. മേളയുടെ സുഗമമായ നടത്തിപ്പിനായി രണ്ടു ദിവസം മുൻപേ സ്കൂളിൽ ഒരുക്കങ്ങൾ തുടങ്ങി.സ്കൂളിലെ വിവിധ ക്ലബ്ബുകളിലെ കുട്ടികളെ വാളണ്ടിയേഴ്സ് ആയി തീരുമാനിക്കുകയും കുട്ടികൾക്കും അധ്യാപകർക്കും വിവിധങ്ങളായ ചുമതലകൾ ഏൽപ്പിച്ച് നൽകുകയും ചെയ്തു. ആദ്യദിവസം വർക്ക് എക്സ്പീരിയൻസ്,ഐടി മേളകളിലെ മത്സരങ്ങളാണ് നടന്നത് രണ്ടാം ദിവസം സയൻസ്,ഗണിതം,സോഷ്യൽ സയൻസ് മേളകളാണ് നടന്നത്. ഐടി, വർക്ക് എക്സ്പീരിയൻസ്, സയൻസ്, സോഷ്യൽ സയൻസ്,ഗണിത മേളകളിൽ എല്ലാത്തിനും ഓവറോൾ ചാമ്പ്യന്മാർ ആകാൻ നമ്മുടെ സ്കൂളിന് ആയി എന്നത് അഭിമാനാർഹമായ കാര്യമാണ്. ഉപജില്ലാ ശാസ്ത്രമേളയിലെ ഏറ്റവും മികച്ച ഓവറോൾ ചാമ്പ്യൻ സ്കൂൾ ആകാനും ഫാത്തിമ മാതായ്ക്ക് കഴിഞ്ഞു. നമ്മുടെ സ്കൂളിലെ കുട്ടികളെല്ലാം മികച്ച പ്രകടനം കാഴ്ചവച്ച് ജില്ലാതല ശാസ്ത്രമേളയിൽ പങ്കെടുക്കാൻ യോഗ്യത നേടി. മികച്ച സംഘാടന മികവുകൊണ്ട് ഉപജില്ല ശാസ്ത്രമേള കുറ്റമറ്റതായി നടത്താൻ സാധിച്ചു രണ്ട് ദിവസമായി നടന്ന ഉപജില്ലാ ശാസ്ത്രമേള അക്ഷരാർത്ഥത്തിൽ ഫാത്തിമ മാതയിൽ ഒരു ഉത്സവ പ്രതീതി ഉളവാക്കി.
സ്വതന്ത്ര സോഫ്‍റ്റ്‍വെയറുകളുടെ അനന്ത സാധ്യതകൾ മനസിലാക്കാൻ ഫ്രീഡം ഫസ്റ്റ് 2025.

വിവരസാങ്കേതികവിദ്യ അതിവേഗം വികാസം പ്രാപിച്ചു കൊണ്ടിരിക്കുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. ഇന്നത്തെ സാമൂഹിക പരിസ്ഥിതിക്കനുസരിച്ച് ഇൻഫർമേഷൻ ടെക്നോളജി വളരെ ഏറെ വികസിപ്പിച്ചെടുക്കേണ്ടതിന്റെ ആവശ്യകത വളരെ കുടുതലാണ്. ഇന്നീ രംഗത്ത് മുൻപന്തിയിൽ നിൽക്കുന്നത് കമ്പ്യൂട്ടറുകൾ ആണെന്ന് നമുക്കറിയാം. നഗരങ്ങളും വ്യവസായങ്ങളും അന്താരാഷ്ട്ര തലത്തിലേക്ക് വളർന്ന് വികസിച്ചിരിക്കുന്ന ഇന്നത്തെ സാഹചര്യത്തിൽ ഇൻഫർമേഷൻ ടെക്നോളജിയെ കുറിച്ചുള്ള അറിവ് വളരെ അനിവാര്യമാണ്. അതുകൊണ്ടുതന്നെ വിജ്ഞാനത്തിന്റെയും നൂതന ആശ്രയനിർമ്മിതയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തിൽ ഫ്രീഡം ഫെസ്റ്റ് ആഘോഷങ്ങൾ ഈ വർഷവും സംഘടിപ്പിക്കുകയുണ്ടായി. ഫാത്തിമ മാത സ്ക്കുളിലും ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 23 തീയതി സ്വതന്ത്ര വിജ്ഞാന ഉത്സവം അഥവാ ഫ്രീഡം ഫെസ്റ്റ് വിവിധ പരിപാടികളോടെ ആഘോഷിച്ചു.അന്നേ ദിവസം സ്ക്കുളിൽ വിളിച്ചു ചേർത്ത സ്പെഷ്യൽ അസംബ്ലിയിൽ കൈറ്റ് മിസ്ട്രസ് അമ്പിളി ടീച്ചർ ഫ്രീഡം ഫെസ്റ്റ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും സ്വതന്ത്ര ഹാർഡ്‌വെയറുകളെയും പരിചയപ്പെടുത്താനും കുട്ടികൾക്കും ഒപ്പം മുതിർന്നവർക്കും വിവരസാങ്കേതികവിദ്യയിൽ മുന്നേറുവാനും ഈ വിജ്ഞാന ഉത്സവത്തിന് സാധിക്കട്ടെ എന്ന ആശംസിച്ചുകൊണ്ട് ലിറ്റിൽ കൈറ്റ്മിസ്ട്രസ് അമ്പിളി മാത്യു ഏവരെ യും സ്വാഗതം ചെയ്തു. ഈ സ്വതന്ത്ര വിജ്ഞാന ഉത്സവം ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്രിസ്റ്റീന ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ പ്രവർത്തനങ്ങളിലൂടെയും ഈ പ്രവർത്തനങ്ങളിലൂടെയും കുട്ടികൾക്ക് ലഭിക്കുന്ന അറിവും സ്കൂളിലുള്ള മറ്റു കുട്ടികൾക്കും കൂടി പകർന്നു കൊടുക്കുന്ന ലിറ്റിൽ കൈറ്റിന്റെ ഇത്തരം പ്രവർത്തനങ്ങളെ സിസ്റ്റർ ഏറെ അഭിനന്ദിച്ചു. ഈ സ്വതന്ത്രവിജ്ഞാന ഉത്സവത്തിന് ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ലിറ്റിൽ കൈറ്റ് കുട്ടികളുടെ ഫ്ലാഷ് മോബും ഡിജിറ്റൽ പോസ്റ്റൽ നിർമ്മാണ പ്രദർശനവും സ്ലൈഡ് പ്രസന്റേഷനും സോഫ്റ്റ്‌വെയർ ഇൻസ്റ്റലേഷൻ നും ഈ സ്വതന്ത്ര വിജ്ഞാന ഉത്സവത്തിന് മാറ്റുകൂട്ടി. അസംബ്ലിയിൽ അധ്യാപകരും കുട്ടികളും ഇതുമായി ബന്ധപ്പെട്ട പ്രതിജ്ഞ എടുത്തു. തുടർന്ന് ഒരു പിടിഎ മീറ്റിംഗ് നടത്തുകയും സ്വതന്ത്രവിജ്ഞാനവുമായി ബന്ധപ്പെട്ട കുട്ടികളുടെ പ്രവർത്തനങ്ങൾ മാതാപിതാക്കൾക്ക് വേണ്ടിയിട്ട് പ്രദർശിപ്പിക്കുകയും ചെയ്തു. സ്റ്റേജിലും കുട്ടികളുടെ ഇടയിലും കുട്ടികളെ റോബോട്ടുകൾ ആയി അണിനിരത്തിയത് ഏറെ ശ്രദ്ധേയമായി. ക്ലബ്ബിന്റെ ലീഡർ ആയ നിതാ നസ്റിൻ ഏവർക്കും കൃതജ്ഞത അർപ്പിച്ചു..സ്വതന്ത്ര സോഫ്‍റ്റ്‍വെയർ എന്താണെന്നും അതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്നും കുട്ടികൾക്കും അധ്യാപകർക്കും മാതാപിതാക്കൾക്കും മനസിലാക്കാൻ ഈ ഫ്രീഡം ഫെസ്റ്റ് ദിനാചരണം കൊണ്ട് സാധിച്ചു എന്ന് നിസ്സംശയം പറയാൻ സാധിക്കും.
മലയോര മേഖലയിലെ ശാസ്ത്ര പ്രതിഭകൾ മാറ്റുരച്ച ജില്ലാ ശാസ്ത്രമേള
2025 26 അധ്യയന വർഷത്തെ ഇടുക്കി ജില്ലാ ശാസ്ത്രമേള ഒക്ടോബർ 24,25 തീയതികളിലായി തൊടുപുഴയിലെ വിവിധ സ്കൂളുകളിലായി നടത്തപ്പെട്ടു 24ആം തീയതി സയൻസ്, സോഷ്യൽ സയൻസ്,ഐടി,ഗണിതമേളകളാണ് നടന്നത്. ഫാത്തിമ മാതാ സ്കൂളിൽ നിന്നും എല്ലാ ഐറ്റങ്ങളിലും കുട്ടികൾ മത്സരിക്കാനായി യോഗ്യത നേടിയിരുന്നു. ജില്ലാ ശാസ്ത്രമേളയിലും വളരെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ ഫാത്തിമമാത പ്രതിഭകൾക്കായി. സയൻസ്, ഗണിതം, ഐടി, വർക്ക് എക്സ്പീരിയൻസ് മേളകളിൽ മികച്ച പ്രകടനം കാഴ്ചവച്ച് ഓരോ മേളയിലും ഓവറോൾ നേടാൻ സാധിച്ചു എന്നത് അഭിമാനാർഹമായ കാര്യമാണ്. ജില്ലാതല ശാസ്ത്രമേളയിൽ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിൽ ഓവറോൾ സ്കൂൾ ചാമ്പ്യന്മാർ ആകാനും ഫാത്തിമ മാതായ്ക്ക് സാധിച്ചു.
ഹിന്ദി ദിനാചരണം

ഫാത്തിമ മാതാ സ്കൂളിൽ 15- 9 -2025 നു ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു. നമ്മുടെ രാഷ്ട്രഭാഷയായ ഹിന്ദിയുടെ പ്രാധാന്യം കുട്ടികളിലേക്ക് എത്തിക്കാനും ഹിന്ദിയുടെ കൂടുതൽ പ്രചാരണവും ലക്ഷ്യമിട്ടാണ് എല്ലാവർഷവും നമ്മൾ ഹിന്ദി ദിനാചരണം സംഘടിപ്പിക്കുന്നത്. ഹിന്ദി ദിനാചരണത്തോട് അനുബന്ധിച്ച് പോസ്റ്റർ നിർമ്മാണം,കവിതാരചന,കഥാരചന, ഹിന്ദി പ്രസംഗ മത്സരം,ഹിന്ദി കവിത പാരായണ മത്സരം എന്നിവ സംഘടിപ്പിച്ചു. അന്നേ ദിവസത്തെ അസംബ്ലിയിൽ പ്രാർത്ഥന മുതൽ എല്ലാ കാര്യങ്ങളും ഹിന്ദിയിൽ ആയിരുന്നു.കുട്ടികൾക്ക് ഹിന്ദി എന്ന ഭാഷയുടെ പ്രാധാന്യം മനസ്സിലാക്കാൻ ഇത്തരം ദിനാചരണങ്ങൾ കൊണ്ട് സാധിക്കും എന്ന് നിസ്സംശയം പറയാൻ സാധിക്കും.
ഇൻഫർമേഷൻ ടെക്നോളജിയുടെ പുതു ലോകം തുറന്നു തന്ന് ലിറ്റിൽ കൈറ്റ്സ് സ്കൂൾ ക്യാമ്പ് ഫെയ്സ് വൺ

ലിറ്റിൽ 2024 -25 ബാച്ചിലെ കുട്ടികൾക്കായി 1 -11 -2025ൽ ഒരു സ്കൂൾ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി സ്കൂൾ ഹെഡ്മാസ്റ്റർ സിസ്റ്റർ റെജിമോൾ മാത്യു ക്ലാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് ക്ലാസുകൾ ആരംഭിച്ചു. സ്ക്രാച്ച്പ്രോഗ്രാമിംഗ്,അനിമേഷൻ എന്നീ രണ്ടു വിഭാഗങ്ങളിലായിരുന്നു ക്ലാസ് നടത്തിയത്. മാങ്കടവ് കാർമൽമാത സ്കൂളിലെ കൈറ്റ് മിസ്ട്രസ് സിസ്റ്റർ ബിന്ദു സെബാസ്‍റ്റ്യൻ ആയിരുന്നു ക്ലാസുകൾ നയിച്ചത്. ആദ്യമായി സ്ക്രാച്ച് പ്രോഗ്രാമിംഗ് വിഭാഗത്തിലെ ക്ലാസുകൾ ആയിരുന്നു എടുത്തത്. ആദ്യമായി ക്യാമ്പിലെ മഞ്ഞുരുക്കൽ എന്ന വിഭാഗം പ്രവർത്തനമായിരുന്നു.ക്യാമ്പ് രസകരമാക്കാൻ ഒരു ഗെയിം അന്തരീക്ഷത്തിലേക്ക് കുട്ടികളെ കൂട്ടിക്കൊണ്ടു പോകാൻ സഹായകരമായ രണ്ട് ഗെയിമുകൾ അവരെക്കൊണ്ട് കളിപ്പിക്കുകയാണ് ചെയ്തത്. അതിനു ശേഷം ഒരു ഗെയിം കുട്ടികളോട് നിർമ്മിക്കാൻ ആവശ്യപ്പെട്ടു. ലിറ്റിൽ കൈറ്റ്സ് റോട്ടീൻ ക്ലാസുകളിൽ കുട്ടികൾ പരിചയപ്പെട്ട സങ്കേതങ്ങൾ പ്രയോജനപ്പെടുത്തിയാണ് കുട്ടികൾ ഈ ഗെയിം തയ്യാറാക്കേണ്ടത്.ഇതോടൊപ്പം സ്ക്രാച്ച് ബോക്സ് സെക്കൻഡ് ഫിസിക്സ് എക്സ്റ്റൻഷൻ പ്രയോജനപ്പെടുത്തി ആയിരുന്നു ഗെയിം തയ്യാറാക്കേണ്ടത്. ഉച്ചയ്ക്കുശേഷം അനിമേഷൻ വിഭാഗത്തിലാണ് ക്ലാസുകൾ നടന്നത്. ലിറ്റിൽ കൈറ്റ്സ് റൊട്ടീൻ ക്ലാസുകളിൽ കുട്ടികൾ പരിശീലിച്ച ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയർ ആണ് അനിമേഷനായി ഉപയോഗിക്കുന്നത്.കുട്ടികളിൽ അനിമേഷനോടുള്ള അഭിരുചി വർദ്ധിപ്പിക്കാനും കൂടുതൽ അനിമേഷൻ സങ്കേതങ്ങൾ പരിചയപ്പെട്ട് ഈ മേഖലയിലെ വിവിധ സാധ്യതകൾ കുട്ടികൾക്ക് മനസ്സിലാക്കാനും ഈ പരിശീലനം കൊണ്ട് സാധിക്കും. ഇന്ന് എല്ലാ മേഖലകളിലും പ്രചാരണത്തിനായി വീഡിയോകൾ ഉപയോഗിക്കാറുണ്ട് ഓപ്പൺ ടൂൾസിൽ തയ്യാറാക്കിയ ഒരു അനിമേഷന് ആവശ്യമായ രീതിയിൽ ശബ്ദവും ഗ്രാഫിക്സും എല്ലാം കൂട്ടിച്ചേർത്ത് നല്ല രീതിയിൽ ഒരു വീഡിയോ എഡിറ്റ് ചെയ്യാനും ഈ ക്ലാസിൽ പരിശീലനം നൽകി കുട്ടികൾക്ക് ഉച്ചഭക്ഷണവും നൽകി 3.30 ന് ക്യാമ്പ് സമാപിച്ചു. ക്യാമ്പിൽ പഠിച്ച കാര്യങ്ങൾ കുട്ടികൾക്ക് എത്രത്തോളം മനസ്സിലായി എന്ന് ബോധ്യപ്പെടാനായി കുട്ടികൾക്ക് അസൈൻമെന്റുകൾ നൽകിയിരുന്നു. അസൈൻമെന്റ്കൾ പരിശോധിച്ച ശേഷം നാല് കുട്ടികളെ പ്രോഗ്രാമിംഗ് വിഭാഗത്തിലും നാലു കുട്ടികളെ അനിമേഷൻ വിഭാഗത്തിലും സബ്ജില്ലാ ക്യാമ്പിലേക്ക് ആയി തിരഞ്ഞെടുത്തു. ഒരുപാട് പുതിയ അറിവുകൾ കുട്ടികൾക്ക് ലഭിച്ച ഒരു ക്യാമ്പ് ആയിരുന്നു ഇതെന്ന് നിസ്സംശയം പറയാൻ സാധിക്കും.
കുറത്തിക്കുടി സ്കൂളിലെ കുരുന്നുകൾക്ക് കമ്പ്യൂട്ടറിന്റെ അടിസ്ഥാന വിവരങ്ങൾ പകർന്നുനൽകി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ

മൂത്താശേരി മലയുടെ അടിവാരത്തിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയതകൊണ്ട് അനുഗ്രഹീതമായ കുറത്തിക്കുടിയിലെ വിദ്യാലയത്തിൽ എത്തിച്ചേർന്ന ലിറ്റിൽ കൈറ്റ്സ് സംഘങ്ങളും അധ്യാപകരും ഇവിടത്തെ കുരുന്നുകളെ ഡിജിറ്റൽ ലോകത്തേക്ക് കൈപിടിച്ചുയർത്തി. ലിറ്റിൽ കൈറ്റ് വിദ്യാർഥികളായ എയ്ഞ്ചൽ മരിയ ഷിബു,മേഘാ ബാബു, നിയ ബേസിൽ, നിയാ ഫാത്തിമ,കീർത്തന എസ് നായർ,ആഷ്‌ലി ജോമോൻ,ബ്ലെസി ബൈജു, എൽസ റോസ് എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. മലയാളം ടൈപ്പിംഗ്, കാർട്ടൂൺ, ജിയോജബ്ര, പ്രസന്റേഷൻ, മൊബൈൽ ആപ്പുകൾ, ജി കമ്പ്രെസ്സ്, ഗെയിം, കുട്ടികൾ തന്നെ തയ്യാറാക്കിയ ഗെയിമുകൾ കമ്പ്യൂട്ടറിന്റെ അടിസ്ഥാന ആശയങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള സ്ലൈഡ് പ്രസന്റേഷൻ എന്നിവയിലെല്ലാം കുറത്തിക്കുടി സ്കൂളിലെ കുട്ടികൾ വളരെ ആകാംക്ഷയോടും ഉത്സാഹത്തോടും കൂടി പങ്കുചേർന്നു. കമ്പ്യൂട്ടർ പോലെയുള്ള നൂതന ഉപകരണങ്ങൾ അത്ര പരിചിതമില്ലാത ഇവിടത്തെ സാഹചര്യത്തിൽ ഫാത്തിമ മാതായിലെ അംഗങ്ങളുടെ ഇടപെടൽ മൂലം ഇവിടുത്തെ കുട്ടികളെസാങ്കേതികവിദ്യയുടെ നൂതന ലോകത്തേക്ക് കൈപിടിച്ചുയർത്താൻ സാധിച്ചു. കുട്ടികൾക്ക് ആവശ്യമായ ഡിജിറ്റൽ ഉപകരണങ്ങളും പഠനോപകരണങ്ങളും ഫാത്തിമ മാതാ സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു,കൈറ്റ് മിസ്ട്രെസ്മാരായ സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ, അമ്പിളി മാത്യു,സുജ ജയേഷ് എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകനായ മുരളി മാഷിന് കൈമാറി.ക്രിസ്മസ് കരോൾ ഗാനത്തിന്റെ പശ്ചാത്തലത്തിൽ കുട്ടികളും അധ്യാപകരും ചുവടുവെച്ചു.ക്രിസ്മസ് കേക്കിന്റെ മധുരവും ക്രിസ്മസ് സന്ദേശവും കുറത്തികുടിയിലെ പ്രിയപ്പെട്ട കുരുന്നുകൾക്കും അധ്യാപകർക്കും പകർന്നു നൽകിയാണ് ഫാത്തിമ മാതായിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അധ്യാപകരും യാത്രയായത്.
പ്രതിഭകളുടെ സ്വപ്നങ്ങൾക്ക് ചിറകുകൾ വിരിയുന്ന കലയുടെ വർണ്ണാഭമായ ആഘോഷമായ ഉപജില്ലാ കലോത്സവം
കലയുടെ കേളികൊട്ട് ഉയർത്തി അടിമാലി ഉപജില്ലാ കലോത്സവത്തിന് 27- 10- 2015 ന് പാറത്തോടിന്റെ മണ്ണിൽ തിരി തെളിഞ്ഞു.കൗമാരസ്വപ്നങ്ങൾക്ക് വർണ്ണച്ചിറകുകൾ നൽകിയ മഹാകലാമേളയായിരുന്നു ഇത് ഇത്തവണത്തെ ഉപജില്ലാ കലോത്സവത്തിന് ആഥിത്യമരുളിയത് പാറത്തോട് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ ആയിരുന്നു. മലയോര ഗ്രാമമായ പാറത്തോട്ടിലെ ജനങ്ങൾ കൗമാര കലാമേളയെ ഒരു ഉത്സവമാക്കി തീർത്തു.മേളയുടെ മുന്നൊരുക്കങ്ങളിൽ എല്ലാം വമ്പിച്ച പൊതുജന പങ്കാളിത്തം ഉണ്ടായിരുന്നു കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിൽ നിന്നും എൽപി, യുപി,എച്ച്എസ്,എച്ച്എസ്എസ് വിഭാഗങ്ങളിലായി എല്ലാ ഐറ്റങ്ങൾക്കും മത്സരിക്കാൻ കുട്ടികൾ ഉണ്ടായിരുന്നു 4 ദിവസങ്ങളിലായി നടന്ന മേളയിൽ ഫാത്തിമ മാതാ സ്കൂളിന്റെ നിറഞ്ഞ സാന്നിധ്യം ഉണ്ടായിരുന്നു. മത്സരവീര്യം നിറഞ്ഞുനിൽക്കുന്ന അന്തരീക്ഷം ആയിരുന്നു എല്ലാ ദിവസങ്ങളിലും. ഉപജില്ല കലാമേള നാലാം ദിവസത്തിൽ എത്തി നിൽക്കുമ്പോൾ എൽ പി, യു പി, എച്ച് എസ്, എച്ച്എസ്എസ് വിഭാഗങ്ങളിൽ ഉള്ള ഓവറോൾ ട്രോഫി ഇത്തവണയും ഫാത്തിമ മാതായുടെ കൈകളിൽ ഭദ്രമായിരുന്നു ഏറ്റവും കൂടുതൽ പോയിന്റുകൾ നേടി ഫാത്തിമ മാതാ മികച്ച സ്കൂളിനുള്ള ഓവറോൾ ചാമ്പ്യൻ ട്രോഫി കരസ്ഥമാക്കി. മാസങ്ങൾ നീണ്ടുനിൽക്കുന്ന പരിശീലനത്തിനും പരിശ്രമത്തിനും ഉള്ള ഫലം കിട്ടിയതിന്റെ സന്തോഷത്തിലാണ് ഫാത്തിമ മാതാ കുടുംബം കൗമാര കലാമേളയുടെ മണ്ണിൽ നിന്നും യാത്രയായത്.
ലിറ്റിൽ കൈറ്റ്സിലെ പുതിയ വിദ്യാർത്ഥികൾക്കായി ലിറ്റിൽ കൈറ്റ്സ് പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് 2025 -28 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 29- 9 -2025ൽ സ്കൂളിൽ വച്ച് നടന്നു .സ്കൂൾ ഹെഡ് മിസ്ട്രസ് സിസ്റ്റർ റെജിമോൾ മാത്യു ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കൈറ്റ് മാസ്റ്റർ ട്രെയിനർ എബി ജോർജ് സർ ആയിരുന്നു ക്ലാസുകൾ നയിച്ചത്. ലിറ്റിൽ കൈറ്റ്‌സിലേക്ക് പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് എന്താണെന്നും അതിനെ സംബന്ധിക്കുന്ന അടിസ്ഥാനപരമായ എല്ലാ കാര്യങ്ങളും സാർ ഒരു സ്ലൈഡ് പ്രസന്റേഷനിലൂടെ അവതരിപ്പിച്ചു. പിന്നീട് കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ചു ഗ്രൂപ്പുകളുടെ അടിസ്ഥാനത്തിൽ ആയിരുന്നു മത്സരം ആദ്യം കുട്ടികളെ കുറച്ച് വീഡിയോസ് കാണിച്ചു. അതിൽ നിന്നുമുള്ള ചോദ്യങ്ങൾക്ക് കുട്ടികൾ ഉത്തരം പറയുന്നതിന്റെ അടിസ്ഥാനത്തിൽ ഓരോ ഗ്രൂപ്പിന്റെയും പോയിന്റുകൾ മാർക്ക് ചെയ്തു. പിന്നീട് അനിമേഷൻ എന്താണെന്നും എങ്ങനെയാണ് അനിമേഷൻ സാധ്യമാകുന്നത് എന്നും സാർ പറഞ്ഞു കൊടുത്തു.കുറച്ച് അനിമേഷൻ വീഡിയോസ് കുട്ടികൾക്ക് കാണിച്ചുകൊടുത്തു.അതിനുശേഷം അനിമേഷൻ ഉണ്ടാക്കാൻ സഹായിക്കുന്ന ഓപ്പൺ ടൂൻസ് എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തി. ഓപ്പൺ ട്യൂൺസ് ഉപയോഗിച്ച് ഒരു ചെറിയ അനിമേഷൻ ഉണ്ടാക്കാൻ കുട്ടികളെ പഠിപ്പിച്ചു. ഉച്ചയ്ക്കുശേഷം സ്ക്രാച്ച് പ്രോഗ്രാമിംഗ് ആയിരുന്നു പഠിപ്പിച്ചത് ഗെയിമുകൾ ഉണ്ടാക്കുന്നത് എങ്ങനെയെന്നും അതിനെ കോഡുകളുടെ ഉപയോഗം എങ്ങനെയെന്നും സാർ മനസ്സിലാക്കി കൊടുത്തു കുട്ടികൾ വളരെ താല്പര്യത്തോടെ ആയിരുന്നു സ്ക്രാച്ച് പ്രോഗ്രാമിംഗ് ചെയ്തത്. പിന്നീട് റോബോട്ടിക്സിന്റെ അടിസ്ഥാന ആശയങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ക്ലാസ് ആയിരുന്നു സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന കോഴിയുടെ ആക്ടിവിറ്റി സർ കാണിച്ചുകൊടുത്തു. കുട്ടികൾ വളരെ ആകാംക്ഷയോടെ ആയിരുന്നു ഈ വിഭാഗത്തിൽ പങ്കെടുത്തത് കുട്ടികൾക്ക് അടിസ്ഥാനപരമായ കാര്യങ്ങൾ പകർന്നു നൽകി 3.30 ഓടെ ക്ലാസ് അവസാനിപ്പിച്ചു പുതിയ ബാച്ചിലെ കുട്ടികൾക്ക് അവരുടെ മുന്നോട്ടുള്ള യാത്രയിൽ ഒരുപാട് മാർഗ്ഗദർശനം ഏകുന്ന ഒരു ക്ലാസ് ആയിരുന്നു ഇത്.
ലിറ്റിൽ കൈറ്റ്സ് രക്ഷിതാക്കൾക്ക് അവബോധം ഏകി ലിറ്റിൽ കൈറ്റ്സ് പേരൻസ് മീറ്റിംഗ്

ലിറ്റിൽ കൈസിന്റെ 2025 -28 ബാച്ചിന്റെ പേരെന്റ്സ് മീറ്റിംഗ് 29- 9 -2025 പ്രിലിമിനറി ക്യാമ്പിനു ശേഷം നടന്നു കൈറ്റ് മാസ്റ്റർ ട്രെയിനർ എബി ജോർജ് സാർ ആയിരുന്നു ക്ലാസുകൾ നയിച്ചത്. എന്താണ് ലിറ്റിൽ കൈറ്റ്സ് എന്നതിനെപ്പറ്റി രക്ഷകർത്താക്കൾക്ക് അവബോധം ഉണ്ടാക്കി കൊടുക്കാനാണ് ഈ ക്ലാസ് സംഘടിപ്പിച്ചത്. ലിറ്റിൽ കൈറ്റ്സ് എന്താണെന്നും അതിന്റെ പ്രവർത്തന രീതികൾ എന്താണെന്നും മനസ്സിലാക്കി കൊടുക്കുന്ന ഒരു സ്ലൈഡ് പ്രസന്റേഷനോടുകൂടിയാണ് സാർ ക്ലാസ് എടുത്തത്. കുട്ടികൾ തന്നെ തയ്യാറാക്കിയ ആനിമേഷനും സ്ക്രാച്ച് ഗെയിം രക്ഷകർത്താക്കൾക്ക് കാണിച്ചുകൊടുത്തു.പിന്നീട് ഗ്രേസ് മാർക്കിനെ പറ്റിയും മറ്റും രക്ഷകർത്താക്കൾക്കുള്ള സംശയങ്ങൾക്ക് സാർ മറുപടി പറഞ്ഞു. ലിറ്റിൽ കൈറ്റ്സ്സുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളിലും പേരൻസിന്റെ പിന്തുണ ഉണ്ടാകണമെന്ന് രക്ഷകർത്താക്കളോട് അഭ്യർത്ഥിച്ചു. രക്ഷകർത്താക്കളുടെ സംശയങ്ങൾ പരിഹരിച്ച ശേഷം 4.15 ന് ക്ലാസ് അവസാനിപ്പിച്ചു.
സംസ്ഥാന ശാസ്ത്രമേള

ഈ അധ്യയന വർഷത്തെ സംസ്ഥാന ശാസ്ത്രമേള നവംബർ 8 ,9 ,10, 11 തീയതികളിലായി പാലക്കാട് വിവിധ സ്കൂളുകളിൽ വച്ച് നടന്നു. വിദ്യാർത്ഥികളിൽ ശാസ്ത്രീയ ചിന്തയും അന്വേഷണ മനോഭാവവും വളർത്തുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാന ശാസ്ത്രമേളയിൽ സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുത്തു. സയൻസ്, സോഷ്യൽ സയൻസ്, ഗണിതശാസ്ത്രം ,ഐടി ,വർക്ക് എക്സ്പീരിയൻസ് മേളകളിലായി ഫാത്തിമ മാതാ സ്കൂളിൽ നിന്നും ഹയർസെക്കൻഡറി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നായി ഏകദേശം 60 ഓളം വിദ്യാർത്ഥികൾ പങ്കെടുത്തു. മികച്ച പ്രകടനമാണ് ഫാത്തിമ മാതായിലെ കുട്ടികൾ കാഴ്ചവച്ചത് ചിട്ടയായ പരിശീലനവും കഠിനാധ്വാനവും കൈമുതലാക്കിയാണ് ഫാത്തിമ മാതായിലെ പ്രതിഭകൾ പാലക്കാട്ടേക്ക് മത്സരത്തിനായി യാത്രയായത്. നാല് ദിവസത്തെ മത്സരങ്ങൾ സമാപിച്ചപ്പോൾ 135 പോയിന്റുകൾ നേടി സംസ്ഥാന ശാസ്ത്രമേളയിൽ മൂന്നാം സ്ഥാനത്ത് എത്താൻ ഫാത്തിമ മാതാ സ്കൂളിന് കഴിഞ്ഞു എന്ന് അഭിമാനപൂർവ്വം തന്നെ പറയാൻ സാധിക്കും.
മലയോരമേഖലയ്ക്ക് ഉത്സവമായി ഇടുക്കി റവന്യൂ ജില്ലാ കലോത്സവം
കേരളത്തിന്റെ കലാസാംസ്കാരിക പൈതൃകം തലമുറകളിലേക്ക് പകരുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ഇടുക്കി റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 17,18,19, 20 തീയതികളിൽ മുരിക്കാശ്ശേരി സെന്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. ജില്ലയിലെ വിവിധ വിദ്യാഭ്യാസ ഉപജില്ലകളിൽ നിന്നുള്ള പ്രതിഭകളുടെ കഴിവുകൾ ജില്ലാ കലോത്സവത്തിന് കൂടുതൽ മിഴിവേകി.സംഗീതം, നൃത്തം,നാടകം,സാഹിത്യം, കഥാപ്രസംഗം,ചിത്രരചന തുടങ്ങി വിവിധ ഇനങ്ങളിൽ വിദ്യാർഥികൾ ആത്മവിശ്വാസത്തോടെയും ആവേശത്തോടെയും പങ്കെടുത്തു. മത്സരാർത്ഥികളുടെ കലാപാടവവും വേദി നടത്തിപ്പിലെ ശാസ്ത്രീയ ക്രമീകരണവും സന്നദ്ധ പ്രവർത്തകരുടെയും പൊതുജനങ്ങളുടെയും സേവനം എന്നിവ ജില്ലാ കലോത്സവത്തിന്റെ ഭംഗി വർദ്ധിപ്പിച്ചു.ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും ഒട്ടുമിക്ക ഐറ്റങ്ങളിലും കുട്ടികൾ മത്സരിക്കാനായി ഉണ്ടായിരുന്നു. സബ്ജില്ലാ കലോത്സവ വിജയത്തിന്റെ ആത്മവിശ്വാസത്തിലും ചിട്ടയായ പരിശീലനത്തോടും കൂടിയാണ് കുട്ടികൾ കലോത്സവ അങ്കത്തട്ടിലേക്ക് ഇറങ്ങിയത്. മികച്ച പ്രകടനമാണ് നമ്മുടെ കുട്ടികൾ കാഴ്ചവച്ചത്. നാടൻപാട്ട്,ഇംഗ്ലീഷ് സ്കിറ്റ്,പളിയാ നൃത്തം,മംഗലം കളി,കഥകളി,ശാസ്ത്രീയ സംഗീതം,ലളിതഗാനം,ചവിട്ടുനാടകം,തിരുവാതിര,ബാൻഡ് എന്നീ ഐറ്റങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ് നേടി വിജയിച്ച് സംസ്ഥാനതല മത്സരങ്ങളിൽ പങ്കെടുക്കാൻ യോഗ്യത നേടി. ഹൈറേഞ്ചിനെ ഉത്സവപ്രതീതിയിൽ ആഴ്ത്തിയ കലാ മാമാങ്കം സമാപിക്കുമ്പോൾ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഓവറോൾ ചാമ്പ്യൻ ട്രോഫിയും ഹൈസ്കൂൾ വിഭാഗത്തിൽ ഒരു പോയിന്റിന്റെ വ്യത്യാസത്തിൽ ഫസ്റ്റ് റണ്ണറപ്പ് ട്രോഫിയും ഫാത്തിമ മാതാ സ്കൂളിന് സ്വന്തമായിരുന്നു എന്ന് അഭിമാനപൂർവ്വം പറയാൻ സാധിക്കുന്ന കാര്യമാണ്. ജില്ലയിലെ കലാപ്രതിഭകളെ കണ്ടെത്താനും അവരെ സംസ്ഥാനതല മത്സരങ്ങൾക്ക് ഒരുക്കാനും ഈ മത്സരം നിർണായക പങ്കു വഹിച്ചു.
കളിയും ചിരിയും സ്വാന്തനവും കമ്പ്യൂട്ടർ പരിശീലനവുമായി ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്പെഷ്യൽ സ്കൂളിൽ

കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 5- 11 -2025ൽ മച്ചിപ്ലാവ് സ്പെഷ്യൽ സ്കൂൾ സന്ദർശിച്ചു .10 കുട്ടികളും രണ്ട് അധ്യാപകരും അടങ്ങുന്ന സംഘമാണ് സ്കൂളിൽ പോയത് കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട അടിസ്ഥാന അറിവുകൾ അവിടുത്തെ കുട്ടികൾക്ക് പകർന്നു നൽകുകയായിരുന്നു സന്ദർശനത്തിന്റെ ഉദ്ദേശം. ആദ്യമായി കമ്പ്യൂട്ടർ എന്താണ് എന്നതിനെപ്പറ്റി അവിടുത്തെ കുട്ടികൾക്ക് അറിവ് നൽകുന്ന സ്ലൈഡ് പ്രസന്റേഷൻ ആയിരുന്നു അതോടൊപ്പം കമ്പ്യൂട്ടറിന്റെ ഓരോ ഭാഗങ്ങളും എന്താണെന്നും അതിന്റെ ഉപയോഗം എന്താണെന്നും കുട്ടികളെ കാണിച്ചുകൊടുത്ത് മനസ്സിലാക്കി. പിന്നീട് മൗസ് ബാലൻസിങ്ങിനുള്ള നിരവധി ഗെയിമുകൾ അവരെക്കൊണ്ട് കളിപ്പിച്ചു. നമ്മളെ അത്ഭുതപ്പെടുത്തിക്കൊണ്ട് വളരെ വേഗത്തിലാണ് അവിടുത്തെ കുട്ടികൾ മൗസ് ബാലൻസ് ചെയ്ത് ഗെയിമുകൾ കളിച്ചത് കുട്ടികൾ വളരെ ഉത്സാഹത്തിലും സന്തോഷത്തിലും ആയിരുന്നു ഈ ക്ലാസ്സിൽ പങ്കെടുത്തത്. അതിനുശേഷം ടൈപ്പിംഗ് പരിശീലനം ആയിരുന്നു നൽകിയത് .അവരവരുടെ പേര് അവരെക്കൊണ്ട് തന്നെ ലിബർ ഓഫീസ് റൈറ്ററിൽ ടൈപ്പ് ചെയ്യിപ്പിക്കുകയും അത് എഡിറ്റ് ചെയ്യാൻ പഠിപ്പിക്കുകയും ചെയ്തു. പിന്നീട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ തന്നെ തയ്യാറാക്കിയ അനിമേഷൻ വീഡിയോ കാണിച്ചു കൊടുക്കുകയും അവർ തന്നെ തയ്യാറാക്കിയ സ്ക്രാച്ച് ഗെയിംസ് കളിപ്പിക്കുകയും ചെയ്തു. കമ്പ്യൂട്ടറും അതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് ഒരു പുതിയ അനുഭവമായിരുന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അവർക്കായി പാട്ടുപാടുകയും നൃത്തം വയ്ക്കുകയും ചെയ്തു അംഗങ്ങൾ വളരെ ക്ഷമയോടും സ്നേഹത്തോടെയും ആയിരുന്നു അവിടത്തെ കുട്ടികൾക്ക് കാര്യങ്ങൾ പറഞ്ഞ് കൊടുത്തത് എന്നത് എടുത്തു പറയേണ്ട ഒരു കാര്യമാണ്.അവസാനം അവർക്കായി പാട്ട് വെച്ചുകൊടുത്ത് അവരുടെ കൂടെ നൃത്തവും ചെയ്തു കുട്ടികൾക്ക് മധുര പലഹാരങ്ങളും നൽകിയാണ് ഫാത്തിമ മാതയിലെ ലിറ്റിൽസ് അംഗങ്ങൾ അവിടെ നിന്നും തിരികെ യാത്രയായത്. സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കും,ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ഒരുപോലെ സന്തോഷവും വിജ്ഞാനവും നൽകിയ ഒരു സന്ദർശനം ആയിരുന്നു ഇത്.
സാമൂഹിക പ്രതിബദ്ധതയോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ കുടുംബശ്രീ അയൽക്കൂട്ടത്തിലേക്ക്

ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ 6- 11- 2025ൽ അടിമാലിയിൽ ഉള്ള ഒരുമ കുടുംബശ്രീ അയൽക്കൂട്ടം സന്ദർശിക്കുകയുണ്ടായി. ഇന്റർനെറ്റും അതുമായി ബന്ധപ്പെട്ട പുതിയ മേഖലകളായ എ ഐ, ചാറ്റ് ജി പി ടി, ജെമിനി തുടങ്ങിയ സങ്കേതങ്ങൾ അയൽക്കൂട്ടത്തിലെ അംഗങ്ങൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതായിരുന്നു സന്ദർശനത്തിന്റെ ലക്ഷ്യം. 10 പേരടങ്ങുന്ന ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ് ക്ലാസുകൾ നയിച്ചത്. ആദ്യമായി ഓൺലൈൻ ഷോപ്പിങ്ങിനെ കുറിച്ചുള്ള വിവരങ്ങൾ ആണ് ക്ലാസ്സിൽ ഉൾപ്പെടുത്തിയിരുന്നത്.മീഷോ,ഫ്ലിപ്കാർട്ട്,ആമസോൺ തുടങ്ങി നിരവധിയായ ഷോപ്പിംഗ് സൈറ്റുകൾ പരിചയപ്പെടുത്തുകയും അവ എങ്ങനെ ഇൻസ്റ്റോൾ ചെയ്യുന്നു എന്നുമുതലുള്ള എല്ലാ കാര്യങ്ങളും വിശദമായി കാണിച്ചുകൊടുക്കുകയും അവരുടെ ഫോണിൽ ഷോപ്പിംഗ് സൈറ്റുകൾ ഇൻസ്റ്റാൾ ചെയ്യുന്നതും കുട്ടികൾ കാണിച്ചു കൊടുത്തു. അതുപോലെതന്നെ ഓരോ സൈറ്റിലും ആവശ്യമുള്ള സാധനങ്ങൾ സെർച്ച് ചെയ്ത് റേറ്റിംഗ് നോക്കി കണ്ടുപിടിക്കുന്നത് എങ്ങനെയെന്നും പേയ്‌മെന്റ് ഓൺലൈൻ ആയും അല്ലാതെയും ചെയ്യുന്നതെങ്ങനെയെന്നും കുട്ടികൾ മനസ്സിലാക്കി കൊടുത്തു. ഡാമേജ് ഉള്ള ഐറ്റംസ് കിട്ടിയാൽ എങ്ങനെ നമുക്ക് അത് റിട്ടേൺ ചെയ്യാം എന്നും കാണിച്ചുകൊടുത്തു അതിനുശേഷം ചാറ്റ് ജി പി റ്റി,ജെമിനി, മെറ്റാ എ ഐ എന്നീ സങ്കേതങ്ങൾ എന്താണെന്നും എങ്ങനെയാണെന്നും മനസ്സിലാക്കി കൊടുത്തു. ചാറ്റ് ജി പി ടി ഉപയോഗിച്ച് ഒരാഴ്ചയിലെ ബ്രേക്ക് ഫാസ്റ്റ് മെനു സെറ്റ് ചെയ്യുന്നത് എങ്ങനെയെന്നും മനസ്സിലാക്കി കൊടുത്തു. പിന്നീട് ഗൂഗിൾ പേ,ഓൺലൈൻ ബാങ്കിംഗ് എന്നിവ എങ്ങനെ ചെയ്യാം എന്നും ഓൺലൈൻ പേമെന്റ് നടത്തുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണമെന്നും കുട്ടികൾ വിശദമായി മനസ്സിലാക്കി കൊടുത്തു. ക്ലാസിന്റെ അവസാനം സോഷ്യൽ മീഡിയ പോലെയുള്ള പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ഒരു സ്ലൈഡ് പ്രസന്റേഷൻ ആയിരുന്നു. ഓൺലൈൻ മേഖലയിലെ ചതിക്കുഴികളെപ്പറ്റി കുട്ടികൾ വളരെ വിശദമായി ക്ലാസുകൾ എടുത്തു വളരെ ശ്രദ്ധയോടും താല്പര്യത്തോടും ആണ് അയൽക്കൂട്ട അംഗങ്ങൾ ക്ലാസിൽ പങ്കെടുത്തത് കുട്ടികളുടെ ക്ലാസ് വളരെ പ്രയോജനപ്രദമായി എന്നും പുതിയ ഒരുപാട് കാര്യങ്ങൾ അറിയാനും മനസ്സിലാക്കാനും സാധിച്ചു എന്നും അവർ പറഞ്ഞു.അയൽക്കൂട്ട അംഗങ്ങൾക്കായി മധുരപലഹാരങ്ങളും കുട്ടികൾ കരുതിയിരുന്നു അതെല്ലാം ഒരുമിച്ച് കഴിച്ച് പുതിയ അറിവുകൾ അവർക്ക് പകർന്നു നൽകിയ കുറച്ചു മണിക്കൂറുകൾക്കുശേഷം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളും അധ്യാപകരും അവിടെ നിന്നും യാത്രയായി.
സയൻസ് ക്ലബ്ബ് 2025 -26 പ്രവർത്തനങ്ങൾ
ശാസ്ത്രം സത്യത്തെ തേടുന്നു, അത് പ്രായോഗിക ബുദ്ധി ഉപയോഗിച്ച് ലോകത്തെ മെച്ചപ്പെടുത്തുന്നു. 2025-26 അധ്യയന വർഷത്തിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻ്ററി സ്കൂൾ കൂമ്പൻപാറയിൽ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികളിൽ ശാസ്ത്രീയ മനോഭാവവും യുക്തിചിന്തയും വളർത്തുക എന്ന ലക്ഷ്യത്തോടെയാണ് ആരംഭിച്ചത്. ശാസ്ത്രത്തെ പാഠപുസ്തകങ്ങളിൽ നിന്ന് പുറത്തെടുത്ത് ദൈനംദിന ജീവിതവുമായി ബന്ധിപ്പിക്കാൻ ഉതകുന്ന വൈവിധ്യമാർന്ന പരിപാടികളാണ് ഈ വർഷം ആസൂത്രണം ചെയ്തത്.പരിമിതികൾ ഏറെയുണ്ടെങ്കിലും കുട്ടികളിലെ ശാസ്ത്ര പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിൽ സയൻസ് ക്ലബ് പ്രവർത്തനങ്ങൾ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് .ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും സയൻസ് ക്ലബ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്നുവരുന്നു. സയൻസ് പ്രവർത്തനങ്ങളുടെ ഭാഗമായി ഓരോ ദിനാചരണത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടത്തുന്നതിനോടൊപ്പം മത്സരങ്ങൾ സംഘടിപ്പിച്ച് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്നു. സയൻസ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ ശാസ്ത്രമേളകൾ സംഘടിപ്പിക്കുകയും കഴിവുള്ള കുട്ടികളെ കണ്ടെത്തി അവരെ സബ്ജില്ലാ ,ജില്ലാതല മത്സരത്തിന് പങ്കെടുപ്പിക്കുന്നതിന് വേണ്ടി ഒരുക്കുകയും ചെയ്യുന്നു. സബ്ജില്ലാതല മുതൽ സംസ്ഥാനതലം വരെ കുട്ടികൾ പങ്കെടുക്കുകയും സമ്മാനങ്ങൾ കരസ്ഥമാക്കുകയും ചെയ്യുന്നു. അധ്യാപകരും വിദ്യാർത്ഥികളും ഒന്നിച്ചുള്ള പ്രവർത്തനങ്ങളിലൂടെ സയൻസ് ക്ലബ് സജീവമായി വളർന്നുകൊണ്ടിരിക്കുന്നു .ശാസ്ത്ര ക്ലബ്ബിന്റെ ഭാഗമായി നിരവധി പ്രവർത്തനങ്ങൾ നടന്നുവരുന്നു. 1. ദിനാചരണങ്ങൾ സംഘടിപ്പിക്കൽ 2. സ്കൂൾ തലശാസ്ത്രമേള സംഘടിപ്പിക്കൽ 3. സെമിനാർ സംഘടിപ്പിക്കൽ 4. ഫ്ലാഷ് മോബ് അവതരണം 5. ലഘുപരീക്ഷണങ്ങൾ സംഘടിപ്പിക്കൽ 6. ശിൽപ്പശാലകൾ 7 .സയൻസ് ക്വിസ് സംഘടിപ്പിക്കൽ ശാസ്ത്ര ക്ലബ്ബിലെ ഓരോ അംഗങ്ങളും നാളത്തെ ശാസ്ത്ര പ്രതിഭകളാണ്. ഇത്തരത്തിൽ നിരവധിയായ പ്രവർത്തനങ്ങളിലൂടെ നാളെയുടെ പ്രതിഭകളെ വാർത്തെടുക്കുന്നു. ഓരോ പ്രവർത്തനങ്ങളും ഇതിനുള്ള മുന്നോടിയാണ്.
എനർജി ക്ലബ്ബ് 2025-26 വർഷ പ്രവർത്തനങ്ങൾ

ഊർജ്ജ സംരക്ഷണം നാളെയുടെ കരുതൽ" എന്ന ആപ്തവാക്യം മുൻനിർത്തിയാണ് 2025-26 അധ്യയന വർഷത്തിൽ ഊർജ്ജ ക്ലബ്ബ് പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തത്. വർദ്ധിച്ചുവരുന്ന ഊർജ്ജ പ്രതിസന്ധിയെക്കുറിച്ച് വിദ്യാർത്ഥികളെ ബോധവാന്മാരാക്കാനും, ഊർജ്ജം മിതമായി ഉപയോഗിക്കുന്ന ശീലം വളർത്താനുമാണ് ഈ വർഷം ക്ലബ്ബ് മുൻഗണന നൽകിയത്.ഊർജ സംരക്ഷണ പ്രവർത്തനങ്ങൾക്ക് പ്രാധാന്യം നൽകിക്കൊണ്ട് രൂപീകരിച്ച എനർജി ക്ലബ്ബ് പ്രവർത്തനങ്ങൾ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലും സജീവമായി നടന്ന് വരുന്നു. ഊർജ സംരക്ഷണത്തിനായി ഊർജസ്വലരാകാം എന്ന വാക്യത്തെ അന്യർത്ഥമാക്കികൊണ്ട് എനർജി ക്ലബ്ബിന്റെ നേതൃത്വത്തിൽ നിരവധി മൽസരങ്ങൾ സംഘടിപ്പിക്കുകയും സ്കൂൾ തലത്തിൽ വിജയികൾ ആയവരുടെ പ്രവർത്തനങ്ങൾ അപ്ലോഡ് ചെയ്യുകയും ചെയ്യുന്നു. എൽ.പി,യുപി, ഹൈസ്ക്കൂൾവിഭാഗം കുട്ടികൾക്കായി പെൻസിൽ ഡ്രോയിംഗ്, പോസ്‍റ്റർ ഡിസൈനിംഗ്,ഉപന്യാസ രചന ഇവ സംഘടിപ്പിക്കുകയും വിജയികളെ കണ്ടെത്തുകയും ചെയ്തു. ഊർജം നശിപ്പിക്കുകയല്ല സംരക്ഷിക്കുകയാണ് വേണ്ടതെന്ന അവബോധം കുട്ടികളിൽ സൃഷ്ടിക്കാനുതകുന്ന തരത്തിൽ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾക്കിടയിൽ നടത്തി വരുന്നു.
ഊർജ സംരക്ഷണ ദിനത്തോടനുബന്ധിച്ച് നിരവധി പ്രവർത്തനങ്ങൾ നടത്തി വരുന്നു
* ഊർജ സംരക്ഷണ പോസ്റ്റർ പ്രദർശനം - കുട്ടികൾ തന്നെ രചിക്കുന്ന ഊർജ സംരക്ഷണ മുദ്രാവാക്യങ്ങളും ചിത്രങ്ങളും പ്രദർശിപ്പിക്കുന്നു.
* ഊർജം പാഴാകുന്ന വഴികകളുടെ വാർത്തകളും ചിത്രങ്ങളും പത്രമാധ്യമങ്ങളിൽ നിന്നും കണ്ടെത്തി Poster ആക്കി ബോധവൽക്കരണം നടത്തുന്നു'
* വീട്ടിലും സ്കൂളിലും ഊർജം പാഴാകുന്ന മാർഗങ്ങൾ കണ്ടെത്തി project തയാറാക്കുന്നു.
* ഏതൊക്കെ മാർഗങ്ങളിലൂടെ വീട്ടിൽ ഊർജം സംരക്ഷിക്കാം- വീട്ടിൽ എല്ലാവരുമായി ആലോചന നടത്തി ഊർജസംരക്ഷണ പ്രവർത്തനങ്ങൾ കണ്ടെത്തി നടപ്പിലാക്കാൻ ഓരോരുത്തർക്കും ചുമതല നൽകുന്നു. ചുമതലകൾ എഴുതി പ്രദർശിപ്പിക്കുന്നു.
കരിയർ ഗൈഡൻസ് ക്ലാസ്

ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നവംബർ നാലാം തീയതി പ്ലസ് വൺ സയൻസ്,കോമേഴ്സ് കുട്ടികൾക്കായി കരിയർ പ്ലാനിങ് സെഷൻ സംഘടിപ്പിച്ചു. പ്രസ്തുത ക്ലാസിന് സി .ജി .എ .സി യുടെ സ്റ്റേറ്റ് ഫാക്കൽറ്റിയും പ്രശസ്ത കരിയർ ഗൈഡും ആയ ശ്രീ ജെയിംസ് സെബാസ്റ്റ്യൻ നേതൃത്വം നൽകി. ജീവിതത്തിൽ കരിയർ പ്ലാനിങ്ങിന്റെ ആവശ്യകതയും ഗോൾ സെറ്റിങ്,ചിട്ടയായ പരിശ്രമത്തിന്റെയും ഒക്കെ അനിവാര്യതയും ബോധ്യപ്പെടുത്തിയ ക്ലാസ് വളരെയേറെ പ്രയോജനകരമായിരുന്നു.
സൃഷ്ടി സ്പെഷ്യൽ സ്ക്കൂൾ സന്ദർശനം

ഈ വർഷത്തെ ലിറ്റിൽ കൈറ്റ്‍സിന്റെ പഠന പ്രവർത്തനങ്ങളുടെ ഭാഗമായി മൂന്നാർ ടാറ്റ ട്രസ്റ്റിന്റെ കീഴിലുള്ള സൃഷ്ടി സ്പെഷ്യൽ സ്കൂൾ സന്ദർശിക്കുകയുണ്ടായി.'സൃഷ്ടി 'എന്നത് പ്രകൃതിയെയും സൃഷ്ടിപരമായ കഴിവുകളെയും ഒരുമിപ്പിക്കുന്ന ഒരു സംരംഭമാണെന്ന് ഈ സ്പെഷ്യൽ സ്കൂളും ഈ സ്പെഷ്യൽ സ്കൂളിനോട് ചേർന്നുള്ള യൂണിറ്റുകളും സന്ദർശിച്ചതിലൂടെ വ്യക്തമായി. മൂന്നാർ മേഖലയിലെ വൈകല്യമുള്ള യുവതി യുവാക്കൾക്ക് വിദ്യാഭ്യാസവും തൊഴിലും നൽകുന്ന പ്രകൃതിസൗഹൃദ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന ഒരു സാമൂഹിക സംരക്ഷണം കൂടിയാണ് ഇവിടെ കാണാൻ കഴിഞ്ഞത്.വൈകല്യമുള്ള കുട്ടികൾക്കായുള്ള സ്കൂളാണ് ഇത്.സുരക്ഷിതമായ പഠന അന്തരീക്ഷം ഇവിടെ കുട്ടികൾക്ക് നൽകുന്നു. ഇങ്ങനെയുള്ള കുട്ടികളുടെ പ്രത്യേക കഴിവുകൾ കണ്ടെത്തുകയും അതിൽ അവർക്ക് കൂടുതൽ നൈപുണ്യം നേടാനുള്ള അവസരങ്ങൾ ഒരുക്കി കൊടുക്കുകയും അതിലുള്ള വിദ്യാഭ്യാസം കൂടുതൽ നൽകുകയും അതിൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ജീവിക്കാൻ സഹായിക്കുകയും ചെയ്യുന്ന രീതിയിലുള്ള ഒരു വിദ്യാഭ്യാസമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുക. കുട്ടികളെ ആത്മവിശ്വാസം ഉള്ളവർ ആക്കാനും സ്വതന്ത്രമായ ജീവിക്കാൻ കഴിയുന്ന യുവതി യുവാക്കൾ ആക്കാനും ഇവിടുത്തെ അധ്യാപകർ കഠിനാധ്വാനം ചെയ്യുന്നത് നമുക്ക് കാണുവാൻ സാധിക്കും. ഏകദേശം 30 ഓളം കുട്ടികൾ ഇവിടെ ഇങ്ങനെയുള്ള വിദ്യാഭ്യാസം നേടുവാനായി എത്തുന്നുണ്ട്. ഇവരെ നാല് സെക്ഷനുകൾ ആയി തിരിച്ച് ഇവർക്ക് ക്ലാസുകൾ നൽകിവരുന്നു. ഓരോ സെക്ഷനിലും ഇവർ നേടേണ്ട അറിവുകൾ നേടി എന്ന് ഉറപ്പുവരുത്തിയ ശേഷം ഇവരെ അടുത്ത സെക്ഷനിലേക്ക് പ്രമോട്ട് ചെയ്യുന്നു. ഇവരുടെ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയായതിനു ശേഷം ഇവിടെത്തന്നെ ഇവർക്ക് തൊഴിലവസരങ്ങൾ നൽകുകയും ജീവിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ചെടികൾ നനയ്ക്കാനും ലാഖ് കോച്ചിംഗ് ഇൻഡിഗോ മുതലായ പ്രകൃതിദത്ത വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണം ബേക്കറി പച്ചക്കറിത്തോട്ടം തുടങ്ങിയ പല മേഖലകളിലേക്ക് കുട്ടികളെ പ്രാപ്തരാക്കാൻ ഈ സംരംഭത്തിലൂടെ കഴിയുന്നു.നിസർഗ എന്ന ജാം പ്രിസർവ് നിർമ്മിക്കുന്ന യൂണിറ്റ് ആണിത്. ഹൈറേഞ്ച് സ്ട്രോബെറി റിസർവ് എന്ന ഉത്പന്നമാണ്. ഈ യൂണിറ്റിന്റെ പ്രസിദ്ധമായ ഉൽപ്പന്നം കൃത്രിമ നിറങ്ങൾ ഇല്ല അധിക പ്രിസർവേറ്റീവ് ഇല്ല എന്നതാണ് ഇതിന്റെ പ്രത്യേകത.ആരണ്യ നാച്വറൽ എന്ന വിഭാഗം പ്രകൃതിദത്ത നിറങ്ങൾ ഉപയോഗിക്കുന്ന യൂണിറ്റ് ആണിത്.വസ്ത്രങ്ങൾ, വീട്ടുപയോഗ തുണിത്തരങ്ങൾ എന്നിവ നിർമ്മിക്കുന്നു.ബ്ലോക്ക് പ്രിന്റിംഗ് എന്നിവയാണ് ഉപയോഗിക്കുന്ന രീതികൾ തരങ്ങളും ഇതിൽ ഉൾപ്പെടുന്നു.അതുല്യ പേപ്പർ സ്റ്റുഡിയോ കൈത്തറി രീതിയിൽ പേപ്പർ നിർമ്മിക്കുന്ന യൂണിറ്റ് ആണിത്. മരം ഉപയോഗിക്കാത്ത പേപ്പർ ആണ് ഇവിടെ നിർമ്മിക്കുന്നത്.വാഴ തണ്ട്, പുല്ല്,കാട്ടിൽ നിന്നുള്ള നാരുകൾ എന്നിവ ഉപയോഗിച്ചാണ് ഈ യൂണിറ്റിൽ പേപ്പർ നിർമ്മിക്കുന്നത്. ഈ പേപ്പർ ഉപയോഗിച്ച് സ്റ്റേഷനറി സാധനങ്ങൾ, ഹോം ഡെക്കർ, അതുപോലെ മനോഹര ഉൽപ്പന്നങ്ങളും ഇവിടെ നിർമ്മിക്കുന്നു.
ഇവിടെയുള്ള കുട്ടികൾക്ക് വേണ്ട സഹകരണങ്ങളും മെന്റൽ സപ്പോർട്ട് കൊടുക്കുവാനും നമ്മുടെ ലിറ്റിൽ കുട്ടികൾക്ക് ഇതുപോലുള്ള കുട്ടികൾ കുട്ടികളുടെ കഴിവുകൾ കണ്ട് മനസ്സിലാക്കുവാനും ഏത് സാഹചര്യങ്ങളും ജീവിതത്തിൽ അനുകൂലമാക്കണമെന്ന് ഒരു ചിന്ത കൂട്ടുകളിൽ ഉളവാക്കുവാനും കഴിയുന്ന തരത്തിലുള്ള ഒരു പ്രോഗ്രാമായിരുന്നു സ്പെഷ്യൽ സ്കൂൾ സന്ദർശനം.വിവിധ പ്രവർത്തനങ്ങൾ സംവാദങ്ങൾ കളികൾ മാർഗനിർദ്ദേശ സെക്ഷനുകൾ എന്നിവയിലൂടെ കുട്ടികളെ സ്വയം വിശ്വാസത്തോടെ മുന്നോട്ട് കൊണ്ടുപോകുവാൻ പ്രേരിപ്പിക്കുന്നത് തരത്തിലുള്ള ഒരു സന്ദർശന പരിപാടിയായിരുന്നു ഇത് ഈ പരിപാടി കുട്ടികളുടെ സമഗ്ര വികസനത്തിന് സഹായകമായി.ഇത് നമ്മുടെ കുട്ടികൾക്കും അതുപോലെ സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്കും പ്രചോദനകരവും ഉപകാരപ്രദവും ആയിരുന്നു.സ്പെഷ്യൽ സ്കൂളിലെ കുട്ടികളുടെ വിവിധ കഴിവുകളുടെ ഫലങ്ങളായ പ്രോഡക്ടുകൾ വാങ്ങി അവർക്ക് ഒരു കൈത്താങ്ങ് ആകുവാനും നമ്മുടെ കുട്ടികൾക്ക് കഴിഞ്ഞു.ഇവിടുത്തെ അവരുടെ ക്രിയേറ്റിവിറ്റി പുറത്തറിയിക്കുവാനായി നമ്മുടെ കുട്ടികൾ കുട്ടികളാൽ കഴിയുന്ന രീതിയിൽ ഈ പ്രൊഡക്ടുകളെ ഫ്രണ്ട്സ് ഫാമിലി ഗ്രൂപ്പുകൾക്ക് പരിചയപ്പെടുത്തി കൊടുക്കുവാനും അങ്ങനെ അവരുടെ സംരംഭം കൂടുതൽ മെച്ചപ്പെടുത്തുവാനുള്ള എല്ലാ സഹായങ്ങളും ചെയ്തു കൊടുക്കാമെന്നും നമ്മുടെ കുട്ടികൾ ഈ സന്ദർശനത്തിലൂടെ തീരുമാനിക്കുകയും ചെയ്തു.നമ്മുടെ സ്കൂളിലെ 42 കുട്ടികളും 3 അധ്യാപകരും ഈ സ്പെഷ്യൽ സ്കൂൾ സന്ദർശനത്തിൽ പങ്കെടുത്തു.സൃഷ്ടി സ്പെഷ്യൽ സ്കൂളിലേക്ക് വെറുമൊരു സന്ദർശനം മാത്രമല്ല ഫാത്തിമ മാതാ ലിറ്റിൽ കൈറ്റ്സ് നടത്തിയത് അവർക്ക് തങ്ങളാൽ കഴിയുന്ന കാര്യങ്ങൾ കൂടി ചെയ്തു കൊടുത്തു. സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് അവരുടെ പ്രോഡക്ടുകൾ ഓൺലൈനായി എങ്ങനെ വിറ്റഴിക്കാം എന്നതിനെപ്പറ്റി ഒരു ക്ലാസ് എടുത്തു കൊടുക്കുകയും അതിന്റെ ഭാഗമായി ഒരു വെബ്സൈറ്റ് തയ്യാറാക്കി നൽകുകയും ചെയ്തു പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പ്രത്യേക പരിശീലനം നൽകി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി പ്രവർത്തിക്കുന്ന സൃഷ്ടി സ്കൂളിന്റെ പ്രവർത്തനങ്ങളിൽ തങ്ങൾക്കാകുന്ന സഹായം കൊടുക്കാൻ കഴിഞ്ഞു എന്നതിന്റെ ചാരിതാർത്ഥ്യത്തിൽ ആണ് ഫാത്തിമ മാതാ ലിറ്റിൽ കൈറ്റ്സ് ടീം പടിയിറങ്ങിയത്.
ലിറ്റിൽ കൈറ്റ്സ് ഫീൽഡ് വിസിറ്റ്

2025- 26 വർഷത്തെ ക്ലബ്ബിന്റെ ഫീൽഡ് ട്രിപ്പ് മൂന്നാർ കെ ഡി എച്ച്പി ഫാക്ടറിയിലേക്ക് ആയിരുന്നു. സ്കൂളിൽ നിന്നും ആരംഭിച്ച ഈ യാത്ര യിൽ തന്നെ തേയിലത്തോട്ടo സന്ദർശിച്ചുകൊണ്ട് രണ്ടാം മൈൽ പള്ളിവാസൽ വഴിയിലൂടെ മൂന്നാർ കെ ഡി എച്ച്പി ഫാക്ടറിയിൽ എത്തിച്ചേർന്നു. അവിടെനിന്ന് ചായയിലകൾ എങ്ങനെ ശേഖരിക്കുന്നു എന്ന് നേരിൽ കണ്ട് മനസ്സിലാക്കി.തുടർന്ന് ഫാക്ടറിയിൽ എത്തിച്ചേരുമ്പോൾ ചായ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളെക്കുറിച്ച് വിശദീകരണം നൽകി. മൂന്നാറിൽ തേയിലത്തോട്ടങ്ങൾ വെച്ചുപിടിപ്പിച്ചതിന്റെ ചരിത്രവും ഇന്നേവരെ തോട്ടങ്ങളെ പരിപാലിച്ചതിന്റെ പ്രക്രിയകളും ടാറ്റാ കമ്പനി അത് എങ്ങനെ നടത്തിക്കൊണ്ടു പോകുന്നു എന്നും 10 മിനിറ്റ് നേരത്തെ വീഡിയോയിലൂടെ കുട്ടികൾക്കും അധ്യാപകർക്കും വ്യക്തമാക്കി തന്നു. ഒപ്പം തന്നെ ഫാക്ടറിയിൽ ചായ ഇലകൾ ഉണക്കുന്ന വിധം,ചുരുട്ടുന്ന പ്രക്രിയ, ഫെർമെന്റേഷൻ, ഉണക്കൽ,ഗ്രേഡിങ്, പാക്കിങ് എന്നിവ കാണാനുള്ള അവസരവും കുട്ടികൾക്ക് നൽകി.കുട്ടികൾ വളരെ ശ്രദ്ധയോടെ അവ നിരീക്ഷിച്ചു. തൊഴിലാളികൾ ഉപയോഗിക്കുന്ന യെന്ത്രങ്ങളെ കുറിച്ചും അവയുടെ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾക്ക് അറിവ് നേടാൻ ആയിട്ട് സാധിച്ച സുരക്ഷ മാർഗ്ഗനിർദ്ദേശങ്ങൾ കുട്ടികൾക്ക് മുൻകൂട്ടി വിശദീകരിച്ചു കൊടുത്തു. ഈ തേയില ചെടികളിൽ നിന്നും പലതരത്തിലുള്ള, പല രുചികളിലുള്ള ചായപ്പൊടികൾ നിർമ്മിക്കാം എന്ന് ഉള്ള അറിവ് കുട്ടികളെ അത്ഭുതപ്പെടുത്തി അത് തിരിച്ചറിയാൻ വേണ്ടി തന്നെ കുട്ടികൾക്ക് പല രുചിയിലുള്ള ചായകൾ വാങ്ങി നൽകുകയും മൂന്നാറിന്റെ തണുപ്പ് കാലാവസ്ഥയിൽ അവർ ആ രുചികൾ വളരെ ആസ്വദിക്കുകയും ചെയ്തു. കുട്ടികൾക്ക് സംശയങ്ങൾ ചോദിക്കാനുള്ള അവസരവും നൽകി. തുടർന്ന് ടീ ഫാക്ടറിയിലെ പരിസര ശുചിത്വം, തൊഴിലാളികളുടെ ജോലി രീതി എന്നിവയെ കുറിച്ച് ചർച്ച നടത്തി.അവസാനം സന്ദർശനത്തിൽ നിന്ന് ലഭിച്ച അറിവുകൾ കുട്ടികൾ പങ്കുവെച്ചു.ഈ ഫീൽഡ് ട്രിപ്പ് പഠനത്തെ കൂടുതൽ അനുഭവവും ആസ്വാദ്യകരവും ആക്കി.. ഈ യാത്ര ഒരു ഫീൽഡ് ട്രിപ്പ് മാത്രമായി ഒതുക്കാതെ കുട്ടികൾക്ക് വളരെ ആസ്വാദ്യകരമാക്കാൻ വേണ്ടി മൂന്നാറിന്റെ മനോഹാരിതയിലേക്ക് ഇറങ്ങിച്ചെല്ലുകയും ഒപ്പം മാട്ടുപ്പെട്ടി ഡാം, എക്കോ പോയിന്റ് എന്നിവ സന്ദർശിക്കുകയും ഷോപ്പിങ്ങിന് അവസരം നൽകുകയും ചെയ്തു.ഈ ഫീൽഡ് ട്രിപ്പിൽ രണ്ട് അധ്യാപകരും 40 കുട്ടികളും പങ്കെടുത്തു.
ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി കമ്പ്യൂട്ടർ പരിശീലനം

ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ പൊതുജനങ്ങൾക്കായി ഒരു കമ്പ്യൂട്ടർ പരിശീലനം സംഘടിപ്പിച്ചു. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള കമ്പ്യൂട്ടർ പരിജ്ഞാനം ഇല്ലാത്ത കുറച്ച് ആളുകൾ ഈ പരിശീലനത്തിൽ പങ്കെടുത്തു. മൗസ് ബാലൻസിംഗ് ആക്ടിവിറ്റി, ഓരോ സോഫ്റ്റ്‌വെയറും എടുക്കുന്ന രീതികൾ തുടങ്ങിയവയിൽ പരിശീലനം കൊടുത്തു. ലിബർ ഓഫീസ് റൈറ്റർ എന്ന സോഫ്റ്റ്‌വെയർ പരിചയപ്പെടുത്തുകയും അത് ഉപയോഗിച്ച് ടൈപ്പിംഗ് പരിശീലനം നൽകുകയും ചെയ്തു. അതുകൂടാതെ ഇന്റർനെറ്റ് എടുക്കുന്നതും വെബ്സൈറ്റുകൾ സെർച്ച് ചെയ്ത് കണ്ടുപിടിക്കുന്നത് എങ്ങനെയെന്നും പഠിപ്പിച്ചുകൊടുത്തു. ഡ്രൈവിംഗ് ലൈസൻസിന് ആവശ്യമായ ലേണേഴ്സ് ടെസ്റ്റിന്റെ ഡെമോ പരിശീലനവും ആളുകൾക്ക് നൽകി. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ വളരെ ഉത്സാഹത്തോടെയാണ് ഈ പരിശീലനം നടത്തിയത് പരിശീലനം വളരെ ഉപകാരപ്രദമായിരുന്നു എന്ന് പങ്കെടുത്തവരും അഭിപ്രായപ്പെട്ടു. ലിറ്റിൽ കൈറ്റ് ക്ലബ്ബിലൂടെ തങ്ങൾ നേടിയെടുത്ത അറിവുകൾ സമൂഹത്തിലേക്കും എത്തിക്കുക എന്ന ഉദ്ദേശത്തോടെയായിരുന്നു ഈ ക്ലാസ് സംഘടിപ്പിച്ചത്.
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഐടി ലാബ് പരിപാലനം

ഫാത്തിമ മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ ഐടി ലാബ് പരിപാലനം നടത്തിപ്പോരുന്നു. ഐടി ലാബിലെ ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറുകൾ ലാപ്ടോപ്പുകൾ പ്രൊജക്ടറുകൾ എന്നിവ വൃത്തിയാക്കുന്നതും പരിപാലിക്കുന്നതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്. ഇടയ്ക്കിടയ്ക്ക് ലാപ്ടോപ്പുകളിലും കമ്പ്യൂട്ടുകളിലും ഉള്ള ആവശ്യമില്ലാത്ത ഫയലുകൾ ഡിലീറ്റ് ചെയ്തു സിസ്റ്റം ക്ലിയർ ആക്കുന്നതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.മാസത്തിലൊരിക്കൽ ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ ഐടി ലാബ് പരിപാലനം നടത്തി പോരുന്നു
സ്കൂളിലെ ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനത്തിൽ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
സ്കൂളിലെ ഹൈടെക് ക്ലാസ് മുറികളുടെ പരിപാലനം ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിലാണ് നടക്കുന്നത്.ഹൈടെക് ക്ലാസുകളുടെ പരിപാലനത്തിനായി ഒരു ലീഡറെ തിരഞ്ഞെടുത്തിട്ടുണ്ട്. ലീഡറിന്റെ നേതൃത്വത്തിൽ കുറച്ചുപേർ വീതമുള്ള ഗ്രൂപ്പുകളായി തരംതിരിച്ച് അവർക്ക് കുറച്ച് ക്ലാസുകൾ വീതം ശ്രദ്ധിക്കാനായി കൊടുക്കുന്നു. ലാപ്ടോപ്പ്, പ്രൊജക്ടർ മുതലായവ ഉപയോഗിക്കുന്ന രീതികൾ മറ്റു കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.സ്കൂളിൽ എന്തെങ്കിലും പ്രോഗ്രാമുകൾ നടക്കുമ്പോൾ ഹൈടെക് ഉപകരണങ്ങൾ സുരക്ഷിതമായി സംരക്ഷിക്കുന്നതും ലിറ്റിൽ കൈറ്റ്സ് അംഗങ്ങളാണ്.
ലിറ്റിൽ കൈറ്റ്സ് ഇടുക്കി ജില്ലാതല സഹവാസ ക്യാമ്പ് -2026-അനിമേഷൻ

ഇടുക്കി ജില്ലതല ലിറ്റിൽ കൈറ്റ്സ് സഹവാസ ക്യാമ്പ് ഫെബ്രുവരി 7,8 ദിവസങ്ങളിൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മുതലക്കുടത്ത് വച്ച് നടന്നു.അനിമേഷൻ വിഭാഗത്തിൽ ഒരു കുട്ടിയാണ് ഫാത്തിമ മാത സ്ക്കൂളിൽ നിന്ന് പങ്കെടുത്തത്.സബ്ജില്ലാ ക്യാമ്പിൽ നിന്നും വളരെ വ്യത്യാസമായിരുന്നു ജില്ലാ ക്യാമ്പ് സബ്ജില്ലാ ക്യാമ്പിൽ ഓപ്പൺ ടൂൺസ് സോഫ്റ്റ്‌വെയർ ആണ് പരിചയപ്പെട്ടത്. എന്നാൽ ജില്ലാ ക്യാമ്പിൽ ബ്ലെൻഡർ എന്ന പുതിയ സോഫ്റ്റ്‌വെയർ ആണ് പരിചയപ്പെട്ടത്. ഈ സോഫ്റ്റ്‌വെയറിനെ പറ്റി കുറെ അറിവുകൾ നേടാൻ സാധിച്ചു. ഒരു വസ്തുവിനെ ചലിപ്പിക്കുവാനും വസ്തുക്കളെ നിർമ്മിക്കുവാനും നിറം നൽകുവാനും ലൈറ്റ് എഫക്ട് നൽകുവാനും ബ്ലൻഡറിലെ പല ടൂൾസ് പരിചയപ്പെടാൻ സാധിച്ചു രണ്ടാം ദിനം അവർ നിർദ്ദേശിച്ച രീതിയിൽ അവർ നൽകിയ റിസോഴ്സസ് ഉപയോഗിച്ച പുതിയ സീൻ നിർമ്മിക്കുക എന്നതായിരുന്നു അവർ നിർദ്ദേശിച്ച സമയത്തിനുള്ളിൽ തീർക്കാൻ സാധിക്കാത്തതിനാൽ അവർ രണ്ടുദിവസം സമയം നൽകി. ഒരു മടുപ്പ് തോന്നാതെ വളരെ ഉത്സാഹത്തിലും ശ്രദ്ധാപൂർവ്വമാണ് ക്ലാസുകൾ നയിച്ചിരുന്നത്. ബ്ലെൻഡർ എന്ന സോഫ്റ്റ്‌വെയറിനെ പറ്റി വളരെയധികം കാര്യങ്ങൾ മനസ്സിലാക്കാൻ സാധിച്ചു ഈ ജില്ലാ ക്യാമ്പിലൂടെ അനിമേഷന്റെ അനന്തമായ സാധ്യതകൾ മനസ്സിലാക്കുവാൻ സാധിച്ചു.
ലിറ്റിൽ കൈറ്റ്സ് ഇടുക്കി ജില്ലാ സഹവാസ ക്യാമ്പ് 2026-പ്രോഗ്രാമിംഗ്

