Home2025-262026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float

വർണക്കൂടാരം

വിദ്യാഭ്യാസ നിലവാര ഉയർത്തലിനും വിദ്യാർത്ഥികളുടെ സമഗ്ര വികസനത്തിനുമായി “വർണക്കൂടാരം” എന്ന പ്രത്യേക പദ്ധതി പാലവിള ഗവണ്മെന്റ്  യു .പി സ്കൂളിലും ആവിഷ്കരിക്കുകയും നടപ്പിലാക്കുകയും ചെയ്തു. കുട്ടികളുടെ സൃഷ്ടിപരമായ കഴിവുകളും പഠനതാൽപര്യവും വർധിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ഈ പദ്ധതി സ്കൂളിന്റെ അക്കാദമിക്-സഹപാഠ പ്രവർത്തനങ്ങൾക്ക് പുതുവഴി തുറന്നു.

"വർണക്കൂടാരം” പദ്ധതിയുടെ ഔപചാരിക ഉദ്ഘാടനം 29 ഓഗസ്റ്റ് 2025 ന്   രാവിലെ 10 മണിക്ക് സ്കൂളിൽ സംഘടിപ്പിക്കപ്പെട്ടു. ബഹുമാനപ്പെട്ട ചിറയിൻകീഴ് എം.എൽ.എ ശ്രീ. വി. ശശി അവർകൾ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പരിപാടിയുടെ അധ്യക്ഷത ബഹു: ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീ. അബ്ദുൽ വാഹിദ് എം . എ വഹിച്ചു. സ്‌കൂളിന്റെ പ്രധാനാധ്യാപികയായ ശ്രീമതി. ഷാമില ബീവി ഇ . എസ്സ് സ്വാഗതം നിർവ്വഹിക്കുകയും ചെയ്തു. SMC ചെയർമാൻ ഷിബു. എസ്, PTA പ്രസിഡന്റ് ഹീര R നായർ എന്നിവർ മുഖ്യാതിഥികളായി സാന്നിധ്യം അറിയിച്ച് ചടങ്ങിന് ഗൗരവവും ഭംഗിയും പകർന്നു.

"വർണക്കൂടാരം” പദ്ധതി കുട്ടികളുടെ സൃഷ്ടിപരമായ ചിന്തകൾക്ക് നിറങ്ങൾ പകരുകയും, അവരുടെ സ്വപ്നങ്ങൾക്കും പ്രതിഭകൾക്കും വിടർന്നുയരാൻ വേദിയൊരുക്കുകയും ചെയ്തൊരു സജീവ പഠനലോകമായി മാറി.... ഈ സ്കൂളിന്റെ സമഗ്ര പുരോഗതിക്കും സമൂഹത്തിന്റെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഈ പദ്ധതി നിർണായക പങ്ക് വഹിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം.