ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. എൽ. പി. എസ്സ്. മടവൂർ/ക്ലബ്ബുകൾ/നേച്ചർ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

ജൂലൈ

ജൂലൈ 28പ്രകൃതി സംരക്ഷണ ദിനം* കിൻസുകി - പ്രകൃതി സംരക്ഷ സംഗമം

നദീ തീരത്തു മുള നടൽ

ജൂലൈ 28പ്രകൃതി സംരക്ഷണ ദിനം* കിൻസുകി - പ്രകൃതി സംരക്ഷ സംഗമം സംഘടിപ്പിച്ച് മടവൂർ ഗവ. എൽ.പി.എസ്*------------------------------------------------------*മടവൂർ: പ്രകൃതി സംരക്ഷണ ദിനത്തിൽ നദീതീരത്ത് പ്രകൃതി സംരക്ഷണ സംഗമം സംഘടിപ്പിച്ച് മടവൂർ ഗവ.എൽ.പി.എസ്*പള്ളിക്കൽ ഇത്തിക്കരയാറിൻ്റെ തീരത്ത് ചേർന്ന സംഗമം പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന നദീതീരത്ത് മുള നട്ട് ഉദ്ഘാടനം ചെയ്തു*പൊട്ടിപ്പോകുന്ന പാത്രങ്ങളെ ഒട്ടിച്ചെടുത്ത് അവയെ മൂല്യവത്താക്കുന്ന "കിൻസുകി" എന്ന ജപ്പാൻ കലാരൂപത്തിൻ്റെ പേരിലാണ് പ്രകൃതി സംരക്ഷണ സംഗമം ഒരുക്കിയത്*


നവംബർ

*ദേശീയപക്ഷി നിരീക്ഷണ ദിനം*

തൂവലുകളുടെ കാഴ്ചപ്പെട്ടകം സജ്ജീകരിച്ച് മടവൂർ ഗവൺമെൻറ് എൽ. പി.എസ്*

*സ്കൂൾ അങ്കണത്തിൽ വിവിധയിനം പക്ഷികളുടെ തൂവലുകളുടെ പ്രദർശനത്തിനായാണ് കാഴ്ചപ്പെട്ടകം സജ്ജീകരിച്ചത്*

ദേശീയ പക്ഷി നിരീക്ഷണ ദിനത്തിലാണ് തൂവലുകളുടെ പ്രദർശനം ഒരുക്കിയത്

*മയിൽ, എമു, ചാരമുണ്ടി, മഞ്ഞക്കറുപ്പൻ, ആനറാഞ്ചി തുടങ്ങി അറുപതോളം പക്ഷിത്തൂവലുകളാണ് പ്രദർശനത്തിനൊരുക്കിയത്*

നാലാം ക്ലാസിലെ പരിസര പഠനത്തിലെ "ചിറകുള്ള കൂട്ടുകാർ" ഒന്നാം ക്ലാസിലെ കേരളപാഠാവലിയിലുള്ള"""പറവ പാറി" എന്നീ പാഠഭാഗങ്ങളെ ആധാരമാക്കിയാണ് ദിനാചരണം സംഘടിപ്പിച്ചത്

*പഠനപ്രവർത്തനങ്ങളുടെ ഭാഗമായി കൂട്ടുകാർ തയ്യാറാക്കിയ പക്ഷി നിരീക്ഷണക്കുറിപ്പുകളുടെ അവതരണവും പ്രദർശനവും നടന്നു*

*ദേശാടനപ്പക്ഷികൾക്ക് അഭയം നൽകി സഹാനുഭൂതിയുടെ പാഠങ്ങൾ വിനിമയം ചെയ്യുന്ന ദൃശ്യാവിഷ്കാരം ഒന്നാം ക്ലാസിലെ കുട്ടികൾ അവതരിപ്പിച്ചു*

കീയോ... കീയോ...പക്ഷി പാഠങ്ങൾ എന്ന ബാനറിൽ അനുബന്ധമായി നടന്ന കുട്ടികളുടെ കൂടിച്ചേരലിൽ ഇന്ദുചൂഡന പരിചയപ്പെടാം, കുരുവി പഠിപ്പിച്ച പാഠം, ഹൃദയംകൊണ്ടെഴുതിയ കഥ, പക്ഷിനിരീക്ഷണം, പറവകളുടെ റെഡ് ബുക്ക്, പക്ഷിയും പരിസ്ഥിതിയും തുടങ്ങിയവയുടെ അവതരണവും കവിതാലാപനവും നടന്നു

*വേനലിലെ കൊടും ചൂടിനെയും വരൾച്ചയെയും അതിജീവിക്കുന്നതിനായി സ്കൂൾ പറമ്പിൽ കിളിക്കുളം സജ്ജീകരിച്ചു*

അക്കാദമിക മാസ്റ്റർ പ്ലാനിലെ "ഹരിത വിദ്യാലയം" എന്ന മിഷൻ്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടി സ്കൂൾ ഇക്കോ ക്ലബ്ബിൻറെ ആഭിമുഖ്യത്തിലാണ് നടന്നത്

*പി. ടി . എ പ്രസിഡൻറ് രേഖാ ദിലീപ് അധ്യക്ഷത വഹിച്ചു വിദ്യാർത്ഥിപ്രതിനിധി ദിയ ശങ്കർ സ്വാഗതവും ഹെഡ്മാസ്റ്റർ ഷഹിൻ.പി.എം നന്ദിയും പറഞ്ഞു*

ഡിസംബർ

*ലോക മണ്ണ് ദിനം*

*”മണ്ണറിവ് ബാനർ” ഒരുക്കി മടവൂർ ഗവ .എൽ ..പി.എസ്*

മടവൂർ : സ്കൂളങ്കണത്തിൽ മണ്ണറിവ് ബാനർ ഒരുക്കി മടവൂർ ഗവൺമെൻറ് എൽ. പി. എസ്

*ലോക മണ്ണറിവ് ദിനത്തോടനുബന്ധിച്ചാണ് സ്കൂളങ്കണത്തിൽ പടുകൂറ്റൻ മണ്ണറിവ് ബാനർ സജ്ജീകരിച്ചത്*

മൂന്ന്, നാല് ക്ലാസ്സുകളിലെ മണ്ണറിവുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങൾ ഉൾപ്പെടുത്തി “മണ്ണാണ് ജീവൻ, മണ്ണിലാണ് ജീവൻ” എന്ന തലവാചകത്തിലാണ് ബാനർ സജ്ജമാക്കിയത്

*മണ്ണുമായി ബന്ധപ്പെട്ട ചൊല്ലുകൾ, മണ്ണ് സംരക്ഷണത്തിൻ്റെ പ്രാധാന്യം,കുട്ടികൾക്ക് ഏറ്റെടുക്കാവുന്ന പഠന പ്രവർത്തനങ്ങൾ, മണ്ണു സംരക്ഷണ പാഠങ്ങൾ തുടങ്ങി അനവധി വിവരങ്ങൾ ദൈർഘ്യമേറിയ ബാനറിൽ ഉൾക്കൊള്ളച്ചിരുന്നു. അക്കാദമിക മാസ്റ്റർ പ്ലാനിലെ ‘അറിവു നിർമിക്കുന്ന കുട്ടി’ എന്ന മിഷനിലുൾപ്പെടുത്തിയാണ് പ്രോഗ്രാം സംഘടിപ്പിച്ചത്. തുടർന്ന് നടന്ന സംഗമത്തിൽ കൊച്ചുകൂട്ടുകാർ മണ്ണറിവുകൾ പങ്കുവച്ചു. പഴയ കെട്ടിടം പൊളിച്ച ഓടുകൾ കൂട്ടിക്കെട്ടി മണ്ണും വളവും ഒരുക്കി പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു

*ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന പരിപാടിയിൽ പി.ടി.എ പ്രസിഡൻ്റ് രേഖ ദിലീപ് അധ്യക്ഷത വഹിച്ചു*

*വിദ്യാർഥി പ്രതിനിധി ദക്ഷ* *അഖിൽ സ്വാഗതവും ഹെഡ്മാസ്റ്റർ ഷഹിൻ.പി.എം നന്ദിയും പറഞ്ഞു*