ലിറ്റിൽ കൈറ്റ്സ് ഇടുക്കി ജില്ലാ ക്യാമ്പ് ഫെബ്രുവരി 7 8 ദിവസങ്ങളിൽ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂൾ മുതലക്കുടത്ത് വച്ച് നടന്നു. ലിറ്റിൽ കൈറ്റ്സ് നിന്നും ജില്ലാതല ക്യാമ്പിൽ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നിന്നും 3 കുട്ടികളാണ് പങ്കെടുത്തത്. പ്രോഗ്രാമിംഗ് വിഭാഗത്തിൽ രണ്ട് കുട്ടികളാണ് പങ്കെടുത്തത് ഉപജില്ല ക്യാമ്പിൽ നിന്നും വളരെ വ്യത്യസ്തമായിരുന്നു ജില്ലാ ക്യാമ്പ് .ഒരുപാട് വ്യത്യാസമുള്ള റോബോട്ടിക്സ് അനുഭവം ആണ് അവർ പകർന്നു തന്നത് മൊബൈൽ ഫോണിൽ വെച്ച് കൺട്രോൾ ചെയ്യാൻ സാധിക്കുന്ന റോവർ ആണ് ഉണ്ടാകാൻ നിർദ്ദേശങ്ങൾ നൽകിയത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ആഡിനോ കിറ്റ് ഉപയോഗിച്ച് റോവറിന്റെ പ്രവർത്തനം നടത്തി ഈ ക്യാമ്പിലൂടെ ആഡിനോ കിറ്റിനെ പറ്റി കൂടുതൽ അറിയാനും അതിനെ പ്രവർത്തിപ്പിക്കാനും പഠിക്കാൻ സാധിച്ചു മൊബൈൽ ഫോൺ ഉപയോഗിച്ച് മുഴുവൻ കുട്ടികൾക്കും അധ്യാപകർ പകർന്നു നൽകി വളരെ നല്ല അനുഭവമാണ് അവിടെ അധ്യാപകർ ഞങ്ങൾക്ക് പകർന്നു നൽകിയത് ഈ ക്യാമ്പിന് പങ്കെടുക്കാൻ സാധിച്ചതിൽ ഞാൻ വളരെയധികം നന്ദി പറയുന്നു
സർവ്വം എ ഐ മയം
-
രക്ഷകർത്താക്കൾക്കുള്ള എഐ പരിശീലന ക്ലാസ്സ്
-
രക്ഷകർത്താക്കൾക്കുള്ള എഐ പരിശീലന ക്ലാസ്സ്
-
രക്ഷകർത്താക്കൾക്കുള്ള എഐ പരിശീലന ക്ലാസ്സ്
സാങ്കേതികവിദ്യ അനുദിനം വികാസം പ്രാപിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിൽ ആണല്ലോ നാം ഇന്ന് ജീവിക്കുന്നത് ഇന്റർനെറ്റും അതുമായി ബന്ധപ്പെട്ട സേവനങ്ങളും പ്രയോജനപ്പെടുത്താതെയുള്ള ഒരു ജീവിതം ഇന്ന് സാധ്യമല്ല. അറിഞ്ഞോ അറിയാതെയോ നമ്മൾ എല്ലാവരും ഇന്റർനെറ്റിന്റെയും അതുമായി ബന്ധപ്പെട്ട സേവനങ്ങളുടെയും ഗുണഭോക്താക്കളാണ്. സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ ഒരു കുതിച്ചുചാട്ടത്തിന്റെ കാലഘട്ടത്തിലാണ് നാം ഇപ്പോൾ ജീവിച്ചു കൊണ്ടിരിക്കുന്നത്.ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കണ്ടുപിടിത്തം വലിയൊരു മാറ്റത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്. എന്താണ് എ ഐ എന്നും അത് എങ്ങനെയെല്ലാം നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നു എന്നും എഐ എങ്ങനെയെല്ലാം പ്രയോജനപ്പെടുത്തണം എന്നും നാം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ് നേതൃത്വത്തിൽ കേരളത്തിലെ എല്ലാ സ്കൂളുകളിലും ലിറ്റിൽ കൈറ്റ്സ് നേതൃത്വത്തിൽ രക്ഷകർത്താക്കൾക്കായി എ ഐ പരിശീലനം സംഘടിപ്പിക്കപ്പെടുന്നു. അതിന്റെ ഭാഗമായി ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലും ഫെബ്രുവരി 27, മാർച്ച് 2, 3 എന്നീ ദിവസങ്ങളിലായി രക്ഷകർത്താക്കൾക്കായി പരിശീലന ക്ലാസ് സംഘടിപ്പിച്ചു. രണ്ടു മണിമുതൽ ആയിരുന്നു ക്ലാസ് ആരംഭിച്ചത് കൈറ്റ് മിസ്ട്രസ് സിസ്റ്റർ ഷിജിമോൾ സെബാസ്റ്റ്യൻ രക്ഷകർത്താക്കൾക്ക് സ്വാഗതം ആശംസിച്ചു. എ ഐ യുമായി മായി ബന്ധപ്പെട്ട ക്ലാസുകൾ എടുക്കുന്നതിന് ആവശ്യമായ പരിശീലനം കൈറ്റ് മിസ്ട്രസ്മാർക്കും രണ്ട് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കും ലഭിച്ചിരുന്നു. പരിശീലനം നേടിയ കുട്ടികളുടെ നേതൃത്വത്തിൽ മറ്റ് ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ബാച്ച് തിരിച്ച് പരിശീലനം നൽകി. എ ഐ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചാറ്റ് ബോട്ടുകൾ പരിചയപ്പെടുത്തുക അവയുടെ ഉപയോഗ രീതികൾ രക്ഷകർത്താക്കൾക്ക് പരിചയപ്പെടുത്തി കൊടുക്കുക എന്നതായിരുന്നു ഈ പരിശീലനത്തിന്റെ പ്രധാന ലക്ഷ്യം. മെറ്റ എഐ ഉപയോഗിച്ച് എങ്ങനെ കഥ കവിത എന്നിവയൊക്കെ തയ്യാറാക്കാം അതുപോലെ പലതരം ആഹാരസാധനങ്ങളുടെ റെസിപ്പികൾ കണ്ടുപിടിക്കാം ബ്യൂട്ടി ടിപ്സ് കുട്ടികളുടെ പഠന ആവശ്യങ്ങൾക്കുള്ള കാര്യങ്ങൾ തുടങ്ങി നമുക്ക് ആവശ്യമുള്ള എന്തൊക്കെയാണ് അത് എങ്ങനെയൊക്കെ സെർച്ച് ചെയ്ത് കണ്ടെത്താൻ സാധിക്കും എന്നതിനെപ്പറ്റിയാണ് ആദ്യമായിപരിശീലനം നൽകിയത്. പരിശീലനം കിട്ടിയ എൽകെ അംഗങ്ങൾ തന്നെയാണ് രക്ഷകർത്താക്കൾക്ക് പരിശീലനം നൽകിയത് അതിനുശേഷം ഗൂഗിൾ ലെൻസ് ഉപയോഗിച്ച് നമുക്ക് അറിയില്ലാത്ത ഒരു കാര്യത്തിന്റെ ഫോട്ടോ ആഡ് ചെയ്ത് കൊടുത്ത് അത് എന്താണെന്ന് മനസ്സിലാക്കി കൊടുത്തു അതിനുശേഷം ഗൂഗിൾ ട്രാൻസ്ലേറ്റർ ഉപയോഗിച്ച് എങ്ങനെയാണ് പല ഭാഷകളിലേക്കും ഒരു ടെക്സ്റ്റ് മാറ്റി എടുക്കുന്നത് എന്ന് പരിശീലിപ്പിച്ചു. ഇംഗ്ലീഷിൽ അറിവ് കുറവുള്ളവർക്കും വളരെ എളുപ്പത്തിൽ മലയാളം ട്രാൻസ്ലേറ്റ് ചെയ്ത് ഇംഗ്ലീഷിലേക്ക് മാറ്റാൻ സഹായിക്കുന്ന ഒരു പരിശീലനം ആയിരുന്നു ഇത്. അതിനുശേഷം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ എത്തിച്ചേരുന്ന ചിത്രങ്ങളും വീഡിയോയും എത്രമാത്രം വിശ്വാസ്യ യോഗ്യതയുള്ളതാണെന്ന് കാര്യങ്ങളെക്കുറിച്ചാണ് ചർച്ച ചെയ്തത് .നമ്മളെ തെറ്റിദ്ധരിപ്പിക്കാൻ ആയി ഉപയോഗിച്ച് നിർമ്മിച്ച ധാരാളം ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ കാണാം.ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കാതെ നാം ലൈക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യരുത് എന്നും ചെയ്താൽ ഉണ്ടാകാവുന്ന ഭവിഷ്യത്തുകൾ എന്തൊക്കെയാണെന്നും കുട്ടികൾ ഈ ക്ലാസ്സിൽ രക്ഷകർത്താക്കൾക്ക് മനസ്സിലാക്കി കൊടുത്തു. എന്നാൽ എഐ ഉപയോഗിക്കാതെ മാറ്റി നിർത്തേണ്ട ഒന്നല്ല എന്നും ശ്രദ്ധയോടെ ഉപയോഗിച്ചാൽ മതിയെന്നും കുട്ടികൾ ക്ലാസിൽ മനസ്സിലാക്കി കൊടുത്തു നമ്മുടെ നിത്യജീവിതത്തിലെ ഒരുപാട് കാര്യങ്ങൾ എളുപ്പമാക്കി തരാനും വിദ്യാർത്ഥികൾക്ക് പഠനസംബന്ധമായ ഒരുപാട് അറിവുകൾ നേടിയെടുക്കാനും എ ഐ നമ്മളെ സഹായിക്കുന്നു. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിൽ നടത്തിയ ഈ ക്ലാസിന് ഫാത്തിമ മാതയിലെ പേരൻസിന്റെ പൂർണ്ണമായ സഹകരണം ഉണ്ടായിരുന്നു. മൂന്ന് ദിവസങ്ങളിലായി നടത്തിയ എ ഐ പരിശീലന ക്ലാസിൽ ധാരാളം രക്ഷകർത്താക്കൾ പങ്കെടുത്ത് അറിവ് നേടി. 27 -2 -2026 ൽ നടന്ന പരിശീലനത്തിൽ 35 പേരും,2-3- 2026 ൽ നടന്ന ക്ലാസിൽ 60 പേരും,3-3-2026ൽ നടന്ന ക്ലാസിൽ 20 പേരും പങ്കെടുത്തു. മൊത്തം 115 രക്ഷകർത്താക്കൾ പരിശീലനം നേടി എന്നത് അഭിമാനാർഹമായ കാര്യമാണ് .എ ഐ ഉപയോഗിച്ച് നമുക്കൊരു കാര്യത്തെക്കുറിച്ച് അങ്ങനെ മനസ്സിലാക്കാം നമുക്ക് കിട്ടിയ ന്യൂസ് തെറ്റാണോ അല്ലയോ, ചിത്രം നിർമ്മിക്കാൻ, അങ്ങനെ എഐയുടെ സ്വാധീനം എവിടെ വരെ എത്തിനിൽക്കുന്നുവെന്ന് മാതാപിതാക്കൾക്ക് ബോധ്യപ്പെടുത്താൻ ഈ ക്ലാസുകൾ ഉപകരിച്ചു.മാതാപിതാക്കൾ സജീവമായി പങ്കെടുക്കുകയും തങ്ങളുടെ കുട്ടികൾ തന്നെ ക്ലാസുകൾ നയിച്ചത് അവരെ കൂടുതൽ സ്വാധീനിക്കുകയും ചെയ്തു.കുട്ടികളോട് സംശയങ്ങൾ ചോദിക്കുകയും ചർച്ച യിൽ പങ്കാളികളാവുകയും ചെയ്തു. കുട്ടികളുടെ ഡിജിറ്റൽ ജീവിതത്തെക്കുറിച്ച് കൂടുതൽ ബോധവാന്മാരാകാൻ ഈ ക്ലാസുകൾ കൊണ്ട് സാധിച്ചു.സാങ്കേതികവിദ്യ ദിനംപ്രതി വളരുന്ന ഈ കാലഘട്ടത്തിൽ കുട്ടികളുടെ പഠനത്തിലും ജീവിതരീതികളിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വലിയ സ്വാധീനം ചെലുത്തുന്നതിനാൽ മാതാപിതാക്കൾക്ക് ഇത് സംബന്ധിച്ച അറിവ് അനിവാര്യമാണെന്ന് മാതാപിതാക്കൾ തിരിച്ചറിഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ പ്രായോഗിക ഉപയോഗങ്ങൾ പരിചയപ്പെടാനും ഈ ക്ലാസ്സ് വഴി സാധിച്ചു.
കലയുടെ കൗമാരസ്വപ്നങ്ങൾ പീലി വിരിച്ചാടിയ സംസ്ഥാന കലോത്സവത്തിൽ ഏഴാം സ്ഥാനം നേടി അഭിമാനമായി ഫാത്തിമ മാതാ സ്കൂൾ
-
സംസ്ഥാന സ്ക്കൂൾ കലോൽസവ വിജയികൾ
-
സംസ്ഥാന സ്ക്കൂൾ കലോൽസവ വിജയികൾ
കേരളത്തിന്റെ ഏറ്റവും വലിയ കലാമേളയായ സംസ്ഥാന സ്കൂൾ കലോത്സവം ഈ വർഷവും അത്യന്തം ഭംഗിയായി സംഘടിപ്പിക്കപ്പെട്ടു. ഇത്തവണത്തെ കലാമേളയ്ക്ക് ആഥിത്യമരുളിയത് തൃശൂർ ആയിരുന്നു.സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നും ആയിരക്കണക്കിന് വിദ്യാർഥികൾ ഈ കലാമേളയിൽ പങ്കെടുത്തു. ഓരോ ഇനത്തിലും മത്സരാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചത് കാണികളെ ഏറെ ആകർഷിച്ചു. ഈ വർഷത്തെ കലോത്സവം ജനുവരി 14 മുതൽ 18 വരെയാണ് നടന്നത്. ഇത്തവണയും ഫാത്തിമമാതാ സ്കൂളിലെ മിടുക്കികൾ കൗമാരകലാമേളയുടെ അങ്കത്തട്ടിലേക്ക് യാത്രയായി. ഹൈസ്കൂൾ ഹയർസെക്കൻഡറി വിഭാഗങ്ങളിൽ നിന്നായി ഏകദേശം 125 ഓളം കുട്ടികളാണ് സംസ്ഥാന കലാമേളയിൽ പങ്കെടുത്തത്.പങ്കെടുത്ത മിക്കവാറും എല്ലാ ഐറ്റങ്ങളിലും എ ഗ്രേഡ് നേടാൻ ഫാത്തിമ മാതയിലെ മിടുക്കികൾക്ക് സാധിച്ചു.ഇത്തവണത്തെ സംസ്ഥാന കലാമേളയിൽ ഏഴാം സ്ഥാനം കരസ്ഥമാക്കാൻ ഫാത്തിമ മാതാ സ്കൂളിന് സാധിച്ചു എന്നത് ഒരുപാട് സന്തോഷവും അഭിമാനവും നിറഞ്ഞ കാര്യമായിരുന്നു.മലയോരമേഖലയായ ഇടുക്കിയിലെ പരിമിതമായ ജീവിത സാഹചര്യങ്ങളിൽ നിന്നും വരുന്ന കുട്ടികളാണ് നമ്മുടെ സ്കൂളിൽ ഉള്ളത് സ്കൂളിന്റെയും അവിടുത്തെ അധ്യാപകരുടെയും അകമഴിഞ്ഞ പിന്തുണയും പരിശീലനവും കൊണ്ട് മാത്രമാണ് നമ്മുടെ സ്കൂളിലെ കുട്ടികൾക്ക് ഇത്രയും മികച്ച വിജയം നേടാൻ സാധിക്കുന്നത്. ഒരുപാട് സന്തോഷത്തോടെയും അഭിമാനത്തോടെയും ആണ് ഫാത്തിമ മാതാ ടീം സംസ്ഥാന കലോത്സവ വേദിയിൽ നിന്ന് യാത്രയായത്.
കരുതലിന്റെ നനുത്ത സ്പർശമായി ഫാത്തിമ മാതാ സ്കൂൾ

സ്കൂളിൽ എത്തുന്ന ഓരോ വിദ്യാർത്ഥികൾക്കും പാഠഭാഗങ്ങൾ പഠിപ്പിക്കുന്നതിനും അപ്പുറമായി നന്മയുടെ,കരുതലിന്റെ,ചേർത്തു നിർത്തലിന്റെ പാഠങ്ങൾ കൂടി നമ്മുടെ സ്കൂളിൽ നിന്നും പകർന്നു നൽകുന്നു. നമ്മുടെ സ്കൂളിലെ വിദ്യാർഥികളിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ, ഭവനരഹിതരായ കുട്ടികളെ,രോഗാവസ്ഥയിലായ കുട്ടികളെ എല്ലാം തങ്ങളാൽ കഴിയുന്ന സഹായങ്ങൾ നൽകി എന്നും സ്കൂൾ മാനേജ്മെന്റ്,പിടിഎയും ചേർത്തു നിർത്താറുണ്ട് ഇത്തരം പ്രവർത്തനങ്ങളിൽ എല്ലാ വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കാറുണ്ട്. 2025 -26 വർഷത്തെ സ്നേഹപ്രവർത്തനമായി നമ്മുടെ സ്കൂളിലെ ഒരു വിദ്യാർത്ഥിനിക്ക് സ്നേഹ ഭവനം നിർമ്മിച്ചു നൽകുന്നതിൽ പങ്കാളികളാകാൻ സ്കൂളിന് സാധിച്ചു. ജീവിതം വഴിമുട്ടി നിന്ന ഒരു കുടുംബത്തിന് ആശ്വാസം ഏകി കൊണ്ടാണ് സ്കൂൾ ഈ പ്രവർത്തനത്തിൽ പങ്കാളികളായത്. സ്നേഹ ഭവനം മാത്രമല്ല അതിലേക്ക് ആവശ്യമായ മുഴുവൻ വീട്ടുപകരണങ്ങളും സ്കൂളിലെ വിദ്യാർഥികളുടെയും,അധ്യാപകരുടെയും, മാനേജ്മെന്റിന്റെയും സഹായത്തോടെ വാങ്ങി നൽകാനും സാധിച്ചു. സ്കൂളിൽ നടക്കുന്ന ഇത്തരം പ്രവർത്തനങ്ങളിൽ നിന്നും ഒരുപാട് നന്മയുടെ പാഠങ്ങളാണ് കുട്ടികൾക്ക് പകർന്നു കിട്ടുന്നത്.
മണ്ണിനെ അറിയാൻ കൃഷിയെ അറിയാൻ സ്‍ക്കുൾ പച്ചക്കറിത്തോട്ടം
-
പച്ചക്കറി കൃഷി വിളവെടുപ്പ്
-
സ്ക്കൂൾ പച്ചക്കറിത്തോട്ടം
-
സ്ക്കൂൾ പച്ചക്കറിത്തോട്ടം
-
സ്ക്കൂൾ പച്ചക്കറിത്തോട്ടം
2025 26 അധ്യായന വർഷത്തിൽ കൂമ്പൻപാറ ഫാത്തിമ മാതാ ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ തനത് പ്രവർത്തനങ്ങളുടെ ഭാഗമായി പച്ചക്കറി കൃഷി ഏറ്റെടുത്ത് നടത്തി.അടുക്കളത്തോട്ടം എല്ലാവർഷവും പരിപാലിച്ചിരുന്നെങ്കിലും അല്പം കൂടി വിപുലമായി ഈ വർഷം പച്ചക്കറി കൃഷി നടത്താൻ തീരുമാനിച്ചു. എല്ലാവർഷവും വീടുകളിൽ പച്ചക്കറി കൃഷി നടത്താൻ സാഹചര്യമുള്ള മുഴുവൻ കുട്ടികൾക്കും പച്ചക്കറി വിത്തുകൾ നൽകി മികച്ച കർഷകരെ കണ്ടെത്തിയിരുന്നു. എന്നാൽ വിഷ രഹിത പച്ചക്കറി എന്ന ആശയം കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി ഈ വർഷം എൽപി, യുപി, എച്ച് എസ്,എച്ച്എസ്എസ് എന്നിങ്ങനെ സെക്ഷൻ തിരിച്ച് സ്കൂളിൽ തന്നെ കൃഷി നടത്താമെന്ന് തീരുമാനിച്ചു. കൃഷിക്ക് ആവശ്യമായ പച്ചക്കറി തൈകളും ഗ്രോ ബാഗും സ്കൂൾ മാനേജർ റവറൻസ് സിസ്റ്റർ പ്രീതി സ്കൂളിന് കൈമാറി 1200 തൈകൾ ആണ് ലഭ്യമായത്.അവ 800 ഗ്രോബാഗുകളിലായി മത്സരാടിസ്ഥാനത്തിൽ കൃഷി ആരംഭിച്ചു. ഓഗസ്റ്റ് മാസത്തിലാണ് കൃഷി ആരംഭിച്ചത് .കാബേജ്, ബ്രോക്കോളി, കോളിഫ്ലവർ, പച്ചമുളക്, ബീൻസ്, വഴുതന,വെണ്ട,കോവൽ,തക്കാളി എന്നീ തൈകളാണ് കൂടുതലായും നടാൻ ഉപയോഗിച്ചത്. മണ്ണ് ചകിരിച്ചോറ് വേപ്പിൻ പിണ്ണാക്ക് ചാണകം എന്നിവയെല്ലാം ചേർത്ത് ഗ്രോബാഗ് സജ്ജമാക്കി. ചെറു കവറുകളിൽ ആയിരുന്ന പച്ചക്കറികളെ ഗ്രോബാഗിലേക്ക് മാറ്റി നട്ടു സ്ഥല പരിമിതി ഒരു വലിയ പ്രശ്നമായിരുന്നു എങ്കിലും സ്കൂളിന്റെ സൺഷൈഡുകൾ അടക്കം ലഭ്യമായ എല്ലാ സ്ഥലങ്ങളും പച്ചക്കറി കൃഷിക്കായി ഞങ്ങൾ പ്രയോജനപ്പെടുത്തി. കൃത്യമായ ഇടവേളകളിൽ വളപ്രയോഗം നടത്തുകയും അതിനിടയ്ക്ക് പച്ചക്കറി കൃഷി നശിപ്പിക്കാൻ വിരുന്നുകാരായി എത്തിയ കീടങ്ങളെ അകറ്റാനുള്ള കീടനാശിനി പ്രയോഗങ്ങൾ നടത്തിയതും എല്ലാം ഞങ്ങൾ കുട്ടികൾ തന്നെയായിരുന്നു. ജിസ് സാറിന്റെ നേതൃത്വത്തിലായിരുന്നു കുട്ടികൾ പച്ചക്കറി കൃഷിക്കായി ഒരുമിച്ച് കൈകോർത്തത്. പച്ചക്കറി ചെടികൾ വളർന്നു പാകമാകുന്നതും പൂക്കുന്നതും കായ്ക്കുന്നതും അത് വിളവെടുപ്പിന് പാകമാകുന്നതും എല്ലാം കുട്ടികൾ വളരെ കൗതുകത്തോടെയാണ് നിരീക്ഷിച്ചത് ഏതെല്ലാം രീതിയിൽ ഏതെല്ലാം സമയങ്ങളിൽ വളപ്രയോഗം നടത്തണം എന്നത് ഇന്ന് മുതിർന്ന ആളുകൾക്ക് പോലും അറിവില്ലാത്ത ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. സ്കൂളുകളിൽ ഇതുപോലെയുള്ള പച്ചക്കറി കൃഷി നടത്തുന്നത് വഴി കുട്ടികൾക്ക് കൃഷിയുടെ ബാലപാഠങ്ങൾ ചെറിയ പ്രായത്തിലെ തന്നെ പ്രാപ്തമാകുന്നു. പച്ചക്കറികൾ വിളവെടുപ്പിന് പാകമായപ്പോൾ കുട്ടികളെല്ലാവരും കൂടി അക്ഷരാർത്ഥത്തിൽ അതൊരു ഉത്സവം തന്നെയാക്കി മാറ്റി.കുട്ടികളുടെ നേതൃത്വത്തിൽ വിളവെടുത്ത പച്ചക്കറികൾ കുറേശ്ശെയായി സ്കൂൾ ഉച്ചഭക്ഷണം പദ്ധതിയിലേക്ക് ആണ് കൊടുത്തത്. നമ്മൾ കൃഷി ചെയ്തുണ്ടാക്കുന്ന പച്ചക്കറിയുടെ ഗുണവും രുചിയും ഒന്ന് വേറെ തന്നെയെന്ന് കുട്ടികളും മനസ്സിലാക്കി അടുത്തവർഷം കുറേക്കൂടി വിപുലമായ രീതിയിൽ പച്ചക്കറി കൃഷി നടത്തണമെന്ന് കുട്ടികളും അധ്യാപകരും ഒരേ മനസ്സോടെ തീരുമാനമെടുത്തു.
ഹൈസ്കൂൾ വിദ്യാർത്ഥിനികൾക്കായി മൊബൈൽ അഡിക്ഷൻ ക്ലാസ്
ഫാത്തിമ മാതാ സ്കൂളിലെ എട്ടാം ക്ലാസിലെയും ഒമ്പതാം ക്ലാസിലെയും വിദ്യാർത്ഥിനികൾക്കായി സോഷ്യൽ പോലീസിംഗിന്റെ ഭാഗമായി മൊബൈൽ അഡിക്ഷനുമായി ബന്ധപ്പെട്ട ഒരു ക്ലാസ് നടത്തി.സിസ്റ്റർ ക്ലാരിസ് ആണ് ക്ലാസുകൾ നയിച്ചത്. അടിമാലി എസ് ഐ, എസ് ഐ തുടങ്ങിയവർ ക്ലാസുകൾ എടുത്തു. ഇന്നത്തെ കാലഘട്ടത്തിൽ നമ്മുടെ യുവതലമുറ വഴിതെറ്റുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണം അതിരുവിട്ട മൊബൈൽ ഫോൺ ഉപയോഗമാണ് ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്,യൂട്യൂബ് പോലെയുള്ള സോഷ്യൽ മീഡിയയുടെ അമിതമായ ഉപയോഗവും കുട്ടികളെ വഴിതെറ്റിക്കുന്നു. മൊബൈൽ ഫോൺ അഡിക്ഷൻ ഒഴിവാക്കാൻ ഏറ്റവും ആദ്യം മുൻകരുതൽ എടുക്കേണ്ടത് കുടുംബങ്ങളിൽ നിന്നാണെന്ന് സിസ്റ്റർ അഭിപ്രായപ്പെട്ടു. കുടുംബത്തിൽ മൊബൈൽ ഉപയോഗം നിയന്ത്രിക്കാതെ ഒരിക്കലും ഒരു ഗവൺമെന്റിനോ പോലീസിനോ ഇത് പരിധിയിൽ കൂടുതൽ തടയാൻ സാധിക്കില്ല എന്നും ക്ലാസിൽ വ്യക്തമാക്കി.ഇന്നത്തെ കാലഘട്ടത്തിൽ ഫോണും, ഇന്റർനെറ്റും ഇല്ലാതെ ജീവിതം മുന്നോട്ടു പോകാത്ത അവസ്ഥയാണ് ഉള്ളത് അപ്പോൾ ഇത് പൂർണമായും ഉപയോഗിക്കാതെ സാധ്യമല്ല ഫോണിന്റെ ഉപയോഗം നിയന്ത്രിക്കുകയാണ് വേണ്ടത്.മൊബൈൽ അഡിക്ഷൻവിദ്യാർഥികളുടെ ജീവിതത്തിൽ പല ദോഷഫലങ്ങളും ഉണ്ടാക്കുന്നു. പഠനത്തിൽ ശ്രദ്ധ കുറയുന്നു,ഉറക്കക്കുറവും ക്ഷീണവും ഉണ്ടാകുന്നു,കണ്ണിനും ആരോഗ്യത്തിനും പ്രശ്നങ്ങൾ ഉണ്ടാകുന്നു,കുടുംബാംഗങ്ങളുമായി സുഹൃത്തുക്കളുമായും ഉള്ള ബന്ധം കുറയുന്നു, മാനസിക സമ്മർദ്ദം കൂടുന്നു ഇതെല്ലാം കുട്ടികളുടെ മാത്രമല്ല അവരുടെ കുടുംബത്തെയും ബാധിക്കുന്നു. ഇത് ഒഴിവാക്കാൻ കുട്ടികളെ വായനയിലേക്കും കായിക പ്രവർത്തനങ്ങളിലേക്കും വഴി മാറ്റിവിടണം എന്നും കുട്ടികളിലെ എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റീസിനെ കൂടുതൽ പ്രാധാന്യം കൊടുക്കണം എന്നും ക്ലാസിൽ പറഞ്ഞു. മൊബൈൽ ഫോൺ വിവേകത്തോടെ ഉപയോഗിക്കുകയും അതിന്റെ അടിമത്തത്തിൽ നിന്ന് ഒഴിവാക്കുകയും ചെയ്യേണ്ടത് ഓരോ വിദ്യാർത്ഥിയുടെയും ഉത്തരവാദിത്വമാണ് എന്നും ക്ലാസിൽ കുട്ടികളോട് പറഞ്ഞു.
ഫാത്തിമ മാതയുടെ കിരീടത്തിൽ മറ്റൊരു പൊൻതൂവൽ കൂടി -തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂളായി തിരഞ്ഞെടുത്തു.
ഫാത്തിമ മാതാ സ്കൂളിന്റെ യശസ്സ് ഉയർത്തി ഈ വർഷത്തെ തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ മികച്ച രണ്ടാമത്തെ സ്കൂളിനുള്ള അവാർഡ് ലഭിച്ചു.2025- 26 അധ്യായന വർഷത്തെ മുഴുവൻ പ്രവർത്തനങ്ങളും കണക്കിലെടുത്താണ് അവാർഡ് നൽകുന്നത്.പാഠ്യ പാഠ്യേതര വിഷയങ്ങളിൽ കാഴ്ചവെച്ച മികച്ച പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിലാണ് അവാർഡ് ലഭിച്ചത്. സ്കൂൾ മാനേജ്മെന്റിന്റെയും അധ്യാപകരുടെയും കുട്ടികളുടെയും കഠിനാധ്വാനത്തിനും അർപ്പണബോധത്തിലും കിട്ടിയ അംഗീകാരമാണിതെന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് റെജിമോൾ മാത്യു അഭിപ്രായപ്പെട്ടു. സ്കൂളിലെ പച്ചക്കറി കൃഷിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ കൂടി പരിഗണിച്ചാണ് ഈ അംഗീകാരം ലഭിച്ചത്. ഇനിയും കൂടുതൽ മികവാർന്ന പ്രവർത്തനങ്ങൾ വരും വർഷങ്ങളിൽ കാഴ്ചവയ്ക്കാൻ ഇത്തരത്തിലുള്ള അംഗീകാരങ്ങൾ ഏറെ സഹായിക്കും.